Kerala Administrative Service
കേരള പി.എസ്.സി ഗഅട പരീക്ഷ നടത്താന്‍ ഒരുങ്ങുകയാണ്.എല്ലാ പരീക്ഷകളിലും മലയാളം ഒരു വിഷയമായി ഉള്‍പ്പെടുത്തുവാനും തീരുമാനമുണ്ട്. ഈ സാഹചര്യത്തില്‍ പുതിയൊരു പംക്തി തുടങ്ങുകയാണ്.
കേരളാ സിവില്‍ സര്‍വ്വീസ് (ഇശ്ശഹ ടലൃ്ശരല ീള ഗലൃമഹമ) എന്നു വിശേഷിപ്പിക്കാവുന്ന കെ .എ. എസ് (ഗഅട) സര്‍ക്കാര്‍ ഉദ്യോഗത്തിലേക്കുള്ള ശ്രദ്ധേയമായ ഒരു പുതിയ കാല്‍വെപ്പാണ്. ഐ.എ.എസിനു തൊട്ടു താഴെ സെക്കന്‍ഡ് ഗ്രേഡ് ഗസറ്റഡ് ഓഫീസര്‍ (ഖഠട) റാങ്കിലേക്കു പോകുന്ന ഈ റിക്രൂട്ട്മെന്‍റ് രീതി കേരള പി.എസ്.സി നേരിട്ടു നടത്തുന്നു എന്നതും ഇതിന്‍റെ സവിശേഷതയാണ്.അയല്‍ സംസ്ഥാനങ്ങളായ കര്‍ണ്ണാടക,തമിഴ്നാട് എന്നിവിടങ്ങളിലെന്നപോലെ കേരളത്തിലും കെ.എ.എസ് എന്ന പുതിയ ചുവടുവെപ്പ് ഏറെ പ്രതീക്ഷ നല്‍കുന്നു. കേരളാ ഗവണ്‍മെന്‍റിന് പലവിധ പോളിസികള്‍,പ്രോഗ്രാമുകള്‍ എന്നിവ കാര്യക്ഷമമായി നടപ്പിലാക്കുവാന്‍ സഹായിക്കുന്ന ഒരു പബ്ളിക് സര്‍വ്വീസ് കേഡര്‍ രൂപകല്പന ചെയ്യുക,ക്രിയാത്മകവും പ്രവര്‍ത്തനക്ഷമവുമായ പരിപാടികള്‍ നടപ്പിലാക്കുവാന്‍ കഴിയുന്ന ഓഫീസര്‍മാരെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ പ്രാപ്തിയുള്ളവരാക്കിത്തീര്‍ക്കുക എന്നിവയെല്ലാം കെ.എ.എസ് ലക്ഷ്യമിടുന്നു.
കേരളത്തില്‍ സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് പരീക്ഷ ഇല്ലാതിരുന്നതിനാല്‍ ഡെപ്യൂട്ടി കളക്ടര്‍ എന്ന തസ്തികയാണ് സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് ആയി പരിഗണിക്കപ്പെട്ടിരുന്നത്. ഡെപ്യൂട്ടി കളക്ടര്‍ റാങ്കിലുള്ളവര്‍ക്ക് അവരുടെ പ്രകടനമികവിന്‍റെ അടിസ്ഥാനത്തില്‍ ഐ.എ.എസ് പദവി കൊടുക്കാറുണ്ട്.ഡയറക്ട് റിക്രൂട്ടിമെന്‍റ് വഴിയും റെവന്യൂ വിഭാഗത്തില്‍ നിന്നു സ്ഥാനക്കയറ്റം വഴിയും ഡെപ്യൂട്ടി കളക്ടര്‍ പദവിയിലേക്ക് എത്താറുണ്ട്. ഈ രീതിയില്‍ ഡെപ്യൂട്ടി കളക്ടര്‍ റാങ്കിലേക്ക് വരുന്നവരുടെ എണ്ണം തുലോം കുറവാണ്. അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഒന്നിലധികം വകുപ്പുകള്‍ കൈകാര്യം ചെയ്യേണ്ടിവരുന്ന അവസ്ഥ പരിഹരിക്കുക എന്ന ലക്ഷ്യവും കെ.എ.എസിനുണ്ട്.സിവില്‍ സര്‍വ്വീസ് പരീക്ഷയുടെ മാതൃകയില്‍ നിന്നും എടുത്തുപറയത്തക്ക വ്യത്യാസങ്ങള്‍ ഇതിനില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്.
യോഗ്യത (ഋഹശഴശയശഹശ്യേ )
അംഗീകാരമുള്ള സര്‍വ്വകലാശാലകള്‍ നല്‍കുന്ന ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമോ ഏതെങ്കിലും പ്രൊഫഷണല്‍ ബിരുദമോ അഭികാമ്യം
വ്യത്യസ്ത വിഭാഗങ്ങള്‍ (എീൗൃ ഇമലേഴീൃ്യ ഛളളശരലൃെ)
ഖൗിശീൃ ഠശാല ടരമഹല (ഖഠട)
ടലിശീൃ ഠശാല ടരമഹല (ടഠട)
ടലഹലരശേീി ഏൃമറല ടരമഹല (ടഏട)
ടൗുലൃ ഠശാല ടരമഹല (ടഠട)
കെ.എ.എസ് പരീക്ഷ എഴുതി വിജയിച്ച് കരിയര്‍ ആരംഭിക്കുന്ന വ്യക്തികളാണ് ആദ്യവിഭാഗമായ ഖൗിശീൃ ഠശാല ടരമഹല ല്‍ വരിക.ഇവര്‍ക്ക് എട്ടു വര്‍ഷത്തെ സേവനശേഷം ടലിശീൃ ഠശാല ടരമഹലല്‍എത്തിച്ചേരാവുന്നതാണ്.അവിടെ നിന്നും ആറു വര്‍ഷത്തെ സേവനം ടലഹലരശേീി ഏൃമറല ടരമഹല എന്ന മൂന്നാം വിഭാഗത്തില്‍ എത്തിക്കും. ശേഷം ആ തസ്തികയില്‍ എട്ടു വര്‍ഷം പൂര്‍ത്തിയാക്കിയ വ്യക്തിക്ക് ടൗുലൃ ഠശാല ടരമഹലല്‍ എത്താം.
ടലിശീൃ ഠശാല ടരമഹല(ടഠട) ടലഹലരശേീി ഏൃമറല ടരമഹല (ടഏട),. ടൗുലൃ ഠശാല ടരമഹല (ടഠട)എന്നീ മൂന്നു വിഭാഗങ്ങളും സ്ഥാനക്കയറ്റം (ജൃീാീശേീി) വഴിയാണെന്നതും ഓര്‍മ്മിക്കുക.
നിയമനരീതികള്‍
മൂന്നു തരം നിയമന രീതികളാണ് (3 ശേലൃ ഞലരൃൗശാലേിേ) കെ.എ.എസ് മുന്നോട്ടു വെയ്ക്കുന്നത്.
1, ഛുലി രമലേഴീൃ്യ
സാധാരണ പി.എസ്.സി നടത്തുന്ന മത്സരപ്പരീക്ഷകളുടെ എല്ലാ പ്രത്യേകതകളും ഇവിടെയും ഉണ്ടാകും.21-32 വയസ്സുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.സി,എസ്.ടി വിഭാഗങ്ങള്‍ക്ക് 5 വര്‍ഷത്തെ ഇളവും ഒ.ബി.സി വിഭാഗത്തിന് 3 വര്‍ഷത്തെ ഇളവും അനുവദിച്ചിട്ടുണ്ട്.
2.ആ്യ ഠൃമിളെലൃ ഞലരൃൗശാലേിേ
ഗവണ്‍മെന്‍റ് സര്‍വ്വീസില്‍ തുടരുന്നവര്‍ക്കാണ് ഇത്തരത്തില്‍ അപേക്ഷിക്കുവാന്‍ കഴിയുക.ഫസ്റ്റ് ഗസറ്റഡ് റാങ്കിലോ അതിനു മുകളിലോ ഉള്ളവര്‍ക്ക് ഈ വിഭാഗത്തില്‍ അപേക്ഷിക്കുവാന്‍ കഴിയില്ലെന്നത് ഓര്‍ക്കുക. അതില്‍ താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.40 വയസ്സാണ് പ്രായപരിധി. ഒ.ബി.സി വിഭാഗത്തിന് 3 വര്‍ഷവും എസ്.സി,എസ്.ടി വിഭാഗങ്ങള്‍ക്ക് 5 വര്‍ഷവും ഇളവുണ്ട്.
3.ആ്യ ഠൃമിളെലൃ അുുീശിാലേിേ
ഇതും ഗവണ്‍മെന്‍റ്സര്‍വ്വീസില്‍ തുടരുന്നവരെ ഉദ്ദേശിച്ചുള്ളതാണ്.ഫസ്റ്റ് ഗസറ്റഡ് റാങ്കിലോ അതിനു മുകളിലോ ഉള്ളവര്‍ക്ക് ഇവിടെ അപേക്ഷിക്കാം. പ്രായപരിധി 50 വയസ്സാണ്.
കേരള സ്റ്റേറ്റ് കേഡറിലുള്ള ഐ.എ.എസ് വേക്കന്‍സികള്‍ നികത്താന്‍ ഈ പരീക്ഷ സഹായകമാകും.മുഴുവന്‍ ഒഴിവുകളെയും തുല്യമാക്കി മുകളില്‍ സൂചിപ്പിച്ച മൂന്നു വിഭാഗത്തിലേക്കും 1:1:1 എന്ന രീതിയില്‍ വിഭജിക്കുന്ന രീതിയാണ് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നത്.
ഘട്ടങ്ങള്‍ (ടമേഴലെ )
നേരത്തെ സൂചിപ്പിച്ചതുപോലെ സിവില്‍ സര്‍വ്വീസ് പരീക്ഷയുടെ വ്യത്യസ്ത ഘട്ടങ്ങള്‍ തന്നെയാവും കെ.എ.എസിനും ഉണ്ടാവുക.
ജൃലഹശാശിമൃ്യ ഋഃമാ
വസ്തുനിഷ്ഠ (ഛയഷലരശ്ലേ ്യേുല) മാതൃകയിലുള്ള ചോദ്യങ്ങളാണ് ഇവിടെ ഉദ്ദേശിക്കുന്നത്.(ഛങഞ ഷീറ്റോ ഓണ്‍ലൈന്‍ പരീക്ഷയോ ആവാം) പി.എസ്.സി യുടെ ഡിഗ്രി നിലവാരത്തില്‍ നടത്തുന്ന പരീക്ഷകള്‍ക്കു സമാനമാകും ഈ പരീക്ഷയും. ജനറല്‍ നോളജ്(ഏലിലൃമഹ ഗിീംഹലറഴല) ജനറല്‍ ഇംഗ്ളീഷ് (ഏലിലൃമഹഋിഴഹശവെ) അരിത് മെറ്റിക് (അൃശവോലശേര) മെന്‍റല്‍ എബിലിറ്റി (ങലിമേഹ അയശഹശ്യേ )പ്രാദേശിക ഭാഷകള്‍ എന്നിവ ഇതിലുള്‍പ്പെടുന്നു.
ങമശി ഋഃമാ
പ്രിലിമിനറി പരീക്ഷയില്‍ മിനിമം മാര്‍ക്കു ലഭിക്കുന്നവര്‍ക്കാണ് രണ്ടാം ഘട്ടമായ മെയിന്‍ പരീക്ഷ എഴുതാന്‍ സാധിക്കുക. വിവരണാത്മക രീതി (ഉലരെൃശുശ്ലേ ഠ്യുല) യിലുള്ള ചോദ്യങ്ങളാണ് ഇവിടെയുള്ളത്.ജനറല്‍ നോളജ്,കറന്‍റ് അഫയേഴ്സ്,ഇംഗ്ളീഷ്,മലയാളം ഉപന്യാസങ്ങള്‍ എന്നിവ ഇതിലെ പ്രധാന ഘടകങ്ങളാണ്. മറ്റു ചില നൈപുണികളും ഇതോടൊപ്പം അളക്കപ്പെടാം.ഇഷ്ടമുള്ള വിഷയങ്ങള്‍ തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യവും ഇവിടെ ഉണ്ടാകും.
കിലേൃ്ശലം
വ്യക്തിത്വസംബന്ധിയായ ഒരു പരീക്ഷയാണിത്.യുക്തിപരമായ ചിന്ത, അവതരണ മികവ്,അഭിപ്രായ പ്രകടന മികവ് എന്നിങ്ങനെ വ്യത്യസ്ത ഘടകങ്ങള്‍ മുഖാമുഖത്തില്‍ നിരീക്ഷിക്കപ്പെടാം.
ഫിനാന്‍സ്, റവന്യൂ, പഞ്ചായത്ത്, കള്‍ച്ചര്‍,ഇന്‍ഡസ്ട്രി എന്നിങ്ങനെ വ്യത്യസ്തങ്ങളായ 29 വകുപ്പുകളിലായി നിയമനസാദ്ധ്യതയുള്ള കെ.എ.എസ്. പരീക്ഷ ഏറ്റവും ഗൗരവത്തോടെ സമീപിക്കേണ്ട ഒന്നാണ്. കഠിനാദ്ധ്വാനത്തിനും ഏകാഗ്രതയിലൂന്നിയ പഠനത്തിനും സ്ഥാനം നല്‍കുന്ന പരീക്ഷയാണിത്.യു.പി.എസ്. സി പോലെ കെ.എ.എസ് എഴുതാനുള്ള കാലയളവും സമാനമാവും എന്നു കരുതാം .
മലയാളത്തിന്‍റെ പ്രാധാന്യം
സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ നിന്നും കെ.എ.എസിനുള്ള പ്രധാന പ്രത്യേകത കെ.എ.എസി ല്‍ മലയാളത്തിനു പ്രത്യേക പ്രാധാന്യംനല്‍കുന്നു എന്നതാണ്.സിവില്‍ സര്‍വ്വീസില്‍ ഇന്ത്യന്‍ ഹിസ്റ്ററി,ഇന്ത്യന്‍ പൊളിറ്റിക്സ്, ഇന്ത്യന്‍ എക്കണോമി എന്നിവയ്ക്കാണ് പ്രാധാന്യമെങ്കില്‍ കെ.എ.എസില്‍ കേരള ഹിസ്റ്ററി,കേരള ജ്യോഗ്രഫി,കേരള പൊളിറ്റിക്സ് എന്നിവയ്ക്കായിരിക്കും പ്രാധാന്യം. നമ്മുടെ കേരളത്തിനും മാതൃഭാഷയായ മലയാളത്തിനും ഏറെ പ്രാധാന്യം നല്‍കുന്നു കെ.എ.എസ്. കേരള ഗവണ്‍മെന്‍റ് പോളിസികള്‍, പ്രൊജക്ടുകള്‍ എന്നിവയെല്ലാം അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്.പരീക്ഷയുടെ പ്രാധാന്യം മനസ്സിലാക്കി ആഴത്തിലുള്ള പഠനം (ഉലലു ഘലമൃിശിഴ) സാദ്ധ്യമാക്കുവാനാകണം ഏവരും ശ്രദ്ധിക്കേണ്ടത്. വ്യത്യസ്ത വിഷയങ്ങളെപ്പറ്റി ശക്തമായ അടിത്തറയില്ലെങ്കില്‍ മെയിന്‍ പരീക്ഷ ബുദ്ധിമുട്ടിലാകും. അര്‍പ്പണ ബോധവും ആത്മവിശ്വാസവും കൈമുതലായ വ്യക്തികള്‍ക്കു മാത്രം എത്തിച്ചേരാവുന്ന ഉന്നതമായ ഉദ്യോഗമാണിത്. അചഞ്ചലമായ ആത്മ വിശ്വാസവും അറിവിനോടുള്ള അഭിവാഞ്ഛയും മാത്രമാണ ്ഈ പരീക്ഷയ്ക്കുള്ള എഴുതപ്പെടാത്ത യോഗ്യതകള്‍.
എന്താണ് ഭാഷ?
സംസ്കാരത്തിന്‍റെ ചാലകശക്തി എന്നോ സംസ്കാര വാഹിനി എന്നോ ഭാഷയെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. ഒരുവന്‍റെ ഉള്ളിലുള്ള ആശയത്തെ സുന്ദരമായി ആവിഷ്കരിക്കണമെങ്കില്‍ ഭാഷ കൂടിയേ മതിയാകൂ. സംസ്കാരത്തിന്‍റെ ചിഹ്നം തന്നെയാണ് മികവുറ്റ ഭാഷ. ഭാഷാ പ്രയോഗക്ഷമത കേരള അഡ്മിനിസ്ട്രേറ്റീവ് പരീക്ഷയ്ക്ക് അത്യന്താപേക്ഷിതമായ ഒന്നാണ്. വസ്തുതകളെ അടുക്കോടെ നിലനിര്‍ത്തിക്കൊണ്ട് ശുദ്ധഭാഷയില്‍ അവതരിപ്പിക്കുവാന്‍ കഴിയുന്നത് ചെറിയ കാര്യമല്ല. ഭാഷാപ്രയോഗക്ഷമത എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത്..
ഭാഷ പ്രയോഗിക്കാനുള്ള കഴിവുതന്നെയാണിത്. 'പ്രയോഗം' എന്നതിന് വിപുലമായ അര്‍ത്ഥങ്ങളുണ്ട്. അപഗ്രഥനം,ഉദ്ഗ്രഥനം,സംഗ്രഹം, വിശദീകരണം,സ്വാഭിപ്രായം സമര്‍ത്ഥിക്കല്‍ ,സ്വാരസ്യം വ്യക്തമാക്കല്‍.യുക്തിപൂര്‍വ്വം സമര്‍ത്ഥിക്കല്‍ എന്നിങ്ങനെ ചിന്തയുടെ ഉയര്‍ന്ന നിരവധി തലങ്ങള്‍ ഇതുമായി ഇഴുകിച്ചേര്‍ന്നിരിക്കുന്നു. യുക്തിപൂര്‍വ്വമായ,കാര്യക്ഷമമായ ചിന്ത തന്നെയാണ് ഏറ്റവും പ്രബലമായ ഘടകം. ചിന്തിക്കുവാനും ആശയങ്ങളെ നൂതന സന്ദര്‍ഭങ്ങളില്‍ പ്രയോഗിക്കുവാനുമുള്ള പ്രാപ്തി നേടലാണ് ഏറ്റവും അവശ്യം വേണ്ടത്. അതിനായി നേരത്തെ സൂചിപ്പിച്ച പരന്ന വായന അല്ലെങ്കില്‍ ആഴത്തിലുള്ള വായന (റലലു ൃലമറശിഴ) ശീലിച്ചേ മതിയാകൂ. വായിച്ചാല്‍ മാത്രം പോരാ ചിന്തിക്കുകയും വേണം.. വായിച്ച വസ്തുതകളെക്കുറിച്ച് ചിന്തിക്കുന്നിടത്ത് തെളിഞ്ഞു കത്തുന്നത് വിമര്‍ശനത്തിനും വിലയിരുത്തലിനുമുള്ള കഴിവാണ്.
പൊതുവായ ചില വസ്തുതകള്‍
ഏതൊരു പരീക്ഷയ്ക്കും നാം തയ്യാറെടുക്കുന്നതിനു മുന്‍പ് അതിന്‍റെ ഘടനയെപ്പറ്റിയും പഠനവസ്തുതകളെപ്പറ്റിയും ആഴത്തില്‍ ചിന്തിക്കാറുണ്ട്. മനസ്സിരുത്തിയുള്ള ചിന്ത ഏറെ പ്രയോജനപ്പെടും. പരീക്ഷയുടെ ഘടന, ചോദ്യങ്ങളുടെ സ്വഭാവം എന്നിവയും കണക്കിലെടുത്തുകൊണ്ടായിരിക്കണം നാം ഇതിലേക്കു കടക്കേണ്ടത്. ഏതൊരു പഠനവും പോലെ ഭാഷാപഠനവും ഒരു കലയാണ്. നിരന്തര പരിശീലനവും അടങ്ങാത്ത താല്പര്യവും കൈമുതലായ വ്യക്തിയെ സംബന്ധിച്ച് ആ കല അനായാസേന സ്വായത്തമാക്കുവാന്‍ കഴിയും. പഠനം ആഴത്തിലുള്ളതാകുമ്പോള്‍ മാത്രമേ യുക്തിപൂര്‍വ്വ സമര്‍ത്ഥനം സാദ്ധ്യമാകൂ എന്നത് ആദ്യം തന്നെ നാം തിരിച്ചറിയേണ്ടതുണ്ട്. കാണാതെയുള്ള പഠനമോ വസ്തുതകള്‍ ഗ്രഹിക്കാതെയുള്ള പഠനമോ ഒട്ടും അഭികാമ്യമല്ലെന്നറിയുക. പഠിച്ച കാര്യങ്ങളെ കാര്യമാത്ര പ്രസക്തമായി അടയാളപ്പെടുത്താനും വിമര്‍ശനബുദ്ധ്യാ നിരീക്ഷിക്കുവാനും വിശകലനം ചെയ്യാനും സ്വാഭിപ്രായം സമര്‍ത്ഥിക്കുവാനും കഴിയണമെങ്കില്‍ പഠനം ഉറച്ചതാകണം. ഒരു പ്രത്യേക വിഷയത്തെപ്പറ്റിയോ പ്രസ്ഥാനത്തെപ്പറ്റിയോ പഠിക്കുമ്പോള്‍ അതിന്‍റെ നാലു ചുവരുകള്‍ക്കുള്ളില്‍ നിന്നും പുറത്തു കടന്ന് അതുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ ശേഖരിക്കുവാന്‍ കഴിയുന്നത് ഇത്തരം പരീക്ഷകള്‍ക്കുള്ള വിജയഹേതുവാണ്. പരന്ന വായന മാത്രമാണ് ഇതിനുള്ള ഏക പോംവഴി.
ഭാഷ എന്തെന്നറിയുക എന്നതാണ് ഏറ്റവും പ്രധാന കാര്യം. 'ആശയവിനിമയോപാധി' എന്നു പറഞ്ഞു പഴകിയ വാക്കിന് നൂതന നിര്‍വ്വചനങ്ങള്‍ നമുക്കു നല്‍കാം. എങ്ങനെയാണ് ആശയവിനിമയത്തിന് ഭാഷ എന്ന ഉപാധിയെ പ്രയോജനപ്പെടുത്താന്‍ കഴിയുക? ചോദ്യകര്‍ത്താവ് ഉദ്ദേശിച്ച ആശയത്തെ സ്വഭാഷയിലൂടെ വിനിമയം ചെയ്യുവാന്‍ കഴിയണം. മാത്രവുമല്ല, ആ വിനിമയരീതി യുക്തിസഹമാകണം,അര്‍ത്ഥപൂര്‍ണ്ണമാകണം.നാം മനസ്സില്‍ ഉദ്ദേശിച്ച വസ്തുതകളെ അതിന്‍റെ കാതല്‍ ചോര്‍ന്നുപോകാതെ അവതരിപ്പിക്കുവാനും കഴിയണം. വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊള്ളാനും ആശയപ്രകടനത്തിലൂടെ അവയെ പുനരാവിഷ്കരിക്കുവാനും നമുക്കു കഴിയുന്നത് ഭാഷയില്‍ പ്രാവീണ്യമുള്ളതു കൊണ്ടാണ്. ഭാഷയുടെ മര്‍മ്മങ്ങള്‍ അറിഞ്ഞുകൊണ്ടുള്ള ഭാഷാപ്രയോഗമാണ് അഭികാമ്യം. നമ്മുടെ ഭാഷയോട് മമതയും മതിപ്പുമുളവാകണം. പക്വമായ ഭാഷാപ്രയോഗവും തികഞ്ഞ ഭാഷാ സ്വാധീനവും കൈമുതലാകണം. ചോദ്യകര്‍ത്താവ് ഉദ്ദേശിക്കുന്ന വസ്തുതകള്‍ ഗ്രഹിക്കുവാനും അതിനനുസൃതമായി വ്യക്തമായ ഭാഷ ഉപയോഗിച്ചുകൊണ്ട് ആശയങ്ങളെ പ്രകടിപ്പിക്കുവാനും കഴിയുന്നത് ഏറെ അഭികാമ്യം.
പരീക്ഷയെ സമീപിക്കേണ്ട വിധം
മലയാളഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ട ആഴത്തിലുള്ള അറിവാണ് ഇവിടെ വേണ്ടത്. ഭംഗിയായ രീതിയില്‍ ആശയങ്ങളെ അവതരിപ്പിക്കുവാന്‍ കഴിയുക എന്നത് വളരെ പ്രധാനമാണ്. ശുദ്ധവും വ്യക്തവുമായ ഭാഷ,ആശയങ്ങള്‍ തമ്മിലുള്ള പൂര്‍വ്വാപര ബന്ധം,മികവുറ്റ വാക്യ ഘടന,സ്വാഭിപ്രായം രേഖപ്പെടുക്കാനുള്ള ആര്‍ജ്ജവം,പ്രമേയത്തെപ്പറ്റിയുള്ള ആഴത്തിലുള്ള അറിവ്, വസ്തുനിഷ്ഠമായി സംഗതികളെ വിലയിരുത്താനുള്ള കഴിവ് എന്നിങ്ങനെ ഒട്ടനവധി കാര്യങ്ങള്‍ ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്.
കെ.എ.എസ് പരീക്ഷയ്ക്ക് മലയാളം ഒരു സുപ്രധാന വിഷയമാണെന്നു കണ്ടു. മലയാള സാഹിത്യത്തിന്‍റെ വിശാലതയെ ഒരിക്കലും ഒരു ചെപ്പിനുള്ളില്‍ ഒതുക്കാന്‍ സാദ്ധ്യമല്ല.വിശാല വായനയ്ക്കുള്ള സംഗതികള്‍ പരിചയപ്പെടുത്തുകയും എഴുതേണ്ട വിധങ്ങള്‍ ചര്‍ച്ച ചെയ്യുകയുമാണ്ഇവിടെ നമുക്കു ചെയ്യാവുന്നത്. ഓരോ യൂണിറ്റിനെയും ക്രമപ്പെടുത്തുമ്പോള്‍ തീര്‍ച്ചയായും ശ്രദ്ധിച്ചിരിക്കേണ്ട കുറെയധികം കാര്യങ്ങളുണ്ട്. ഇവിടെ ഓരോ യൂണിറ്റ് പരിചയപ്പെടുത്തുമ്പോഴും എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നു മാത്രമേ പറഞ്ഞുതരാന്‍ കഴിയുകയുളളു. ഭാഷാ പഠനം ഒരിക്കലും ക്യാപ്സൂള്‍രൂപത്തില്‍ നല്‍കാനാവില്ല എന്നു നമുക്കറിയാം..മലയാളപഠനം എങ്ങനെയാവണമെന്നും ഓരോ വിഭാഗങ്ങളും പഠിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട വസ്തുതകള്‍ എന്തെല്ലാമെന്നും നമുക്ക് വരും ലക്കങ്ങളില്‍ പരിചയപ്പെടാം.പ്രിലിമിനറി പരീക്ഷയ്ക്ക് വസ്തു നിഷ്ഠമാതൃകയിലുള്ള ചോദ്യങ്ങളാണ് ഉള്ളതെങ്കിലും അവയെപ്പറ്റി വിശാലമായ അറിവു നേടുന്നത് വസ്തുതകളെ ഉറപ്പിക്കുവാന്‍ സഹായിക്കും.വിവരണാത്മക രീതിയില്‍ വസ്തുതകള്‍ പഠിക്കുകയും അനുബന്ധമായി വസ്തുനിഷ്ഠചോദ്യങ്ങള്‍ പരിശീലിക്കുകയും ചെയ്യുന്നത് ഏറെ ഗുണം ചെയ്യും.
ഭാഗം രണ്ട്
വിവരണാത്മക രീതിയില്‍ വസ്തുതകള്‍ പഠിക്കുകയും അനുബന്ധമായി വസ്തുനിഷ്ഠചോദ്യങ്ങള്‍ പരിശീലിക്കുകയും ചെയ്യുന്നത് ഏറെ ഗുണം ചെയ്യുമെന്ന തത്വാടിസ്ഥാനത്തിലാണ് ഓരോ വിഭാഗങ്ങളെയും ഇവിടെ അവതരിപ്പിക്കുന്നത്.
ഭാഷോല്പ്പത്തിയും വ്യത്യസ്ത സിദ്ധാന്തങ്ങളും
കാലദേശഭേദമനുസരിച്ച് മാറിക്കൊണ്ടിരിക്കുന്ന വ്യവഹാരപ്രധാനമായ ഒന്നാണ് ഭാഷ. ഭൂമിശാസ്ത്രപരവും ചരിത്രപരവുമായ പ്രത്യേകതകള്‍ കൂടാതെ അന്യഭാഷാസമ്പര്‍ക്കവും ഭാഷയില്‍ വരുന്ന മാറ്റങ്ങള്‍ക്കു കാരണമാണ്.മലയാളത്തിന്‍റെ ഉല്പത്തിയെപ്പറ്റി നിലവിലിരിക്കുന്ന സിദ്ധാന്തങ്ങളാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്. ഭാഷോല്പ്പത്തി സംബന്ധിച്ച വാദമുഖങ്ങളെ കൃത്യമായി മനസ്സിലാക്കി വിശകലനരീതിയില്‍ത്തന്നെ ഉള്‍ക്കൊള്ളണമെന്നത് പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു.അധിക വായനയും ആഴത്തിലുള്ള വായനയും ഏറെ ഫലം ചെയ്യുമെന്നും ഓര്‍ക്കുമല്ലോ.
മറ്റേതൊരു ഭാഷയുടെയും ഉല്പത്തി പ്രശ്നം മലയാളഭാഷയുടേതു കണക്കെ സങ്കീര്‍ണ്ണമായിട്ടില്ല എന്ന വസ്തുത ആദ്യം തന്നെ അറിയുക. അവസാനിക്കാത്ത വാദ പ്രതിവാദങ്ങളാണ് മലയാള ഭാഷയുടെ ഉല്പത്തി സംബന്ധമായി നിലനില്‍ക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയിലെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഇന്ത്യയിലെ 22 ഔദ്യോഗികഭാഷകളില്‍ ഒന്നാണ് നമ്മുടെ മലയാളം. മലയാളഭാഷ കൈരളി, മലനാട്ടുഭാഷ എന്നും അറിയപ്പെടുന്നു. മലയാളം എന്ന പേര് മലകളും സമുദ്രവും ഒത്തു ചേരുന്ന എന്ന അര്‍ത്ഥമുള്ള 'മല','ആളം' എന്നീ ദ്രാവിഡ വാക്കുകള്‍ ചേര്‍ന്നുണ്ടായതാണെന്ന് ചരിത്രകാരന്‍മാര്‍ അഭിപ്രായപ്പെടുന്നു. മല എന്ന പദവും 'ആള്‍','ആളുക' എന്ന നപുംസകപദവും ചേര്‍ന്ന് സന്ധിനിയമമനുസരിച്ച് വിടവടക്കാന്‍ യകാരം ചേര്‍ന്നുമാണ് മലയാളമുണ്ടായതെന്നും പറയുന്നു. മലയാളം എന്ന വാക്ക് ഒരു കാലത്ത് ദേശനാമം മാത്രമായിരുന്നു. മലയാളനാട്ടിലെ ഭാഷ എന്ന നിലയ്ക്ക് മലയാളഭാഷ എന്നു പറഞ്ഞു പോരാനും സാദ്ധ്യതയുണ്ട്. എങ്കിലും ഈ ഭാഷ അറിയപ്പെട്ടിരുന്നത് മലയാണ്മ എന്നായിരുന്നു. ദേശനാമം തന്നെ ഭാഷാ നാമമായി പരിണമിച്ചതോടെ പഴയ മലയാളം ഭാഷ എന്നു സൂചിപ്പിക്കുവാന്‍ 'മലയാണ്മ' എന്ന വാക്ക് ഉപയോഗിക്കാറുണ്ട്. മലയാളം ഭാഷാ ചരിത്രത്തില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തിയ സാമൂഹ്യസംഭവങ്ങളില്‍ പ്രധാനവും പ്രകടവുമായ ഒരു ഘടകം നമ്പൂതിരിമാര്‍ക്ക് സമൂഹത്തില്‍ ലഭിച്ച മേല്‍ക്കയ്യും അതുമൂലം സംസ്കൃത ഭാഷാ പ്രയോഗത്തിന് പ്രാദേശികമായി ഉണ്ടായ പ്രചാരവുമാണ് .മലയാള ഭാഷയുടെ പിറവിയെ സംബന്ധിച്ചുണ്ടായ പ്രധാന വാദമുഖങ്ങളെ താഴെ കാണും വിധം ക്രോഡീകരിക്കാം.
1.സംസ്കൃതജന്യവാദം സംസ്കൃതത്തില്‍ നിന്നാണ് മലയാളഭാഷ രൂപംകൊണ്ടതെന്ന അഭിപ്രായത്തെ അടിസ്ഥാനമാക്കിയ വാദമാണിത്. 'കേരള കൗമുദി' എന്ന മലയാള വ്യാകരണഗ്രന്ഥത്തിന്‍റെ കര്‍ത്താവായ കോവുണ്ണി നെടുങ്ങാടി (1831-1889) യാണ് ഈ വാദത്തിലെ പ്രമുഖന്‍ എന്നു പറയുന്നു. അദ്ദേഹത്തെക്കൂടാതെ വടക്കുംകൂര്‍ രാജരാജവര്‍മ്മയും ഇതിനെ അനുകൂലിക്കുന്നു.
ഭാഷോല്പ്പത്തിയെ സംബന്ധിച്ച് ലീലാതിലകകാരനുള്ള അഭിപ്രായം
മലയാള ഭാഷയെ സംബന്ധിച്ച ആദ്യവ്യാകരണ ഗ്രന്ഥമായ ലീലാതിലക(14ാം നൂറ്റാണ്ട്)ത്തിലാണ് ലീലാതിലകകാരന്‍ ഭാഷയും സംസ്കൃതവും തമ്മിലുള്ള ബന്ധത്തെപ്പറ്റി പറയുന്നത്. ';ഭാഷാ സംസ്കൃതയോഗോ മണിപ്രവാളം' എന്നു ലീലാതിലകം.സംസ്കൃതജന്യവാദ സൂചനകള്‍ ഇവിടെ കാണാം. 8 ശില്പ്പങ്ങളുള്ള ലീലാതിലകത്തിലെ 2ാം ശില്പ്പം സൂത്രം 15 ല്‍ ' ഊഹനീയ സംസ്കൃത പ്രകൃതി സംസ്കൃതഭവ' എന്നാണ് സൂചിപ്പിക്കുന്നത്. ഊഹിക്കാന്‍ പറ്റുന്ന സംസ്കൃത പ്രകൃതി ഉണ്ടായിട്ടുള്ള പദങ്ങള്‍ സംസ്കൃതത്തില്‍ നിന്നാണ് ഉണ്ടായത് എന്നാണ് മേല്‍സൂചിപ്പിച്ച സൂത്രാര്‍ത്ഥം. പദത്തിന്‍റെ ഏറ്റവും ചെറിയ ശബ്ദമാണ് പ്രകൃതി.ഉദാ: ദേവ-തേവര്‍.
വടക്കുംകൂര്‍ രാജരാജവര്‍മ്മ
സംസ്കൃതജന്യവാദത്തില്‍ ഏറ്റവും പ്രധാനി ഇദ്ദേഹമാണ്. 'സാഹിതീസര്‍വ്വസ്വം' എന്ന ഗ്രന്ഥത്തില്‍ 'ഭാഷാ സ്വരൂപനിരൂപണം' എന്ന ഭാഗത്താണ് അദ്ദേഹം സംസ്കൃകജന്യവാദത്തെ ഒരു വാദമുഖമായി അവതരിപ്പിച്ചിരിക്കുന്നത്. തന്‍റെ വാദം തുറന്നെഴുതുകയും അത് സ്ഥാപിക്കുവാനായി നിരവധി വാദമുഖങ്ങള്‍ നിരത്തുകയും ചെയ്തു അദ്ദേഹം. ഭാരതത്തില്‍ പൊതുവെ ഉണ്ടായ വ്യവഹാരഭാഷ (സംസാര ഭാഷ) സംസ്കൃതമായിരുന്നുവെന്നും അതില്‍ നിന്നാണ് ഭാരതത്തിലെ മിക്കവാറും എല്ലാഭാഷകളും ഉത്ഭവിച്ചത് എന്നുമാണ് അദ്ദേഹം പറയുന്നത്. മലയാള പദങ്ങളും സംസ്കൃതപദങ്ങളും തമ്മിലുള്ള ബന്ധമാണ് ഇദ്ദേഹത്തിന്‍റെ വാദത്തിന് അടിസ്ഥാനം..റവ.കാല്‍ഡ്വല്‍,ഏ.ആര്‍ രാജരാജവര്‍മ്മ, ഡോ.കെ ഗോദവര്‍മ്മ, ആറ്റൂര്‍ കൃഷ്ണ പിഷാരടി എന്നിവര്‍ നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് സംസ്കൃതവും ദ്രാവിഡവും ഭിന്ന ഗോത്രത്തില്‍ പെട്ട ഭാഷകളാണെന്നും മലയാളം ദ്രാവിഡഗോത്രത്തിലെ ഒരംഗമാണെന്നും സ്ഥാപിച്ചപ്പോള്‍ വടക്കുംകൂറിന്‍റെ സംസ്കൃതജന്യവാദത്തിനു പ്രസക്തിയില്ലാതായി.
2.തമിഴ് ജന്യവാദം
പ്രാചീന തമിഴില്‍ നിന്നു മലയാളം ഉത്ഭവിച്ചുവെന്ന് എല്‍.വി.രാമസ്വാമി അയ്യര്‍ അഭിപ്രായപ്പെട്ടു. മലയാളം തമിഴിന്‍റെ ഒരു ശാഖയാണെന്ന് 'ദ്രാവിഡ ഭാഷകളുടെ താരതമ്യാത്മക വ്യാകരണം' (അ രീാുമൃമശ്ലേ ഏൃമാാമൃ ീള വേല ഉൃമ്ശറശമി ീൃ ടീൗവേ കിറശമി ഘമിഴൗമഴലെ ) എന്ന കൃതിയില്‍ ഡോ.കാല്‍ഡ്വല്‍ രേഖപ്പെടുത്തി. മലയാളം തമിഴിന്‍റെ പുത്രിയാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. മലയാളം ചെന്തമിഴില്‍ നിന്നുണ്ടായതാണെന്ന്ദ്രാവിഡ ഗോത്രപഠനത്തിനും മലയാളപഠനത്തിനും സംഭാവനകള്‍ നല്‍കിയ എഫ്.ഡബ്ള്യു. എല്ലിസ് (1816) പ്രസ്താവിച്ചു..തമിഴ്ജന്യവാദത്തെ പിന്തുണച്ച മറ്റു പണ്ഡിതന്‍മാരാണ് പി.ഗോവിന്ദപ്പിള്ളയും ഏ.ആര്‍ രാജരാജവര്‍മ്മയും.
ഡോ.കാല്‍ഡ്വല്‍
മലയാളം തമിഴ് ബന്ധത്തെ ആധാരമാക്കിയാണ് മലയാളം തമിഴിന്‍റെ ഒരു ശാഖയാണെന്ന് ഡോ. കാല്‍ഡ്വല്‍ അഭിപ്രായപ്പെട്ടത്. അദ്ദേഹം തന്‍റെ വാദത്തിനു നല്‍കിയ പേര് 'ഉപഭാഷാവാദം' എന്നാണ്. മലയാളം തമിഴിന്‍റെ ഉപഭാഷയാണെന്ന് അദ്ദേഹം വാദിച്ചു. ദ്രാവിഡഗോത്ര ത്തിലെ ഒരു സ്വതന്ത്രാംഗമെന്നതിനെക്കാള്‍ തമിഴിന്‍റെ ഒരു ഉപഭാഷയായി മലയാളത്തെ കണക്കാക്കാമെന്ന് 'ദ്രാവിഡ ഭാഷകളുടെ താരതമ്യാത്മക വ്യാകരണം' എന്ന കൃതിയില്‍ കാല്‍ഡ്വല്‍ വിശദീകരിക്കുന്നു. മലയാളം തമിഴിന്‍റെ അതിപ്രാചീനമായ ഒരു ശാഖയാണ്.
കേരളപാണിനി (ഏ.ആര്‍.രാജരാജവര്‍മ്മ)
കേരള പാണിനീയത്തിന്‍റെ പീഠികയിലാണ് മലയാളഭാഷയുടെ ഉല്പ്പത്തിയെപ്പറ്റിയുള്ള തന്‍റെ സിദ്ധാന്തങ്ങള്‍ ഏ.ആര്‍ അവതരിപ്പിക്കുന്നത്. കൊടുന്തമിഴ് വാദമായിരുന്നു ഏ.ആറിന്‍റേത്.എല്ലാ ജീവത്ഭാഷകള്‍ക്കും വരമൊഴി (ഗ്രന്ഥഭാഷ) വാമൊഴി ( നാടോടി ഭാഷ) എന്നീ വിഭാഗങ്ങളുണ്ട്. തമിഴിലുമുണ്ടായിരുന്ന ഈ വിഭാഗങ്ങളില്‍ ഗ്രന്ഥഭാഷയ്ക്ക് ചെന്തമിഴ്എന്നും നാടോടിഭാഷയ്ക്ക് കൊടുന്തമിഴ് എന്നുമാണ് പേരിട്ടിരുന്നത്. അഞ്ചു കൊടുന്തമിഴുകള്‍ കേരളത്തിനകത്തുണ്ടായിരുന്നു.വേണാട്,കുട്ടനാട്, പൂഴിനാട്,കര്‍ക്കാനാട്,കുടനാട് എന്നിവയാണവ.
വേണാട്-തിരുവനന്തപുരം ജില്ലയും കൊല്ലം ജില്ലയുടെ തെക്ക് ഏതാനും ഭാഗവും, എറണാകുളത്തിനു തെക്കുള്ള പ്രദേശം കുടനാട്.തൃശൂര്‍ പാലക്കാട് മലപ്പുറം ജില്ലകള്‍ കുട്ടനാട്ടില്‍ ഉള്‍പ്പെട്ടിരുന്നു. കണ്ണൂര്‍ ജില്ലയുടെ തീരദേശങ്ങളും കോഴിക്കോടു ജില്ലയും ചേര്‍ന്നതായിരുന്നു പൂഴിനാട്. വയനാട്,ഗൂഡല്ലൂര്‍ തുടങ്ങിയ പര്‍വ്വതപ്രദേശങ്ങളായിരുന്നു കര്‍ക്കാനാട്.ഈ നാടുകളില്‍ സംസാരിച്ചുവന്ന കൊടുന്തമിഴാണ് മലയാളമായി പരിണമിച്ചത്.തമിഴിന് പന്ത്രണ്ടു നാടുകളിലായി ദേശ്യഭേദങ്ങള്‍ ഉണ്ടായിരുന്നവയില്‍ കുട്ടം,കുടം,കക്ക,വേണ്‍,പൂഴി എന്നീ അഞ്ചു നാടുകളും ഇന്നത്തെ കേരള ഖണ്ഡത്തില്‍ ഉള്‍പ്പെട്ടവയായിരുന്നു.ആ അഞ്ചു നാടുകളിലെ കൊടുന്തമിഴാണ് മലയാളമായി പരിണമിച്ചത്.
ചരിത്ര യാഥാര്‍ത്ഥ്യങ്ങളാണ് അദ്ദേഹം തന്‍റെ വാദസമര്‍ത്ഥനത്തിനായി ഉപയോഗിച്ചത്.ചരിത്രപരം,വ്യാകരണപരം, ഭാഷാശാസ്ത്രപരം എന്നിങ്ങനെയാണ് ഭാഷോല്പ്പത്തിയെ ഏ,ആര്‍ പഠിച്ചത്.
3.മിശ്രഭാഷാവാദം
സംസ്കൃതവും തമിഴും കൂടിക്കലര്‍ന്ന് മലയാളമുണ്ടായി എന്നതാണ് ഈ വാദം. പ്രൊഫ.ഇളംകുളം കുഞ്ഞന്‍പിള്ള, പി.ശങ്കരന്‍ നമ്പ്യാര്‍ , പ്രൊഫ.എന്‍. കൃഷ്ണപിള്ള എന്നിവര്‍ ഇതിനെ അനുകൂലിക്കുന്നു. കേരളത്തിലെ ആദിമഭാഷ ചെന്തമിഴായിരുന്നുവെന്നും ആ ഭാഷ സംസ്കൃത പ്രാകൃതങ്ങളുമായി സമന്വയിച്ചു മിശ്രഭാഷയുണ്ടായി എന്നുമാണ് ഭാഷാമിശ്രവാദികള്‍ ചൂണ്ടിക്കാണിക്കുന്നത്.
ഭാഷോല്പ്പത്തി വാദത്തെ ചരിത്രപരമായി പഠിച്ച പണ്ഡിതനായ പ്രൊഫ.ഇളംകുളം കുഞ്ഞന്‍പിള്ളയാണ് 'കേരള ഭാഷയുടെ വികാസപരിണാമങ്ങള്‍' എന്ന കൃതിയില്‍ ഈ വാദം സിദ്ധാന്തിച്ചത്.നമ്പൂതിരിമാരുടെ ആഗമനവും ആധിപത്യവുമാണ് മലയാളഭാഷ ഉണ്ടാകാനുള്ള കാരണമായി ഇളംകുളം പറയുന്നത്. അപ്പോള്‍ ഇവിടെയുണ്ടായിരുന്ന തമിഴും സംസ്കൃതവും കൂടിച്ചേര്‍ന്ന് മലയാളമായി. ഇവിടെ ഭാഷ എന്നു പറഞ്ഞിരിക്കുന്നത് കേരളത്തിലെ സാമാന്യഭാഷയായ തമിഴാണ്.അതും സംസ്കൃതവും ഒരു ഭാഷ എന്ന നിലയില്‍ ഇഷ്ടം പോലെ ഇടകലര്‍ത്തി പ്രയോഗിക്കുന്നതാണ് മിശ്രഭാഷ. ഭാഷയും സംസ്കൃതവും ചേര്‍ന്ന മണിപ്രവാളത്തിന്‍റെ ചേര്‍ച്ചയില്‍ വ്യവസ്ഥിതികളുണ്ടെങ്കിലും ഇവിടെ അങ്ങനെയല്ല,ഇഷ്ടം പോലെ എന്നാണ് പറഞ്ഞിരിക്കുന്നത്.
4.മൂലദ്രാവിഡ ഭാഷാവാദം
തമിഴില്‍ നിന്നുണ്ടായതാണ് മലയാളമെന്ന വാദത്തിന് എതിരെ ഉയര്‍ന്നു വന്നതാണ് മൂലദ്രാവിഡ ഭാഷയുടെ സ്വതന്ത്രശാഖയാണ് മലയാളം എന്ന വാദഗതി.ഇതിന്‍റെ അവതാരകന്‍ യുക്തിപൂര്‍വ്വം വസ്തുതകള്‍ നിരത്തിയ ആറ്റൂര്‍ കൃഷ്ണ പിഷാരടിയാണ്. ഡോ. ഡോ.കെ.എം.ജോര്‍ജ്ജ്,ഡോ.കെ.ഗോദവര്‍മ്മ.ഉള്ളൂര്‍,ആര്‍.നാരായണപ്പണിക്കര്‍,സി.എല്‍.ആന്‍റണി എന്നിവര്‍ മൂലദ്രാവിഡ ഭാഷാ വാദത്തിന്‍റെ വക്താക്കളായിരുന്നു. സംസ്കൃത ജന്യവാദത്തില്‍ സംസ്കൃതത്തില്‍ നിന്നും മലയാളമുണ്ടായി എന്നു പറയുമ്പോള്‍ സംസ്കൃതത്തിനു പ്രാധാന്യം ലഭിക്കുന്നു. തമിഴ് ജന്യവാദത്തില്‍ തമിഴില്‍ നിന്നും മലയാളം ആവിര്‍ഭവിച്ചു എന്നു പറയുമ്പോള്‍ തമിഴിനു പ്രാധാന്യം ലഭിക്കുന്നു. മിശ്ര ഭാഷാ വാദത്തില്‍ സംസ്കൃതവും തമിഴും ചേരുന്നു എന്നു പറയുമ്പോഴും മലയാളത്തിനു സ്വാതന്ത്ര്യം കുറവാണെന്നു കാണാം. ഇവിടെ മൂലദ്രാവിഡ ഭാഷാ വാദത്തില്‍ മലയാളത്തിനു തികച്ചും സ്വാതന്ത്ര്യവും പ്രാധാന്യവും കിട്ടുന്നു. നമ്മുടെ മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ചത് മൂലദ്രാവിഡ ഭാഷാവാദത്തിന്‍റെ അടിസ്ഥാനത്തിലാണെന്നു പറയാം.
മൂലദ്രാവിഡം എന്നു പേരായ ഒരു ഭാഷയില്‍ നിന്ന് എങ്ങനെയാണോ തമിഴ്,തെലുങ്ക്, കന്നടം,തുളു എന്നിവ ഉണ്ടായത് അതുപോലെ തികച്ചും സ്വതന്ത്രമായി മലയാളഭാഷയുണ്ടായി എന്നാണ് 'ശാഖാവാദം'എന്നു കൂടി പേരായ മൂലദ്രാവിഡ ഭാഷാ വാദത്തിന്‍റെ കാതല്‍. മൂലദ്രാവിഡം എന്ന തടിയില്‍ നിന്നുണ്ടായ അനവധി ശാഖകള്‍ എന്ന നിലയില്‍ ശാഖാവാദം എന്ന പേരിനു പ്രസക്തി ലഭിക്കുന്നു. പൂര്‍വ്വ ദ്രാവിഡത്തെ ഒരു വൃക്ഷമായി കരുതിയാല്‍ തായ്ത്തടിയില്‍ നിന്നും വികസിച്ചു വന്നതാണ് മലയാളമെന്നു കാണാം. തായ്ത്തടിയായ മൂലദ്രാവിഡത്തോടാണ് നേരിട്ടുള്ള ബന്ധം. മൂലദ്രാവിഡ കുടുംബത്തില്‍ പെട്ട സ്വതന്ത്ര ശാഖയാണ് മലയാളമെന്ന സിദ്ധാന്തത്തിനാണ് ഭാഷോല്പ്പത്തി സംബന്ധിച്ച സിദ്ധാന്തങ്ങളില്‍ ഏറ്റവും പ്രാബല്യമുള്ളത്. 1927 ല്‍ ആറ്റൂര്‍ കൃഷ്ണ പിഷാരടി എഴുതിയ 'മലയാള ഭാഷയും സാഹിത്യവും' എന്ന കൃതിയിലാണ് മൂലദ്രാവിഡ ഭാഷാവാദം ആദ്യമായി അവതരിപ്പിച്ചത്. 'അടിപ്പടല വാദം' എന്നും ഈ വാദത്തിനു പേരുണ്ട്.
ആറ്റൂര്‍ കൃഷ്ണ പിഷാരടി (സ്വതന്ത്രതാവാദം)
മൂലദ്രാവിഡ ഭാഷാ വാദത്തെ തെളിവുകളോടെ സമര്‍ത്ഥിക്കുന്ന വ്യക്തിയാണ് ആറ്റൂര്‍. വടക്കും കൂറിനെപ്പോലെ തന്‍റെ വാദത്തിനു തെളിവുകള്‍ നല്‍കുന്നു അദ്ദേഹം. മുത്തമിഴ് എന്നു പേരായ മൂലദ്രാവിഡ ഭാഷയില്‍ നിന്നും ചെന്തമിഴ് എങ്ങനെ തമിഴായോ കരിനാട്ടു തമിഴ് എങ്ങനെ കന്നടമായോ തെലുങ്കുനാട്ടു തമിഴ് എങ്ങനെ തെലുങ്കായോ അതുപോലെ തികച്ചും സ്വതന്ത്രമായി മലനാട്ടു തമിഴ് മലയാളമായി എന്നു നിര്‍വ്വചനം. 'കേരള ഭാഷാ ചരിത്രം,' 'മലയാള ഭാഷയും സാഹിത്യവും ഒരു പഠനം' എന്നീ കൃതികളില്‍ ആറ്റൂര്‍ ഇത് രേഖപ്പെടുത്തുന്നു. മറ്റുള്ള ഭാഷകളെക്കാള്‍ പ്രാധാന്യം മലയാളത്തിനുണ്ടെന്നു സമര്‍ത്ഥിക്കുവാന്‍ മൂലദ്രാവിഡ ഭാഷാ വാദക്കാര്‍ ശ്രമിക്കുന്നു. കര്‍ണ്ണാടകം, തെലുങ്ക്, തമിഴ് എന്നീ ഭാഷകളെപ്പോലെ പൂര്‍വ്വ ദ്രാവിഡത്തില്‍ നിന്നും നേരിട്ട് ഉത്ഭവിച്ചതാണ് മലയാളം.തമിഴിനെപ്പോലെ തികച്ചും സ്വതന്ത്രമാണ് മലയാള ഭാഷ എന്നും സമര്‍ത്ഥിക്കുന്നു.
ഉള്ളൂര്‍ .എസ്.പരമേശ്വരയ്യര്‍
ഉള്ളൂര്‍ തന്‍റെ 'കേരള സാഹിത്യചരിത്ര'ത്തിലാണ് ഭാഷോല്പ്പത്തി വാദത്തെപ്പറ്റി പറയുന്നത്. പഴന്തമിഴ് ( മൂലദ്രാവിഡ ഭാഷ) എന്നു പേരായ മൂലദ്രാവിഡ ഭാഷ ആദ്യം 'ഉത്തര ദ്രാവിഡം' എന്നും (തെലുങ്ക്,കന്നടം) 'ദക്ഷിണ ദ്രാവിഡം' (തമിഴ്,മലയാളം) എന്നും തിരിഞ്ഞു. ദക്ഷിണദ്രാവിഡമാണ് ചേരചോള പാണ്ഡ്യരാജ്യങ്ങള്‍ ചേര്‍ന്ന തമിഴകമായി വരുന്നത്. ഒരു ഗോത്രമായപ്പോള്‍ തമിഴും മലയാളവും തമ്മിലുള്ള ബന്ധം കൂടി വന്നു. ബി.സി.മൂന്നാം നൂറ്റാണ്ടോടെ ദക്ഷിണ ദ്രാവിഡ ശാഖയില്‍ സാഹിത്യമാരംഭിച്ചു എന്നും അതിനായി വ്യാകരണ ശാസ്ത്ര നിബദ്ധമായ ചെന്തമിഴ് എന്ന കൃത്രിമ ഗ്രന്ഥ ഭാഷ പണ്ഡിതന്‍മാര്‍ക്കു വ്യവസ്ഥാപനം ചെയ്യേണ്ടി വന്നുവെന്നും ഉള്ളൂര്‍ പറയുന്നു. ഏറെ നാള്‍ വ്യവഹാരഭാഷ സ്വന്തമായി കൊണ്ടു നടന്ന മലയാളത്തില്‍ മൂലദ്രാവിഡഭാഷാ ഗുണങ്ങള്‍ കൂടുതലായി കണ്ടു വരുന്നു. പിന്നീട് ആ ഭാഷ ചെന്തമിഴ് നാട്ടിലെ വ്യവഹാരഭാഷയില്‍ നിന്ന് അധികമധികം അകന്ന് ഒരു സ്വതന്ത്രഭാഷയായി പരിണമിച്ചുവെന്ന് ഉള്ളൂര്‍ സമര്‍ത്ഥിക്കുന്നു.
ആറ്റൂരിന്‍റെ അഭിപ്രായത്തിനും ഒരു പടി കൂടി കടന്ന് ഉള്ളൂര്‍ പറയുന്നത് ശ്രദ്ധിക്കുക
ഇന്നു തമിഴ്നാട്ടിലെ വ്യവഹാരഭാഷയായ ഈ തമിഴ് സ്വതന്ത്രമായി രൂപപ്പെടുന്നതിനു മുന്‍പു തന്നെ മൂലദ്രാവിഡത്തില്‍ നിന്നു മലയാളം വേര്‍പിരിഞ്ഞിരുന്നു എന്ന് കേരള സാഹിത്യചരിത്രത്തില്‍ ഉള്ളൂര്‍ സമര്‍ത്ഥിക്കുന്നു. ദക്ഷിണ ദ്രാവിഡഭാഷ മലയാളം,തമിഴ്എന്നു വേര്‍തിരിഞ്ഞുവെന്നും അതില്‍ തമിഴ് പിരിയുന്നതിനു മുന്‍പുതന്നെ മലയാളത്തിന് അതിന്‍റേതായ വ്യക്തിത്വം മലയാളഭാഷ പിന്തുടര്‍ന്നു വന്നിരുന്നുവെന്ന് ഉള്ളൂര്‍ പറയുന്നു.
ഡോ.കെ. ഗോദവര്‍മ്മ
'കേരളഭാഷാവിജ്ഞാനീയ'ത്തിലാണ് ഭാഷോല്പ്പത്തിയെപ്പറ്റി പറയുന്നത്. മൂലദ്രാവിഡ ഭാഷാ വാദത്തെയാണ്ഇദ്ദേഹംപിന്താങ്ങുന്നത്. ചില പ്രത്യേക സാംസ്കാരിക പരിതസ്ഥിതികളില്‍ മൂലദ്രാവിഡത്തില്‍ നിന്നു പിരിഞ്ഞു സ്വതന്ത്രമായ ഭാഷയാണ് മലയാളമെന്ന് അദ്ദേഹം സ്ഥാപിക്കുന്നു.അതിപ്രാചീനമായ കാലത്തില്‍ പോലും കേരളത്തിലെ ഭാഷ മലയാളമായിരുന്നു എന്നല്ലാതെ തമിഴോ തമിഴിന്‍റെ ഒരു ഉപശാഖയോ ആണെന്നു വിചാരിക്കുന്നത് അസംഗതമാണ്.മലയാളം മറ്റു ദ്രാവിഡ ഭാഷകളെക്കാള്‍ തമിഴിനോട് ബന്ധം കാണിക്കുന്നത് മലയാളത്തിനും തമിഴിനും സമാനമായ ഒരു പൂര്‍വ്വദശ ഉണ്ടായിരുന്നു എന്നതിന്‍റെ തെളിവത്രേ. പില്‍ക്കാലത്ത് രണ്ടു ഭാഷകളിലായി പിരിഞ്ഞ ശേഷം വര്‍ണ്ണ വികാര വിഷയകമായി തമിഴിലും മലയാളത്തിലും ചില വിഭിന്ന സ്വഭാവങ്ങള്‍ പ്രതിഷ്ഠ നേടി എന്നതും മറക്കാന്‍ കഴിയില്ല.
സി.എല്‍.ആന്‍റണി
മൂലദ്രാവിഡ ഭാഷയില്‍ നിന്നു തെലുങ്കും കന്നടവും വേര്‍തിരിഞ്ഞതിനുശേഷം തമിഴും മലയാളവും ഒത്തുചേര്‍ന്ന് നിലനിന്നുവെന്നും ഈ പഴന്തമിഴില്‍ നിന്ന് പിന്നീട് മലയാളവും തമിഴും വേര്‍തിരിഞ്ഞുവെന്നും 'ഭാഷാ പഠനങ്ങള്‍' എന്ന ഗ്രന്ഥത്തില്‍ സി.എല്‍.ആന്‍റണി വിശദീകരിക്കുന്നു. ഉള്ളൂരിന്‍റെ വാദങ്ങളോട് ഏറെ അടുപ്പമുള്ളതാണ് ഇദ്ദേഹത്തിന്‍റെയും വാദം.
ഭാഷാ സംക്രമ വാദം നിലവിലിരിക്കുന്ന ഭാഷോല്പ്പത്തി വാദങ്ങളൊന്നതും അംഗീകരിക്കുവാന്‍ കഴിയാതെ വന്നതു കൊണ്ടാണ് ഇദ്ദേഹം ഭാഷാ സംക്രമവാദം അവതരിപ്പിച്ചത്.ഈ വാദം യഥാര്‍ത്ഥത്തില്‍ ഭാഷോല്പ്പത്തി വാദമല്ല,മറിച്ച് സാഹിത്യഭാഷയുടെ അഭിവ്യക്തി സൂചിപ്പിക്കുന്ന വാദമാണ്. ഭാഷാസംക്രമ വാദത്തെപ്പറ്റി മലയാള ഭാഷാ ചരിത്രത്തില്‍ ഇങ്ങനെ കാണുന്നു.
ക്രിസ്തുവര്‍ഷാരംഭത്തിനു മുന്‍പുതന്നെ സംസ്കൃതവും ചെന്തമിഴും കേരളത്തില്‍ പ്രചരിച്ചിരുന്നു.വിജ്ഞാനാര്‍ജ്ജനത്തിനായി ഇവയെ സ്വീകരിച്ചെങ്കിലും ഇവരുടെ വ്യവഹാരഭാഷ സംസ്കൃതത്തില്‍ നിന്നു ചെന്തമിഴില്‍ നിന്നും ഭിന്നമായ ഒന്നായിരുന്നു.. സംസ്കൃത ചെന്തമിഴുകളുടെ ആധിപത്യം മൂലം വ്യവഹാരഭാഷയ്ക്കു സ്വതന്ത്രമായ സാഹിത്യഭാഷ സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല എന്നതാണ് സത്യം. ഏ.ഡി .9ാം ശതകം വരെ വ്യവഹാരഭാഷ ഈ രണ്ടു ഭാഷകള്‍ക്കും അധീനപ്പെട്ടു കഴിഞ്ഞു.ഏ.ഡി. 9ാം നൂറ്റാണ്ടു വരെയുള്ള കാലത്തെ പരതന്ത്രകാലഘട്ടമെന്നും 9 മുതല്‍ 17 വരെ യുള്ളതിനെ സംക്രമണ കാലമെന്നും ശേഷം സ്വതന്ത്ര കാലമെന്നും സി.എല്‍.ആന്‍റണി തിരിക്കുന്നത് ഇതു കൊണ്ടാണ്. കേരളത്തിന്‍റെ ദക്ഷിണ ഭാഗങ്ങളില്‍ ചോള പാണ്ഡ്യന്‍മാര്‍ നടത്തിയ ആക്രമണം ജനകീയ പ്രബുദ്ധതയ്ക്കു കാരണമാകുകയും അതുവരെ ഒറ്റ തിരിഞ്ഞു നിന്ന ആര്യഭാഷയും രാജഭാഷയും വ്യവഹാരഭാഷയോടിണങ്ങുകയും ചെയ്തു. 17ാം ശതകമായതോടെ രാജഭാഷയെ മാറ്റിക്കൊണ്ട് വ്യവഹാരഭാഷ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന കാഴ്ചയാണ് കണ്ടത്. അതുകൊണ്ടു തന്നെ സ്വതന്ത്രവും സംശുദ്ധവുമായ മലയാളം നിലവില്‍ വരുന്നത് ഏ.ഡി.17ാം ശതകത്തിലാണെന്നു സംക്രമവാദികള്‍ പറയുന്നു.പക്ഷെ ഇതിനെ ശക്തിയുക്തം എതിര്‍ക്കുന്ന ഡോ.എന്‍.ആര്‍ ഗോപിനാഥപിള്ള പറയുന്നത് വളരെ പ്രാചീനകാലം മുതല്‍ക്കുതന്നെ സ്വതന്ത്രവും അന്യഭാഷാവ്യതിരിക്തവുമായ ഒരു മൊഴിഭേദം കേരളത്തില്‍ നിലവിലുണ്ടായിരുന്നുവെന്ന് തെളിയിച്ചെങ്കില്‍ മാത്രമേ ഭാഷാസംക്രമവാദത്തിനു നിലനില്‍പ്പുള്ളുഎന്നാണ്.
ഡോ. കെ.എം.ജോര്‍ജ്
പ്രാചീനപദങ്ങളുടെയും പഴഞ്ചൊല്ലുകളുടെയും വിശകലനത്തിലൂടെ മലയാളത്തിന്‍റെ പ്രാചീനമായ അസ്തിത്വം തെളിയിക്കാനാണ് ഡോ.കെ.എം.ജോര്‍ജ് ശ്രമിക്കുന്നത്. പ്രാചീന തമിഴ് സാഹിത്യത്തില്‍ കാണുന്ന പല പദങ്ങളും ഇന്നും മലയാളത്തില്‍ നിലനില്‍ക്കുന്നതും തമിഴ്നാട്ടില്‍ ഇല്ലാത്തവയുമാണ്. ഉദാ: അങ്ങാടി,അളിയന്‍ എന്നിവ.ദ്രാവിഡ ഗോത്രത്തില്‍ നിന്നും പിരിഞ്ഞ് കേരളത്തിലെ പ്രത്യേക പരിതസ്ഥിതികളില്‍ രൂപം കൊണ്ടു വളര്‍ന്നതും ,തമിഴ്, തെലുങ്ക്,കന്നടം എന്നീ ഭാഷകളെ പ്പോലെ വ്യക്തിത്വവും അതില്‍ കുറയാത്ത പ്രാചീനതയും അവകാശപ്പെടാന്‍ കഴിയുന്ന ഭാഷയാണ് മലയാളം. മൂലദ്രാവിഡ ഭാഷാ വാദത്തെ സമര്‍ത്ഥിക്കുവാന്‍ ശ്രമിക്കുന്ന ഇദ്ദേഹം 'സാഹിത്യ ചരിത്രം പ്രസ്ഥാനങ്ങളിലൂടെ' എന്ന കൃതിയില്‍ ഇതിനുള്ള കാരണങ്ങള്‍ പറയുന്നു.
ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട്
മലയാള ഭാഷ 'ദ്രമിളം' എന്നുള്ള തമിഴിന്‍റെ ഒരു ശാഖയാകുന്നു എന്നാണ് 1857 ല്‍ പ്രസിദ്ധീകരിച്ച 'മലയാള ഭാഷാ വ്യാകരണ'ത്തില്‍ ഗുണ്ടര്‍ട്ട് പ്രസ്താവിച്ചത്. ഒരു കാലത്ത് തമിഴകത്തും കേരളത്തിലും നിലനിന്നഭാഷയെയാണ് ഗുണ്ടര്‍ട്ട് ദ്രമിളം എന്ന് ഉദ്ദേശിച്ചത്. 1872 ല്‍ പുറത്തിറങ്ങിയ 'മലയാളം ഇംഗ്ളീഷ് നിഘണ്ടു'വിലും തന്‍റെ നിലപാട് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
'മലയാള ഭാഷാ വ്യാകരണം','മലയാളം ഇംഗ്ളീഷ് നിഘണ്ടു' എന്നീ കൃതികളില്‍ ഇദ്ദേഹം ഭാഷോല്പ്പത്തി വാദം അവതരിപ്പിച്ചു. 'മലയാള ഭാഷാ വ്യാകരണം' എന്ന കൃതിയില്‍ അദ്ദേഹം പറയുന്നത് ഇങ്ങനെ.. മലയാള ഭാഷ ദ്രമിളം എന്നുള്ള തമിഴിന്‍റെ ഒരു ശാഖയാകുന്നു. അത് തെലുങ്ക്,കര്‍ണ്ണാടകം, തുളു,കുടക് എന്നീ ശാഖകളെക്കാള്‍ അധികം തമിഴിന്‍റെ സൂത്രങ്ങളോട് ഒത്തു വരികയാല്‍ ഉപഭാഷയത്രേ. സംസ്കൃതശബ്ദങ്ങള്‍ ഭാഷയുടെ മൂലരൂപത്തെ പലവിധത്തിലും മാറ്റി എന്നും അദ്ദേഹം പറയുന്നു. ദ്രമിളം എന്നത് മൂലദ്രാവിഡ ഭാഷയെയാണ് ഗുണ്ടര്‍ട്ട് ഉദ്ദേശിക്കുന്നതെന്ന് മൂലദ്രാവിഡ ഭാഷാവാദക്കാര്‍ പറയുന്നുണ്ട്. ദ്രമിളം തമിഴാണെന്ന് തമിഴ് വാദക്കാരും അഭിപ്രായപ്പെടുന്നത് മനസ്സിലാക്കുക.ഇങ്ങനെ ഭാഷോല്പ്പത്തിയെ സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലവിലിരിക്കുന്നു. മലയാള ഭാഷയുടെ ഉല്പ്പത്തിയെക്കുറിച്ച് ആഴത്തില്‍ അന്വേഷണം നടത്തിയ പണ്ഡിതന്‍മാരില്‍ ഭൂരിഭാഗവും മൂലദ്രാവിഡഭാഷയിലെ ഒരു സ്വതന്ത്രശാഖയാണ് മലയാളമെന്ന സിദ്ധാന്തത്തെ അംഗീകരിക്കുന്നു.
മലയാള ഭാഷയുടെ ഉല്പ്പത്തിയെപ്പറ്റിയുള്ള ചര്‍ച്ചയില്‍ ഉള്‍പ്പെട്ട മറ്റു ചില പ്രധാനികള്‍ ഇവരാണ്.
ഡോ.എ.സി.ശേഖര്‍
ശിലാശാസനങ്ങളെ അടിസ്ഥാനമാക്കി ശാസ്ത്രീയപഠനം നടത്തിയ വ്യക്തിയാണ് ഡോ.എ.സി.ശേഖര്‍. മലയാളപ്പിറവിയെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ പഠനം മലയാള ഭാഷാ പരിണാമം( ഋ്ീഹൗശേീി ീള ങമഹമ്യമഹമാ) എന്ന കൃതിയിലാണ് ഉള്ളത്. മലയാള ഭാഷാ വികാസത്തില്‍ ക്രിസ്തുവര്‍ഷം 12ാം നൂറ്റാണ്ടിന്‍റെ പ്രാധാന്യവും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
ഡോ.എസ്.കെ ചാറ്റര്‍ജി
14ാം നൂറ്റാണ്ടിലുണ്ടായ ബ്രഹ്മാണ്ഡപുരാണം,ഭാഷാ കൗടലീയം എന്നീ കൃതികളെ തന്‍റെ പഠനത്തിന് ആധാരമാക്കി ഡോ.എസ്.കെ ചാറ്റര്‍ജി. സാഹിത്യഭാഷയായി മലയാളത്തിനു പ്രാമുഖ്യം ലഭിച്ചത് 12ാം നൂറ്റാണ്ടിലാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.
ഷ്യൂള്‍ ബ്ളോക്
തമിഴിന്‍റെ ഒരു ഉപഭാഷയായിട്ടാണ് ഇദ്ദേഹം മലയാളത്തെ കണ്ടത്. മലയാള വ്യാകരണം തമിഴിനെ അടിസ്ഥാനമാക്കിയുള്ളതാണ് എന്ന നിലപാട് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത് ദ്രാവിഡഭാഷകളുടെ വ്യാകരണ ഘടന (ഠവല ഏൃമാാമശേരമഹ ടൃൗരേൗൃലേ ീള ഉൃമ്ശറശമി ഘമിഴൗമഴലെ)എന്ന കൃതിയിലാണ്.
പ്രൊഫ.ഇളംകുളം കുഞ്ഞന്‍പിള്ള
ആര്യന്‍മാരുടെ കടന്നുവരവും അധീശത്വവുമാണ് മലയാള ഭാഷയുടെ വികാസത്തിനു കാരണമായതെന്ന് ഇളംകുളം അഭിപ്രായപ്പെടുന്നു. 'കേരള ഭാഷയുടെ വികാസ പരിണാമങ്ങള്‍ 'എന്ന കൃതിയിലാണ് അദ്ദേഹം തന്‍റെ വാദങ്ങള്‍ അവതരിപ്പിക്കുന്നത്.
എല്‍.വി.രാമസ്വാമി അയ്യര്‍
പ്രാചീനമധ്യകാല തമിഴും മലയാളവും തമ്മില്‍ വളരെ സാമ്യമുണ്ടെന്ന വാദം ഉന്നയിച്ച അദ്ദേഹം താരതമ്യാധിഷ്ഠിത ഭാഷാപഠനത്തിനു പ്രാധാന്യം നല്‍കി. മലയാളത്തിനും തമിഴിനും കൂടി ഒരു പൂര്‍വ്വ ഭാഷാ രൂപം നല്‍കി ഇദ്ദേഹം. ഭാഷാ ശാസ്ത്രരീതിയില്‍ ഭാഷോല്പ്പത്തിയെപ്പറ്റി പഠിച്ചു. തമിഴിനും മലയാളത്തിനുമുള്ള ഒരു പൂര്‍വ്വദശയെപ്പറ്റി പറയുന്നു. മൂലദ്രാവിഡഭാഷയില്‍ നിന്നും തെലുങ്ക്,കന്നട തുളു മുതലായ ഭാഷകള്‍ പോകുന്നു. പക്ഷെ തമിഴും മലയാളവും മാത്രം ഒരുമിച്ചൊരു ഭാഷയായി വരുന്നു എന്നാണ് അദ്ദേഹത്തിന്‍റെ വാദം. തമിഴ്ജന്യവാദത്തെ അനുകൂലിക്കുന്നു.വര്‍ണ്ണ വികാരനയത്തിലും (വികാരം-മാറ്റം) വ്യാകരണത്തിലുമുള്ള സാദൃശ്യങ്ങള്‍ മലയാളത്തിന് തമിഴിനോട് മറ്റേതൊരു ദ്രാവിഡഭാഷയോടും ഉള്ളതിനെക്കാള്‍ ബന്ധമുണ്ടെന്നു വെളിപ്പെടുത്താന്‍ സഹായകങ്ങളാണെന്ന് ഋ്ീഹൗശേീി ീള ങമഹമ്യമഹമാ ങീൃുവീഹീഴ്യ എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം പ്രസ്താവിക്കുന്നു. ലിംഗ പ്രത്യയങ്ങള്‍,ബഹുവചനരൂപങ്ങള്‍,വര്‍ത്തമാനകാല പ്രത്യയങ്ങള്‍,പ്രകാരങ്ങള്‍ എന്നിവയിലും തമിഴ് മലയാള ബന്ധം അദ്ദേഹം എടുത്തു കാണിക്കുന്നു.
ഡിശങ്കരന്‍ നമ്പ്യാര്‍
എല്‍.വി.രാമസ്വാമി അയ്യര്‍ പറഞ്ഞ മലയാളത്തിന്‍റെയും തമിഴിന്‍റെയും പൂര്‍വ്വദശയെ ഇദ്ദേഹം ഒന്നുകൂടി വിശദമാക്കി.മുത്തമിഴ്,കൊടുന്തമിഴ്(സംസാരഭാഷ) ചെന്തമിഴ്( ഗ്രന്ഥഭാഷ) എന്നിങ്ങനെ വേര്‍തിരിഞ്ഞുവെന്നും കൊടുന്തമിഴില്‍ നിന്നും മലയാളമുണ്ടായി എന്നും വാദിക്കുന്നു.കാലഭേദം,ദേശഭേദം,യോഗഭേദം എന്നീ കാരണങ്ങളാല്‍ മൂലദ്രാവിഡഭാഷ തമിഴ്,തെലുങ്ക്,കുടക്,കര്‍ണ്ണാടകം,തുളു എന്നിങ്ങനെ അഞ്ചു പ്രധാന ശാഖകളായി പിരിഞ്ഞു. തമിഴിന്‍റെ സാഹിത്യഭാഷയായ ചെന്തമിഴിന്‍റെ വ്യവസ്ഥാപിതകാലത്തിനും മുമ്പുതന്നെ മലയാളം ഒരു പ്രത്യേക ഭാഷാത്വത്തെ സമ്പാദിച്ചു.മുത്തമിഴിന്‍റെ പുത്രിയെന്നും ചെന്തമിഴിന്‍റെ സഹോദരിയെന്നും മലയാളത്തെ വിശേഷിപ്പിച്ചു കാണുന്നു.
ഇവിടെ നല്‍കിയിരിക്കുന്ന വിശദീകരണങ്ങള്‍ വിശകലനരീതിയില്‍തന്നെ മനസ്സിലാക്കുവാന്‍ ശ്രമിക്കുന്നതോടൊപ്പം ഈ വിഭാഗവുമായി ബന്ധപ്പെട്ട കുറച്ചു ചോദ്യോത്തരങ്ങള്‍ കൂടി ശ്രദ്ധിക്കാം
1.മലയാള ഭാഷയെ സംബന്ധിച്ച ആദ്യത്തെ വ്യാകരണഗ്രന്ഥമേത്?
ലീലാതിലകം
2.സംസ്കൃതത്തില്‍ എഴുതപ്പെട്ട ലീലാതിലകം ആദ്യമായി പ്രസിദ്ധീകരിച്ചത് ഏതു മാസികയിലാണ്?
കൊല്ലവര്‍ഷം 1084 ല്‍ മംഗളോദയം മാസികയില്‍
3.മൂലദ്രാവിഡഭാഷയ്ക്ക് മുത്തമിഴ് എന്ന പേരു നല്‍കിയതാര്?
ആറ്റൂര്‍ കൃഷ്ണപിഷാരടി
4.വ്യാകരണം,വൃത്തം,അലങ്കാരം എന്നിവ ഒന്നിച്ചു വിശദീകരിക്കുന്ന കോവുണ്ണിനെടുങ്ങാടിയുടെ കൃതി?
കേരള കൗമുദി
5.ഭാഷോല്പത്തിയെക്കുറിച്ചു വിശദീകരിക്കുന്ന ഭാഷാപഠനങ്ങള്‍ എന്ന ഗ്രന്ഥത്തിന്‍റെ കര്‍ത്താവാര്?
സി.എല്‍.ആന്‍റണി
6.മലയാള ഭാഷയുടെ വികാസപരിണാമങ്ങള്‍ എന്ന കൃതി ആരുടേതാണ്?
ഇളംകുളം കുഞ്ഞന്‍പിള്ള
7.കേരളത്തില്‍ പ്രചരിച്ചിരുന്ന കൊടുന്തമിഴാണ് മലയാളമായി മാറിയത് എന്നു വാദിച്ച പ്രമുഖനാര്?
ഏ.ആര്‍.രാജരാജവര്‍മ്മ
8.മലയാളഭാഷയെക്കുറിച്ച് മലയാളി നിര്‍മ്മിച്ച ആദ്യവ്യാകരണമേത്?
ജോര്‍ജ് മാത്തന്‍റെ മലയാഴ്മയുടെ വ്യാകരണം
9.മണിപ്രവാളലക്ഷണവും വ്യാകരണവും പ്രമേയമാക്കിയ ഗ്രന്ഥമേത്?
ലീലാതിലകം
10.കൊടുംതമിഴ് മലയാളമായിത്തീര്‍ന്ന നാടുകള്‍ ഏവ?
കൂട്ടം,കൂടം.കര്‍ക്കാ,വെണ്‍,പൂഴി
11.മലയം,ആളം എന്നീ പദങ്ങള്‍ സമാസിച്ചാണ് മലയാളമുണ്ടായതെന്നു പറഞ്ഞ വ്യക്തി?
ആറ്റൂര്‍ കൃഷ്ണപിഷാരടി
12.ദ്രാവിഡഭാഷകളെക്കുറിച്ചുള്ള ആദ്യസമഗ്രപഠനമേത്?
കാല്‍ഡ്വലിന്‍റെ താരതമ്യവ്യാകരണഗ്രന്ഥം
13.മലയാളഭാഷയെക്കുറിച്ച് ആദ്യമായി പ്രബന്ധമെഴുതിയതാര്?
എല്ലിസ്
14.ആര്യദ്രാവിഡ വാഗ്ജാതാ കേരളീയോക്തികന്യാ എന്നു പറഞ്ഞ വ്യക്തിയാര്?
കോവുണ്ണി നെടുങ്ങാടി
15.മലയാള ഭാഷോല്പ്പത്തിയെപ്പറ്റി ചര്‍ച്ച ചെയ്യുന്ന ആറ്റൂര്‍ കൃഷ്ണപിഷാരടിയുടെ ഗ്രന്ഥങ്ങളേവ?
ഭാഷാസാഹിത്യചരിത്രം,മലയാളഭാഷയും സാഹിത്യവും
16.തമിഴിലെ ഗ്രന്ഥഭാഷയ്ക്കും സംസാരഭാഷയ്ക്കും പറയുന്ന പേരുകള്‍ എന്തെല്ലാം?
ചെന്തമിഴും കൊടുന്തമിഴും
17.മലയാളകമാണ് മലയാളമെന്നു പറഞ്ഞതാര്?
ഉള്ളൂര്‍
18.മലയാളം എന്നതിനെ സൂചിപ്പിക്കാനായി ലീലാതിലകകാരന്‍ ഉപയോഗിക്കുന്ന പദങ്ങള്‍ ഏതെല്ലാം?
കേരളഭാഷ,മലനാട്ടുഭാഷ
19.മലയാളഭാഷയ്ക്ക് ആദ്യമായി ഒരു ശാസ്ത്രീയ വ്യാകരണം നിര്‍മ്മിച്ചതാര്?
1851 ല്‍ ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട്
20.പരതന്ത്രഘട്ടം,സംക്രമണഘട്ടം.സ്വതന്ത്രഘട്ടം എന്നിങ്ങനെ മലയാളഭാഷയുടെ ഘട്ടവിഭജനം നടത്തിയ വ്യക്തിയാര്?
സി.എല്‍.ആന്‍റണി
ഭാഗം മൂന്ന്
മലയാളഭാഷയുടെആദ്യഘട്ടവും ഭാഷോല്‍പ്പത്തിയെപ്പറ്റിയുള്ള വ്യത്യസ്ത സിദ്ധാന്തങ്ങളും നാം പഠിച്ചു കഴിഞ്ഞു.അധികവായന ഫലപ്രദമായി നടത്തുന്നുവെന്നു കരുതട്ടെ.
തമിഴ് മലയാള ബന്ധം (ഞലഹമശേീി യലംലേലി ഠമാശഹ മിറ ങമഹമ്യമഹമാ),ഏ.ആര്‍. രാജരാജവര്‍മ്മയുടെ ആറു നയങ്ങള്‍ (ടശഃ ചമ്യമെ ീള .ഞ.ഞമഷമൃമഷമ്മൃാമ) എന്നിവയാണിവിടെ ചര്‍ച്ച ചെയ്യുന്നത്.ഏ.ആര്‍ തന്‍റെ വാദസമര്‍ത്ഥനത്തിനായി നിരത്തിയ കാരണങ്ങള്‍, സ്ഥാപിച്ച വാദമുഖങ്ങള്‍,ഇതുമായി ബന്ധപ്പെടുത്തി സ്വാഭിപ്രായം രേഖപ്പെടുത്തല്‍ എന്നിങ്ങനെ വ്യത്യസ്ത തരം ചോദ്യങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്. അതായത് വളരെ പ്രധാനപ്പെട്ട ഒരു വിഭാഗ മാണിത് എന്നു ചുരുക്കം.
ഏ.ആര്‍. രാജരാജവര്‍മ്മ
കവിത, വൃത്ത ശാസ്ത്രം, സാഹിത്യ ശാസ്ത്രം,വ്യാകരണം,വിവര്‍ത്തനം എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ തന്‍റെ വ്യക്തിമുദ്ര പതിപ്പിച്ച് മലയാള ഭാഷയെ പരിപോഷിപ്പിച്ച പണ്ഡിതശ്രേഷ്ഠനാണ് ഏ.ആര്‍. രാജരാജവര്‍മ്മ. കാളിദാസന്‍റെയും ഭാസന്‍റെയും സംസ്കൃത നാടകങ്ങള്‍ പരിഭാഷപ്പെടുത്തി മലയാള നാടകശാഖയുടെ പരിപോഷണത്തിനും അദ്ദേഹം ശ്രമിച്ചു. ഭാഷാ പഠനത്തിനുള്ള അടിസ്ഥാന ഗ്രന്ഥങ്ങളായി കണക്കാക്കുന്ന 'കേരള പാണിനീയം','ശബ്ദശോധിനി','ഭാഷാ ഭൂഷണം','സാഹിത്യസാഹ്യം', 'വൃത്തമഞ്ജരി' എന്നിവഏറെ വിശിഷ്ടമായ രചനകളാണ്.പാണിനിയുടെ സംസ്കൃത വ്യാകരണ മാതൃകയില്‍ രചിച്ച കേരളപാണിനീയത്തിന്‍റെ ഒന്നാം പതിപ്പിന് വിമര്‍ശനങ്ങള്‍ ഉണ്ടായതിനാല്‍ രാജരാജവര്‍മ്മ തന്‍റെ രചനയുടെ ഉള്ളടക്കം സമഗ്രമായി നവീകരിച്ചുകൊണ്ട് മലയാള ഭാഷയുടെ ഉല്പത്തി വികാസങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഒരു പീഠികയും പുതിയ പംക്തിയില്‍ (1917 ലെ രണ്ടാം പതിപ്പ്) എഴുതിച്ചേര്‍ത്തു. സമഗ്രതയും സൂക്ഷ്മതയും പാലിച്ച കേരള പാണിനീയത്തിന് കൈവന്ന അംഗീകാരം ഏ ആറിനു 'കേരള പാണിനി ' എന്ന പേരും നേടിക്കൊടുത്തു.
സംസ്കൃതത്തിലെ അലങ്കാര ശാസ്ത്ര ഗ്രന്ഥങ്ങളെ മാതൃകയാക്കി രചിച്ച പ്രസിദ്ധ കൃതിയാണ് ഏആറിന്‍റെ 'ഭാഷാഭൂഷണം'. സംസ്കൃത സാഹിത്യമീമാംസയിലെ സംജ്ഞകള്‍ തന്നെയാണ് ഇവിടെയും ഉപയോഗിച്ചത്. 'ശബ്ദശോധിനി','സാഹിത്യസാഹ്യം' ,'വൃത്തമഞ്ജരി' എന്നിവയില്‍ പ്രതിപാദനത്തിന് അദ്ദേഹമുപയോഗിച്ച സാങ്കേതിക പദാവലി ഏറെ ശ്രദ്ധേയമാണ്.മലയാള ഭാഷയ്ക്ക് ഈടുറ്റ സംഭാവനകള്‍ നല്‍കിയ ഈ പണ്ഡിത ശ്രേഷ്ഠന്‍ 1863 ഫെബ്രുവരി 2 നാണ് ജനിച്ചത്.സംസ്കൃതത്തിലും മലയാളത്തിലുമായി 43 കൃതികള്‍ അദ്ദേഹത്തിന്‍റേതായിട്ടുണ്ട്. ഭാഷയുടെയും സാഹിത്യത്തിന്‍റെയും അടിസ്ഥാന മാതൃകകളായി വിശേഷിപ്പിക്കുന്ന പ്രൗഢ രചനകള്‍ ഇദ്ദേഹത്തിന്‍റേതാണ്. മലയാള ഭാഷയെ വിജ്ഞാന ഭാഷയാക്കി ഉയര്‍ത്താനുള്ള ഏ ആറിന്‍റെ ശ്രമങ്ങള്‍ നാം ആദരവോടെ നോക്കിക്കാണേണ്ടിയിരിക്കുന്നു. 1918 ജൂണ്‍ 18 ന് മാവേലിക്കര ശാരദാലയത്തില്‍ വെച്ച് അദ്ദേഹം അന്തരിച്ചു.
ഏ ആര്‍ രാജരാജവര്‍മ്മയുടെ ഭാഷാ നിരീക്ഷണങ്ങള്‍
കംപാരറ്റീവ് ഗ്രാമര്‍ (ഇീാുമൃമശ്ലേ ഏൃമാാമൃ) എന്ന ഗ്രന്ഥത്തില്‍ മലയാളം തമിഴിന്‍റെ അതിപ്രാചീനമായ ഒരു ശാഖയാണെന്നു കാല്‍ഡ്വല്‍ വാദിക്കുന്നു. പുരുഷഭേദനിരാസം കൊണ്ടും സംസ്കൃത പദപ്രയോഗം കൊണ്ടുമാണ് ഇപ്പോള്‍ അതു മുഖ്യമായും വേര്‍തിരിഞ്ഞു നില്‍ക്കുന്നത് .അതുകൊണ്ട് മലയാളത്തെ ദ്രാവിഡഗോത്രത്തില്‍ പെട്ട ഒരു സ്വതന്ത്രശാഖ എന്നു കരുതുന്നതിനെക്കാള്‍ തമിഴിന്‍റെ ഉപശാഖയാണെന്നു കരുതുന്നതാണ് ഭേദം എന്നു കാല്‍ഡ്വല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രാമാണികമായ ഈ സിദ്ധാന്തം യുക്തിപൂര്‍വ്വം അവതരിപ്പിക്കുകയാണ് കേരള പാണിനീയം പീഠികയിലൂടെ ഏ.ആര്‍ ചെയ്യുന്നത്.ഭൂമിശാസ്ത്രത്തിന്‍റെയും സാംസ്കാരിക ചരിത്രത്തിന്‍റെയും മിത്തോളജിയുടെയും മറ്റും സഹായത്തോടെ മലയാള ഭാഷയുടെ വ്യക്തിത്വത്തെ അദ്ദേഹം ശാസ്ത്രീയമായി അവതരിപ്പിച്ചു. ചരിത്രപരമായി കാരണങ്ങളെ അപഗ്രഥിക്കാനായിരുന്നു അദ്ദേഹത്തിനിഷ്ടം.
ഓരോ കാലത്തോടും സാംസ്കാരിക വ്യവഹാരങ്ങളോടും പ്രതികരിക്കുന്ന ഭാഷ ഒരു ജൈവസത്തയാണ്. സമൂഹത്തിന്‍റെ വ്യവഹാരങ്ങള്‍ക്കനുസൃതമായി ഭാഷയിലും മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. കേരള പാണിനീയം പീഠികയില്‍ കേരള പാണിനി കേരളഭാഷയുടെ ഘട്ടവിഭജനം നടത്തുമ്പോഴും അവിടെ അദ്ദേഹം ഏകകമായി സ്വീകരിക്കുന്നത് ജീവപരിണാമ രീതിയെയാണ്. ഭാഷയിലെ ജൈവസത്തയെ ശബ്ദ വിഭാഗത്തിലെ കാരികയിലും സ്ഥാപിക്കുന്നത് നോക്കുക.
നാരായവേരാം പ്രകൃതി
തടിയാമംഗമെന്നത്
പ്രത്യയം കവരം പോലെ
മേല്‍ക്കുമേലുദ്ഭവിപ്പതും
കേരള ഭാഷയെ മൂന്നു ഘട്ടങ്ങളായി അദ്ദേഹം തിരിച്ചിരിക്കുന്നു.
1,ആദ്യഘട്ടം(ബാല്യാവസ്ഥ) കരിംതമിഴുകാലം (കൊല്ലവര്‍ഷം 1-500വരെ,എ.ഡി825-1325 വരെ)
2,മദ്ധ്യഘട്ടം (കൗമാരാവസ്ഥ)മലയാണ്മക്കാലം(കൊല്ലവര്‍ഷം 500-800വരെ,എ.ഡി.1325-1625 വരെ)
3.ആധുനിക ഘട്ടം(യൗവനാവസ്ഥ) മലയാളകാലം(കൊല്ലവര്‍ഷം 800 മുതല്‍,എ.ഡി.1625 മുതല്‍)
ഭാഷയുടെ വികസനത്തിന്‍റെ ഘട്ടത്തില്‍ മലയാണ്മ എന്നു വിളിച്ചു പോന്നിരുന്ന മലയാളം തമിഴ്,കോട്ട,കൊടഗ്,കന്നഡ എന്നീ ഭാഷകള്‍ അടങ്ങിയ ദ്രാവിഡ ഭാഷകളിലൊന്നാണ്.ഭരണത്തിനും അദ്ധ്യയനത്തിനും കേരളത്തില്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന തമിഴിന്‍റെ സ്വാധീനം മലയാളത്തില്‍ കാണുന്നതില്‍ അതിശയപ്പെടാനില്ല. ബ്രാഹ്മണ കുടിയേറ്റങ്ങള്‍ വഴി ഭാഷയില്‍ സ്വാധീനം ചെലുത്താന്‍ ഇന്തോ ആര്യന്‍ ഭാഷകള്‍ക്കും യുറോപ്യന്‍ ദേശങ്ങളുമായുള്ള കച്ചവടബന്ധങ്ങള്‍ മൂലം ബന്ധപ്പെട്ട പരിവര്‍ത്തനങ്ങള്‍ വരുത്താന്‍ അവയ്ക്കും കഴിഞ്ഞതിനാല്‍ മലയാളഭാഷയില്‍ ചില പരിവര്‍ത്തനങ്ങള്‍ ഉണ്ടാവുകയുണ്ടായി.
മലൈനാടായ മലയാളത്തിലെ ആദിമനിവാസികള്‍ തമിഴര്‍ ആയിരുന്നു എന്നും അവര്‍ ചെന്തമിഴ്,കൊടുന്തമിഴ് എന്നീ രണ്ടു വിഭാഗങ്ങളിലുള്ള ഭാഷ ഉപയോഗിച്ചിരുന്നുവെന്നും പലവക കൊടുന്തമിഴുകളിലൊന്നാണ് മലയാളമായിത്തീര്‍ന്നതെന്നും കേരള പാണിനി അഭിപ്രായപ്പെട്ടു.13 ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മലൈനാതന്‍ പന്ത്രണ്ടു നാടുകളെപ്പറ്റി സൂചിപ്പിച്ചിട്ടുണ്ട്. അവയില്‍ കുട്ടനാട്,കുടനാട്,കര്‍ക്കാനാട്,പൂഴിനാട്, വേണാട് എന്നിങ്ങനെ കേരള ഖണ്ഡത്തിലുള്‍പ്പെട്ടഅഞ്ചു നാടുകളിലെ കൊടുന്തമിഴാണ് മലയാളമായി പരിണമിച്ചതെന്ന് ഏ.ആര്‍ അഭിപ്രായപ്പെടുന്നു. ദേശ്യഭാഷയായ കൊടുന്തമിഴ് മലയാളമായി പരിണമിക്കാനുള്ള വിവിധ കാരണങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്.കൊടുന്തമിഴ് വാദത്തിന്‍റെ വക്താവായിട്ടാണ് ഏ.ആര്‍ അറിയുക.തന്‍റെ വാദം സമര്‍ത്ഥിക്കാനായി അദ്ദേഹം രണ്ടു കാരണങ്ങളാണ് പറയുക. കേരള പാണിനീയം പീഠികയില്‍ ഇതു രേഖപ്പെടുത്തിയിരിക്കുന്നു.കൊടുന്തമിഴില്‍ നിന്ന് മലയാളത്തെ വേര്‍പെടുത്തിയ വ്യാകരണ കാര്യങ്ങളാണ് കേരള പാണിനി അവതരിപ്പിക്കുന്ന ഭാഷാപരിണാമ നയങ്ങള്‍. മലയാളത്തെ തമിഴില്‍ നിന്നു വ്യാവര്‍ത്തിപ്പിച്ചു കാണിക്കുവാന്‍ പര്യാപ്തമായ അവ ഇവയാണ്.
1.ബാഹ്യകാരണങ്ങള്‍
2.ആഭ്യന്തരകാരണങ്ങള്‍
ബാഹ്യകാരണങ്ങളെ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.
1.ഭൂമിശാസ്ത്രപരമായ കാരണങ്ങള്‍
മലയാളത്തിന്‍റെ കിടപ്പ് കിഴക്ക് പര്‍വ്വത നിരകള്‍ കൊണ്ട് മറ്റു തമിഴ് നാടുകളില്‍ നിന്നു വേര്‍പിരിഞ്ഞ് ഒറ്റപ്പെട്ട നിലയലായിരുന്നു.കേരളത്തിന്‍റെസ്ഥാനത്തെപ്പറ്റിയാണ് ഇവിടെ സൂചിപ്പിക്കുന്നത്.തമിഴകം മുഴുവനായി 12കൊടുന്തമിഴുകളായി നിന്നതില്‍ 7 എണ്ണം തമിഴ് നാടുകളില്‍ ആയിരുന്നെന്നും 5 എണ്ണം കേരളത്തിനകത്തുമായിരുന്നു എന്നുമാണ് അദ്ദേഹം വിശദീകരിക്കുന്നത്. ഈ അഞ്ചു കൊടുന്തമിഴുകളിലൊന്നാണ് മലയാളമായത് എന്നുമാണ് അദ്ദേഹത്തിന്‍റെ വാദം. വേണാട്,കുടനാട്,കര്‍ക്കാനാട്,കുട്ടനാട്,പൂഴിനാട് എന്നിവയാണവ. ഒറ്റ തിരിഞ്ഞു കിടന്നതിനാല്‍ കേരളത്തില്‍ പ്രത്യേകമായ ഭാഷ ഉണ്ടാകാന്‍ കാരണമായി ..കേരള പാണിനീയം പീഠികയില്‍ പറഞ്ഞിരിക്കുന്നത് ഇങ്ങനെ: (മലയാള ദേശത്തിന്‍റെ കിടപ്പ് കിഴക്കേ അതിര്‍ത്തി മുഴുവന്‍ വ്യാപിക്കുന്ന പര്‍വ്വത പംക്തികള്‍ കൊണ്ട് മറ്റു തമിഴ് നാടുകളില്‍ നിന്നും വേര്‍പെട്ട് ഒറ്റ തിരിഞ്ഞു പോയത് ഒരു കാരണമാണ്ٹ..)
2.സാംസ്കാരികമായ കാരണങ്ങള്‍
മറ്റു നാട്ടുകാര്‍ക്കില്ലാത്ത പല വിശേഷ വിധികളും മലയാള ദേശത്തെ ജനങ്ങള്‍ക്കുണ്ടായിരുന്നതിനാല്‍ അവര്‍ ഒരു പ്രത്യേക സംഘമായിത്തീര്‍ന്നത് ഒരു കാരണമാകാം.പ്രത്യേക ജനവിഭാഗമായതു കൊണ്ട് സംസര്‍ഗ്ഗം കുറയുകയും അത് ഒരു പ്രത്യേക സംസ്കാരം രൂപപ്പെടാന്‍ ഇടയാകുകയും ചെയ്തു.മരുമക്കത്തായ സമ്പ്രദായം ഉദാഹരണം.
3.നമ്പൂതിരിമാരുടെ പ്രാബല്യവും ആര്യദ്രാവിഡ സംസ്കാരസങ്കലനവും
ക്രിസ്തുവര്‍ഷാരംഭത്തിനു മുമ്പുതന്നെ ആര്യന്‍മാര്‍ തെക്കേ ഇന്ത്യയിലെത്തിയിരുന്നു. ബ്രാഹ്മണരും ബുദ്ധരും ജൈനരുമായ വ്യക്തികള്‍ ആയിരുന്നു അവര്‍. ആര്യാധിനിവേശം ഏറെയുണ്ടായത് കേരളത്തിലാണ്. ആര്യജനതയുടെ ഭാഷയും ദ്രാവിഡജനതയുടെ ഭാഷയും തമ്മില്‍ ഏറെ സമ്പര്‍ക്കമുണ്ടായി.നമ്പൂതിരിമാരുടെ ആ ധിപത്യം അവരുടെ ഭാഷ ആധിപത്യം സ്ഥാപിക്കാന്‍ കാരണമായി. ആര്യഭാഷയുമായി ഇടപെടുക കാരണം ആ ഭാഷയുടെ സ്വാധീനം ഉണ്ടായി എന്നു വിവക്ഷ.
ആഭ്യന്തര കാരണങ്ങള്‍
1.അനുനാസികാതി പ്രസരം
അനുനാസികത്തിനു പരമായി വരുന്ന സ്വവര്‍ഗ്ഗ ഖരം അനുനാസികമായി മാറുന്നതാണ് ഇത്. മരങ്+കള്‍=മരങ്+ങള്‍-മരങ്ങള്‍.ഇവിടെ 'ങ് 'എന്നഅനുനാസികം പരമായി വരുന്ന 'ക' എന്ന സ്വവര്‍ഗ്ഗ ഖരത്തെക്കൂടി അനുനാസികമാറ്റി മാറ്റുന്നു.അനുനാസികത്തിന്‍റെ കടന്നുകയറ്റമുള്ളതിനാല്‍ അനുനാസികാതിപ്രസരമെന്ന വാക്കും യോജിക്കുന്നു.
അനുനാസികം+ഖരം=അനുനാസികം+അനുനാസികം
തമിഴിലുള്ള അനുനാസിക ഖര സംയുക്തങ്ങള്‍ ഇരട്ടിച്ച അനുനാസികങ്ങളായി മലയാളത്തില്‍ കാണപ്പെടുന്നു എന്നതാണ് ഈ നയത്തിന്‍റെ അടിസ്ഥാനം.ന്ത-ന്ന,ഞ്ച-ഞ്ഞ,ണ്ട-ണ്ണ.ങ്ക-ങ്ങ
അനുനാസിക വര്‍ണ്ണം തൊട്ടടുതതു വരുന്ന ഖര വര്‍ണ്ണത്തെ സ്വാധീനിച്ച് അനുനാസികമാക്കി മാറ്റുന്ന പ്രക്രിയ.ഈ അനുനാസികാദേശ പ്രക്രിയ ഭാഷയില്‍ പല മാറ്റങ്ങളുമുണ്ടാക്കി.അനുനാസികവും ഖരവും മുന്‍പിന്‍പായി ചേര്‍ന്നുവന്നാല്‍ ഖരം അനുനാസിക വര്‍ഗ്ഗത്തിലെ ഖരമാകും.അനുനാസികം മുന്‍പും ഖരം പിന്‍പുമായി കൂട്ടക്ഷരം വന്നാല്‍ അനുനാസികം ഇരട്ടിക്കും.ങ്+ക-ങ്ങ, മ്+പ-മ്പ.
ഒരു പ്രത്യയത്തിന്‍റെ ആദിയില്‍ വരുന്ന ഖരത്തിന് അനുനാസികം ആദേശമായി വരും. ഭൂതകാല പ്രത്യയമായ 'തു',ബഹുവചനമായ 'കള്‍' ഇവയുടെ ആദ്യാക്ഷരം ഖരവര്‍ണ്ണമായതു കൊണ്ട് ഈ മാറ്റം സംഭവിക്കുന്നു.കണ്‍+തു-കണ്ടു,മരം+കള്‍-മരങ്ങള്‍.
'ട' വര്‍ഗ്ഗത്തിനുഅനുനാസികാതിപ്രസരം വേണ്ട.മലയാളത്തിലെത്തുന്ന സംസ്കൃത ശബ്ദങ്ങളില്‍ ഖരത്തെക്കാളധികം മൃദുവിനാണ് അനുനാസികാതിപ്രസരം സംഭവിക്കുന്നത്.മങ്+ഗലം-മങ്ങലം.അനുനാസികങ്ങള്‍ക്കപ്പുറം ഒരു എഴുത്തും ഇരട്ടിക്കുക പതിവില്ല.ബഹുവചന പ്രത്യയമായ കള്‍,ഭൂതകാല പ്രത്യയമായ തു എന്നീ പ്രത്യയങ്ങള്‍ അനുനാസിക വര്‍ണ്ണങ്ങള്‍ക്കു പരമായി വന്നാല്‍ ഈ നിയമം സാര്‍വ്വത്രികമായി കാണാമെന്ന് കേരള പാണിനി ചൂണ്ടിക്കാണിക്കുന്നു.
2.താലവ്യാദേശം
'ത','ന' എന്നീ തവര്‍ഗ്ഗ വര്‍ണ്ണങ്ങള്‍ക്കും അവയെ കൂട്ടിച്ചേര്‍ത്താല്‍ കിട്ടുന്ന 'ത്ത','ന്ത','ന്ന' എന്നീ കൂട്ടക്ഷരങ്ങള്‍ക്കും മുന്നില്‍ 'അ','ഇ', 'എ','ഏ','ഐ' തുടങ്ങിയ താലവ്യസ്വരങ്ങളില്‍ ഏതെങ്കിലും ഒന്നു വന്നാല്‍ ആ സ്വരങ്ങളുടെ താലവ്യ ധര്‍മ്മം ഈ ദന്ത്യങ്ങളില്‍ക്കൂടി വ്യാപിച്ച് അവയെക്കൂടി താലവ്യങ്ങളാക്കും.അങ്ങനെ ദന്ത്യത്തിനു താലവ്യാദേശം ചെയ്യുകയാലാണ് ഈ നയത്തിനു താലവ്യാദേശമെന്ന പേരു നല്‍കിയതെന്ന് കേരള പാണിനി അഭിപ്രായപ്പെടുന്നു. സ്വര പരിണാമ നയമാണിത്. ദന്ത്യത്തിന് താലവ്യാദേശം ചെയ്യുകയാണ് താലവ്യാദേശം.ത-ച,ത്ത-ച്ച,ന-ഞ,ന്ന-ഞ്ഞ,ന്ത-ഞ്ച എന്നിങ്ങനെ
പിടിത്താന്‍-പിടിച്ചാന്‍,വൈത്താന്‍-വെച്ചാന്‍,അറിന്താന്‍-അറിഞ്ചാന്‍-അറിഞ്ഞു(താലവ്യാദേശം കൊണ്ടുണ്ടാകുന്ന 'ഞ്ച' രൂപങ്ങളെ അനുനാസികാതി പ്രസരം നിയമേന പിന്തുടരുന്നതായി കാണാം.)ഈ നയവും പ്രത്യയങ്ങളെ സംബന്ധിച്ചിടത്തോളമേ സാര്‍വ്വത്രികമായി കാണുകയുള്ളു.താലവ്യാന്തങ്ങള്‍ക്ക് താലവ്യാദേശ പ്രകാരം 'പറഞ്ഞു','അണച്ചു', 'വിറച്ചു' എന്ന ഭൂതരൂപങ്ങള്‍ വരുന്നു.
താലവ്യമായ അകാരത്തില്‍ അവസാനിക്കുന്ന നാമങ്ങളിലും കൃതികളിലെ സ്വരമോ ഇരട്ടിച്ച പ്രത്യയാദ്യകാരമോ ചേരുമ്പോള്‍ യകാരാഗമം വരും. കല-കലയുടെ-കലയ്ക്ക്, മായ-മായയുടെ-മായയ്ക്ക് എന്നിങ്ങനെ.
തമ്പുരാട്ടി എന്നതിലെ ആട്ടി-ആള്‍+ത്തി-തകാരത്തിനു മൂര്‍ദ്ധന്യാദേശം വന്ന് ആള്‍+ട്ടി എന്നും ഇകാരത്തിന് മൂര്‍ദ്ധന്യാദേശത്താല്‍ ആട്ടി എന്നുമായി.
താലവ്യാദേശമെന്ന നയത്തെ മലയാള ഭാഷോല്പത്തിയുമായി നേരിട്ടു ബന്ധിപ്പിക്കാന്‍ കഴിയില്ല എന്നാണ് ഭാഷാ പണ്ഡിതനായ ഡോ.കെ.എം.പ്രഭാകരവാര്യര്‍ അഭിപ്രായപ്പെടുന്നത്.പൂര്‍വ്വ ദ്രാവിഡത്തിലെ പദാദിയിലുള്ള 'ക'കാരം മുന്‍സ്വരങ്ങള്‍ക്കു മുന്‍പ് തമിഴു മലയാളങ്ങളില്‍ 'ച' കാര മായി മാറുന്നുണ്ടെന്ന് പ്രസ്താവിച്ചു കൊണ്ടാണ് (ഉദാ: കെവി-ചെവി) താലവ്യാദേശം ഭാഷാപരിണാമത്തിലെ പുതിയ പ്രവര്‍ത്തനമല്ല എന്നു ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.
3.പുരുഷ ഭേദനിരാസം
തമിഴില്‍ നിന്നും മലയാളത്തെ മാറ്റി നിര്‍ത്തുന്ന ഒരു പ്രധാന മാറ്റമാണ് ഇതു കൊണ്ട് ഉദ്ദേശിക്കുന്നത്.കേരള പാണിനിയുടെ അഭിപ്രായം തമിഴിലെന്ന പോലെ മലയാളത്തിലും പുരുഷഭേദ നിരാസം നിലവിലിരുന്നിരുന്നുവെന്നും അത് കാലക്രമേണ നിരസിക്കപ്പെട്ടുവെന്നുമാണ്.
ഉദാ: 'അവള്‍ പോയാള്‍' (പോയി +ആള്‍ എന്നു ചേര്‍ത്ത് പോയാള്‍ എന്നാകുന്നു. അവള്‍ പോയി എന്നര്‍ത്ഥം.അവള്‍ പോയാള്‍ എന്നായപ്പോള്‍ 'അവള്‍ പോയി അവള്‍' എന്നര്‍ത്ഥം.('പോയാള്‍' എന്നത് പൂര്‍ണ്ണക്രിയയായി അംഗീകരിച്ചപ്പോള്‍ നേരത്തെയുണ്ടായിരുന്ന ആവര്‍ത്തന പ്രശ് നവും ഇല്ലാതായി.)
അവന്‍ പോയാന്‍,നാന്‍ വന്തേന്‍,അവര്‍ വന്താര്‍ എന്നിങ്ങനെٹമലയാളത്തില്‍ പുരുഷ പ്രത്യങ്ങള്‍ ഇല്ലാതായി.ഇതിനെയാണ് കേരള പാണിനി പുരുഷ ഭേദനിരാസമെന്നു വിളിക്കുന്നത്.
ഇതിന്‍റെ എതിര്‍ വാദം ഇങ്ങനെ:
ഒരു കാലത്തും ഇവിടെ പുരുഷഭേദങ്ങള്‍ ഉണ്ടായിരുന്നില്ല.കവിതയില്‍ കണ്ടുവന്ന ഈ പ്രത്യേകത കവികള്‍ തമിഴില്‍ നിന്നും കടം കൊണ്ടതാണ്.കര്‍ത്താവിനോടുള്ളപൊരുത്തം കാണിക്കാന്‍ വേണ്ടി തമിഴില്‍ ലിംഗ വചനങ്ങളെ ക്കുറിക്കുന്ന പ്രത്യയങ്ങള്‍ ചേര്‍ത്തു രൂപമാറ്റം വരുത്താറുണ്ട് എന്നതാണ് ശരി എന്നും വാദിക്കുന്നു.
ഈ പുരുഷ ഭേദചിഹ്നത്തിന്‍റെ അഭാവം ഒരു നിരാസത്തിന്‍റെ ഫലമായി ഉണ്ടായതാണോ എന്ന വിഷയത്തെ സംബന്ധിച്ച് ഡോ.കെ.എം.ജോര്‍ജ് 'വളരുന്ന കൈരളി 'എന്ന പുസ്തകത്തില്‍ 'ഭാഷയിലെ പുരുഷഭേദ നിരാസം ഒരു നിരാസം തന്നെയോ' എന്ന ലേഖനത്തില്‍ വിശദമാക്കിയിട്ടുള്ളത് ശ്രദ്ധിക്കുക.
മലയാളത്തിന് പുരുഷ പ്രത്യയം ഉപയോഗിച്ചു വന്ന ഒരു പൂര്‍വ്വ ഘട്ടം ഉണ്ടായിരുന്നോ എന്നതിനെക്കുറിച്ച് ഭാഷാ ശാസ്ത്രജ്ഞന്‍മാരുടെ ഇടയില്‍ അഭിപ്രായ ഭിന്നതകളുണ്ട്. ഡോ.കെ.എം ജോര്‍ജ്ജിന്‍റെ അഭിപ്രായം ഇങ്ങനെ സംഗ്രഹിക്കാം.
'മൂലകുടുംബത്തില്‍ പുരുഷ പ്രത്യയങ്ങള്‍ ചേര്‍ക്കുന്ന സമ്പ്രദായം സാമാന്യമായി നിരക്കുന്നതിനു മുന്‍പ് മലയാളം അവിടെ നിന്നും പിരിഞ്ഞുവെന്നു വിചാരിക്കണം. പദ്യസാഹിത്യത്തില്‍ അങ്ങിങ്ങായി കാണുന്ന പ്രയോഗങ്ങള്‍ തമിഴ് സാഹിത്യത്തിന്‍റെ ചുവടു പിടിച്ചു പോയതില്‍ നിന്നു ലഭിച്ച ഒരു ശീലമാണ്. വള്ളത്തോളിന്‍റെയും ( തേവിടിപ്പെണ്ണാക്കിത്തീര്‍ത്താര്‍-മഗ്ദനലമറിയം)ആശാന്‍റെയും( സ്ഥിതി ചെയ്താള്‍ ഉടജാന്തവാടിയില്‍-ചിന്താവിഷ്ടയായ സീത) കവിതകളില്‍ പ്പോലും അങ്ങിങ്ങായി പുരുഷ പ്രത്യയങ്ങള്‍ കാണുന്നു. സംഭാഷണ ഭാഷയിലോ ഗദ്യത്തിലോ അത് കാണാനുമില്ല. അതിനാല്‍ പുരുഷഭേദനിരാസം എന്നു പറയപ്പെടുന്ന വ്യാകരണ വ്യവസ്ഥ ഒരു നിരാസമല്ല. ഭാഷയുടെ പ്രാചീനതയിലേക്കു വിരല്‍ ചൂണ്ടുന്ന ഒരു അഭാവം മാത്രമായി അതിനെ കരുതേണ്ടതാണ്.'(അന്വേഷണങ്ങള്‍ പഠനങ്ങള്‍-ഡോ.കെ.എം.ജോര്‍ജ്ജ്.പേജ് 282)
മലയാളത്തില്‍ പുരുഷഭേദം ഒരിക്കലും ഉണ്ടായിരുന്നില്ലെന്നും തമിഴിലും മറ്റു ദ്രാവിഡ ഭാഷകളിലും ഈ പ്രത്യേകത പിന്നീടു വന്നതാണെന്നും ആറ്റൂര്‍ കൃഷ്ണ പിഷാരടി വാദിക്കുന്നു. പുരുഷഭേദം സൂചിപ്പിക്കുന്നതിനുള്ള പ്രത്യയങ്ങള്‍ ദ്രാവിഡ ഭാഷയുടെ പൊതു സ്വഭാവമാണെന്നും അതിനാല്‍ മലയാളത്തില്‍ സംഭവിച്ചത് നിരാസം തന്നെയാണെന്നുമാണ് പ്രൊഫസര്‍ സി.എല്‍ ആന്‍റണിയുടെ പക്ഷം. മൂലദ്രാവിഡ ഭാഷയിലെ ക്രിയാരൂപങ്ങള്‍ക്ക് അവ്യവസ്ഥിതവും സങ്കീര്‍ണ്ണവുമായ പുരുഷ ഭേദ വ്യവസ്ഥ ഉണ്ടായിരുന്നു. ഇന്നത്തെ ഭാഷകളില്‍ കാണുന്ന പുരുഷഭേദം മൂലഭാഷാദത്തമാണ്. മറ്റു ഭാഷകളോടൊപ്പം തറവാടു വിട്ടു പോന്ന മലയാളം പുരുഷ ഭേദനിരാസം കൊണ്ട് രൂപക്രമീകരണം സാധിച്ചു. മലയാളത്തിലെ വായ്മൊഴികളിലും പഴഞ്ചൊല്ലുകളിലും ഇന്നു പുരുഷ പ്രത്യയങ്ങള്‍ അധികം കാണാത്തത് പുരുഷ പ്രത്യയ നിരാസകാലത്തിന്‍റെ പ്രാചീനത കാണിക്കുന്നു എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.
പുരുഷ ഭേദ നിരാസത്തെക്കുറിച്ചുള്ള ആദ്യസൂചനകള്‍ ലീലാതിലകവും നല്‍കുന്നു.രണ്ടാം ശില്പത്തിലെ 'ക്രിയയാം കാലത്രയേ പ്രയോഗദിതം' എന്ന സൂത്രത്തിന് പുരുഷ പ്രത്യയങ്ങള്‍ കാലത്രയത്തിലും (മൂന്നു കാലങ്ങളിലും) കാണപ്പെടുന്നു എന്നാണല്ലോ അര്‍ത്ഥം. പുരുഷ പ്രത്യയങ്ങള്‍ നിര്‍ബന്ധമില്ലഎന്നാണ് പ്രായേണ എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇങ്ങനെയുള്ള ഒരു വ്യവസ്ഥയില്ലായ്മയുടെ പരിണിതഫലമാണ് പുരുഷ ഭേദനിരാസമെന്നൂഹിക്കാം.
4. സ്വരസംവരണം
കേരള പാണിനി ഇതിനെ നിര്‍വ്വചിച്ചിരിക്കുന്നത് നോക്കുക. സ്വരങ്ങളെ വേണ്ടിടത്തോളം വിട്ടു വെളിവായി ഉച്ചരിക്കാതെ അടച്ചൊതുക്കിപ്പിടിച്ച് ഉച്ചരിക്കുകയാണ് ഇതിന്‍റെ സ്വഭാവം.'ഉ' കാരത്തിന്‍റെ ചുരുക്കിയുള്ള ഉച്ചാരണമാണ് സംവൃതോകാരം എന്ന രീതിയില്‍ രൂപപ്പെടുത്തിയെടുത്ത നിര്‍വ്വചനമാണിത്. മുന്‍വിനയെച്ചത്തിനും മുറ്റുവിനയ്ക്കും രൂപ വ്യത്യാസമുണ്ടാക്കുവാന്‍ ഈ സംവൃതോകാരത്തിനു കഴിയും.
ഉദാ: കേട്ടു-കേട്ട്,എടുത്തു-എടുത്ത്
സ്വരസംവരണത്തിലെ പ്രധാന സവിശേഷതയായി എടുത്തു പറയാവുന്നത് പ്രകൃതി പ്രത്യയങ്ങളുടെ അവസാനത്തിലെ മാറ്റമാണ്.(ഐ-അ മാറ്റം) അതായത് തമിഴിലെ 'ഐ' കാരാന്ത നാമങ്ങള്‍ മലയാളത്തില്‍ 'അ' കാരാന്തനാമങ്ങളായി മാറുന്ന പ്രക്രിയയാണത്.ഉദാ:തലൈ-തല,മലൈ-മല എന്നിങ്ങനെ.
സ്വരസംവരണത്തില്‍ സൂചിപ്പിക്കുന്ന ഐ-അ മാറ്റത്തിനു എതിര്‍വാദങ്ങള്‍ നിലനില്‍ക്കുന്നു.ആറ്റൂര്‍,ഗോദവര്‍മ്മ,ഉള്ളൂര്‍ തുടങ്ങിയവര്‍ ആണ് ഇതിനു പിന്നില്‍.പ്രാചീന ദ്രാവിഡത്തില്‍ അകാരാന്ത നാമങ്ങള്‍ ഐ കാരാന്തങ്ങളായി എന്നു വാദിക്കുന്നുണ്ടല്ലോ. അങ്ങനെയെങ്കില്‍ പ്രാചീന ദ്രാവിഡ ഭാഷയുടെ 'അ' കാരം മലയാളം സൂക്ഷിക്കുന്നുവെന്നര്‍ത്ഥം. തമിഴിലുള്ളത് 'ഐ' കാരാന്ത പദങ്ങളായതു കൊണ്ട് മലയാളത്തെക്കാള്‍ പഴക്കം കുറഞ്ഞ ഭാഷയാണ് തമിഴെന്നും വന്നു ചേരും.
'ഐ' കാരത്തിന് 'അയ് ' എന്നൊരു ഘടനയുണ്ടെന്നും അത് മലയാളം സ്വീകരിച്ചുവെന്നും കേരള പാണിനി പറയുന്നുണ്ട്.'അയ് 'എന്നതില്‍ നിന്ന് 'യ' കാരം മാറി അത് 'അ' എന്നായി മാറി. തമിഴില്‍ രണ്ടാം വിഭക്തി പ്രത്യയമായി നിലകൊള്ളുന്ന 'ഐ' കാരം മലയാളത്തില്‍ 'എ' കാരമായി മാറി. (മലയാളത്തിലെ രണ്ടാം വിഭക്തിയും ആ മാറ്റത്തിനുദാഹരണമാണ്) 'ഐ' കാരാന്തങ്ങള്‍ അ കാരാന്തങ്ങളായി മാറിയത് സ്വരസംവരണം എന്ന നയത്തില്‍ ഉള്‍ക്കൊള്ളിച്ചപ്പോള്‍ ഈ വിഭക്തി പ്രത്യയ പരിണാമത്തെക്കൂടി ഉള്‍ക്കൊള്ളിക്കാമായിരുന്നു എന്നും വാദമുഖങ്ങളുണ്ട്.
5.ഖിലോപസംഗ്രഹം
പ്രയോഗത്തിലില്ലാതായിത്തീര്‍ന്നവയുടെ ഉപയോഗം എന്ന അര്‍ത്ഥത്തിലാണ് ഈ പദമുപയോഗിച്ചിരിക്കുന്നത്. 'ഖിലം' എന്ന വാക്കിന് അപ്രയുക്തം എന്നര്‍ത്ഥം.തമിഴ് മലയാളങ്ങള്‍ ഒന്നായിരുന്ന കാലത്ത് നിലവിലിരുന്ന പ്രയോഗങ്ങള്‍ മലയാളം ഇപ്പോഴും സംരക്ഷിച്ചു പോരുന്നു എന്നതാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. (തമിഴില്‍ അവ അപ്രത്യക്ഷമായി എന്നും പറയുന്നു)
പിന്‍ വിനയെച്ചത്തെ ഉദാഹരണമായി പറയുന്നു. തമിഴ് മലയാളങ്ങളില്‍ ഒരു കാലത്ത് പിന്‍ വിനയെച്ച പ്രത്യയമായ 'ആന്‍' ഉപയോഗിച്ചിരുന്നു എന്നും ഇത് ഇപ്പോള്‍ തമിഴില്‍ പ്രചാരത്തിലില്ലഎന്നുമാണ് വാദം. ഭാവി കാല വിനയെച്ച പ്രത്യയമാണത്.തമിഴില്‍ വര്‍ത്തമാന ക്രിയയെക്കുറിക്കുന്ന നടുവിനയെച്ചമാണ് ആ സ്ഥാനത്തുപയോഗിക്കുന്നത്.മലയാളത്തില്‍ പിന്‍വിനയെച്ച പ്രത്യയം കാണുന്നിടത്ത് തമിഴില്‍ 'അ' എന്ന പ്രത്യയമാണ് കാണുന്നത്.ഉദാ: 'കഴിക്കാന്‍ വന്നു'എന്നു മലയാളത്തില്‍ പറയുമ്പോള്‍ തമിഴില്‍ 'കഴിക്ക വന്തേന്‍' എന്നാണ് പറയുക. (ആന്‍ എന്നതിനു പകരമായി അ എന്നാണ് എന്നത് ശ്രദ്ധിക്കുക)തമിഴില്‍ അപ്രയുക്തങ്ങളുടെ കൂട്ടത്തിലായിപ്പോയ 'ആന്‍' എന്ന പ്രയോഗം മലയാളം ഇപ്പോഴും സൂക്ഷിക്കുന്നു എന്നുസാരം.
കാലക്രമേണ പ്രയോഗ ലുപ്തം വരുന്ന പ്രകൃതികളും പ്രത്യയങ്ങളുമാണവ.തമിഴിന്‍റെയും മലയാളത്തിന്‍റെയും പൂര്‍വ്വദശയിലുണ്ടായിരുന്ന സവിശേഷതകളില്‍ പലതും തമിഴില്‍ പ്രചാരം കുറഞ്ഞു.മലയാളത്തില്‍ സംരക്ഷിക്കപ്പെടുന്നു. 'ആന്‍' എന്ന പ്രത്യയം തമിഴില്‍ ലുപ്ത പ്രചാരം വന്നു.
കുളിക്കാന്‍ വന്നു-കുളിക്ക വന്തേന്‍
തമിഴിലെ നടു വിനയെച്ചത്തിനു പകരം മലയാളം മുന്‍ വിനയെച്ചമോ പിന്‍ വിനയെച്ചമോ ഉപയോഗിക്കുന്നു.
ചൊല്ലത്തുടങ്കിനാന്‍- ചൊല്ലിത്തുടങ്ങി
പാക്ഷിക വിനയെച്ചമായി കാലഭേദത്തോടു കൂടി 'എങ്കില്‍' രൂപങ്ങള്‍ മലയാളത്തിലുണ്ട്. മലയാളത്തില്‍ മുറ്റുവിനകള്‍ക്ക് പുരുഷഭേദം വേണ്ടെന്നു വന്നു.
'ഇന്‍ പ്രത്യയം'-തമിഴില്‍ 'ഇന്‍' അപൂര്‍വ്വമായി. മലയാളത്തില്‍ ഇത് 'യിന്‍','വിന്‍','ക്കിന്‍', 'പ്പിന്‍' ,'മിന്‍'എന്നിങ്ങനെ വിവിധ രൂപത്തില്‍ കാണുന്നു.
ഉദാ: കാണ്‍മിന്‍, വരുവിന്‍,ഇരിപ്പിന്‍, പഠിക്കിന്‍,ചെയ്യിന്‍ എന്നിങ്ങനെ.
തമിഴില്‍ പ്രചാരലുപ്തങ്ങളായി ത്തീര്‍ന്ന മറ്റു പല പദങ്ങളും മലയാളം ഇപ്പോഴും സൂക്ഷിക്കുന്നുണ്ടെന്നും എന്നാല്‍ ഏ.ആര്‍ അവയെക്കുറിച്ചൊന്നും സൂചിപ്പിക്കാതെ പ്രത്യയങ്ങളെക്കുറിച്ചു മാത്രമേ പറയുന്നുള്ളു എന്നും എതിര്‍ വാദക്കാര്‍തങ്ങളുടെ വാദങ്ങള്‍ നിരത്തുന്നുണ്ട്.മലയാളത്തില്‍ മാത്രം സവിശേഷമായ അര്‍ത്ഥത്തോടെ നിലനില്‍ക്കുന്ന പല പദങ്ങളെക്കുറിച്ചും കേരള പാണിനി ഒന്നും സൂചിപ്പിക്കുന്നില്ല.
ഖിലോപസംഗ്രഹത്തെ ഭാഷാ പരിണാമ നയമായി കരുതുവാന്‍ കഴിയില്ലെന്നും വാദമുണ്ട്. പ്രാചീന തമിഴില്‍ പ്രചാരമുണ്ടായിരുന്ന പല പദങ്ങളും മലയാളം സൂക്ഷിക്കുന്നതു പോലെ മലയാളത്തില്‍ പ്രചാരലുപ്തങ്ങളായി പ്പോയ പല പദങ്ങളും തമിഴില്‍ ഇപ്പോഴുമുണ്ടാവണമെന്ന് അക്കൂട്ടര്‍ വാദിക്കുന്നു. തമിഴിനും മലയാളത്തിനും സമാനമായ ഒരു പൂര്‍വ്വദശ ഉണ്ടായിരുന്നു എന്ന വസ്തുതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.
6.അംഗഭംഗം
അംഗഭംഗമെന്നതു കൊണ്ട് ചുരുക്കലുകള്‍ എന്നാണ് ഉദ്ദേശിക്കുന്നത്.പ്രകൃതികളെയും പ്രത്യയങ്ങളെയും അക്ഷരലോപം ചെയ്ത് ചുരുക്കി ഉപയോഗിക്കുക എന്നാണ് വിവക്ഷിതാര്‍ത്ഥം.ഉദ്ദേശിക,സംബന്ധിക പ്രത്യയങ്ങള്‍ക്കു സംഭവിച്ച മാറ്റമാണ് ഇവിടെ സൂചിപ്പിക്കുന്നത്.
ഉദ്ദേശികാ വിഭക്തിപ്രത്യയമായ 'ക്ക്' തന്നെ എടുക്കാം.തമിഴില്‍ ഇതിന്‍റെ പ്രത്യയം 'ക്ക്' എന്നാണ്.മലയാളത്തില്‍ 'ക്ക്' എന്നതിനു പുറമെ 'ന' യില്‍ അവസാനിക്കുന്ന പ്രകൃതികള്‍ക്കു ശേഷം 'ഉ് 'എന്നൊരു പ്രത്യയവും കാണാം.
അവള്‍+ക്ക്-അവള്‍ക്ക്
അവന്‍+ ക്ക്-അവന് (അവന്‍ക്ക് എന്നല്ല എന്നതു ശ്ര ദ്ധിക്കുക)
ഇതുപോലെ തന്ന 'നാന്ത' (ന യില്‍ അവസാനിക്കുന്ന) പ്രകൃതികള്‍ക്കു ശേഷം മാറ്റം സംഭവിക്കുന്ന ഒന്നാണ് സംബന്ധികാ വിഭക്തി പ്രത്യയമായ 'ഉടെ' എന്നത്.
അവള്‍ + ഉടെ- അവളുടെ
അവന്‍+ഉടെ-അവന്‍റെ (അവനുടെ എന്നല്ല എന്നത് ശ്ര ദ്ധിക്കുക)
അതുപോലെ 'വേണ്ടും' എന്ന രൂപത്തിന് പരിണാമം സംഭവിച്ച രൂപമാണ് വിധായക പ്രത്യയമായ 'അണം' എന്നത്.
വേണ്ടും- വേണും- വേണം-ഏണം-എണം-അണം എന്നിങ്ങനെ .പോകണം,വരണം എന്നിവ ഉദാഹരണങ്ങള്‍.
'ആകും' എന്ന രൂപത്തില്‍ നിന്നും ലോപിച്ചുണ്ടായതാണ് അനുജ്ഞായകപ്രത്യയമായ 'ആം' എന്നത്.
ഉദാ: പറയാം,വരാം ,പോകാം എന്നിങ്ങനെ
നിയോജക പ്രത്യയമായ അട്ടെ എന്നരൂപത്തിനു വന്ന മാറ്റം കേരള പാണിനി ഇവിടെ സൂചിപ്പിച്ചിട്ടില്ല. ആകട്ടെ എന്ന രൂപത്തില്‍ നിന്നു പരിണമിച്ചു വന്നതാണ് അട്ടെ എന്ന രൂപം. (ആകട്ടെ-ആട്ടെ-അട്ടെ)
ഉദാ: പോകട്ടെ, കാണട്ടെ,വരട്ടെ..
ഇനി മറ്റു ചില വിമര്‍ശനങ്ങളിലേക്കു വരാം.
ഡോ.കെ.എം.ജോര്‍ജ്ജ് 'അന്വേഷണങ്ങള്‍ പഠനങ്ങള്‍' എന്ന തന്‍റെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക:
മലയാളം തമിഴിന്‍റെ ഒരു ഉപശാഖയാണെന്ന വാദം അവതരിപ്പിച്ച കാല്‍ഡ്വലിന്‍റെ അഭിപ്രായങ്ങളെ പ്രായേണ അംഗീകരിക്കുന്ന ഏ.ആര്‍ തന്‍റെ സുപ്രസിദ്ധ വ്യാകരണമായ കേരള പാണിനീയത്തില്‍ പ്രസ്തുതാഭിപ്രായങ്ങളെ ചില സന്ദര്‍ഭങ്ങളില്‍ ഉറപ്പിക്കുകയും മറ്റു ചില സന്ദര്‍ഭങ്ങളില്‍ ഇളക്കുകയും ചെയ്യുന്ന രീതിയില്‍ അഭിപ്രായങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നതായി കാണാം.
മലയാളം തമിഴില്‍ നിന്നു വേര്‍പിരിയുന്നതിനു കാരണമായി ആറു നയങ്ങള്‍ കേരള പാണിനീയം പീഠികയില്‍ വിശദീകരിക്കുന്നു.ഓരോന്നിലും പ്രാചീനരൂചം തമിഴിന്‍റേതാണെന്ന സൂചനയാണ് കാണുന്നത്.
ഖിലോപസംഗ്രഹം എന്ന നയം പണ്ട് ഉണ്ടായിരുന്നതും തമിഴില്‍ പ്രയോഗം നശിച്ചതും മലയാളത്തില്‍ ഇന്നും പ്രയോഗത്തിലിരിക്കുന്നതുമായ ചിലരൂപങ്ങളെ കുറിക്കുന്നതാണല്ലോ. ഇതു മറുവഴിക്കുള്ള നയമാണെന്ന് കെ.എം ജോര്‍ജ്ജ് അഭിപ്രായപ്പെടുന്നു.
കേരള പാണിനിയുടെ വാദങ്ങള്‍ക്ക് ഒരു മറുപുറമുണ്ടെന്ന് ആറ്റൂര്‍ യുക്തിപൂര്‍വ്വം ചൂണ്ടിക്കാട്ടി. അദ്ദേഹതതിന്‍റെ സാഹിത്യചരിത്രത്തില്‍ (രണ്ടാം പ്രകരണം,22-72) ഈ നയങ്ങളില്‍ കാണുന്ന ഉദാഹരണങ്ങളിലെല്ലാം പ്രാചീനരൂപം മലയാളത്തിന്‍റേതാണ് എന്ന വാദമാണ് മുഴങ്ങിക്കേള്‍ക്കുന്നത്. ആറ്റൂര്‍ ഇങ്ങനെ വാദിക്കുന്നു ഇത്രയും കൊണ്ട് ചോള പാണ്ഡ്യശാഖയും ഇപ്പോള്‍ തമിഴെന്നു സാധാരണ പറഞ്ഞുവരുന്നതുമായ ചെന്തമിഴാണ് മലയാളത്തിന്‍റെ ആദിരൂപം എന്നു പറയുന്നവരുടെ യുക്തികള്‍ ശരിയാകുന്നില്ല. നേരെ മറിച്ച് ആദിരൂപം മൂലദ്രാവിഡ ഭാഷ തന്നെയാണെന്നു വാദിക്കാന്‍ വേണ്ടത്ര തെളിവുകള്‍ കാണുന്നുണ്ടു താനും.
ഡോ.കെ ഗോദവര്‍മ്മ തന്‍റെ 'കേരള ഭാഷാ വിജ്ഞാനീയ'ത്തില്‍ ആറ്റൂരിന്‍റെയും രാജരാജ വര്‍മ്മയുടെയും വാദമുഖങ്ങളെ ശാസ്ത്രീയമായി വിലയിരുത്തുകയും സ്വാഭിപ്രായത്തില്‍ എത്തിച്ചേരുകയും ചെയ്യുന്നതിങ്ങനെ: 'അതിപ്രാചീനമായ കാലത്തില്‍ പ്പോലും കേരളത്തിലെ ഭാഷ മലയാളമായിരുന്നു എന്നല്ലാതെ തമിഴോ തമിഴിന്‍റെ ഒരു ഉപശാഖയോ ആയിരുന്നു എന്നു വിചാരിക്കുന്നത് അസംഗതമാണ് (കേരള ഭാഷാ വിജ്ഞാനീയം,136)എല്‍.വി.രാമസ്വാമി അയ്യരുടെ അഭിപ്രായത്തില്‍ മദ്ധ്യകാല തമിഴില്‍ നിന്നാണ് മലയാളമുണ്ടായിട്ടുള്ളത്.ഉള്ളൂര്‍ കാല്‍ഡ്വലിനെ ആദ്യം അംഗീകരിച്ചെങ്കിലും തന്‍റെ 'കേരള സാഹിത്യ ചരിത്ര'ത്തില്‍ (വാല്യം 1,പുറം 33) മലയാളത്തിനും തമിഴിനുമുള്ള ബന്ധം നിരൂപിക്കുമ്പോള്‍ പുത്രിയെന്നു പറയുന്നതിനെക്കാള്‍ മാതാവെന്നോ ജ്യേഷ്ഠത്തിയെന്നോ കരുതുന്നതാണ് അഭികാമ്യമെന്നും പറയുന്നു.
തമിഴ് മലയാള ബന്ധചര്‍ച്ചയെപ്പറ്റി പറയുമ്പോള്‍ രണ്ടു വിഭാഗത്തിലും പെട്ട ഗവേഷകരെ കാണാന്‍ കഴിയുന്നു.സ്വതന്ത്രമായി കഴി്യൂഞ്ഞുകൂടിയ ഒരു ഭാഷ എന്ന നിലയില്‍ തനതായ സംസ്കാരം രൂപപ്പെടുത്തിയ മലയാള ഭാഷയ്ക്ക് സ്വന്തമായ വ്യവഹാരഭാഷ ഉണ്ടായിരുന്നെന്നാണ് കെ.എം.ജോര്‍ജ്ജിന്‍റെ പക്ഷം.തമിഴ് മലയാളങ്ങള്‍ക്കു സമാനമായ ഒരു പൂര്‍വ്വദശ ഉണ്ടായിരുന്നു എന്നതും ഈ രണ്ടു ഭാഷകള്‍ തമ്മില്‍ പല രംഗങ്ങളിലും സമ്പര്‍ക്കം പുലര്‍ത്തി വന്നു എന്നതും അംഗീകരിക്കുമ്പോള്‍ ഒന്നിനെ മറ്റതിന്‍റെ ഉപശാഖയായി ഗണിക്കണമെന്നില്ല എന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.ദ്രാവിഡ ഗോത്രത്തില്‍ നിന്നും പിരിഞ്ഞ് കേരളത്തിലെ പ്രത്യേക പരിതസ്ഥിതികളില്‍ രൂപം കൊണ്ടു വളര്‍ന്നതും സംസ്കൃതം,തമിഴ് എന്നീ ഭാഷകളുടെ സമ്പര്‍ക്കം മൂലം പല ഘട്ടങ്ങള്‍ കൈവരിച്ചിട്ടുള്ളതും തമിഴ്,തെലുങ്ക്,കന്നടം എന്നീ ഭാഷകളെപ്പോലെ വ്യക്തിത്വവും പ്രാചീനതയും അവകാശപ്പെടാവുന്നതുമായ ഒരുഭാഷയാണ് മലയാളം എന്നത്രേ അദ്ദേഹത്തിന്‍റെ വാദം.
ഏ ആറിനെ വിമര്‍ശിക്കുവാന്‍ ശ്രമിക്കുമ്പോഴാണ് മൂലദ്രാവിഡ ഭാഷാ വാദം ഇത്രയേറെ ശക്തി പ്രാപിച്ചത്. സി.എല്‍ ആന്‍റണിയെപ്പോലെയുള്ള പണ്ഡിതര്‍ ഈ ആറു നയങ്ങളെയും വിമര്‍ശിക്കാറുണ്ട്. അതിനാല്‍ മൂലദ്രാവിഡ ഭാഷാ വാദം വ്യക്തമാക്കുവാന്‍ അവര്‍ക്കു കഴിഞ്ഞു.
ഈ നയങ്ങളുടെ സ്വീകാര്യതയെക്കുറിച്ച് ഇന്നും തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പുരുഷഭേദനിരാസമല്ല, അഭാവമാണ് സംഭവിച്ചതെന്ന് ആറ്റൂരിനെപ്പോലെയുള്ള പണ്ഡിതന്‍മാര്‍ വാദിക്കുന്നുണ്ട്. ഭാഷാപരിണാമനയം എന്ന നിലയില്‍ ഖിലോപസംഗ്രഹം അടിസ്ഥാന രഹിതമാണെന്നും വാദമുണ്ട്.അനുനാസികാതിപ്രസരം,താലവ്യാദേശം,സ്വരസംവരണം, അംഗഭംഗം എന്നീ ഭാഷാപരിണാമനയങ്ങള്‍ സ്വനിമതലത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതാവാം അവയെക്കുറിച്ച് വലിയ വിമര്‍ശനങ്ങള്‍ ഉണ്ടാകാഞ്ഞത് എന്നും പറയപ്പെടുന്നു.
മലയാളഭാഷയുടെ സ്വതന്ത്ര വ്യക്തിത്വത്തെക്കുറിച്ച് ആദ്യം പരാമര്‍ ശിക്കുന്നത് ലീലാതിലകമാണ്.ചോള കേരള പാണ്ഡ്യ നാട്ടില്‍ നിലനിന്നിരുന്ന ഒരു പൊതു ഭാഷയില്‍ നിന്നാണ് മലയാളം സ്വതന്ത്രമായതെന്നാണ് ലീലാതിലകം ഒന്നാം ശില്പം വ്യക്തമാക്കുന്നത്. ഭാഷയില്‍ ഉത്കൃഷ്ട ഭാഷ,അപകൃഷ്ട ഭാഷ എന്നു ഈ കൃതിയില്‍ വ്യക്തമാക്കുന്നത് ആര്യസ്വാധീനത്താല്‍ സംഭവിച്ച മാറ്റത്തെയാണ്. അനുനാസികാതിപ്രസരം,താലവ്യാദേശം എന്നിവ ലീലാതിലക കാരന്‍ നന്നായി മനസ്സിലാക്കിയിരുന്നു എന്നതിനു തെളിവാണ് കൂന്തല്‍ വാദം. ചോള കേരള ഭാഷയുടെ വ്യത്യാസങ്ങളെ സംബന്ധിച്ചുള്ള പരാമര്‍ശങ്ങളാണ് കേരള പാണിനി സിദ്ധാന്തരൂപത്തില്‍ അവതരിപ്പിച്ചത് എന്നു വേണമെങ്കില്‍ പറയാം.
കേരള പാണിനി,കാല്‍ഡ്വല്‍, എല്‍.വി.രാമസ്വാമി അയ്യര്‍ എന്നിവര്‍ തമിഴ്ജന്യവാദത്തില്‍ ഉറച്ചു നില്‍ക്കുന്നു.
കൊടുന്തമിഴില്‍ നിന്നു മലയാളത്തെ വേര്‍പെടുത്തിയ ഈ നയങ്ങള്‍ ഭാഷാ ചരിത്ര പഠനത്തിനും ഭാഷാ ശാസ്ത്രത്തിനും ഏ.ആര്‍ നല്‍കിയ വലിയ സംഭാവനകളാണ്.ഭാഷയുടെ ബാഹ്യ സമ്പര്‍ക്കത്തെയും പരിണാമങ്ങളെയും ആധികാരികമായി നിര്‍ദ്ധാരണം ചെയ്യുകയാണിവിടെഅദ്ദേഹം ചെയ്യുന്നത്.ഒരു ജനതയുടെ ഭാഷാശാസ്ത്രപരവും ചരിത്രപരവും സാമൂഹ്യവുമായ സവിശേഷതകള്‍ മനസ്സിലാക്കി അനന്തമായ പഠനത്തിനുള്ള സാദ്ധ്യതകളാണ് ഈ നയങ്ങള്‍ തുറന്നിടുന്നത്.
മലയാളം തമിഴിന്‍റെ ഉപശാഖയാണെന്ന കണ്ടെത്തല്‍ ആദ്യമവതരിപ്പിച്ചത് കാല്‍ഡ്വലാണെങ്കിലും ആ വസ്തുതയെ ശാസ്ത്രീയമായി സമീപിച്ചതും തെളിവുകള്‍ സഹിതം സ്ഥാപിച്ചതും കേരള പാണിനിയാണ്. തമിഴില്‍ നിന്നും മലയാളത്തിലേക്കുള്ള മാറ്റത്തെ ആഗമികരീതിയില്‍ അവതരിപ്പിച്ചു അദ്ദേഹം.എന്നാല്‍ തമിഴ് മലയാളങ്ങള്‍ തമ്മിലുള്ള വ്യത്യാസങ്ങളെ നിരത്തുമ്പോള്‍ ഏറെ വിവരണാത്മകമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്നു കാണാം.
മുകളില്‍ പറഞ്ഞിരിക്കുന്ന വസ്തുതകളെ കൃത്യമായി മനസ്സിലാക്കാന്‍ ഇവ കൂടി ശ്രദ്ധിക്കു..
ശബ്ദവുമായി ബന്ധപ്പെട്ടതാണ് ഭാഷയിലെ വര്‍ണ്ണങ്ങള്‍.എല്ലാ ശബ്ദങ്ങളെയും നമുക്കു പിരിക്കാന്‍ സാദ്ധ്യമല്ല.ഉദാഹരണമായി 'ക' എന്ന ശബ്ദത്തെ 'ക്+അ 'എന്നു പിരിക്കാന്‍ സാധിക്കുമെങ്കിലും ക്,അ എന്നിവയെ വീണ്ടും പിരിക്കാന്‍ കഴിയില്ല.ഇങ്ങനെ പിരിക്കാന്‍ കഴിയാത്ത ശബ്ദങ്ങളാണ് ഭാഷയിലെ വര്‍ണ്ണങ്ങള്‍. മലയാളത്തിലെ സ്വരങ്ങളും സ്വരം ചേരാത്ത വ്യഞ്ജനങ്ങളും വര്‍ണ്ണങ്ങളാണ്.അ,ഇ,ഉ,ഋ,എ,ഒ,അം,അ: എന്നിവ കുറുക്കി ഉച്ചരിക്കുന്ന സ്വരാക്ഷരങ്ങളും ആ,ഈ,ഊ,ഏ,ഓ,ഐ,ഔ എന്നിവ നീട്ടി ഉച്ചരിക്കുന്ന സ്വരാക്ഷരങ്ങളുമാണ്.
വ്യഞ്ജനങ്ങളെയും 36 അക്ഷരങ്ങളായി തിരിച്ചിട്ടുണ്ട്.25 വര്‍ഗ്ഗാക്ഷരങ്ങള്‍,4 മധ്യമങ്ങള്‍,3 ഊഷ്മാക്കള്‍ 1 ഘോഷി,3 ദ്രാവിഡ മധ്യമങ്ങള്‍ എന്നിവയാണവ.ഖരം,അതിഖരം,മൃദു,ഘോഷം,അനുനാസികം എന്ന ക്രമത്തില്‍ വര്‍ഗ്ഗാക്ഷരങ്ങളെ വിഭജിച്ചിരിക്കുന്നു.
ക വര്‍ഗ്ഗം-ക ഖ ഗ ഘ ങ
ചവര്‍ഗ്ഗം-ച ഛ ജ ഝ ഞ,
ട വര്‍ഗ്ഗം- ട ഠ ഡ ഢ ണ,
ത വര്‍ഗ്ഗം-ത ഥ ദ ധ ന,
പ വര്‍ഗ്ഗം-പ ഫ ബ ഭ മ എന്നിങ്ങനെ.
യ ര ല വ-മധ്യമം (4)
ശ ഷ സ- ഊഷ്മാവ് (3)
ഹ -ഘോഷി (1)
ള ഴറ- ദ്രാവിഡം (3)
ഖരാക്ഷരങ്ങളോട് 'ഹ' ചേര്‍ത്താണ് അതിഖരാക്ഷരങ്ങള്‍ ഉച്ചരിക്കേണ്ടത് (ഉദാ: ച്+ഹ-ഛ)അതുപോലെ മൃദുക്കളോടും.(ഉദാ: ഗ്+ ഹ-ഘ,ബ്+ ഹ-ഭ എന്നിങ്ങനെ)'ങ','ഞ','ണ','ന'.'മ' എന്നിവ മൂക്കിന്‍റെ സഹായത്തോടെ മാത്രമേ ഉച്ചരിക്കുവാന്‍ സാധിക്കൂ എന്നതിനാല്‍ അവയെ അനുനാസികങ്ങള്‍ എന്നും പറയുന്നു.ഈ ഓരോ അക്ഷരങ്ങള്‍ക്കും ഉച്ചാരണ സ്ഥാനങ്ങളുണ്ടെന്നതും ഓര്‍ക്കുക.
കണ്ഠ്യം
വര്‍ണ്ണങ്ങളുടെ ഉത്ഭവസ്ഥാനം കണ്ഠം (തൊണ്ട) ആണെങ്കില്‍ അത്തരം വര്‍ണ്ണങ്ങളെ കണ്ഠ്യം എന്നു പറയുന്നു. 'അ','ഹ','കവര്‍ഗ്ഗം' എന്നിവയാണ് കണ്ഠ്യത്തിനുദാഹരണം.
കണ്ഠതാലു
'ഏ','ഐ' എന്നീ വര്‍ണ്ണങ്ങളുടെ ഉത്ഭവ സ്ഥാനം കണ്ഠവും താലുവും ആയതിനാലവ കണ്ഠ താലു.
കണ്ഠ്യോഷ്ഠ്യം
'ഒ','ഔ' എന്നീ വര്‍ണ്ണങ്ങളുടെ ഉത്ഭവസ്ഥാനം കണ്ഠവും ഓഷ്ഠവുമായതിനാല്‍ അവ കണ്ഠ്യോഷ്ഠ്യം.
താലവ്യം
'ഇ','യ','ശ','ടവര്‍ഗ്ഗം' എന്നീ വര്‍ണ്ണങ്ങളുടെ ഉത്ഭവസ്ഥാനം താലു (അണ്ണാക്ക്) ആയതിനാല്‍ അവ താലവ്യം.
താലവ്യസ്വരം
'അ'കാര 'എ'കാര ഛായയില്‍ കാണുന്നത് താലവ്യാകാരം.ദുഷിച്ച ആകാരമാണിത്.മലയാളത്തിലെ സ്വരങ്ങള്‍ (അ,ഇ,എ,ഐ) താലവ്യമാണ്.ഒരു പ്രത്യയത്തിന്‍റെ ആദിയിലിരിക്കുന്ന ഇരട്ടിച്ച കകാരത്തിനു മുന്‍പിലുള്ള താലവ്യസ്വരങ്ങള്‍ക്കു ശേഷവും 'യ'കാരം ആഗമമായി വരും.ഉദാ: തല+ക്ക്-തലയ്ക്ക്.
ദന്ത്യം
'ല','സ','തവര്‍ഗ്ഗം' എന്നീ വര്‍ണ്ണങ്ങളുടെ ഉത്ഭവസ്ഥാനം ദന്തം (പല്ല്) ആയതിനാല്‍ അവ ദന്ത്യം.
ദന്തോഷ്ഠം
'വ' കാരത്തിന്‍റെ ഉത്ഭവ സ്ഥാനം ദന്തവും ഓഷ്ഠവുമായതിനാല്‍ അവ ദന്തോഷ്ഠം.
ഓഷ്ഠ്യം
'ഉ','പ വര്‍ഗ്ഗം' എന്നീ വര്‍ണ്ണങ്ങളുടെ ഉത്ഭവ സ്ഥാനം ഓഷ്ഠം (ചുണ്ട്) ആയതിനാല്‍ അവ ഓഷ്ഠ്യം.
ഓഷ്ഠ്യ അകാരം
അവര്‍ണ്ണം ഓഷ്ഠമായി ഉച്ചരിക്കുന്നതാണ് ഓഷ്ഠ്യ അകാരം. ഉദാ: നമ്മള്‍, നെമ്മള്‍
ഓഷ്ഠ്യസ്വരങ്ങള്‍
'അ','ആ','ഉ','ഊ','ഒ','ഓ','ഔ' എന്നീ സ്വരങ്ങളുടെ ഉച്ചാരണം ഓഷ്ഠ്യമായതിനാല്‍ അവ ഓഷ്ഠ്യസ്വരങ്ങള്‍.
ഊഷ്മാക്കള്‍
'ശ','ഷ','സ','ഹ 'എന്നീ വ്യഞ്ജനങ്ങളാണ് ഊഷ്മാക്കള്‍.
ഖരം
'ക',(കണ്ഠ്യം)'ച',(താലവ്യം) 'ട', (മൂര്‍ദ്ധന്യം ) 'ത',(ദന്ത്യം) 'പ' (ഓഷ്ഠ്യം) എന്നീ അഞ്ചു വര്‍ണ്ണങ്ങളാണ് ഖരം.ഉച്ചാരണത്തില്‍ കടുപ്പമുള്ളവ കൊണ്ടിത് ഖരം.ശ്വാസി ശബ്ദങ്ങളാണിവ.
അതിഖരം
'ഖ','ഛ','ഠ','ഥ','ഫ' എന്നീ അഞ്ചു വര്‍ണ്ണങ്ങള്‍ ഖര വര്‍ണ്ണങ്ങളെക്കാള്‍ അധികം ഉച്ചാരണത്തില്‍ കടുപ്പമുള്ളതു കൊണ്ട് അവ അതിഖരം.സംസ്കൃത വര്‍ണ്ണങ്ങളാണിവ.മലയാളത്തിലെ ധാതുക്കളിലും നാമ പ്രകൃതികളിലും ഈ വര്‍ണ്ണങ്ങള്‍ കാണില്ല.ഈ വര്‍ണ്ണങ്ങള്‍ ചേര്‍ന്ന ശബ്ദങ്ങളെല്ലാം സംസ്കൃതം മുതലായ അന്യഭാഷകളില്‍ നിന്നും സ്വീകരിക്കപ്പെട്ടവയാകുന്നു.
ഘോഷം
'ഘ','ത്സ','ഢ','ധ','ഭ' എന്നീ വര്‍ണ്ണങ്ങള്‍ ഉച്ചരിക്കുമ്പോള്‍ ഘോഷം മുഴങ്ങുന്നതിനാലവ ഘോഷം.
ഘോഷി
'ഹ' കാരമാണ് ഘോഷി.ഇത് തമിഴിലില്ല.
മൃദു
'ഗ','ജ','ഡ','ദ','ബ' എന്നീ അഞ്ചു വര്‍ണ്ണങ്ങള്‍ ആണ് മൃദുക്കള്‍.ഉച്ചാരണത്തില്‍ മാര്‍ദ്ദവമുള്ളതു കൊണ്ടാണിവ മൃദുക്കള്‍ എന്നറിയപ്പെടുന്നത്.
അനുനാസികം
'ങ','ഞ','ണ','ന','മ' എന്നീ വര്‍ണ്ണങ്ങള്‍ക്ക് മൂക്കുമായി ബന്ധപ്പെട്ട ഉച്ചാരണമുള്ളതു കൊണ്ട് അവ അനുനാസികം.നാസിക ഉള്‍പ്പെടുന്ന വര്‍ണ്ണോത്ഭവമാണ് അനുനാസികങ്ങള്‍ക്കുള്ളത്.
നിശ്വാസ വായുവിനെ മൂക്കില്‍ക്കൂടി നിര്‍ഗ്ഗമിപ്പിച്ച് ഉച്ചരിക്കുന്ന വര്‍ണ്ണങ്ങളാണിവ.വര്‍ഗ്ഗാക്ഷരങ്ങളിലെ അവസാനത്തെ അഞ്ചു വര്‍ണ്ണങ്ങളും (വര്‍ഗ്ഗ പഞ്ചമങ്ങള്‍) വര്‍ത്സ്യ 'ന' കാരവും ചേര്‍ന്ന അനുനാസികങ്ങള്‍മലയാളത്തിലുണ്ട്.'മ',ന','ണ','ഞ',ങ' ,'ന'എന്നിവയാണ് മലയാളത്തിലെ അനുനാസികങ്ങള്‍.
മധ്യമം
വ്യഞ്ജന വര്‍ണ്ണങ്ങളില്‍ ഒരു വിഭാഗമാണിവ.'യ','ര','ല',വ എന്നിവ മധ്യമങ്ങളെന്നും 'ള','ഴ','റ' എന്നിവ ദ്രാവിഡ മധ്യമങ്ങളെന്നും അറിയപ്പെടുന്നു.തമിഴില്‍ ഇതിനെ ഇടൈയെഴുത്തെന്നു പറയുന്നു. 'യ','വ','ര','ല','ഴ','റ','ള',കള്‍ സ്വരങ്ങളുടെയും വ്യഞ്ജനങ്ങളുടെയും മദ്ധ്യേ നിര്‍ക്കുന്നതു കൊണ്ട് 'മധ്യമം' എന്നു പേര്.സ്പര്‍ശം കുറയുന്നതിനാല്‍മധ്യമങ്ങളെ സ്വരം ചേര്‍ക്കാതെയും ഒരു വിധം ഉച്ചരിക്കാം. 'ര്‍','ല്‍','ള്‍' എന്ന മധ്യമങ്ങളുടെ ചില്ലുകള്‍ക്കു ഭാഷയിലും ഏകദേശം ഋകാര ധ്വനി വരും.
ദ്രാവിഡ വര്‍ണ്ണങ്ങള്‍
സംസ്കൃതത്തില്‍ ഇല്ലാത്തതും ദ്രാവിഡത്തിലുള്ളതുമായി തിരിച്ചറിഞ്ഞിട്ടുള്ളവര്‍ണ്ണങ്ങളാണിവ.ലീലാതിലകകാരന്‍ ദ്രാവിഡ വര്‍ണ്ണങ്ങളായി 'റ്റ','ന്‍റ','റ','ഴ' ,ഹ്രസ്വങ്ങളായ 'എ','ഒ',എന്നിങ്ങനെ ആറു വര്‍ണ്ണങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്.
മൂര്‍ദ്ധന്യം
'ഋ,ഴ',ള','ഷ'റ',ര',ചവര്‍ഗ്ഗം എന്നീ വര്‍ണ്ണങ്ങളുടെ ഉത്ഭവസ്ഥാനം മൂര്‍ദ്ധാ ( മേല്‍തൊണ്ട) ആയതിനാല്‍ അവ മൂര്‍ദ്ധന്യമെന്നറിയപ്പെടുന്നു.
മൂര്‍ദ്ധന്യാദേശം
'ത്തി' എന്ന സ്ത്രീലിംഗ പ്രത്യയത്തിന്‍റെ രൂപം മാറി 'ആട്ടി 'എന്നായി ത്തീര്‍ന്നിരിക്കുന്നു.
ആള്‍+ ത്തി എന്നതില്‍ 'ത'കാരത്തിന് മൂര്‍ദ്ധന്യാദേശം വന്ന് ആള്‍+ട്ടി എന്നാകും. പിന്നെ 'ഇ' കാരത്തിനും മൂര്‍ദ്ധന്യാദേശത്താല്‍ 'ആട്ടി' എന്നായിത്തീരും.
പിന്‍ വിനയെച്ചം
ഭാവി കാലത്തിലുള്ളതു പിന്‍ വിനയെച്ചം.'ബാലന്‍ പഠിക്കാന്‍പോകുന്നു' എന്നതില്‍പോയതിനു ശേഷം നടക്കുന്നതു കൊണ്ട് 'പഠിക്കാനെ'ന്നത് പിന്‍ വിനയെച്ചം.
മുന്‍ വിനയെച്ചം
ഭൂതകാലത്തിലുള്ള വിനയെച്ചമാണിത്.ഉദാ: രാമന്‍ വന്ന് കുളിച്ച് ഊണ്‍ കഴിച്ചു.വന്ന്,കുളിച്ച് എന്നിവ ഊണു കഴിക്കുന്നതിനു മുന്‍പ് നടക്കുന്നതാകയാല്‍ വന്ന്, കുളിച്ച് എന്നിവ മുന്‍ വിനയെച്ചങ്ങള്‍.
മുറ്റുവിന
മുന്‍വിനയെച്ചത്തിനും മുറ്റുവിനയ്ക്കും ഉള്ള ഭേദം കുറിക്കുന്നതു ഉകാരത്തിന്‍റെ ധ്വനിഭേദം കൊണ്ടാണ്. പൂര്‍ണ്ണക്രിയയ്ക്കു മുന്‍പു നടക്കുന്ന അപൂര്‍ണ്ണക്രിയകളാണ്മുന്‍വിനയെച്ചം.'കണ്ടു' എന്നത് മുറ്റുവിനയും (വിവൃതോകാരം) 'കണ്ട്' എന്നത് മുന്‍വിനയെച്ച(സംവൃതോകാരം) വുമാണ്. പറ്റുവിനയുടെ ഒരു ഭാഗമായ ക്രിയാംഗമാണിത്.'ഉ' കാരത്തെ ബലം കൊടുത്ത് ഉറപ്പിച്ചാല്‍ മുറ്റുവിനയായി.
ഈ വിഭാഗവുമായി ബന്ധപ്പെട്ട കുറച്ചു ചോദ്യോത്തരങ്ങള്‍ കൂടി ശ്രദ്ധിക്കാം
1.മലയാളഭാഷയുടെ പരിണാമ ഘട്ടങ്ങളെ കരിന്തമിഴ്,മലയാണ്മ, ആധുനിക മലയാളം എന്നിങ്ങനെ വേര്‍തിരിച്ച വ്യക്തി
ഏ.ആര്‍ രാജരാജവര്‍മ്മ
2.പാണിനീയ പ്രദ്യോതം ആരുടെ കൃതിയാണ്?
ഐ.സി.ചാക്കോ
3.മലയാളവ്യാകരണത്തിന്‍റെ അടിത്തറ എന്നു വിശേഷിപ്പിക്കപ്പെടുന്ന കേരളപാണിനീയം പ്രസിദ്ധീകരിച്ച വര്‍ഷം
1894
4.ദ്രാവിഡഭാഷാവ്യാകരണം ആരുടെ കൃതിയാണ്?
കാല്‍ഡ്വല്‍
5.ആഗമികവ്യാകരണരീതിയില്‍ എഴുതപ്പെട്ട വ്യാകരണ ഗ്രന്ഥം
കേരളപാണിനീയം (ചരിത്രമാറ്റങ്ങളുടെ അടിസ്ഥാനത്തിലുള്ള വ്യാകരണരചനാരീതി സ്വീകരിച്ചിരിക്കുന്നതുകൊണ്ട് ആഗമികവ്യാകരണരീതി എന്നു വിശേഷിപ്പിക്കുന്നു)
6.കേരളകൗമുദി എന്ന വ്യാകരണഗ്രന്ഥം രചിച്ചതാര്?
കോവുണ്ണി നെടുങ്ങാടി
7.പോര്‍ച്ചുഗീസ് ഭാ.ഷയില്‍ വ്യാകരണഗ്രന്ഥമെഴുതിയ വ്യക്തി
അര്‍ണ്ണോസ് പാതിരി
8.മലയാളി എഴുതിയ ആദ്യത്തെ വ്യാകരണ ഗ്രന്ഥം എന്ന നിലയില്‍ ചരിത്രത്തിലിടം നേടിയ കൃതി
റവ.ജോര്‍ജ് മാത്തന്‍റെ മലയാണ്മയുടെ വ്യാകരണം(1863)
9.താലവ്യാദേശത്തിന്‍റെ മറ്റൊരു പേര്
തവര്‍ഗ്ഗോപമര്‍ദ്ദം
10.മലയാളത്തിലെ പുരുഷഭേദനിരാസം നിരാസമല്ല ,അഭാവമാണ് എന്നു പറഞ്ഞത്
ഡോ. കെ.എം.ജോര്‍ജ്ജ്
11.സ്വതന്ത്രഘട്ടം,സംക്രമണഘട്ടം, പരതന്ത്രഘട്ടം എന്നിങ്ങനെയുള്ള ഘട്ടവിഭജനം നടത്തിയ വ്യക്തിയാര്?
സി.എല്‍.ആന്‍റണി
12.അര്‍ത്ഥയുക്തമായ വര്‍ണ്ണക്കൂട്ടങ്ങള്‍ക്കു പറയുന്ന പേരാണ്
ശബ്ദം
13.ദൃഢങ്ങള്‍ എന്ന് കേരളപാണിനി വിവക്ഷിക്കുന്ന വ്യഞ്ജനങ്ങളേവ?
ഖരം,അതിഖരം,മൃദു,ഘോഷം,ഊഷ്മാവ്
14.ഭാവികാലത്തിലുള്ള ക്രിയാവിശേഷണ ക്രിയയ്ക്കു പറയുന്നപേര്
പിന്‍വിനയെച്ചം (പോകാന്‍ പറഞ്ഞു)
15.തമിഴില്‍ പിന്‍വിനയെച്ചത്തിനു പകരം ഉപയോഗിക്കുന്നത്
നടുവിനയെച്ചം
16.കേരള പാണിനീയത്തില്‍ ചുട്ടെഴുത്തുകളായി പരിഗണിച്ചിരിക്കുന്ന അക്ഷരങ്ങള്‍
അ,ഇ,ഉ,എ
17.കേരള പാണിനീയവിമര്‍ശം ആരുടെ കൃതിയാണ്?
ഡോ.പുതുശ്ശേരി രാമചന്ദ്രന്‍
18.അഭിനവ മലയാളവ്യാകരണം രചിച്ചതാര്?
സി.വി.വാസുദേവഭട്ടതിരി
19.മലയാള ഭാഷയുടെ വികാസപരിണാമങ്ങള്‍ ആരുടെ കൃതിയാണ്?
ഇളംകുളം കുഞ്ഞന്‍പിള്ള
20.മലയാളത്തിലെ സര്‍വ്വനാമങ്ങള്‍ക്ക് സംസ്കാരവുമായി ബന്ധമുണ്ടെന്നു പറഞ്ഞ വ്യക്തി
സി.എല്‍.ആന്‍റണി
ഭാഗം 4
മലയാള ഭാഷയുടെ ആദ്യഘട്ടങ്ങള്‍ നമുക്കു പരിചയപ്പെടാം( ഋമൃഹ്യ ജവമലെ ീള ങമഹമ്യമഹമാ ഘമിഴൗമഴല)
പാട്ടു പ്രസ്ഥാനം,നിര്‍വ്വചനം,രാമചരിതം
ആമുഖം
കൊല്ല വര്‍ഷാരംഭത്തോടെ ഉണ്ടായതെന്നു വിശ്വസിക്കുന്ന പല സ്തോത്രങ്ങളും പാട്ടുകളും മലയാള സാഹിത്യത്തിന്‍റെ പ്രഥമ ദശയിലുണ്ടായ കൃതികളായി കണക്കാക്കപ്പെടുന്നു. തമിഴ് സാഹിത്യം പ്രകടമാകുന്ന കൃതികളാണവ.സംസ്കൃത സാഹിത്യത്തോടും ആഭിമുഖ്യമുള്ളവരായിരുന്നു അന്നു കേരളീയര്‍.ദ്രാവിഡ സംസ്കാരത്തോടും ഒപ്പം ആര്യസംസ്കാരത്തോടും ചായ്വു പുലര്‍ത്തിയിരുന്നതിനു തെളിവാണ് മണിപ്രവാള സാഹിത്യം.കേരള ഭാഷയില്‍ 14ാം ശതകത്തോടെ സ്ഥാനമുറപ്പിച്ചവയാണ് പാട്ട് ,മണിപ്രവാളം എന്നീ പ്രസ്ഥാനങ്ങള്‍. തമിഴ് മിശ്ര സംസ്കാരത്തിന്‍റെയും സംസ്കൃത മിശ്ര സംസ്കാരത്തിന്‍റെയും സന്തതികളായിട്ടാണ് ഇവ കടന്നു വരുന്നത്.തമിഴ് സാഹിത്യത്തിന്‍റെ സ്വാധീനം അയല്‍നാട്ടിലെ ഭാഷയായ മലയാളത്തിലും ഉണ്ടായി എന്നതാണ് വസ്തുത. ഡോ.കെ.എം.ജോര്‍ജിന്‍റെ അഭിപ്രായത്തില്‍ തമിഴ് മിശ്ര സാഹിത്യമാണ് പാട്ടു ഭാഷാ സാഹിത്യം.ദ്രാവിഡത്തിന്‍റെ സ്വത്വം നിലനിര്‍ത്താന്‍ വേണ്ടിയാകാം ലീലാതിലകകാരന്‍ പാട്ടിനു ലക്ഷണനിര്‍ണ്ണയം ചെയ്തതെന്നു പറയപ്പെടുന്നു.
ക്രിസ്ത്വബ്ദം 12ാം ശതകം വരെ നോടോടിപ്പാട്ടുകളില്‍ ഒതുങ്ങിക്കൂടിയ മലയാളം പിന്നീട് ചെന്തമിഴ് സാഹിത്യവുമായി ബന്ധപ്പെട്ടു.10ാം നൂറ്റാണ്ടു മുതല്‍ സംഘകാല സാഹിത്യകൃതികള്‍ കൊണ്ട് സമ്പന്നമായിക്കഴിഞ്ഞിരുന്ന തമിഴ് സാഹിത്യം മലയാളത്തിലും സ്വാധീനം ചെലുത്താന്‍ ഇടയായി. അങ്ങന തമിഴ് മിശ്ര സാഹിത്യം മലയാളത്തില്‍ ഉടലെടുക്കുകയും 'പാട്ട് 'എന്ന പേരില്‍ അറിയപ്പെടുകയും ചെയ്തു.
പാട്ട് പ്രസ്ഥാനം
മണിപ്രവാളത്തില്‍ നിന്നു വ്യത്യസ്തമായ ഒരു കാവ്യപ്രസ്ഥാനം എന്ന നിലയിലാണ് 'പാട്ട് 'എന്ന പദമുപയോഗിക്കുന്നത്.അല്ലാതെ നാം മലയാളത്തില്‍ സാധാരണയായി ഉപയോഗിക്കുന്ന അര്‍ത്ഥത്തിലല്ല എന്നത് ഓര്‍ക്കുക.മണിപ്രവാളവും പാട്ടും രണ്ടാണെന്നു തെളിയിക്കാന്‍ വേണ്ടി മണിപ്രവാള ലക്ഷണ ഗ്രന്ഥമായ ലീലാതിലകത്തിലാണ് പാട്ടിന്‍റെ ലക്ഷണ നിര്‍ണ്ണയം ചെയ്തിരിക്കുന്നത്.
ദ്രമിഡ സംഘാതാക്ഷരനിബദ്ധ
മെതുകമോന വൃത്ത വിശേഷയുക്തം പാട്ട്
(ലീലാതിലകം ഒന്നാം ശില്പം സൂത്രം 11)
ദ്രാവിഡാക്ഷരമാലയില്‍ എഴുതപ്പെട്ടതും എതുക,മോന എന്നീ പ്രാസങ്ങള്‍ ദീക്ഷിച്ചിട്ടുള്ളതുംസംസ്കൃതേതര വൃത്തങ്ങള്‍ പിന്തുടരുന്നതുമായ കാവ്യവിഭാഗമാണ് പാട്ട്.
ദ്രമിഡ സംഘാതാക്ഷര നിബദ്ധം
തമിഴ് അക്ഷരമാലയിലുള്ള പദങ്ങള്‍ മാത്രം ഉപയോഗിച്ചുള്ളതായിരിക്കണം പാട്ട് എന്നതാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.12 സ്വരങ്ങളും 18 വ്യഞ്ജനങ്ങളും ചേര്‍ന്നതാണ് തമിഴക്ഷരമാല. തമിഴക്ഷരങ്ങള്‍ കൊണ്ട് എഴുതുവാന്‍ സാധിക്കാത്ത സംസ്കൃത പദങ്ങളെ തത്ഭവമാക്കിയാണ് പാട്ടില്‍ ഉപയോഗിക്കുന്നത് (ശ്രീരാമന്‍-ചീരാമന്‍)
(തമിഴക്ഷരമാല: അ,ആ, ഇ,ഈ,ഉ ഊ,എ,ഏ,ഐ,ഒ,ഓ,ക ച,ട,ത,പ,ത,ന്ത,ണ,ന,മ,യ,ര,ല.വ.ള.ഴ.റ.സ)
എതുക(എതുകൈ)
സംസ്കൃതത്തില്‍ കാണുന്ന ദ്വിതീയാക്ഷര പ്രാസത്തിനു തുല്യമാണിത്.ഓരോ വരിയിലെയും രണ്ടാമത്തെ അക്ഷരം ആവര്‍ത്തിക്കുന്നു.അതിന്‍റെ മാത്രയും ഒരേതരത്തില്‍ ആയിരിക്കും എന്നതും ഓര്‍മ്മിക്കുക.
മോന(മോനൈ)
ഓരോ പാദവും രണ്ടു ഭാഗങ്ങളായി തിരിച്ചു നോക്കുമ്പോള്‍ രണ്ടു ഭാഗങ്ങളിലെയും ആദ്യാക്ഷരം യോജിച്ചു വന്നാല്‍ ആ പ്രാസത്തിനാണ് മോന എന്നു പറയുന്നത്.ഒരേ അക്ഷരം ആവര്‍ത്തിക്കണമെന്നു നിര്‍ബന്ധമില്ല.(ആദ്യപകുതിയില്‍ ' ഒ' എന്നും രണ്ടാം പകുതിയില്‍ 'ഉ' എന്നു വന്നാലും മോനയാകും)
വൃത്ത വിശേഷം
സാധാരണയായി മണിപ്രവാളത്തില്‍ ഉപയോഗിക്കാറുള്ള വസന്തതിലകം, സ്രഗ്ദ്ധര,ശാര്‍ദ്ദൂല വിക്രീഡിതം, മാലിനി തുടങ്ങിയ സംസ്കൃത വൃത്തങ്ങളില്‍ നിന്നു ഭിന്നമായി ദ്രാവിഡ വൃത്തങ്ങളെയാണ് വൃത്തവിശേഷമായി കണക്കാക്കുന്നത്. ദ്രാവിഡ വൃത്തങ്ങള്‍ ഉപയോഗിച്ചാകണം പാട്ട് രചിക്കേണ്ടത് എന്നാണ് ലീലാതിലകകാരന്‍ അഭിപ്രായപ്പെടുന്നത്.
ലീലാതിലകത്തില്‍ പരാമര്‍ശിച്ചിട്ടില്ലാത്ത അന്താദിപ്രാസവും ഇതില്‍ ദീക്ഷിച്ചിട്ടുണ്ട്.(ഒരു പാട്ടിലെ അവസാനത്തെ ഏതാനും അക്ഷരങ്ങള്‍ കൊണ്ട് അടുത്ത പാട്ട് ആരംഭിക്കുന്നതിനെയാണ് അന്താദിപ്രാസം എന്നു പറയുന്നത്.ഉദാ: 'നടന്താന്‍' എന്ന് ഒരു വരി അവസാനിച്ചാല്‍ അടുത്ത വരി ' നടന്തുപോതളവില്ലാതെ' എന്നാവും തുടങ്ങുക)'പാണ്ഡ്യഭാഷാ സാരൂപ്യം ബാഹുല്യേന പാട്ടില്‍ കേരള ഭാഷയാം ഭവതി എന്നു ലീലാതിലകത്തില്‍ പറഞ്ഞിരിക്കുന്നു. ഇതില്‍ നിന്നു അന്നത്തെ പാട്ടുകള്‍ ചെന്തമിഴ് രീതി അവലംബിച്ചിരുന്നു എന്നു ഗ്രഹിക്കാം. വ്യാകരണ വിഷയത്തിലും പാട്ടില്‍ തമിഴിന്‍റെ സ്വാധീനം കാണാം.
അക്ഷരം, പ്രാസം,വൃത്തം എന്നിവയില്‍ പാട്ടു സാഹിത്യം തമിഴ് സാഹിത്യ പാരമ്പര്യത്തെയാണ് അനുകരിക്കുന്നത്.സംസ്കൃത ശബ്ദങ്ങള്‍ ഉപയോഗിക്കരുത് എന്നല്ല, ഉപയോഗിക്കേണ്ടി വന്നാല്‍ അവയെ തത്ഭവരൂപേണ തമിഴ് അക്ഷരമാലയില്‍ കൊള്ളിക്കണം എന്നു മാത്രം.
രാമചരിതം.
ലീലാതിലകത്തില്‍ പറയുന്ന പാട്ടിന്‍റെ ലക്ഷണങ്ങള്‍ പൂര്‍ണ്ണമായും യോജിക്കുന്ന ഒരൊറ്റ കൃതി ആതിതേവനിലമിഴ്ന്തമനകാമ്പുടയ ചീരാമന്‍ രചിച്ച രാമചരിതം എന്നകാവ്യമാണ്.ഭാഷാ സാഹിത്യത്തിലെ ഉദയതാരമെന്നു വിശേഷിപ്പിക്കുന്ന ഈ കൃതി കണ്ടുകിട്ടിയിട്ടുള്ള പാട്ടു കൃതികളില്‍ ഏറ്റവും പ്രാചീനമായിട്ടുള്ളതും പാട്ടു സാഹിത്യത്തിന്‍റെ സകല ലക്ഷണങ്ങളും തികഞ്ഞിട്ടുള്ളതുമായ കൃതിയാണ്.സംസ്കൃത പദങ്ങളെ ദ്രമിഡ സംഘാതാക്ഷര നിബദ്ധമാക്കുവാന്‍ ഇവിടെ ശ്രദ്ധിച്ചിട്ടുണ്ട്.(ആദി-ആതി,മാനസം-മാനതം)
രാമചരിതകാലം
പ്രശസ്ത ഭാഷാ പണ്ഡിതനായ ഡോ.ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടിന്‍റെ 'മലയാളം നിഘണ്ടു'വിന്‍റെ മുഖവുരയില്‍ മലയാളത്തിലെ ആദ്യത്തെ കൃതിയാണ് രാമചരിതമെന്നു വ്യക്തമാക്കിയിട്ടുണ്ട്.പാട്ടുഭാഷാ സാഹിത്യത്തിന്‍റെ എല്ലാ ലക്ഷണങ്ങളും ഉള്‍ക്കൊള്ളുന്ന മലയാള കാവ്യമാണ് രാമചരിതമെന്നു പറയാം.പോര്‍ട്ടുഗീസുകാരുടെ വരവിനു മുമ്പുള്ള ഭാഷയുടെ പ്രാക്തന രൂപമാണ് രാമചരിതമെന്ന് ഡോ.ഗുണ്ടര്‍ട്ട് അഭിപ്രായപ്പെടുന്നു.രാമചരിതത്തിന്‍റെ കാലം കൊല്ലം അഞ്ചാം ശതകത്തിന്‍റെ അവസാനമാണെന്ന് ഏ.ആറും ക്രിസ്തു വര്‍ഷം 12ാം ശതകമാണെന്ന് ഉള്ളൂരും വ്യക്തമാക്കുന്നു. (1195 നും 1203 നും ഇടയ്ക്കു തിരുവിതാംകൂര്‍ ഭരിച്ചിരുന്ന ഒരു വീരരാമ വര്‍മ്മയാണ് രാമചരിതത്തിന്‍റെ കര്‍ത്താവെന്ന് ഉള്ളൂര്‍ അഭിപ്രായപ്പെട്ടിട്ടുള്ളതും ഓര്‍മ്മിക്കുക)
രാമചരിതഭാഷ
രാമചരിതത്തിലെ ഭാഷ പണ്ഡിതന്‍മാര്‍ക്കിടയിലെ ഒരു തര്‍ക്ക വിഷയം തന്നെ. ചെന്തമിഴ് കൃതി എന്നും മിശ്രഭാഷാ കൃതി എന്നും അഭിപ്രായാന്തരമുണ്ട്.പ്രസിദ്ധ ദ്രാവിഡ ഭാഷാ പണ്ഡിതനായ ഗോപിനാഥ റാവുവിന്‍റെ അഭിപ്രായ പ്രകാരം രാമചരിതത്തിലെ ഭാഷ തമിഴാണ്.കൃത്രിമ മിശ്രഭാഷയിലാണ് ഈ കൃതി എഴുതപ്പെട്ടതെന്ന് ഡോ.കെ.എം.ജോര്‍ജ്ജ്. മലയാളവും സംസ്കൃതവും ചേര്‍ന്നുള്ള മണിപ്രവാള പ്രസ്ഥാനം പോലെ തമിഴിന്‍റെ ഒരു ദേശ്യ ഭേദത്തോടു മലയാളം കലര്‍ന്നുള്ള ഒരു മിശ്ര പ്രസ്ഥാനത്തില്‍ നിര്‍മ്മിതങ്ങളായ കൃതികളുടെ പ്രാചീന മാതൃകയായി രാമചരിതത്തെ കണക്കാക്കാമെന്നു ഡോ.ഗോദവര്‍മ്മ. സാക്ഷാല്‍ മലയാളമായ സംഭാഷണ ഭാഷയുടെ പ്രാതിനിധ്യം രാമചരിതത്തിനു കൊടുക്കുവാന്‍ നിവൃത്തിയില്ലെന്നു ഡോ.ചേലനാട്ട് അച്യുതമേനോന്‍.
സംസ്കൃതാക്ഷരമാലയുടെ അനുപ്രവേശത്തിനു മുന്‍പ് നിബന്ധിക്കപ്പെട്ടതും ഭാഷയുടെ പ്രാക്തതനതമമായ രൂപത്തെ പ്രദര്‍ശിപ്പിക്കുന്നതുമാണ് രാമചരിതം-ഗുണ്ടര്‍ട്ട്.
രാമചരിതത്തിലെ ഭാഷ ശുദ്ധമലയാളമാകുന്നതിനുള്ള മാര്‍ഗ്ഗത്തിലായിക്കാണുന്നു - പി.ഗോവിന്ദപ്പിള്ള.
രാമചരിതത്തിലെ ഭാഷ അക്കാലത്തെ മലയാള ഭാഷയെ ഉദാഹരിക്കുന്നില്ലെന്നും അതു ചോള ഭാഷയും മലയാള ഭാഷയും കലര്‍ന്ന മിശ്ര ഭാഷയാണെന്നും ആര്‍ നാരായണപ്പണിക്കര്‍.
ആറ്റൂരിന്‍റെ അഭിപ്രായം ഇങ്ങനെ: തിരുവിതാം കൂറിന്‍റെ തെക്കേ അറ്റം ഇന്നും തമിഴ് സംസാരഭാഷയായിട്ടുള്ള ഒരു പ്രദേശമാണ് മലയാള പ്രദേശത്തിന്‍റെയും തമിഴ് പ്രദേശത്തിന്‍റെയും ഇടയ്ക്ക് ദ്വിഭാഷാ പ്രദേശമെന്നു ഗണിക്കാവുന്ന ഒരു ഭൂവിഭാഗമുള്ളത് വടക്കോട്ട് തിരുവനന്തപുരം വരെയും ഉണ്ട്. ഈ ദ്വിഭാഷാ ദേശത്ത് ഉത്ഭവിച്ച കൃതിയായതിനാലാണ് ഇതിലെ ഭാഷ തമിഴ് മലയാള സമ്മിശ്രമായിരിക്കുന്നത്.
കമ്പരാമായണം,ചിന്താമണി മുതലായ തമിഴ് മഹാകാവ്യങ്ങളെപ്പോലെ അലങ്കാര ശബളമായ രീതിയില്‍ വിരുത്തങ്ങളില്‍ നിബന്ധിച്ചിട്ടുള്ള പാട്ടു കൃതിയാണ് രാമചരിതം- പ്രൊഫ. .പി.വി.കൃഷ്ണന്‍ നായര്‍
രാമചരിതത്തിലെ ഭാഷയില്‍ തമിഴിന്‍റെയും മലയാളത്തിന്‍റെയും പരാമര്‍ശങ്ങള്‍ മാത്രമല്ല വ്യാകരണ വ്യവസ്ഥകളും കലര്‍ത്തിയിരിക്കുന്നതായി കാണുന്നു. അതിനാല്‍ അതിനെ കൃത്രിമ മിശ്ര ാഷയായി ഗണിക്കാം-ഡോ. കെ.എം.ജോര്‍ജ്ജ്
അക്കാലത്തെ സാമാന്യജനങ്ങളുടെ ഭാഷയാണ് ഇതിലെന്ന് ഒരു കൂട്ടര്‍ വാദിക്കുന്നു.ക്രിസ്തു വര്‍ഷം 9ാം ശതകം മുതല്‍ 13ാം ശതകം വരെയുള്ള കരിന്തമിഴ് കാലത്തിന്‍റെ അവസാന കാലഘട്ടത്തിലുണ്ടായ കൃതിയായതിനാല്‍ അന്നത്തെ ഭാഷാരൂപമാണ് രാമചരിതത്തില്‍ കാണുന്നതെന്ന് കേരള പാണിനി.
ചെന്തമിഴ് പദങ്ങളോടൊപ്പം സംസ്കൃത പദങ്ങള്‍ തത്സമങ്ങളായി രാമചരിതത്തില്‍ കാണാം.
വാദങ്ങള്‍ എന്തായാലും തമിഴ്,സംസ്കൃതം,മലയാളം എന്നീഭാഷകളില്‍ മികച്ച പണ്ഡിതനും മനോധര്‍മ്മമുള്ള കവിയുമായിരുന്നു രാമചരിതകര്‍ത്താവെന്ന് ഇതിലെ വര്‍ണ്ണനകളും ശബ്ദഭംഗിയും സാക്ഷിക്കുന്നു.( ഭാഷ,ശബ്ദഭംഗി,അലങ്കാരങ്ങള്‍ എന്നിവ വ്യക്തമാക്കുവാന്‍ കൃതിയില്‍ നിന്നു വരികള്‍ കണ്ടെത്താന്‍ ശ്രമിക്കുക)
രാമചരിതത്തിലെ സ്വാധീനം
പ്രതിപാദ്യത്തിലും പ്രതിപാദന രീതിയിലും വ്യത്യസ്തതകള്‍ ഉണ്ടെങ്കിലും ഭാരതത്തിലെ എല്ലാപ്രധാന ഭാഷകളിലും രാമായണം അടിസ്ഥാനമാക്കിയുള്ള മികച്ച കൃതികള്‍ ഉണ്ടായിട്ടുണ്ട്. വാല്മീകി രാമായണവും കമ്പ രാമായണവും (തമിഴിലേതാണ് കമ്പരാമായണം)ഉപജീവിച്ചാണ് രാമചരിത കര്‍ത്താവ് ഈ കൃതി രചിച്ചിട്ടുള്ളതെന്ന് സാഹിത്യകാരന്‍മാര്‍ പ്രസ്താവിക്കുന്നു.രാമചരിതം പൂര്‍ണ്ണരൂപത്തില്‍ പ്രസാധനം ചെയ്ത കെ.സാംബശിവ ശാസ്ത്രികളും മഹാകവി ഉള്ളൂരും ഇതില്‍കമ്പരാമായണത്തിന്‍റെ ഗണ്യമായ സ്വാധീന ശക്തിയുണ്ടെന്നു വെളിപ്പെടുത്തുന്നു.
സംസ്കൃതത്തില്‍ അദ്ധ്യാത്മരാമായണവും എഴുത്തച്ഛന്‍റേത് അദ്ധ്യാത്മരാമായണം കിളിപ്പാട്ടുമാണ്.അതുപോലെ മലയാളത്തിലുണ്ടായതാണ് രാമചരിതം. വാല്മീകി രാമായണത്തില്‍ രാമനെ ഒരു മനുഷ്യനായും കമ്പരാമായണത്തില്‍ രാമനില്‍ ഈശ്വര സ്വാധീനവും കാണപ്പെടുന്നു എന്നു പറയപ്പെടുന്നു. രാമചരിതത്തിലും രാമന്‍ ദൈവം തന്നെയായതിനാല്‍ അക്കാര്യത്തില്‍ ചീരാമന്‍ വാല്മീകി രാമായണത്തെയല്ല,കമ്പരാമായണത്തെയാണ് സ്വാധീനിച്ചിരിക്കുന്നത് എന്ന് പണ്ഡിതമതം.
കൃതിയിലെ സ്വതന്ത്രത
വാത്മീകിയെ ഉപജീവിച്ചു രചന നടത്തിയെങ്കിലും ഗ്രന്ഥകാരന്‍റെ മനോധര്‍മ്മമനുസരിച്ചുള്ള സ്വാതന്ത്ര്യം ഈ കൃതിയില്‍ ഉടനീളം കാണാം. ലക്ഷിതോപമ,രൂപകം, അതിശയോക്തി എന്നീ അലങ്കാരങ്ങള്‍ അടങ്ങിയിട്ടുള്ള ഈ കൃതിയില്‍ ധാരാളം മനോഹര വര്‍ണ്ണനകള്‍ കാണാം.മലയാളത്തിലെ പല കവി പ്രമുഖര്‍ക്കും(ചെറുശ്ശേരി,പുനം,എഴുത്തച്ഛന്‍)രാമചരിതകാരന്‍ ഉപജീവ്യനായിത്തീര്‍ന്നിട്ടുണ്ടെന്നു പ്രൊഫ.ലീലാവതിയും അ ഭിപ്രായപ്പെട്ടിട്ടുണ്ട്.ഭക്തിയും വീരരസവും സമ്മേളിച്ചിരിക്കുന്ന കൃതിയാണ് രാമചരിതം.സാഹിത്യപരമായും ഭാഷാപരമായും സമ്പുഷ്ടമായ രചനാ സൗഷ്ഠവം പേറുന്ന കാവ്യമാണിത്.(അ ടവീൃേ ഒശീൃ്യെേ ീള ങമഹമ്യമഹമാ ഘശലേൃമൗൃലേഗൃശവെിമ ഇവമശവേമി്യമ, ജമഴല 75.ഠൃമറശശേീിമഹ ജീലൃ്യേ യ്യ ജൃീള. ഛ.ച. ഢ.ഗൗൃൗു ശി ഇീാുമൃമശ്ലേ കിറശമി ഘശലേൃമൗൃലേ,ജമഴല 223224ٹകേരള സാഹിത്യചരിത്രം,വാല്യം1, പുറം 302-305)
രാമചരിതത്തില്‍ പലയിടങ്ങളിലും ചീരാമകവിയുടെ സംക്ഷേപണ സാമര്‍ത്ഥ്യവും മനോനിലപ്രകടനവും കാണാം. ആവര്‍ത്തനങ്ങളെ ഒഴിവാക്കിക്കൊണ്ടുള്ള സംക്ഷേപണമാണ് കാണാന്‍ കഴിയുക.ശേഷം വന്ന കണ്ണശന്‍, എഴുത്തച്ഛന്‍ എന്നീ രാമായണരചയിതാക്കളെല്ലാം തന്നെ ഈ സംക്ഷേപണം സ്വീകരിച്ചത് ചീരാമകവിയുടെ ആ സംക്ഷേപണമികവിന് ഉദാഹരണമത്രേ.
രാമചരിതഇതിവൃത്തം
164 പടലങ്ങള്‍ (അദ്ധ്യായങ്ങള്‍) 1814 പാട്ടുകള്‍ എന്നിവ ഇതിലുള്‍പ്പെടുന്നു.അപൂര്‍വ്വം ചില പടലങ്ങളില്‍ 10 ഉം 12 തും വീതം പാട്ടുകളൊഴിച്ചാല്‍ ശേഷമെല്ലാം 11 പാട്ടു വീതമുള്ള പടലങ്ങളാണ്.ഗ്രന്ഥകാരന്‍ ഈ കാവ്യത്തിനു നല്‍കിയിരിക്കുന്ന പേര് 'ഇരാമചരിതം' എന്നാണ്. 164 പടലങ്ങളിലായി വിഭജിച്ചിട്ടുള്ള രാമചരിതം യുദ്ധകാണ്ഡംവര്‍ണ്ണിക്കുന്ന പാട്ടു കാവ്യമാണ്.യോദ്ധാക്കളെ ഉദ്ദേശിച്ച് എഴുതിയ കൃതിയായതിനാലാകാം പ്രതിപാദ്യം ഇതായത്. സാധാരണക്കാര്‍ക്കു വേണ്ടി രാമായണത്തിന്‍റെ ഒരു ഭാഗം മാത്രമേ പറയാന്‍ ഉദ്ദേശിക്കുന്നുള്ളു എന്നു കവി വന്ദന ശ്ളോകത്തില്‍ ത്തന്നെ വ്യക്തമാക്കിയിട്ടുണ്ട്.(ഊനമറ്റെഴുമിരാമ ചരിതത്തിലൊരു തെല്ലൂഴിയില്‍ ചെറിയവര്‍ക്കറിയുമാറുര ചെയ്വാന്‍)
വാല്മീകി രാമായണത്തെ അനുസരിച്ചുള്ള ഈ കൃതിയില്‍ ഗാനഭംഗിയും ശബ്ദ സൗകുമാര്യവും ഇഴ ചേര്‍ന്നു നില്‍ക്കുന്നു. തമിഴ് അക്ഷരമാലയിലെ 32 ലിപികള്‍ ഉപയോഗിച്ച് വട്ടെഴുത്തിലാണ് ഈ കൃതിയുടെ രചന.(രാമചരിതകാലത്ത് വട്ടെഴുത്തു സമ്പ്രദായം പ്രചരിച്ചിരുന്നു എന്ന് ഇതില്‍ നിന്നു മനസ്സിലാക്കാം)
കാവ്യം ആരംഭിക്കുന്നത് ഇങ്ങനെ:
കാനനങ്കളിലരന്‍ കളിറുമായ് കരിണിയായ്
കാര്‍നെടുങ്കണ്ണുമ തമ്മില്‍ വിളയാടി നടന്‍റാ
നനം വടിവുള്ളാനവടിവായവതരിത്താതിയേ
നല്ല വിനായകനെേډാരമലനേ
മലയാള ഭാഷയെ പ്രതിനിധീകരിക്കുന്ന ആദ്യകാവ്യമെന്ന നിലയില്‍ ഭാഷാ പഠനത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന കൃതിയാണ് രാമചരിതം.ഭാഷാ സാഹിത്യം ഭക്തിമാര്‍ഗ്ഗത്തിലേക്ക് ആദ്യചുവടുവെപ്പു നടത്തിയത് രാമചരിതം വഴിയാണ്. ഭക്തി പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് എഴുത്തച്ഛനാണെങ്കിലും രാമചചരിതം ഏകാഗ്രതയോടെ വായിച്ചാല്‍ മുകളില്‍ പ്പറഞ്ഞ പ്രസ്താവന ശരിയാണെന്നു ബോധ്യപ്പെടും.
മഹിളാളി മഹാസ്പദമായി മണിപ്രവാള സാഹിത്യം ഒഴുകിയപ്പോള്‍ പാട്ടു സാഹിത്യം ഭക്തിമാര്‍ഗ്ഗത്തിലൂടെ ഒഴുകിക്കൊണ്ടിരുന്നു എന്നു സാരം.കഥാഘടന,പ്രതിപാദനം, രസാവിഷ്കാരം എന്നിങ്ങനെ പല അംശങ്ങളിലും സ്വാതന്ത്ര്യം പ്രകടിപ്പിക്കുന്നുണ്ട് രാമചരിത കര്‍ത്താവ്.
ദ്രാവിഡ സംഗീത പാരമ്പര്യത്തിന്‍റെ ചൈതന്യം രാമചരിതത്തിലെ പല വൃത്തങ്ങളിലും കാണാം.സാഹിത്യത്തിന്‍റെ ലക്ഷ്യം സാധാരണക്കാര്‍ക്കു വേണ്ടി ഉള്ളതാണെന്ന വാദമുന്നയിച്ച പ്രിയ കവിയാണ് ചീരാമന്‍. മലയാളത്തിന്‍റെ ചട്ടക്കൂട് നിറഞ്ഞു നില്‍ക്കുന്ന ക്ലാസ്സിക് മഹാകാവ്യമെന്നാണ് ഡോ. കെ.എന്‍ എഴുത്തച്ഛന്‍ രാമചരിതത്തെ വിലയിരുത്തുന്നത്. വീരരസപ്രധാനമായ ഭക്തി സാഹിത്യ പ്രസ്ഥാനത്തിലെ ആദ്യകൃതി എന്നാണ് ഡോ.പുതുശ്ശേരി രാമചന്ദ്രന്‍ രാമചരിതത്തെ വിശേഷിപ്പിച്ചത്.കണ്ണശ്ശ കൃതികള്‍,രാമകഥാപ്പാട്ട്, തിരുനിഴല്‍മാല എന്നിവയും പാട്ടു വിഭാഗത്തില്‍ പെടുത്തിക്കാണുന്നു.യുദ്ധകഥ മാത്രമാണ് കണ്ണശരാമായണത്തിലെ പ്രതിപാദ്യമെന്നത് ഒരു പോരായ്മയായി എടുത്തു പറയാറുണ്ട്.
ബന്ധപ്പെട്ട ചോദ്യങ്ങള്‍
1.പാട്ടില്‍ ഉപയോഗിക്കാനാകാത്ത വൃത്തങ്ങള്‍
സംസ്കൃത വൃത്തങ്ങള്‍
2.രാമചരിതത്തിന് അതിവിശദമായ വ്യാഖ്യാനം നല്‍കിയത്
പ്രൊഫ .പി. വി.കൃഷ്ണന്‍ നായര്‍
3.ചീരാമന്‍ രാമചരിത രചനയ്ക്ക് ഉപജീവിച്ച കൃതി
വാത ്മീകി രാമായണം യുദ്ധകാണ്ഡം
4.രാമചരിതത്തിലെ അദ്ധ്യായങ്ങളുടെ പേര്
പടലം
5.രാമചരിതത്തെ ഇരാമചരിതം എന്നു വിളിച്ചത്
ഡോ. ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട്
6.രാമചരിതത്തില്‍ എത്ര പടലങ്ങളുണ്ട്?
164
7.രാമചരിതത്തിലെ പാട്ടുകളുടെ എണ്ണം
1814
8.മലയാളത്തിന്‍െറ ചോസര്‍ എന്ന് രാമചരിതകാരന് വിശേഷണം നല്‍കിയത്
ഉള്ളൂര്‍
9.രാമചരിതത്തില്‍ ഉപയോഗിച്ചിരിക്കുന്ന പ്രധാനപ്പെട്ട പ്രാസം
ദ്വീതീയാക്ഷര പ്രാസം
10.രാമചരിതത്തില്‍ നിന്ന് മഹാഭാരതത്തിലേക്ക് എന്ന രാമചരിതപഠനം ആരുടെ കൃതിയാണ്?
എം.എം.പുരുഷോത്തമന്‍ നായര്‍
11.നടുവട്ടം ഗോപാലകൃഷ്ണന്‍ രചിച്ച രാമചരിതപഠനമേത്?
രാമചരിതവും പ്രാചീന ഭാഷാവിചാരവും
12.ലീലാതിലകത്തിലെ പാട്ടു നിര്‍വ്വചനം ഏറെ യോജിക്കുന്ന കൃതി
തിരുനിഴല്‍മാല
13.മലയാളത്തില്‍ ഭഗവദ് ഗീതയുടെ ആദ്യവിവര്‍ത്തനം
ഭാഷാ ഭഗവദ്ഗീത
14.ആംഗലേയേ സാഹിത്യത്തതിലെ സ്പെന്‍സര്‍ എന്ന കവിക്കു തുല്യനാണ് രാമ പ്പണിക്കര്‍ എന്ന് അഭിപ്രായപ്പെട്ടത്
ഉള്ളൂര്‍
15.വ്യാസ ഭാരതത്തെ എത്ര ശീലുകളായാണ് ശങ്കരപ്പണിക്കര്‍ സംഗ്രഹിച്ചത്?
1363
16.ഉഭയകവീശ്വരന്‍ എന്നു വിശേഷിപ്പിക്കപ്പെട്ട നിരണം കവി
കരുണേശന്‍
17.കാച്ചിക്കുറുക്കിയ വാത്മീകിരാമായണം എന്ന് രാമപ്പണിക്കരുടെ രാമായണത്തെ വിശേഷിപ്പിച്ചത്
പുതുശ്ശേരി രാമചന്ദ്രന്‍
18.കണ്ണശ കവികള്‍ ഉപയോഗിച്ച വൃത്തം
തരംഗിണി
19.ദ്രാവിഡസാഹിത്യത്തിലെ മുത്തമിഴ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്
മൂന്നു വിധത്തിലുള്ള പാട്ടുസാഹിത്യം.ഇയല്‍(കാവ്യം),ഇചൈ (പാട്ട ്)നാടകം
20.ശിവരാമനാണ് ചീരാമന്‍ എന്നഭിപ്രായപ്പെട്ടത്
കോവുണ്ണി നെടുങ്ങാടി
21.രാമചരിതം എന്ന പേരില്‍ സംസ്കൃത കാവ്യം രചിച്ചിട്ടുള്ള കവികള്‍
അഭിനന്ദന്‍ , മോഹനസ്വാമി , സന്ധ്യാകരനന്ദി
22.കണ്ണശന്‍മാരുടെ കാലം എന്നു കരുതപ്പെടുന്നത്
ക്രിസ്തു വര്‍ഷം 1400 നും1500 നും ഇടയില്‍
23.മലയാളകവിതയിലെ സംഗ്രഹവിദഗ്ധന്‍മാര്‍ എന്നു വിശേഷി പ്പിക്കുന്നതാരെയാണ്?
കണ്ണശ കവികളെ
24.കണ്ണശരാമായണം കണ്ടെത്തി ഭാഷാപോഷിണി (കൊ.വ.1069-1070)യില്‍ പ്രസിദ്ധീകരിച്ചത് ആര്?
കണ്ടത്തില്‍ വര്‍ഗീസ് മാപ്പിള
25.കണ്ണശന്‍മാരുടെ ശക്തി എന്നു വിശേഷിപ്പിക്കുന്നത് എന്തിനെയാണ്?
ദ്രാവിഡ ബോധത്തെ.
ഭാഗം അഞ്ച്
കണ്ണശകവികള്‍
600 വര്‍ഷം മുന്‍പ് തിരുവല്ലയില്‍ നിരണത്ത് ജീവിച്ചിരുന്ന കണ്ണശ കവികള്‍ ഒരു പുതിയ കാവ്യസരണിയാണ് മലയാളത്തില്‍ തുറന്നത്. നിരണത്ത് തൃക്കപാലീശ്വരം ക്ഷേത്രത്തിനടുത്തുള്ള കണ്ണശകവികളുടെ തറവാട് കണ്ണശന്‍ പറമ്പ് എന്നറിയപ്പെടുന്നു.'വാനുലകിനു സമമാകിയ നിരണ മഹാദേശേ താന്‍ വന്നുളനായാന്‍ 'എന്നു കവി തന്നെ പ്രസ്താവിക്കുന്നുണ്ട്.
കവികുല ഗുരുവായിരുന്ന കരുണേശന്‍ എന്ന പ്രതിഭയ്ക്ക് രണ്ടു പുത്രന്‍മാരും മൂന്നു പുത്രിമാരും ഉണ്ടായിരുന്നു.മക്കളായ മാധവപ്പണിക്കര്‍, ശങ്കരപ്പണിക്കര്‍, ഇളയപുത്രിയുടെ മകനായ രാമപ്പണിക്കര്‍ എന്നിവരാണ് കണ്ണശകവികള്‍ എന്നറിയപ്പെടുന്നത്. മന്ദ പ്രജ്ഞന്‍മാര്‍ക്കറിവാനായ്
മനുകുലതിലകനുടെ വൃത്താന്ത
മിതന്ധന്‍ ഞാന്‍ കേവലമെങ്കിലു
മൊട്ടായപ്രകാരം ചൊല്‍ക തുനിഞ്ഞേന്‍
എന്ന വിനീതമായ ആമുഖം രാമപ്പണിക്കരുടെ രാമായണത്തില്‍ കാണാം.
കണ്ണശന്‍മാരുടെ കാലം
ലീലാതിലകകാരന്‍ കണ്ണശകൃതികളിലെ ഭാഷാരീതിയെപ്പറ്റിയോ മറ്റു പ്രത്യേകതകളെപ്പറ്റിയോ ഒന്നും പറഞ്ഞിട്ടില്ലാത്തതിനാല്‍ ലീലാതിലകത്തിനു ശേഷമായിരിക്കണം ഇതിന്‍റെ രചന എന്നൂഹിക്കാം.(ഏകദേശം 15ാം ശതകത്തോടെ)ക്രിസ്തുവര്‍ഷം 1350 നും 1500 നും ഇടയ്ക്ക്) നിരണം കൃതികളുടെ കാലം 14 ഉം 15 ഉം ശതകത്തിനിടയ്ക്കാണെന്നും ലീലാതിലകത്തിനു ശേഷവും കൃഷ്ണഗാഥയുടെ നിര്‍മ്മാണ കാലത്തിനു മുമ്പുമാണെന്നും അനുമാനിക്കാം.
എതുകയും മോനയും സാമാന്യമായി അംഗീകരിച്ചിട്ടുണ്ട് കണ്ണശ കവികള്‍.പൊതുവെയുള്ള നിരണംകൃതികളില്‍ എതുക മോന ഉണ്ട്.ബാലകാണ്ഡത്തില്‍ കുറവാണെന്നു മാത്രം.വിശേഷണങ്ങള്‍,(ആനന്ദാമൃത സാരമായ ഈശ്വരന്‍)തത്സമമായി സ്വീകരിച്ച സംസ്കൃതപദങ്ങള്‍ ചേര്‍ത്ത സമസ്തപദങ്ങള്‍ കണ്ണശരാമായണത്തില്‍ കാണാം.
14ാംശതകത്തില്‍ കേരളത്തില്‍ ആരംഭിച്ച നവോത്ഥാന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുത്തി മാത്രമേ നമുക്ക് കണ്ണശ കവികളെപ്പറ്റി ചിന്തിക്കാനാകൂ.സന്ദേശ കാവ്യങ്ങളും ശൃംഗാര ശ്ളോകങ്ങളും രചിച്ച് കാലക്ഷേപം ചെയ്ത കവികളുടെ സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്കു നല്‍കിയ തിരിച്ചടിയായിരുന്നു കണ്ണശകൃതികളുടെ ആവിര്‍ഭാവം.മണിപ്രവാള കവികളുടെ ഭാവനകളെ ഒരു പരിധി വരെ തടയിട്ടു കൊണ്ട് പുതിയ കാവ്യഭാഷ സൃഷ്ടിക്കുവാന്‍ അവര്‍ ശ്രമിച്ചു.നാടന്‍ശീലുകളും പുരാണ കഥാസാഹിത്യവും അവര്‍ക്കേറെ ഇഷ്ടപ്പെട്ടവയായിരുന്നു.കേരളത്തിന്‍റെ ചരിത്രത്തെയും സാമൂഹികാവസ്ഥയെയും പറ്റി ചിന്തിക്കുമ്പോള്‍ കണ്ണശന്‍മാര്‍ ജീവിച്ചിരുന്നതെന്നു കരുതുന്ന 14 നും 15 നും ഇയട്ക്കുള്ള നൂറ്റാണ്ടുകള്‍ മാറ്റത്തിന്‍റെ കാലങ്ങള്‍ കൂടിയായിരുന്നു എന്നു വേണം കരുതാന്‍.ബ്രാഹ്മണ മേധാവിത്വത്തിനെതിരെ ഇന്ത്യയില്‍ രൂപം കൊണ്ട ഭക്തി പ്രസ്ഥാനവും അതിന്‍റെ നേതൃനിരയിലുള്ളവരും രാമായണ ഭാരത ഭാഗവത കഥകള്‍ സാധാരണക്കാരുടെ ഭാഷയില്‍ പാടിനടന്ന് പുതിയ മാനങ്ങള്‍ ജനജീവിതത്തില്‍ സൃഷ്ടിക്കുകയുണ്ടായി.ഭക്തി പ്രസ്ഥാനത്തിലെ പ്രധാന ഭാഗമായ കണ്ണശ കൃതികളെല്ലാം തന്നെ സാംസ്കാരികമായ അരാജകത്വത്തില്‍ നിന്ന് കേരളീയരെ മോചിപ്പിക്കുന്നതില്‍ വലിയ പങ്കു വഹിച്ചു. മലയാളത്തെ തമിഴിന്‍റെ സ്വാധീത്തില്‍ നിന്നു മോചിപ്പിച്ച് സംസ്കൃതത്തിന്‍റെ സ്വാധീനത്തില്‍ കൊണ്ടുവന്ന കണ്ണശകവികള്‍ യഥാര്‍ത്ഥത്തില്‍ ഭാഷാപിതാവായ എഴുത്തച്ഛനും ഗുരു സ്ഥാനീയനാണ്.മാത്രമല്ല,സാമൂഹികവും സാംസ്കാരികവുമായ പുതിയ വെളിച്ചത്തിലേക്ക് കേരള ജനതയെ നയിക്കുവാന്‍ ഇവര്‍ക്കു സാധിച്ചു.ചെന്തമിഴും മലയാളവും സംസ്കൃതവും ചേര്‍ന്ന മിശ്രഭാഷയായിരുന്നു കണ്ണശന്‍മാരുടേത്.
കണ്ണശരാമായണമെന്ന സ്വതന്ത്രകൃതി
കാച്ചിക്കുറുക്കിയ വാല്മീകി രാമായണമെന്ന് കണ്ണശരാമായണത്തെ വിശേഷിപ്പിച്ചത് ഡോ.പുതുശ്ശേരി രാമചന്ദ്രനാണ്.വാല്മീകിയുടെ ചുവടു പിടിച്ചുകൊണ്ട് രാമായണകഥയെ സംഗ്രഹിച്ച് രചിച്ചിട്ടുള്ള ഭാഷയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ രാമായണവും കണ്ണശരാമായണം തന്നെ.തമിഴര്‍ക്കു കമ്പരാമായണം പോലെ മലയാളിക്കു പ്രിയപ്പെട്ട കാവ്യമാണ് കണ്ണശരാമായണം.'മലയാളത്തിലെ സ്പെന്‍സര്‍' എന്നാണ് കണ്ണശരാമായണ കര്‍ത്താവായ രാമപ്പണിക്കരെ മഹാകവി ഉള്ളൂര്‍ വിശേഷിപ്പിക്കുന്നത്.കേരളത്തിന്‍റെ സാസ്കാരികാവസ്ഥകളും ഭൂപ്രകൃതികളും മൂല്യങ്ങളും ക്രിസ്തു വര്‍ഷം 1350 നും 1450 നും ഇടയ്ക്കു പിറവിയെടുത്ത ഈ കാവ്യത്തില്‍ മനോഹരമായി വരച്ചു കാട്ടിയിരിക്കുന്നു. കണ്ണശന്‍മാരുടെ കാവ്യശൈലിയെ കണ്ണശ സ്ക്കൂള്‍ എന്നു പോലും അടയാളപ്പെടുത്തുന്നുണ്ട്.(ഘമിഴൗമഴല ീള ാശററഹല ങമഹമ്യമഹമാഉൃ.ജൗവേൗലൈൃശ ഞമാമരവമിറൃമിപുറം 50-53)
ഭാഷാ ഭഗവദ്ഗീത
കണ്ണശന്‍മാരില്‍ ഒരാളായ മാധവന്‍ ശ്രീ ശങ്കരന്‍റെ ഭഗവദ്ഗീതാ ഭാഷ്യത്തെ അടിസ്ഥാനമാക്കി ഭഗവദ്ഗീതയ്ക്കു നല്‍കിയ വിവര്‍ത്തനം സവിശേഷതകള്‍ നിറഞ്ഞതാണ്.ദക്ഷിണേന്ത്യയില്‍ ഭഗവദ്ഗീതയ്ക്ക് മലയാളഭാഷയിലാണ് ആദ്യ വിവര്‍ത്തനമുണ്ടായത്. ക്രിസ്തു വര്‍ഷം 1350 നും 1400 നും ഇടയ്ക്കാണ് ഇതിന്‍റെ രചന.700 ശ്ളോകങ്ങളുള്ള ഭഗവദ്ഗീതയെ 328 പാട്ടുകളിലൂടെയാണ് അദ്ദേഹമവതരിപ്പിച്ചത്.
ഭഗവദ്ഗീതയ്ക്ക് സമഗ്രമായ ഒരു പരിഭാഷ ഇന്ത്യന്‍ പ്രാദേശിക ഭാഷകളില്‍ത്തന്നെ ആദ്യമായുണ്ടായത് മാധവപ്പണിക്കരുടെ ഭാഷാ ഭഗവഗദ്ഗീതയാണ്.
ഒരു നാള്‍ വന്നു പിറക്കും പിന്നെ
യുടല്‍ വളരും ബാലപ്രായം പോം
തെരുതെരെ മുറ്റും തേയും മായും
തേറുകിലാറും ദേഹ പ്രകൃതികള്‍
എന്നിങ്ങനെ ലളിതകോമളമായ കവനരീതിയാണ് കാണാന്‍ കഴിയുക.
കണ്ണശസാഹിത്യത്തില്‍ അതീവ തല്പരനായിരുന്ന ഡോ.പുതുശ്ശേരി രാമചന്ദ്രന്‍ കണ്ണശ ഭഗവദ്ഗീതയെ കേരളത്തിന്‍റെ ഉണര്‍ത്തു പാട്ടായി വിശേഷിപ്പിച്ചിരിക്കുന്നു.
ഭാരതമാല
മഹാഭാരതത്തിന് മലയാളത്തിലുണ്ടായ ആദ്യവിവര്‍ത്തനമാണ് കണ്ണശകവികളിലൊരാളായ ശങ്കരന്‍റെ ഭാരതമാല. 125000 ശ്ളോകങ്ങളുള്ള മഹാഭാരതം 1363 പാട്ടുകളില്‍ അദ്ദേഹം സംഗ്രഹിച്ചു.എഴുത്തച്ഛന്‍ തന്‍റെ മഹാഭാരതം കിളിപ്പാട്ടെഴുതാന്‍ മാതൃകയാക്കിയത് ഭാരതമാല ആയിരുന്നു.(അ വെീൃേ വശീൃ്യെേ ീള ങമഹമ്യമഹമാ ഘശലേൃമൗൃലേഗ.അ്യ്യമുുമ ജമിശസമൃ.പുറം 23-24)
നാരായണചരിതം വ്യാസോക്തം
നാനാ വേദപുരായണാധാരം
ചീരായിതുപണിയറിവാനെളിയൊരു
ശ്രീകഥ ഭാരതമാലയിതെന്നും എന്നരീതിയിലാണ് കാവ്യാരംഭം.
പാട്ടിലെയും മണിപ്രവാളത്തിലെയും നല്ല അംശങ്ങള്‍ സ്വീകരിച്ചു കൊണ്ട് പുറം ചട്ടയിലും ഉള്ളടക്കത്തിലും ഒരു നൂതന പദ്ധതി ഭാഷയില്‍ അവതരിപ്പിക്കുകയായിരുന്നു നിരണം കവികള്‍.
നിരണത്തു രാമപ്പണിക്കര്‍
മലയാള കവിതയെ സംസ്കൃത സാഹിത്യവും തത്വചിന്തയുമായി അടുപ്പിച്ചവരില്‍ കണ്ണശന്‍മാര്‍ക്കു പൊതുവെയും രാമപ്പണിക്കര്‍ക്കു പ്രത്യേകിച്ചും പ്രധാന സ്ഥാനമുണ്ട്.കണ്ണശരാമായണം, കണ്ണശ ഭാഗവതം, ശിവരാത്രി മാഹാത്മ്യം എന്നിവ ഇദ്ദേഹത്തിന്‍റെ കൃതികളാണ്.
രാമായണ ഭാരത ഭാഗവത കൃതികള്‍ രചിച്ച് മലയാള സാഹിത്യത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിയ കവിയായ രാമപ്പണിക്കരുടെ കണ്ണശരാമായണത്തില്‍കേരളീയമായ നിരവധി അംശങ്ങളും സ്വതന്ത്രമായ കല്പനകളും കാണാം.
24000 ശ്ളോകങ്ങള്‍ നിറഞ്ഞ വാത്മീകി രാമായണ കഥയെ 3059 പാട്ടുകളിലൂടെ ആവിഷ്കരിച്ചിരിക്കുകയാണ് കണ്ണശന്‍.ആവിഷ്കരണരീതി,ആശയത്തിനുള്ള സാമ്യം,ഇതിവൃത്തം എന്നിവയിലൊക്കെ എഴുത്തച്ഛന് കണ്ണശനോട് കടപ്പാടുണ്ട്.കണ്ണശരാമായണം കാവ്യഭംഗിയില്‍ എഴുത്തച്ഛന്‍റെ കിളിപ്പാട്ടിനെ അതിശയിച്ചിരിക്കുന്നു എന്നാണ് പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.
ആധുനിക മലയാളത്തിന്‍റെ ആദ്യശില്പി കണ്ണശനാണെന്നു പറയപ്പെടുന്നു.സംസ്കൃത പ്രകൃതികള്‍ക്ക് മലയാള വിഭക്തിക്കുറി ചേര്‍ക്കലും വിഭക്ത്യന്ത പദങ്ങളുടെ പ്രയോഗവും എഴുത്തച്ഛനും ഒന്നര നൂറ്റാണ്ടു മുന്‍പുതന്നെ കണ്ണശന്‍ പാട്ടുകൃതികളിലൂടെ ഭാഷയില്‍ നടപ്പാക്കിയിരുന്നുവെന്നത് എടുത്തു പറയേണ്ടതാണ്.സംസ്കൃത വര്‍ണ്ണങ്ങളും വിശേഷണ വിശേഷ പൊരുത്തവുംതത്ഭവ തത്സമ രൂപങ്ങളും കണ്ണശഭാഷയില്‍ കാണാവുന്നതാണ്.
ഇതിഹാസരചനയില്‍ എഴുത്തച്ഛനു മാതൃകയായത് കണ്ണശകവികളാണെന്ന വസ്തുത 'കൈരളിയുടെ കഥ'യില്‍ പ്രൊഫ.എന്‍ .കൃഷ്ണപിള്ള രേഖപ്പെടുത്തിയിരിക്കുന്നു.സാധാരണ ജനങ്ങളുടെ ഭാഷയും മണിപ്രവാളഭാഷയും കൂട്ടിക്കലര്‍ത്തി പുതിയ കാവ്യഭാഷ സൃഷ്ടിക്കുന്നതില്‍ കണ്ണശകവികള്‍ വിജയിച്ചു.
കണ്ണശകവികള്‍ കേരളത്തില്‍ ആത്മീയമായ ജനാധിപത്യത്തിന്‍റെ (ടുശൃശൗമേഹ ഉലാീരൃമര്യ) സ്ഥാപകരായിരുന്നു എന്നു അഭിപ്രായപ്പെട്ടത് മലയാളത്തിന്‍റെ പ്രിയകവിയായ ഓ.എന്‍.വി ആയിരുന്നു.'നമ്മുടെ എഴുത്തച്ഛന്‍ എഴുത്തിന്‍റെ അച്ഛനാണെങ്കില്‍ കണ്ണശന്‍മാര്‍ മുത്തച്ഛന്‍മാരാണ്. അവരാണ് എഴുത്തച്ഛനും വഴി കാട്ടിയായത്.ഉപനയനം കഴിച്ച് ഉപവീതം ധരിച്ച ദ്വിജന്‍മാര്‍ക്കു മാത്രമേ ഇതിഹാസ പുരാണങ്ങള്‍ വായിക്കാനും പഠിക്കാനും പകര്‍ത്താനുമൊക്കെ അവകാശമുണ്ടായിരുന്നുള്ളു. ' ഊഴിയില്‍ ചെറിയവര്‍ക്കറിയുവാന്‍ 'അതൊക്കെ പാടിക്കേള്‍പ്പിക്കുവാനുള്ള മുന്‍ പരിശ്രമങ്ങള്‍ ഭാഗികമായിരുന്നുവെങ്കില്‍, രാമ ശങ്കര മാധവന്‍മാരായവതരിച്ച കണ്ണശന്‍മാര്‍ ഇതിഹാസങ്ങളും മഹാപുരാണവും ഭഗവദ്ഗീതയും അന്നത്തെ സാഹിത്യമൊഴിയില്‍ തരംഗായമാനമായൊഴുകുന്ന തരംഗിണിയുടെ താളത്തിലുള്ള 'നിരണം മട്ടില്‍ ' കേരളീയരെ പാടിക്കേള്‍പ്പിക്കുകയായിരുന്നു.'(ഒ.എന്‍.വി )സാഹിത്യപോഷിണി-പഴയതാളുകളില്‍ നിന്നും)മാര്‍ച്ച് 2016)
കേരളീയജീവിതത്തിലെ രാമായണസംസ്കാരത്തിന്‍റെ പിറവി കണ്ണശ രാമായണത്തോടു കൂടിയാണെന്നു പറയുന്നതില്‍ തെറ്റില്ല.
കണ്ണശ രാമായണത്തെപ്പറ്റി ഉള്ളൂര്‍ പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക: 'ഈ ഗ്രന്ഥം അമൃതമയമാണ്.അതിനാല്‍ ഓരോ ശീലിലും കാണുന്ന ശബ്ദ സുഖവും അര്‍ത്ഥ ചമത്കാരവും ഏതു സഹൃദയനെയും ആനന്ദ പരവശനാക്കും'.ഇതിലെ ഭാഷയുടെ മിശ്ര സ്വഭാവം കൊണ്ടാകാം ഇതിനു കേരളായരുടെ ഇടയില്‍ വലിയ പ്രചാരം ലഭിക്കാതെ പോയത് എന്നത്രേ ഡോ.കെ.എം.ജോര്‍ജ്ജിന്‍റെ അഭിപ്രായം.
കണ്ണശ ഭാരതവും കണ്ണശ ഭാഗവതവും രാമപ്പണിക്കരുടെ കൃതികളാണെങ്കിലും കണ്ണശ രാമായണത്തിനാണ് ഏറ്റവും കൂടുതല്‍ പ്രാധാന്യം ലഭിച്ചത്.സ്കന്ദപുരാണത്തിലെ ഈശാനസംഹിതയില്‍ നിന്നെടുത്തതാണ് ശിവരാത്രി മാഹാത്മ്യത്തിലെ കഥ. ഇതില്‍ 150 ശീലുകളിലായി ശിവന്‍റെ മാഹാത്മ്യമാണ് വര്‍ണ്ണിച്ചിരിക്കുന്നത്.
കണ്ണശകൃതികളുടെ സാമാന്യ സ്വഭാവം
തമിഴ് രീതി പിടിച്ച് മിശ്രഭാഷയില്‍ എഴുതപ്പെട്ടിട്ടുള്ള രാമചരിതത്തെ മിക്കവാറും അനുകരിച്ചും പാട്ടിന്‍റെ വ്യവസ്ഥക ള്‍ ഏറെക്കുറെ അനുസരിച്ചും മലയാളത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കിയും രചിച്ചിട്ടുള്ള കൃതികളാണ് നിരണം കൃതികള്‍ എന്നറിയപ്പെടുന്നത്.
രാമചരിതത്തിനു ശേഷം മലയാളം സംസ്കൃതത്തിന്‍റെ സ്വാധീന ശക്തിക്കു വിധേയമായി തമിഴിന്‍റെ പിടിയില്‍ നിന്നുമകന്ന് മനോഹരമായ മണിപ്രവാളത്തിലേക്കു നീങ്ങുകയായിരുന്നു, ആ കാലഘട്ടത്തിലാണ് നിരണം കൃതികളുടെ ആവിര്‍ഭാവം.
മണിപ്രവാളത്തിന്‍റെ ബാഹ്യവും ആന്തരികവുമായ സ്വഭാവങ്ങളെ നിരണം കവികള്‍ ഉപേക്ഷിച്ചു. സംസ്കൃതത്തിന്‍റെ യും തമിഴിന്‍റെയും നിയമങ്ങള്‍ ഇടകലര്‍ത്തിയതോടൊപ്പം സംസ്കൃതത്തോടകന്ന് കൂടുതല്‍ തമിഴ് ചുവയുള്ള കേരള ഭാഷ ഉപയോഗിക്കുവാനും കണ്ണശന്‍മാര്‍ ശ്രമിച്ചു. കണ്ണശ കൃതികളിലെ മിശ്ര ഭാഷയാണ് പില്‍ക്കാലത്ത് കൃഷ്ണപ്പാട്ടിന്‍റെയും കിളിപ്പാട്ടിന്‍റെയും ശീലുകള്‍ക്ക് വഴിയൊരുക്കിക്കൊടുത്തത്.
ഭാഷാമിശ്രമിതെന്‍റിഴകാതെ ഭക്തിയോടെ തങ്ങളുടെ കൃതികള്‍ വായിക്കണമെന്നാണ് ഇവര്‍ പറഞ്ഞിട്ടുള്ളത്.ഇഴഞ്ഞുപോകുന്ന വൃത്തരീതി, അപരിചിത ഭാഷാരീതി, എന്നിവയാകാം കണ്ണശകൃതികള്‍ക്ക് അര്‍ഹതപ്പെട്ട സ്ഥാനം കേരളജനങ്ങളില്‍ ലഭിക്കാതെ പോയതിനുള്ള കാരണങ്ങളായി പണ്ഡിതന്‍മാര്‍ പറയുന്നത്.
ഭാഷ,വൃത്തം,ഇതിവൃത്തം എന്നിവയിലെല്ലാം സമാനത പുലര്‍ത്തുന്നവയാണ് കണ്ണശന്‍മാരുടെ കൃതികള്‍. നാട്ടുഭാഷയുടെ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തിയ ഇവര്‍ പാട്ടിന്‍റെ നിയമങ്ങള്‍ക്ക് അയവു വരുത്തുകയും ചെയ്തു. മലയാളപദങ്ങളും പാണ്ഡ്യഭാഷാ സ്വരൂപമുള്ള പദങ്ങളും ഇവരുടെ കൃതികളില്‍ കാണുന്നു.
സംസ്കൃതത്തിലെ ഇതിഹാസ പുരാണങ്ങളില്‍ നിന്ന് ഇതിവത്തം സ്വീകരിച്ചിരിക്കുന്ന ഇവരുടെ കാവ്യങ്ങളെല്ലാം തന്നെ പരമാത്മാ വന്ദനത്തോടെയാണ് ആരംഭിക്കുന്നത്.
സംസ്കൃതപദങ്ങള്‍ തത്സമമായി ഉപയോഗിക്കുന്ന രീതിയെ പ്രേരിപ്പിച്ച കവികളായിരുന്നു നിരണം കവികള്‍.തമിഴ് മലയാള രൂപമായ ഭാഷയുടെയും സംസ്കൃതത്തിന്‍റെയും ചേരുവയാണ് നിരണംകൃതികളിലെ ഭാഷ.'ന്ന' യ്ക്കു പകരം 'ന്ത' കലര്‍ന്ന രൂപങ്ങളും തമിഴിലെ ചില പ്രയോഗങ്ങളും തമിഴിനോടുള്ള ആധമര്‍ണ്ണ്യത്തെയാണ് കാണിക്കുന്നത്.
മലയാളപദങ്ങള്‍ക്കു പ്രാധാന്യവും തമിഴ് പദങ്ങള്‍ക്കും സംസ്കൃതപദങ്ങള്‍ക്കും അംഗഭാവവും രചനാ വിഷയത്തില്‍ കല്‍പ്പിക്കപ്പെട്ടിട്ടുള്ള ഒരു ഭാഷാ സാങ്കര്യമാണ് നിരണം കൃതികളില്‍ പ്രത്യക്ഷമാകുന്നതെന്ന് ഡോ. ഗോദവര്‍മ്മ പ്രസ്താവിക്കുന്നു. മലയാളത്തിന്‍റെ അംശം രാമചരിതത്തിലേതിനെക്കാള്‍ ഇതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്.
നിരണം വൃത്തം
തമിഴിനോടോ സംസ്കൃതത്തിനോടോ കടപ്പാടില്ലാത്ത ദേശീയവൃത്തങ്ങളാണ് കണ്ണശന്‍മാര്‍ പരിഷ്കരിച്ച് ഉപയോഗിച്ചത്.ഇവരുടെ പ്രധാന വൃത്തം 16 മാത്രകള്‍ വീതമുള്ള ഈരണ്ടു ഖണ്ഡങ്ങളടങ്ങിയ നാല് ഈരടികള്‍ ചേര്‍ന്നവയാണ്. തരംഗിണി വൃത്തവുമായി ഇവയ്ക്കു കൂടുതല്‍ സാമീപ്യമുണ്ട്.
രാമചരിതത്തില്‍ നിന്ന് എഴുത്തച്ഛന്‍ കൃതികളിലേക്കുള്ള വളര്‍ച്ചയുടെ വഴിയിലെ മുഖ്യ നാഴികക്കല്ലുകളാണ് നിരണം കൃതികള്‍. പില്‍ക്കാലത്തുണ്ടായ കൃഷ്ണപ്പാട്ടിനും കിളിപ്പാട്ടിനുമൊക്കെ മാര്‍ഗ്ഗം തെളിച്ചു കൊടുത്തതും ഈ കവികളാണ്. ഹൈന്ദവ മതഗ്രന്ഥങ്ങളുടെ പരിഭാഷയിലൂടെ കേരളത്തില്‍ ഒരു സാംസ്കാരിക നവോത്ഥാനത്തിനു വഴിതെളിക്കുവാന്‍ കണ്ണശന്‍മാര്‍ക്കു കഴിഞ്ഞു.കമ്പനെത്തുടര്‍ന്ന് രാമചരിതകാരനും അദ്ധ്യാത്മരാമായണത്തെ ആശ്രയിച്ച് എഴുത്തച്ഛനും ശ്രീരാമനെ ഈശ്വരനായി ചിത്രീകരിച്ച് ഭക്ത്യാവേശം ജനിപ്പിക്കാന്‍ ശ്രമിച്ചതിനിടയില്‍ വാല്മീകിയെ ഏറിയ കൂറും അനുഗമിച്ച് ഗുണോത്കൃഷ്ടനായ ഒരു മഹാപുരുഷന്‍റെ അപദാനങ്ങളില്‍ക്കൂടി ജനങ്ങളെ ഉത്തമ മനുഷ്യത്വത്തിലേക്ക് ഉന്നമിപ്പിക്കാനായിരുന്നു രാമന്‍റെ നോട്ടം (കൈരളിയുടെ കഥ-പ്രൊഫ.എന്‍.കൃഷ്ണപിള്ള)
ശ്രീരാമനിലൂടെ ഉദാത്തവത്കരിച്ച മാനുഷിക നډകളുടെ ആവിഷ്കാരമാണ് കണ്ണശ രാമായണത്തില്‍ കാണാന്‍ കഴിയുക.രാമചരിതത്തില്‍ നിന്ന് എഴുത്തച്ഛന്‍ കൃതികളിലേക്കുള്ള ഭാഷാസാഹിത്യത്തിന്‍റെ പരിണാമപ്രക്രിയയിലെ ഇടത്താവളമാണ് കണ്ണശ കൃതികള്‍ എന്നത്രേ പ്രൊഫ.എന്‍.കൃഷ്ണപിള്ള അഭിപ്രായപ്പെടുന്നത്.
ഒന്നു രണ്ടു അഭിപ്രായങ്ങള്‍ കൂടി
ജ്ഞാന ഭക്തി യോഗങ്ങളുടെ പ്രചാരണമെന്ന രൂഢവും പ്രകടവുമായ ഉദ്ദേശ്യത്തോടെ കേരള ഭാഷയില്‍ വിരചിതമായ ആദ്യത്തെ കൃതികള്‍ നിരണം കൃതികളാണ് (ഡോ.പി.വി.വേലായുധന്‍പിള്ള -മധ്യകാല മലയാളം -ലേഖനം)
നാടുവാഴിത്തവും ദേവദാസി സമ്പ്രദായവും സാസ്കാരിക ജീര്‍ണ്ണതയ്ക്കു വഴിയൊരുക്കിയ സന്ദര്‍ഭത്തില്‍ സമൂഹത്തിന്‍റെ താഴേത്തട്ടില്‍ മറ്റൊരു സമാന്തര സംസ്കാരം രൂപപ്പെട്ടു വന്നതിന്‍റെ തെളിവാണ് കണ്ണശ കൃതികള്‍ .14ാം നൂറ്റാണ്ടില്‍ കേരളത്തില്‍ ആരംഭിച്ച നവോത്ഥാന പ്രസ്ഥാനത്തിന്‍റെ സജീവ ഘടകമായി അവയെ കാണാം.(ഡോ.പുതുശ്ശേരി രാമചന്ദ്രന്‍)
പുരോഗമന കലാ സാഹിത്യ സംഘടനയുടെ ആഗ്രഹമനുസരിച്ച് കടപ്ര ഗവ.ഹൈസ്ക്കൂളിന് കണ്ണശ സ്മാരക ഗവ.ഹൈസ്ക്കൂള്‍ എന്നു പേരുമാറ്റുകയുണ്ടായി.1991 ല്‍ കണ്ണശ സ്മാരക ട്രസ്റ്റ് രൂപം കൊള്ളുകയും കണ്ണശപറമ്പില്‍ കണ്ണശസ്മാരകമുണ്ടാകുകയും ചെയ്തത് കണ്ണശ കവികളോടു കാട്ടിയ വലിയ ആദരവു തന്നെയാണ്.
ചില ചോദ്യങ്ങള്‍ കൂടി
1.കണ്ണശകവികളില്‍ പ്രധാനി ആരായിരുന്നു?
രാമപ്പണിക്കര്‍
2.കണ്ണശകവികള്‍ ഉപയോഗിച്ച വൃത്തം
തരംഗിണി
3.വ്യാസഭാരതത്തെ എത്ര ശീലുകളായിട്ടാണ് ശങ്കരപ്പണിക്കര്‍ സംഗ്രഹിച്ചത്?
1363.
4.ഭാഷയ്ക്ക് കൂടുതല്‍ പഴക്കം തോന്നിക്കുന്ന നിരണംകൃതി
ഭാരതമാല
5.കണ്ണശകൃതികളിലെ ഭാഷയെ മുത്തമിഴ് എന്നു വിളിക്കാന്‍ കാരണമെന്ത്?
തമിഴും സംസ്കൃതവും മലയാളവും ചേര്‍ന്നതു കൊണ്ട്.
6.കണ്ണശരാമായണത്തിനുള്ള പ്രസക്തി
മലയാളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ രാമായണമെന്ന നിലയില്‍
7.ഭാരതമാലയ്ക്ക്ചരിത്രത്തിലുള്ള സ്ഥാനം
മലയാളത്തിലെ പ്രഥമ ഭാരതസംഗ്രഹം എന്ന നിലയില്‍
8.എഴുത്തച്ഛന്‍റെ മഹാഭാരതവിവര്‍ത്തനത്തിന് സ്കെച്ചും ഡിസൈനും ഒരുക്കിക്കൊടുത്തത് എന്ന് എന്‍.കൃഷ്ണപിള്ള വിശേഷിപ്പിച്ച കൃതി
ഭാരതമാല,ശങ്കരപ്പണിക്കര്‍.
9.മലയാളത്തിലെ പാട്ടുസാഹിത്യത്തിന്‍റെ രണ്ടാംഘട്ടം എന്ന് അ റിയപ്പെടുന്നത്
നിരണം കൃതികളുടെ കാലത്തെ
10.ഭാരതമാലയുടെ ആദ്യഭാഗം എന്തിനെപ്പറ്റി പറയുന്നു?
ഭാഗവതം ദശമസ്കന്ധം
എന്താണ് ശബ്ദം?
വര്‍ണ്ണങ്ങള്‍ എന്താണെന്ന് നാം കണ്ടുകഴിഞ്ഞു.ഒരു അര്‍ത്ഥത്തെ കുറിക്കാനായി വര്‍ണ്ണങ്ങളെ കൂട്ടിച്ചേര്‍ത്തുണ്ടാക്കുന്ന അക്ഷരക്കൂട്ടത്തിന് ശബ്ദമെന്നു പറയും.ഇതിന് പ്രകൃതി എന്നും പറയാറുണ്ട്.അര്‍ത്ഥമുള്ള അക്ഷരമോ അക്ഷരക്കൂട്ടമോ ആണ് ശബ്ദങ്ങള്‍.ഭാഷയില്‍ ഏകാക്ഷരമായും ശബ്ദങ്ങളുണ്ടെന്ന് അറിയുക.ഉദാ: കാ.(ക്+അ+അ).
പദമെന്നാല്‍
ശബ്ദങ്ങളില്‍ തന്നെ ചിലവ ഒരു മാറ്റവും കൂടാതെ പ്രയോഗിക്കുന്നു.മറ്റു ചില ശബ്ദങ്ങള്‍ വിഭക്തി പ്രയോഗങ്ങള്‍ ചേര്‍ത്തു പ്രയോഗിക്കുന്നു.ഏതുതരത്തിലായാലും പ്രയോഗിക്കുവാന്‍ സജ്ജമായ ശബ്ദമാണ് പദം.അയായത് വാക്യപ്രയോഗത്തിന് യോജിച്ച ശബ്ദമാണ് പദം.ഉദാ: അമ്മ,പോകുന്നു.ശബ്ദങ്ങള്‍ പ്രയോഗിക്കുവാന്‍ സജ്ജമാകുന്നത് അവയോടു പ്രത്യയങ്ങള്‍ ചേരുമ്പോഴാണ്.ആ നിലയ്ക്ക് ശബ്ദവും (പ്രകൃതി) പ്രത്യയവും ചേര്‍ന്നത് പദം എന്നു നിര്‍വ്വചിക്കാം.ലിംഗം,വചനം,വിഭക്തി എന്നീപ്രത്യയങ്ങളാണ് നാമങ്ങളോടു ചേരുന്നത്.
ശബ്ദവിഭാഗങ്ങള്‍ ഏതൊക്കെയെന്നു നോക്കാം.
വാചകം,ദ്യോതകം എന്നിവയാണ് പ്രധാന ശബ്ദവിഭാഗങ്ങള്‍.
സ്വതന്ത്രമായ ഒരു അര്‍ത്ഥം നല്‍കുന്ന ശബ്ദമാണ് വാചകം.ഒരു ഗ്രവ്യത്തെയോ ക്രിയയെയോ ഗുണത്തെയോ ചൂണ്ടിക്കാണിക്കുന്നതെല്ലാം വാചകശബ്ദങ്ങളാണ്.അതായത്സ്വന്തമായ അര്‍ത്ഥമുള്ളതെല്ലാം വാചകങ്ങള്‍.
ഉദാ:പെന്‍സില്‍,രമ,അരയാല്‍,ഓടുന്നു
പദങ്ങള്‍ തമ്മിലുള്ള ബന്ധത്തെ കാണിക്കുന്ന ശബ്ദമാണ് ദ്യോതകങ്ങള്‍.വാച്യമായി ഒരര്‍ത്ഥത്തെയും കാണിക്കാതെ രണ്ടു വാച്യാര്‍ത്ഥങ്ങള്‍ തമ്മിലുള്ള സംബന്ധത്തെ സൂചിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെങ്കില്‍ അവ ദ്യോതകങ്ങളാണ്.
ഉദാ: പറ്റി,കുറിച്ച്,കൊണ്ട്,തൊട്ട്
വാചകവിഭാഗങ്ങള്‍
വാചകങ്ങളെ നാമം,കൃതി,ഭേദകം എന്ന് മൂന്നായി തിരിച്ചിരിക്കുന്നു.
ഏതെങ്കിലും ഒരു ദ്രവ്യത്തിന്‍റെ വാചകമായ ശബ്ദമാണ് നാമം. ഉദാ: നീ,അവന്‍,വിളക്ക്,ആന
ക്രിയാവാചകമായ ശബ്ദമാണ് കൃതി.ഉദാ: ഓടുന്നു,ചെയ്യും,പെയ്യുന്നു.
ഗുണവാചകമായ ശബ്ദമാണ് ഭേദകം.വിശേഷണം തന്നെയാണിത്.ഉദാ: ചെറിയ,വെളുത്ത.
ഇനി നമുക്ക് നാമവിഭാഗങ്ങള്‍ പരിചയപ്പെടാം.
1. ദ്രവ്യനാമം
പ്രപഞ്ചത്തിലുള്ള എല്ലാവസ്തുക്കളും ദ്രവ്യത്തിലുള്‍പ്പെടുന്നു.ഉദാ: അവന്‍,നദി,കാട്,ഗോപി
2.ഗുണനാമം
ഗുണത്തെകുറിക്കുന്ന നാമമാണ് ഗുണനാമം.ഗുണം എന്നതു കൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത് വ്യക്തികളിലോ വസ്തുക്കളിലോ കാണുന്ന നല്ലതുംചീത്തയുമായ കാര്യങ്ങളാണ്.
ഉദാ: മിടുക്ക്,തിډ,കറുപ്പ്,കള്ളം
3.ക്രിയാനാമം
പ്രവൃത്തിയുടെ പേരായ ശബ്ദമാണ് ക്രിയാനാമം.ഒരു ക്രിയയില്‍ നിന്നുണ്ടാകുന്ന നാമമാണിത്.ഉദാ: വരവ് (വരുന്നു എന്ന ക്രിയ),കാഴ്ച(കാണുന്നു എന്ന ക്രിയ)
ഇനി ദ്രവ്യനാമത്തിന്‍റെ പിരിവുകള്‍ നോക്കാം.
1.സംജ്ഞാനാമം
ഒരു വ്യക്തിയുടെ പേരിനെ കുറിക്കുന്ന നാമമാണിത്.(ദ്രവ്യം ഏതുമാവാം)
ഉദാ: ഹിമാലയം,യമുന,വിഷ്ണു,മുയല്‍
2.സാമാന്യനാമം
ഒരു ജാതിയെകുറിക്കുന്ന ദ്രവ്യങ്ങളുടെ (ജാതി എന്നത് ഒരേതരം വ്യക്തികളുടെ പൊതുവായ പേര്)നാമമാണിത്.
ഉദാ: മനുഷ്യന്‍,മരം,നദി
3.സര്‍വ്വനാമം
ഒരു നാമത്തിനു പകരം നില്‍ക്കുന്ന മറ്റൊരുനാമമാണ് സര്‍വ്വനാമം.സര്‍വ്വതിന്‍റെയും നാമമായിട്ടുള്ളത് എന്ന് ഇതിനെ വിശേഷിപ്പിക്കാം.
ഉദാ: ഞാന്‍,നീ,നിങ്ങള്‍,അവന്‍
4.മേയനാമം
ചില പദങ്ങള്‍ക്ക് ജാതിഭേദമോ വ്യക്തിഭേദമോ കല്പ്പിക്കുവാന്‍ കഴിയില്ല.അവയാണ് മേയനാമം.
ഉദാ: വെള്ളം,ആകാശം
5.സമൂഹനാമം
ഒരേ തരത്തിലുള്ള വസ്തുക്കളുടെ കൂട്ടത്തെ കാണിക്കുന്ന നാമമാണിത്.
ഉദാ: രാശി,ഗണം,കുലം
സര്‍വ്വനാമത്തിന്‍റെ പ്രധാന പിരിവുകള്‍ കൂടി പരിചയപ്പെടാം.
1.ഉത്തമപുരുഷ സര്‍വ്വനാമം
വക്താവ് (സംസാരിക്കുന്ന ആള്‍)തന്നെത്തന്നെ പരാമര്‍ശിച്ചു പറയുന്ന നാമങ്ങളാണിവ.
ഉദാ: ഞാന്‍,ഞങ്ങള്‍,എന്‍റെ,എനിക്ക്
2.മദ്ധ്യമപുരുഷ സര്‍വ്വനാമം
ശ്രോതാവിനെ പരാമര്‍ശിച്ചു പറയുന്ന നാമമാണിത്.(ആരോടു സംസാരിക്കുന്നുവോ ആ വ്യക്തിയാണ് ശ്രോതാവ്)
ഉദാ: നീ,അങ്ങ്,താങ്കള്‍
3.പ്രഥമപുരുഷ സര്‍വ്വനാമം
വക്താവിനെയോ ശ്രോതാവിനെയോ അല്ലാതെ മൂന്നാമതൊരാളിനെ പരാമ ര്‍ശിച്ചു പറയുന്ന നാമങ്ങളാണിവ.
ഉദാ: അവള്‍,അവന്‍, അത്,ഇത്
ക്രിയാവിഭാഗങ്ങള്‍ അടുത്ത ലക്കംപരിചയപ്പെടാം.
ഡോ. ശ്രീവൃന്ദാനായര്‍.എന്‍
ഭാഗം ആറ്
കൃഷ്ണഗാഥ
വിശദമായ പഠനവും അപഗ്രഥനപാടവവും ഏറെ ആവശ്യമായ ഒരു വിഭാഗമാണ് ഇന്ന് ചര്‍ച്ച ചെയ്യുവാന്‍ പോകുന്നത്.കൃതികള്‍,കര്‍ത്താവ്,കൃതിയിലെ ഭാഷ,പ്രമേയഭംഗി,അലങ്കാരകല്പ്പനകള്‍,ഔചിത്യം,ആസ്വാദനാംശങ്ങള്‍,സാഹിത്യാംശങ്ങള്‍ എന്നിങ്ങനെ നിരവധി വസ്തുതകള്‍ ഗ്രഹിക്കണമെന്നു സാരം.
മലയാളപദ്യസാഹിത്യത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ് കൃഷ്ണഗാഥ.കൃഷ്ണഗാഥയോടു കൂടിയാണ് ഭാഷാസാഹിത്യത്തില്‍ ഗാഥാ പ്രസ്ഥാനം ഉദയം ചെയ്തത്. ശുദ്ധമലയാളത്തിന്‍റെ ചൈതന്യമാണ് ഈ കൃതിയില്‍ കാണുക.കൈരളീമഹിളയുടെ പഴക്കവും തിളക്കവും കൂടിയ ആഭരണമെന്ന് കൃഷ്ണഗാഥയെ വിശേഷിപ്പിച്ചു കാണുന്നു.ഭാഗവതം ദശമസ്കന്ധത്തെ ആധാരമാക്കിയാണ് ചെറുശ്ശേരി കൃഷ്ണഗാഥ രചിച്ചത് .അര്‍ത്ഥാലങ്കാരങ്ങളുടെ പ്രയോഗത്തില്‍ ചെറുശ്ശേരിയെ വെല്ലാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്ന പ്രസ്താവന ഉള്ളൂരിന്‍റേതാണ്.ഉത്പ്രേക്ഷാലങ്കാര പ്രയോഗത്തിന് ഈ കൃതി പേരു കേട്ടതാണ്. മലയാളത്തില്‍ ഗാഥ എന്ന വിഭാഗത്തില്‍പെടുന്നതില്‍ ഏറെയും മഞ്ജരി വൃത്തത്തിലുള്ള ഗാനങ്ങള്‍ മാത്രമാണ്.അലങ്കാരങ്ങളുടെ ധാരാളിത്തം കൃഷ്ണഗാഥയില്‍ കാണാം.ഉത്പ്രേക്ഷാ കൃഷ്ണഗാഥായാം എന്നും നാം കേട്ടിരിക്കുന്നു.ലളിത സുന്ദരങ്ങളായ പദങ്ങള്‍,പതിഞ്ഞ ഗാനരീതി, വിശ്വമോഹനമായ കഥാവസ്തു എന്നിവ ഇതിന്‍റെ സവിശേഷതകളാണ്.
കഥാതന്തു
ഭാഗവതം ദശമസ്കന്ധത്തില്‍ വിവരിച്ചിട്ടുള്ള ശ്രീകൃഷ്ണന്‍റെ ലീലകളാണ് കൃഷ്ണഗാഥയിലെ പ്രതിപാദ്യം.ശ്രീകൃഷ്ണാവതാരം മുതല്‍ സ്വര്‍ഗ്ഗാരോഹണം വരെയുള്ള 47 കഥകളാണ് ഇവിടെയുള്ളത്.ഭാഗവതത്തെ അനുകരിച്ചിരിക്കുന്ന ഒരു രീതിയാണ് ഇവിടെ കാണുവാന്‍ കഴിയുക.കവികല്‍പ്പിതങ്ങളായ നിരവധി ഭാഗങ്ങളും ഇവിടെ കാണാം.ഋതുക്കളുടെ വര്‍ണ്ണനകള്‍ ഏറെ നിറഞ്ഞിരിക്കുന്നതു കൊണ്ടാവാം ഋതുക്കളുടെ കവി എന്നും ചെറുശ്ശേരിയെ വിശേഷിപ്പിച്ചു കാണുന്നുണ്ട്.ഭാഷാ ലാളിത്യവും രചനാ സൗഷ്ഠവവും തികഞ്ഞ കൃഷ്ണഗാഥ ശുദ്ധമായ മലയാള ഭാഷയില്‍ വിരചിതമായ കൃതിയാണ്.കവിയുടെ വാങ്മയ ചിത്രങ്ങളും ഇതില്‍ ദര്‍ശിക്കാം.ഒരു ഉദാഹരണം ഇതാ: വാഴപ്പഴങ്ങള്‍ താന്‍ തിന്നുന്ന നേരത്തു
വായില്‍ക്കൊടുക്കുമപ്പാവകള്‍ക്കും
അമ്മിഞ്ഞ നല്‍കമ്മേയെന്നങ്ങു ചൊല്ലിക്കൊ
ണ്ടമ്മേടെ കയ്യില്‍ കൊടുക്കും പിന്നെ
മനോധര്‍മ്മപ്രകടനവും അലങ്കാരപ്രയോഗവും അമൃതനിഷ്യന്ദികളായ സുലളിതപദങ്ങളുടെ മേളനയും ഫലിതവും ഒഴുക്കും എല്ലാം കൂടി തികഞ്ഞിട്ട് ഒരു കവിത വായിക്കണമെങ്കില്‍ കൃഷ്ണഗാഥയെ ത്തന്നെ ആശ്രയിക്കണം എന്ന് അഭിപ്രായപ്പെട്ടത് അപ്പന്‍ തമ്പുരാനാണ്. നാടന്‍ പാട്ടിന്‍റെ ശൈലിയില്‍ രചിക്കപ്പെട്ടിട്ടുള്ള കവിതയില്‍ ഭാഷയുടെ സൗന്ദര്യം പ്രകടമാണ്.
കൃഷ്ണഗാഥയുടെ കര്‍ത്തൃത്വം
ആജ്ഞയാ കോലഭൂപസ്യ
പ്രാജ്ഞസ്യോദയവര്‍മ്മണ
കൃതായാം കൃഷ്ണഗാഥായാം
കൃഷ്ണസ്വര്‍ഗ്ഗതിരീരിതാ
എന്ന് ഗ്രന്ഥാന്ത്യത്തില്‍ കാണുന്ന പ്രസ്താവനയില്‍ നിന്നും കോലത്തിരി രാജാവായ ഉദയവര്‍മ്മന്‍റെ സദസ്യനായിരുന്നു കൃഷ്ണഗാഥാകര്‍ത്താവെന്നും രാജാവിന്‍റെ നിര്‍ദ്ദേശമനുസരിച്ചാണ് ആ കൃതി രചിച്ചതെന്നും വ്യക്തമാണ്.
ഭാഷാചരിത്രകാരനായ ഗോവിന്ദപ്പിള്ളയാണ് കൃഷ്ണഗാഥാകര്‍ത്താവ് ചെറുശ്ശേരിയാണെന്ന് ആദ്യം വാദിച്ചത്.സാമൂതിരിപ്പാടിന്‍റെ വിദ്വത് സദസ്സിലുണ്ടായിരുന്ന ഭാഷാകവിയും അരക്കവിയുമായ പുനം നമ്പൂതിരിയാണ് കൃഷ്ണഗാഥാ കര്‍ത്താവെന്ന് മറ്റൊരു കൂട്ടര്‍ വാദിച്ചു.സാഹിത്യ പഞ്ചാനനന്‍ പി.കെ നാരായണപിള്ള ഇതിനെ എതിര്‍ത്തു.ചെറുശ്ശേരിയുടെ കാലം കൊല്ലവര്‍ഷം 650 നും 750 നും ഇടയ്ക്കാണെന്നും അദ്ദേഹം വാദിച്ചു.പുനത്തിന്‍റെ കൃതികളുടെ ഭാഷയും കൃഷ്ണഗാഥയുടെ ഭാഷയും ഭിന്നമാണെന്നും കൃഷ്ണഗാഥയില്‍ ഉപയോഗിച്ചിട്ടുള്ള പല പഴയ ശബ്ദങ്ങളും പുനത്തിന്‍റെയോ എഴുത്തച്ഛന്‍റെയോ കൃതികളില്‍ കാണുന്നില്ലെന്നൂം പുനത്തിന്‍റെ കാലത്തിനും മുമ്പാണ് ചെറുശ്ശേരി ജീവിച്ചിരുന്നതെന്നും അദ്ദേഹം വാദിക്കുന്നു.
കൃഷ്ണഗാഥയുടെ കര്‍ത്തൃത്വസംബന്ധിയായി നിരവധി വാദമുഖങ്ങള്‍ നിലനിന്നിരുന്നു.ചിറയ്ക്കല്‍ ടി.ബാലകൃഷ്ണന്‍ നായര്‍ നിരത്തിക്കാണിച്ച തെളിവുകളാണ് മഹാകവി ഉള്ളൂര്‍ തന്‍റെ കേരള സാഹീത്യ ചരിത്രത്തില്‍ അവതരിപ്പിച്ചത്.കോലത്തിരി രാജവംശത്തിന്‍റെ ഭാഗമായി നിലനിന്ന ചിറയ്ക്കല്‍ കോവിലകത്തെ വലിയതമ്പുരാന്‍റെ മകനായിരുന്നു ചിറയ്ക്കല്‍ ടി.ബാലകൃഷ്ണന്‍ നായര്‍.അതുകൊണ്ടുതന്നെ കോവിലകത്തെ ഗ്രന്ഥശേഖരങ്ങള്‍ പരിശോധിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.കൃഷ്ണഗാഥ,ഭാരതഗാഥ (ചെറുശ്ശേരി ഭാരതം) എന്നിവയുടെ കര്‍ത്താവ് കോലത്തിരി രാജാവായ ഉദയവര്‍മ്മന്‍റെ ആശ്രിതനായിരുന്ന പുനം നമ്പൂതിരിയായിരുന്നു എന്നാണ് അദ്ദേഹത്തിന്‍റെ കണ്ടെത്തല്‍.അമ്മയുടെ ഇല്ലപ്പേരിന്‍റെ ബലത്തിലാണ് ചെറുശ്ശേരി എന്നു വിളിക്കപ്പെട്ടതെന്നും വാദിക്കുന്നു.വടക്കന്‍ കേരളത്തിലെ നമ്പൂതിരിമാരെ രണ്ടു മൂന്നു നൂറ്റാണ്ടു മുമ്പു വരെ നമ്പിടി എന്നു വിളിച്ചിരുന്നുവെന്നും കോവിലകത്തെ രേഖകളില്‍ കാവില്‍ പുനം ശങ്കരന്‍ നമ്പിടി എന്നാണ് കാണുന്നതെന്നും അദ്ദേഹം വാദിക്കുന്നു.
ചെറുശ്ശേരി ഇല്ലത്തു നിന്നും പുനം ഇല്ലത്തേക്കു ദത്തെടുത്ത ശങ്കരന്‍ നമ്പൂതിരിയാണ് കൃഷ്ണഗാഥാ കര്‍ത്താവെന്ന് ചിറയ്ക്കല്‍ ടി.ബാലകൃഷ്ണന്‍ നായര്‍ മറ്റൊരു വാദം ഉന്നയിക്കുന്നുണ്ട്.1446 മുതല്‍ 1474 വരെ കോലത്തുനാടു ഭരിച്ചിരുന്ന ഉദയവര്‍മ്മയുടെ സദസ്യനായ ചെറുശ്ശേരി അദ്ദേഹത്തിന്‍റെ ആജ്ഞയനുസരിച്ച് നിര്‍മ്മിച്ച കൃഷ്ണഗാഥയില്‍ ക്ളാസ്സിക് കവിതയുടെ ഗാംഭീര്യവും കാല്പ്പനിക കവിതയുടെ മനോഹാരിതയും ഒത്തു ചേര്‍ന്നു വിളങ്ങുന്നു എന്നത് വിശ്വസിക്കുവാന്‍ കഴിയും.മലയാളത്തിന്‍റെ സ്വതന്ത്ര സമ്പത്തായ ഗാഥാരീതിയാണ് ഇവിടെ നിറഞ്ഞു നി ല്‍ക്കുന്നത്.
ചിറയ്ക്കല്‍ ടി.യുടെ വാദം ഇങ്ങനെതുടരുന്നു.ഇന്നത്തെ കണ്ണൂരായ കാനത്തൂര്‍ ഗ്രാമത്തില്‍പന്ത്രണ്ട് നമ്പൂതിരി ഇല്ലങ്ങളിലൊന്നായ ചെറുശ്ശേരി എന്ന ഇല്ലത്താണ് കൃഷ്ണഗാഥാ കര്‍ത്താവായ ശങ്കരന്‍ നമ്പിടിയുടെ ജനനം.ആ ഇല്ലം അന്യം നിന്നു പോയതിനെത്തുടര്‍ന്ന് പുനം എന്ന ഇല്ലത്തില്‍ ലയിക്കുകയും പിന്നീട് ശങ്കരന്‍ നമ്പിടി പുനത്തില്‍ ശങ്കരന്‍ നമ്പിടി എന്നറിയപ്പെടുകയും ചെയ്തു. കോഴിക്കോട് സാമൂതിരി സദസ്സിലെ പതിനെട്ടരക്കവികളില്‍ അരക്കവിയായി അറിയപ്പെട്ടിരുന്ന പുനം നമ്പൂതിരി കൃഷ്ണഗാഥാകര്‍ത്താവായ പുനംനമ്പൂതിരിയുടെ അനുജനോ മരുമകനോ ആയ പുനത്തിന്‍ കുഞ്ഞു നമ്പിടി ആണെന്നും അദ്ദേഹം തുടരുന്നു.
ചെറുശ്ശേരി ഗാഥ
കൃഷ്ണഗാഥയ്ക്ക് കൃഷ്ണപ്പാട്ടെന്നും ചെറുശ്ശേരി ഗാഥയെന്നും പേരുണ്ട്.കവിതാവാസനയും പാണ്ഡിത്യവും ഭാവനാസമ്പത്തും ചെറുശ്ശേരിക്കുണ്ടായിരുന്നു എന്ന് അദ്ദേഹത്തിന്‍റെ കൃതികള്‍ സാക്ഷിക്കുന്നു.നിഗൂഢവും നിശിതവുമായ പരിഹാസം, മൃദുലവുംരസകരവുമായ ഫലിതം, ശൃംഗാരം, എന്നിവ ചൂണ്ടിക്കാണിച്ച് കൃഷ്ണഗാഥാകര്‍ത്താവ് ഒരു നമ്പൂതിരിയായിരുന്നുവെന്ന് ഡി.പത്മനാഭനുണ്ണി അഭിപ്രായപ്പെടുന്നു.
അലങ്കാരപ്രയോഗങ്ങള്‍
അലങ്കാരപ്രയോഗത്തില്‍ ഇദ്ദേഹത്തെ വെല്ലാന്‍ ഒരു കവിയുണ്ടാകുമോ എന്നതില്‍ സംശയമുണ്ട്.കൃത്രിമത്വം തീണ്ടാത്ത ഭാവനാവിലാസമാണ് നമുക്ക് ആ കാവ്യങ്ങളില്‍ കാണുവാന്‍ കഴിയുക.കാവ്യം ആരംഭിക്കുന്നതു തന്നെ ഉത്പ്രേക്ഷാലങ്കാരത്തിലാണ്.
ഇന്ദിര തന്നുടെ പുഞ്ചിരിയായൊരു
ചന്ദ്രിക മെയ്യില്‍ പരക്കയാലെ
പാലാഴി വെള്ളത്തില്‍ മുങ്ങിനിന്നീടുന്ന
നീലാഭമായൊരു ശൈലം പോലെ
അത്യന്തം ഹൃദയാവര്‍ജ്ജകമായതും മനസ്സിനു കുളിര്‍മ്മയോകുന്നതുമായ അലങ്കാരപ്രയോഗങ്ങള്‍ അദ്ദേഹത്തിനു സ്വന്തം. ഉപമാ കാളിദാസസ്യ എന്ന ചൊല്ല് നാം കേട്ടിരിക്കുന്നു. കാളിദാസന്‍റെ ഉപമകള്‍ക്കു തുല്യമായ ഉപമകളാണ് ചെറുശ്ശേരിയുടേതെന്നും പറയാറുണ്ട്.നാളീകബാണനു വെള്ളി കൊണ്ടീടെഴും കാളം ചമച്ചങ്ങു വെച്ച പോലെ എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ നിരവധിയാണ്.മറ്റൊരു ഉദാഹരണംകൂടി.
ഗോപികാദുഖത്തില്‍ ശ്രീകൃഷ്ണന്‍ മറഞ്ഞപ്പോള്‍ ഗോപികമാര്‍ക്കുണ്ടായ ഭാവമാറ്റം വര്‍ണ്ണിച്ചിരിക്കുന്നത് ഇപ്രകാരമാണ്.
കൊണ്ടല്‍ നേര്‍വര്‍ണ്ണന്‍ മറഞ്ഞങ്ങു കൊണ്ടാനേ
വണ്ടേലും ചാലയാര്‍ കണ്ടിരിക്കെ
മുമ്പിലിരുന്നൊരു മംഗലദീപം താന്‍
വമ്പുറ്റ കാറ്റേറ്റുപോയപോലെ
ഈ വരികളിലെ പ്രയോഗഭംഗി ശ്രദ്ധിക്കുക.
സംസാര ദുഖത്തെ ഭക്തി കൊണ്ട് അതിജീവിക്കാമെന്നു വിശ്വസിച്ച കവിയായിരുന്നു ചെറുശ്ശേരി.തന്‍റെ കാവ്യങ്ങളില്‍ ഭക്തിരസം നിറച്ചതും അതിനാല്‍ തന്നെ.ഹൃദയത്തിലേക്ക് അരിച്ചിറങ്ങി ചെല്ലുന്ന ഭക്തിയുടെ ശോഭ ആ കൃതികളില്‍ കാണാം.ഇതു കൊണ്ടു തന്നെയാവണം പണ്ഡിതനും പാമരനും കൃഷ്ണഗാഥ ഒരു പോലെ ആസ്വാദ്യകരമായിത്തീര്‍ന്നത്.നിരണം കൃതികളില്‍ ആരംഭിച്ച ഭക്തി കൃഷ്ണഗാഥയിലൂടെ വളര്‍ന്ന് എഴുത്തച്ഛനില്‍ പുഷ്ടി പ്രാപിച്ചു. നാടന്‍ പാട്ടുകളിലെ പ്രാചീനപദപ്രയോഗങ്ങളായ കിഞ്ചല്‍,പെണ്ണുക ,തിണ്ണം തുടങ്ങിയവ കൃഷ്ണഗാഥയില്‍ കാണാം.
അര്‍ത്ഥാലങ്കാരങ്ങളും ശബ്ദാലങ്കാരങ്ങളും ഈ കൃതിയെ ജനങ്ങളോട് ഏറെ അടുപ്പിച്ചു.രൂപകാലങ്കാരങ്ങളും യമകങ്ങളും കവിതയെ ഹൃദയാവര്‍ജ്ജകമാക്കി.ശ്രവണസുഖം നല്‍കുന്ന പ്രാസാദ്യലങ്കാരങ്ങളും സൂക്ഷ്മപാടവവും കവിതയെ ഏറെ ജനപ്രിയമുള്ളതാക്കി.ഉപമ,ഉത്പ്രേക്ഷ, രൂപകം,ദൃഷ്ടാന്തം,അര്‍ത്ഥാന്തരന്യാസം,അതിശയോക്തി,സ്വഭാവോക്തി എന്നിങ്ങനെയുള്ള അലങ്കാരപ്രയോഗം കൊണ്ട് വര്‍ണ്യ പ്രതീതി വരുത്തുവാന്‍ ചെറുശ്ശേരിക്കുള്ള പാടവം കൃഷ്ണഗാഥയില്‍ കാണുവാന്‍ കഴിയും.
ഭാരതഗാഥ
ഗാഥാ പ്രസ്ഥാനത്തില്‍ പെടുന്ന മറ്റൊരു കൃതിയാണിത്. ചെറുശ്ശേരി ഭാരതം എന്ന പേരിലായിരുന്നു ഈ കൃതി ആദ്യം പ്രസിദ്ധീകരിച്ചത്.ഇതുംചെറുശ്ശേരിയുടെ കൃതിയാണെന്നാണ് അനുമാനം.മഞ്ജരീ വൃത്തത്തിലാണ് ഈ കൃതിയും രചിച്ചിരിക്കുന്നത്.മഹാഭാരതകഥ സംഗ്രഹിച്ച് 25 അദ്ധ്യായങ്ങളിലായി ആ കാവ്യത്തില്‍ പ്രതിപാദിച്ചിരിക്കുന്നു.
ഭാഷയില്‍ ഇന്നു കാണാന്‍ കഴിയാതെ പോകുന്ന പല പദങ്ങളും കൃഷ്ണഗാഥയില്‍ കാണുവാന്‍ കഴിയുന്നുണ്ട്. ഇവക്കുക ( സ്നേഹിക്കുക), തേമ്പാതെ(കുറയാതെ) എന്നീ പദങ്ങള്‍ ഉദാഹരണങ്ങള്‍.പെണ്ണുക എന്ന ക്രിയാരൂപത്തിന്‍റെ ആധിക്യം കൃഷ്ണഗാഥയില്‍ കാണാം.പുരുഷ പ്രത്യായാന്തങ്ങളായ പൂര്‍ണ്ണ ക്രിയകള്‍ കൃഷ്ണഗാഥയുടെ പ്രത്യേകതയാണ്. ഭാഷാപദങ്ങളുടെ ലാളിത്യവും അലങ്കാരങ്ങളുടെ യോജനയും കൃഷ്ണഗാഥയെ ജനകീയമാക്കി. വ്യത്യസ്ത ഭാവങ്ങള്‍ കൃഷ്ണഗാഥയില്‍ ആവിഷ്കരിക്കപ്പെടുന്നുണ്ടെങ്കിലും ശൃംഗാര ഹാസ്യ കരുണാദിരസങ്ങളും ഭക്തിഭാവവും ഇതില്‍ ഏറിനില്‍ക്കുന്നു.കൃഷ്ണഗാഥാകര്‍ത്താവിന്‍റെ വാങ്മയപാടവത്തെപ്പറ്റി മഹാകവി ഉള്ളൂര്‍ അഭിപ്രായപ്പെട്ടത് ഇങ്ങനെ: കൃഷ്ണഗാഥ ഒരിക്കലെങ്കിലും വായിച്ചിട്ടുണ്ടെങ്കില്‍ ഒരു കാലത്തും ഹൃദയഭിത്തിയില്‍ നിന്ന് മങ്ങിപ്പോകാതെ പരിലസിക്കുന്ന സജീവങ്ങളായ ചിത്രങ്ങളാണ് അദ്ദേഹമുപയോഗിച്ചിട്ടുള്ള വര്‍ണ്ണനാ ചിത്രങ്ങള്‍.
മലയാളത്തിലെ ആദ്യ ഭാഷാകാവ്യമായ കൃഷ്ണഗാഥയ്ക്ക് അനിനനുയോജ്യമായ പ്രാധാന്യം ലഭിക്കുന്നുണ്ടോ എന്നത് ചിന്തനീയമാണ്.തെളി മലയാളത്തില്‍ എഴുതപ്പെട്ട കാവ്യമാണത്.സംസ്കൃത പദങ്ങളുടെ അതിപ്രസരമില്ലാതിരുന്ന കാവ്യങ്ങള്‍ക്ക് പണ്ഡിതന്‍മാര്‍ക്കിടയില്‍ വലിയ സ്ഥാനം ലഭിക്കാതിരുന്ന കാലത്താണ് ലളിത കോമള മലയാള പദങ്ങളാല്‍ ചെറുശ്ശേരി ഒരു കാവ്യം രചിക്കുന്നത്.സംസ്കൃത പദങ്ങള്‍ ഇല്ലാതെയിരുന്നില്ല അദ്ദേഹത്തിന്‍റെ കൃതികളില്‍ എന്നതും ശ്രദ്ധേയമാണ്.ചെറുശ്ശേരിയുടെ എരിശ്ശേരിയില്‍ കഷണങ്ങളില്ല എന്ന് ആരോ അഭിപ്രായപ്പെട്ടപ്പോള്‍ ഇളക്കി നോക്കിയാല്‍ കാണാം എന്ന മറുപടി ലഭിച്ചത് ഇതു കൊണ്ടാവാം.
കൃഷ്ണഗാഥയിലെ ഭാഷ
ആര്‍ജ്ജവവും പ്രസന്നതയും നിറഞ്ഞ ഭാഷയും ഫലിത പരിഹാസങ്ങളുടെ പ്രയോഗവും കൃഷ്ണഗാഥയെ വേറിട്ടു നിര്‍ത്തുന്നു.ഭാഗവതത്തില്‍ നിന്നും സ്വീകരിച്ച കുറച്ചു അല ങ്കാരങ്ങളും കവിയുടെ സൃഷ്ടിയായ അലങ്കാരകല്പ്പനകളും ഇതിനെ ചേതോഹരമാക്കുന്നു.കൃഷ്ണഗാഥ ചിലയിടങ്ങളില്‍ മണിപ്രവാള സ്വഭാവം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും പ്രാസത്തിനു വേണ്ടി പ്രയോഗിച്ചിട്ടുള്ള സംസ്കൃത പദങ്ങളെ ഒഴിവാക്കിയാല്‍ കൃഷ്ണഗാഥയിലെ ഭാഷ പ്രകൃഷ്ടമായ കൈരളീ ചൈതന്യം കൊണ്ട് ഭാസുരമാണെന്ന് ഡോ. ഗോദവര്‍മ്മ പ്രസ്താവിക്കുന്നു.സമൃദ്ധമായ തൂലികാചിത്രങ്ങള്‍ കൃഷ്ണഗാഥയുടെ സവിശേഷതയാണ്.എഴുത്തച്ഛനെപ്പോലെ ഭക്തി കൊണ്ട് മതിമറക്കുന്നില്ലെങ്കിലും കൃഷ്ണഗാഥയിലും ഭക്തി രസം നിറയുന്നുണ്ട്.
സംസാര മോക്ഷത്തിന്‍ കാരണമായതു
വൈരാഗ്യമെന്നല്ലോ ചൊല്ലി ക്കേള്‍പ്പൂ
എന്നതു തന്നെ വരുത്തി നിന്നീടുവാ
നിന്നിതു തന്നെ ഞാന്‍ നിര്‍മ്മിക്കുന്നു
എന്ന് കാവ്യാരംഭത്തില്‍ കവി വ്യക്തമാക്കുന്നത് ശ്രദ്ധിക്കുക.നമ്പൂതിരി ഫലിതങ്ങള്‍ ഈ കൃതിയില്‍ കാണുന്നു.സ്വാഭാവികത നിറഞ്ഞ രചനാ പാടവമാണ് കൃഷ്ണഗാഥയെ മറ്റു കൃതികളില്‍ നിന്നു വ്യത്യസ്തമാക്കുന്നത്.
ഈ വിഭാഗവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍.(ഇവയ്ക്കുള്ള ഉത്തരങ്ങള്‍ സൂക്ഷ്മവായനയിലൂടെ കണ്ടെത്തുക)
1.മലയാളത്തിലെ ആദ്യമഹാകാവ്യമായി കൃഷ്ണഗാഥയെ പരിഗണിക്കാമോ?
2.കൃഷ്ണഗാഥയിലെ ഭാഷ ആധുനിക മലയാളത്തോടു സാമീപ്യം പുലര്‍ത്തുന്നുണ്ടോ?
3.പാട്ടു ഭാഷയ്ക്ക് കണ്ണശരാമായണം, കൃഷ്ണഗാഥ എന്നിവയിലൂടെ ഉണ്ടായ ക്രമികമായ പരിണാമമെന്തെല്ലാം?
4.കൃഷ്ണഗാഥയുടെ ഭാഷാപരമായ സവിശേഷതകള്‍ എന്തെല്ലാം? ആ ഭാഷ അക്കാലത്തെ മറ്റു കാവ്യങ്ങളില്‍ നിന്നും വ്യത്യസ്തമാകുന്നത് എങ്ങനെ?
5.കൃഷ്ണഗാഥയ്ക്ക് കുടില്‍ തൊട്ടു കൊട്ടാരം വരെ പ്രചാരം ലഭിക്കാന്‍ ഇടയായ സഹായകഘടകങ്ങള്‍ എന്തെല്ലാം?
6.കൃഷ്ണഗാഥയില്‍ ലയിച്ചുചേര്‍ന്ന നാടോടിത്തമുദ്രകള്‍ ഏവ?
7. കുറച്ചു പറഞ്ഞു കൂടുതല്‍ ധ്വനിപ്പിക്കുകയല്ല,കൂടുതല്‍ പറഞ്ഞു കുറച്ചു ധ്വനിപ്പിക്കുകയാണ് ചെറുശ്ശേരിയുടെ ശൈലി-ഈ നിരീക്ഷണം ശരിയാണോ?
ഒറ്റവാക്കില്‍ ഉത്തരമെഴുതുക
1.ചെറുശ്ശേരി എന്നത് ഗ്രന്ഥനാമമാണെന്നു പറഞ്ഞത്?
കുണ്ടൂര്‍ നാരായണമേനോന്‍
2.ഭാഗവതം ഗാഥയുടെ കര്‍ത്താവ്
കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണിത്തമ്പുരാന്‍
3.കൃഷ്ണഗാഥയിലെ ഭക്തന്‍ അതിലെ കവിക്കു കീഴടങ്ങിയിരിക്കുന്നു എന്നു പറഞ്ഞതാര്?
ചേലനാട്ട് അച്യുതമേനോന്‍
4.കൃഷ്ണഗാഥ പ്രവേശിക എഴുതിയതാര്?
വടക്കുംകൂര്‍ രാജരാജവര്‍മ്മ
5.കൃഷ്ണഗാഥയുടെ കര്‍ത്താവ് ചെറുശ്ശേരിയല്ല എന്ന വാദം ആദ്യം ഉന്നയിച്ചതാര്?
കവനോദയം മാസികപ്രവര്‍ത്തകര്‍
6.ദണ്ഡി നല്‍കുന്ന മഹാകാവ്യ ലക്ഷണം തികഞ്ഞിരിക്കുന്ന കൃതിയാണ് കൃഷ്ണഗാഥ എന്ന് അഭിപ്രായപ്പെട്ടതാര്?
ഡോ.എം.ലീലാവതി
7.ഭാഗവതസാരസംഗ്രഹം ആരുടെ കൃതിയാണ്?
നാണുക്കുട്ടി മേനോന്‍
8.കൃഷ്ണഗാഥയ്ക്ക് ആമുഖമെഴുതിയതാര്?
ഡോ. ടി.ഭാസ്കരന്‍
9.ഗാഥാ പ്രസ്ഥാനത്തിലുണ്ടായ അവസാനകൃതി?
ഭാഗവതം ഗാഥ
10.കൃഷ്ണഗാഥയുടെ മറ്റൊരു പേരാണ്
ചെറുശ്ശേരി ഭാരതം
ക്രിയാവിഭാഗങ്ങള്‍
ക്രിയാ വിഭാഗങ്ങള്‍
ഒരു പ്രവൃത്തിയെ കുറിക്കുന്ന പദമാണ് ക്രിയ.കൃതി എന്നും ഇതിനെ വിളിക്കും.അര്‍ത്ഥം,പ്രകൃതി,രൂപം,പ്രാധാന്യം ഇവ പ്രമാണിച്ച് കൃതികളെ നാലായി തിരിച്ചിരിക്കുന്നു.
1.സകര്‍മ്മകമെന്നും അകര്‍മ്മകമെന്നും (അര്‍ത്ഥത്തെ അടിസ്ഥാനമാക്കി)
അര്‍ത്ഥം പൂര്‍ത്തിയാക്കാന്‍ കര്‍മ്മത്തിന്‍റെ ആവശ്യമുള്ള ക്രിയയാണിത്. ഉദാ: 'അദ്ധ്യാപകന്‍ കുട്ടിയെ അനുമോദിച്ചു.'(ആരെ അല്ലെങ്കില്‍ എന്തിനെ എന്നു ചോദിക്കുമ്പോള്‍ ഉത്തരം കിട്ടുന്നു ഇവിടെ.)
കര്‍മ്മത്തിന്‍റെ ആവശ്യമില്ലാതെ തന്നെ അര്‍ത്ഥം പൂര്‍ത്തിയാകുന്ന ക്രിയയാണ് അകര്‍മ്മക ക്രിയ.
ഉദാ: 'നദി ഒഴുകുന്നു.' .(ആരെ അല്ലെങ്കില്‍ എന്തിനെ എന്നു ചോദിക്കുമ്പോള്‍ ഇവിടെ ഉത്തരം കിട്ടുന്നില്ല.)
രണ്ടാമത്തെ വിഭാഗമാണ് കേവലം,പ്രയോജകം എന്ന വിഭാഗം.(പ്രകൃതി പ്രമാണിച്ചുള്ള തരംതിരിവാണിത്)
കര്‍ത്താവ് സ്വമനസ്സാലെ ചെയ്യുന്ന ക്രിയയാണിത്. അന്യരുടെ പ്രേരണ അവിടെ ആവശ്യമില്ല.
ഉദാ: പാടുന്നു.(സ്വയം പാടുകയാണ് ഇവിടെ.ആരുടെയും പ്രേരണ ഇവിടെ ആവശ്യമില്ല)
മറ്റൊരാളെക്കൊണ്ട് ചെയ്യിക്കുന്നക്രിയയാണ് പ്രയോജകക്രിയ.ഉദാ: പാടിക്കുന്നു.
രൂപത്തെ അടിസ്ഥാനമാക്കി കാരിതം,അകാരിതം എന്നിങ്ങനെ തിരിക്കാം.
നേരത്തെ സൂചിപ്പിച്ച കേവലക്രിയയില്‍ 'ക്കു' എന്ന അക്ഷരമുണ്ടെങ്കില്‍ അത് കാരിതക്രിയ. ഉദാ: കേള്‍ക്കുന്നു,നടക്കുന്നു
'ക്കു' എന്ന അക്ഷരമില്ലാത്ത കേവലക്രിയയാണ് അകാരിതം.ഉദാ: പാടുന്നു,ഓടുന്നു.
പ്രാധാന്യം പ്രമാണിച്ച് ക്രിയകളെ മുറ്റുവിന,പറ്റുവിന എന്നിങ്ങനെ തിരിക്കാം.
മറ്റൊന്നിനും കീഴടങ്ങാതെ സ്വതന്ത്രമായി നില്‍ക്കുന്ന പൂര്‍ണ്ണക്രിയയാണ് മുറ്റുവിന.മുറ്റിയ ക്രിയ എന്നാണ് ഇതിന്‍റെ അര്‍ത്ഥം. എന്തെന്നാല്‍ പൂര്‍ണ്ണക്രിയ എന്നര്‍ത്ഥം.ഉദാ: പാടി,ഓടി
മറ്റൊരു പദത്തിന് കീഴടങ്ങിനില്‍ക്കുന്ന ക്രിയയാണ് പറ്റുവിന.ഉദാ: പാടിയ,ഓടിയ.( ഇത്തരം ക്രിയകള്‍ അപൂര്‍ണ്ണങ്ങളാണ്)
പേരെച്ചം,വിനയെച്ചം
പറ്റുവിനയുടെ വിഭാഗങ്ങളാണ് ഇവ.വിന എന്നാല്‍ ക്രിയ എന്നര്‍ത്ഥം.പേരിനെയാണോ ക്രിയയെയാണോ ആശ്രയിച്ചു നില്‍ക്കുന്നത് എന്നതിന്‍റെ അടിസ്ഥാനത്തിലാണ് ഈ വിഭജനം.
ഒരു നാമപദത്തെ ആശ്രയിച്ചുനില്‍ക്കുന്ന പറ്റുവിനയാണ് പേരെച്ചം.ഉദാ: പാടിയ കുട്ടി,
ക്രിയാപദത്തിനു കീഴടങ്ങിനില്‍ക്കുന്ന പറ്റുവിനയാണ് വിനയെച്ചം.ഉദാ: കാണാന്‍ പോയി.
പ്രകാരങ്ങള്‍ എന്നാല്‍
ഒരു ക്രിയ നടക്കുന്നത് എങ്ങനെയെന്നു കാണിക്കുന്നതാണ് പ്രകാരം.
ആറു വിധത്തിലാണ് പ്രകാരങ്ങള്‍.
1.നിര്‍ദ്ദേശക പ്രകാരം
ക്രിയയുടെ അര്‍ത്ഥത്തിന് യാതൊരു സവിശേഷതയും ഇല്ലാത്തതാണിത്.ഉദാ: പഠിക്കുന്നു,ഉറങ്ങുന്നു,കുളിക്കുന്നു.
2.നിയോജക പ്രകാരം
ക്രിയാധാതുവില്‍ ഒരു നിയോഗസൂചനയുള്ളതാണിത്.അതിനായി 'അട്ടെ,' 'ഇന്‍' തുടങ്ങിയ പ്രത്യയങ്ങളും ചേര്‍ക്കുന്നു.
ഉദാ: പഠിക്കട്ടെ.കളിക്കട്ടെ.ഉറങ്ങട്ടെ
3.വിധായകപ്രകാരം
ക്രിയാധാതുവില്‍ അല്പ്പം മാറ്റം വരുന്നു ഇവിടെ.'അണം' എന്ന പ്രത്യയവും ചേര്‍ക്കുന്നു.
ഉദാ: പഠിക്കണം,കളിക്കണം,ഉറങ്ങണം
4.അനുജ്ഞായകപ്രകാരം
ക്രിയാധാതുവിന്‍റെ അര്‍ത്ഥത്തില്‍ അനുജ്ഞയുടെ ,അതായത് സമ്മതത്തിന്‍റെ അര്‍ത്ഥം കൂട്ടിച്ചേര്‍ക്കുന്നു.'ആം' എന്നതാണ് പ്രത്യയം.
ഉദാ: പഠിക്കാം,കളിക്കാം,ഉറങ്ങാം.
5.പ്രാര്‍ത്ഥകപ്രകാരം
ഇവിടെ ക്രിയാധാതുവില്‍ പ്രാര്‍ത്ഥനയുടെ അര്‍ത്ഥം കൂടി വരുത്തുന്നു.നേരത്തെ സൂചിപ്പിച്ച വിധായകപ്രകാരത്തിന്‍റെ പ്രത്യയമായ അണം എന്നതിനോട് 'എ' എന്നു ചേര്‍ത്ത് ഈ രൂപമുണ്ടാക്കുന്നു.
ഉദാ: പഠിക്കണേ,കളിക്കണം,ഉറങ്ങണേ
6.ആശംസകപ്രകാരം
പേരു സൂചിപ്പിക്കുന്നതു പോലെ ആശംസാരൂപത്തില്‍ ക്രിയയുടെ അര്‍ത്ഥം സൂചിപ്പിക്കുന്നു.'ആവൂ','ആക' എന്നിവയാണ് പ്രത്യയങ്ങള്‍.
ഉദാ: വിജയിപ്പൂതാക
ഏഴാം ഭാഗം
എഴുത്തച്ഛന്‍
ഭാഷയെ പുനസൃഷ്ടിച്ച മഹാത്മാവ്
സംസ്കൃതവും തമിഴും മലയാളവും തെലുങ്കും നന്നായി മനസ്സിലാക്കിയിരുന്ന വിശിഷ്ട വ്യക്തിത്വമായിരുന്നു എഴുത്തച്ഛന്‍.തന്‍റെ ഉള്ളിലുണ്ടായിരുന്ന വിപ്ളവബോധത്തിലൂടെ ഭാഷയെ ഉടച്ചുവാര്‍ക്കാന്‍ അദ്ദേഹത്തിനു സാധിച്ചു എന്നു പറയുന്നതാവും ശരി.കാരണം ചാതുര്‍ വര്‍ണ്ണ്യത്തിന്‍റെയും ഫ്യൂഡലിസത്തിന്‍റെയും കരാളഹസ്തങ്ങള്‍ വളരെ പ്രാകൃതമായ ഒരു സംസ്കാരാന്തരീക്ഷമാണ് 16ാം നൂറ്റാണ്ടില്‍ സംജാതമാക്കിയത് എന്നത് നമുക്കു വിസ്മരിക്കാന്‍ കഴിയില്ലല്ലോ.അറിവു സമ്പാദനം വരേണ്യവര്‍ഗ്ഗത്തിന്‍റെ കുത്തകയായി മാറിയ കാഴ്ച ഏറെ ഭീതിദമായിരുന്നു.ഹിന്ദുത്വം വിഘടിച്ചുപോകുന്നത് അദ്ദേഹത്തെ ഏറെ ചിന്തിപ്പിച്ചിരിക്കാം. തന്‍റെ സാഹിത്യകൃതികളിലൂടെ അത്തരം അവസ്ഥാ വിശേഷത്തെ മാറ്റിയെടുക്കുവാനും ഹിന്ദുത്വത്തെ ആത്മീയതയിലൂടെ ഏകീകരിക്കുവാനും എഴുത്തച്ഛന്‍ ശ്രമിച്ചതിന്‍റെ ഫലങ്ങളാണ് മഹാഭാരതം കിളിപ്പാട്ടും അദ്ധ്യാത്മരാമായണം കിളിപ്പാട്ടും ഭാഗവതം കിളിപ്പാട്ടും.ആത്മീയധാരയിലൂടെ ഒരു ജനതതിയെ ശുദ്ധീകരിക്കുക എന്ന ലക്ഷ്യസാക്ഷാത്കാരത്തിനായി ഈ ക്ളാസ്സിക് രചനകളെ ഉപയോഗപ്പെടുത്തി.മനുഷ്യമനസ്സുകളെ ഭാഷയും സാഹിത്യവും സ്വാധീനിക്കുന്നുവെന്നതിന്‍റെ തെളിവുകളായിരുന്നു എഴുത്തച്ഛന്‍ കൃതികള്‍.അക്കാലത്ത് ബ്രാഹ്മണര്‍ക്കു മാത്രം പ്രാപ്തമായിരുന്ന സംസ്കൃതഭാഷയില്‍ ഉറച്ച സ്വാധീനമുറപ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.തന്‍റെ പൂര്‍വ്വസൂരികളായ രാമചരിതകാരന്‍റെയും കണ്ണശډാരുടെയും പാതയില്‍ നിന്നുകൊണ്ടുതന്നെ 'പാട്ടി'നെ പുനസൃഷ്ടിക്കാന്‍ സാധിച്ചതിലൂടെ വലിയൊരു ലക്ഷ്യത്തെ സാക്ഷാത്കരിക്കുകയാണ് അദ്ദേഹം ചെയ്തത്.ഭാഷയുള്ളിടത്തോളം നിലനില്‍ക്കുന്ന ഒരു ഹൈന്ദവസംസ്കാരത്തെ നിര്‍മ്മിച്ചെടുക്കുവാനും അതുവഴി ആത്മീയൈക്യം സ്ഥാപിക്കുവാനും തന്‍റെ കൃതികളിലൂടെ അദ്ദേഹത്തിനു സാധിച്ചു.
സംസ്കൃതമെന്നും മലയാളമെന്നും ഭിന്നതയില്ലാത്ത ഒരു നവഭാഷയായിരുന്നു എഴുത്തച്ഛന്‍റെ രചനാസത്വത്തിലെ ഭാഷയെന്നും ആ ഭാഷയിലേക്ക് അദ്ധ്യാത്മരാമായണം മൂലത്തിലെ ആശയങ്ങളും വാല്മീകിയെപ്പോലുള്ള സംസ്കൃത മഹാകവികളുടെ വിശിഷ്ട കല്പ്പനകളും കണ്ണശനെപ്പോലെയുള്ള പാട്ടു മണിപ്രവാളകല്പ്പനകളും വിചിത്രമായ ഭാഷാന്തരീകരണത്തിലൂടെ പുനസൃഷ്ടിക്കുകയാണ് എഴുത്തച്ഛന്‍ ചെയ്തതെന്നും മലയാള ഭാഷയുടെ നൈസര്‍ഗ്ഗികകാന്തിയും ജീവനും സ്പന്ദിച്ചു നില്‍ക്കുന്ന എഴുത്തച്ഛന്‍റെ ഓരോ വരിയും വ്യക്തമാക്കുക തന്നെ ചെയ്യുന്നുണ്ട് എന്ന് പി.കെ ബാലകൃഷ്ണന്‍ 'എഴുത്തച്ഛന്‍റെ കല' എന്ന പുസ്തകത്തില്‍ വ്യക്തമാക്കിയിരിക്കുന്നു.
പുതുമലയാണ്മതന്‍ മഹേശ്വരന്‍ എന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചു കാണുന്നു.മലയാളഭാഷയുടെ പിതാവെന്ന് വിശേഷിപ്പിക്കുന്നുണ്ടെങ്കിലും മാനകീകൃതമായ ഭാഷാരൂപത്തിന്‍റെ സൃഷ്ടാവ് എന്ന വിശേഷണമാണ് എഴുത്തച്ഛനു കൂടുതല്‍ യോജിക്കുക.എഴുത്തച്ഛന്‍റെ കാലത്തിനും എത്രയോ നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ ശാസനങ്ങളില്‍ മലയാളഅക്ഷരമാല ഉപയോഗിച്ചിരുന്നതായി കാണപ്പെടുന്നതിനാല്‍ മലയാള അക്ഷരമാലയുടെ കര്‍ത്തൃത്വം അദ്ദേഹത്തിനു നല്‍കുന്നതിനെ പലരും എതിര്‍ത്തുകാണുന്നുണ്ട് .എഴുത്തച്ഛന്‍റെ കൃതികളില്‍ മുന്‍ഗാമികളുടെ സ്വാധീനവും കാണാന്‍ കഴിയും.കണ്ണശന്‍മാര്‍ക്കും ചെറുശ്ശേരിക്കും എഴുത്തച്ഛനും മാര്‍ഗ്ഗദര്‍ശകമായ കൃതിയായി രാമചരിതത്തെ കാണുന്നുണ്ട്.രാമചരിതത്തിലെ പല വൃത്തങ്ങളും എഴുത്തച്ഛന്‍ സ്വീകരിച്ചിട്ടുള്ളതായും കാണാം.രാമചരിതത്തില്‍ നിന്ന് എഴുത്തച്ഛന്‍റെ കൃതികളിലേക്കുള്ള ഭാഷാസാഹിത്യത്തിന്‍റെ പരിണാമ പ്രക്രിയയിലെ ഇടത്താവളമാണ് കണ്ണശകൃതികളെന്ന് എന്‍.കൃഷ്ണപിള്ള രേഖപ്പെടുത്തിയിട്ടുണ്ട്.ലീലാതിലകകാരന്‍ പാട്ടിനു നല്‍കിയ നിര്‍വ്വചനത്തില്‍ നിന്നും മാറിനിന്നുകൊണ്ട് സംസ്കൃതത്തോട് അതിനെ ബന്ധപ്പെടുത്താന്‍ കണ്ണശډാര്‍ ശ്രമിച്ചു.സാഹിത്യത്തിലൂടെ സാസ്കാരികാന്തരീക്ഷം മെച്ചപ്പെടുത്താന്‍ എഴുത്തച്ഛനു സാധിച്ചുവെന്നിടത്താണ് എഴുത്തച്ഛന്‍ പൂര്‍വ്വസൂരികളില്‍ നിന്നു വ്യത്യസ്തനാകുന്നത്.തമിഴിനെയും സംസ്കൃതത്തെയും സമന്വയിപ്പിച്ച് നൂതനമായ ഒരു കാവ്യധാര സൃഷ്ടിക്കുന്നതില്‍ എഴുത്തച്ഛന്‍ ഏറെ വിജയിച്ചു എന്നതാണ് സത്യം.രാമചരിതകാരനും രാമകഥാപ്പാട്ടുകാരനും ചമ്പൂകാരന്‍മാരും മണിപ്രവാള കവികളും നമ്പ്യാന്തമിഴും ചെറുശ്ശേരിയും സഞ്ചരിച്ച വഴികളെ കൂടുതല്‍ തെളിമയോടെ നമ്മുടെ മുന്നില്‍ കാട്ടിത്തന്നത് എഴുത്തച്ഛനായിരുന്നു.അവിടെയാണ് മലയാളഭാഷാസാഹിത്യത്തില്‍ അദ്ദേഹത്തിന്‍റെ പ്രൗഢിയും ശ്രേഷ്ഠതയും.രാമചരിതത്തെയും കണ്ണശകൃതികളെയും മാതൃകയാക്കിയ എഴുത്തച്ഛന്‍ വാല്മീകിരാമായണത്തില്‍ നിന്നു ചില്ലറ വ്യതിയാനങ്ങളും തന്‍റെ കൃതിയില്‍ വരുത്തിയിട്ടുണ്ട്. മലയാളഭാഷയുടെയും സംസ്കൃതത്തിന്‍റെയും അയത്നലളിതമായ ചേര്‍ച്ചയാണ് എഴുത്തച്ഛന്‍ കൃതികളില്‍ കാണുക. ഭാഷാപ്രയോഗത്തില്‍ സ്വീകരിച്ച വ്യതിരിക്തത തന്നെ ഏറെ ശ്രദ്ധാര്‍ഹമാണ്.അന്നത്തെക്കാലത്ത് അബ്രാഹ്മണര്‍ ആശങ്കയോടെ കണ്ടിരുന്ന രചനാസ്വാതന്ത്ര്യത്തെ മികവോടെ അവതരിപ്പിക്കുവാന്‍ അദ്ദേഹത്തിനു സാധിച്ചു എന്നത് എടുത്തുപറയേണ്ടതാണ്.സംസ്കൃതത്തെ പ്രയോജനപ്പെടുത്തുമ്പോഴും മലയാളഭാഷയ്ക്കു നല്‍കിയ കരുതല്‍ ആ കൃതികളെ പ്രൗഢഗംഭീരമാക്കുന്നു.അതുകൊണ്ടാകണം ആ ഭാഷയെ നവഭാഷ എന്നു ചരിത്രകാരന്‍മാര്‍ അതിശയോക്തി സ്പര്‍ശമില്ലാതെ രേഖപ്പെടുത്തിയത്.ഗഹനമായ വിഷയങ്ങളെ സുന്ദരമായ ഭാഷയില്‍ കോര്‍ത്തിട്ട പ്രഭാവശാലിയായിരുന്നു അദ്ദേഹം.ഒരു കാലഘട്ടത്തെ ജനങ്ങളെ സംസ്കാരചിത്തരാക്കുന്നതില്‍ ആ പ്രതിഭ വഹിച്ച പങ്കിനെ എത്ര ശ്ളാഘിച്ചാലാണ് മതിവരിക?ഭാഷാശൈലി പരിഷ്കരിച്ചത് എഴുത്തച്ഛനാണെന്ന വാദത്തെ വസ്തുതകള്‍ നിരത്തി കെ.എന്‍.എഴുത്തച്ഛന്‍ സ്ഥാപിക്കുന്നുണ്ട്.മലയാള ഭാഷയുടെ ശക്തിസൗന്ദര്യങ്ങളെ മുഴുവന്‍ സമന്വയിപ്പിച്ച ഭാഷാക്രമം സൃഷ്ടിച്ചത് ഇദ്ദേഹം തന്നെ എന്നതില്‍ സംശയമില്ല.
മീരാഭായ്,സൂര്‍ദാസ്,ജയദേവര്‍,ജ്ഞാനേശ്വര്‍ എന്നിവരെപ്പോലെ നമ്മുടെ ഭാഷയിലൂടെ ഭക്തി പ്രസ്ഥാനദൗത്യം പൂര്‍ത്തീകരിക്കാന്‍ മുന്നില്‍ നിന്നു പ്രവര്‍ത്തിച്ച വ്യക്തിയാണ് എഴുത്തച്ഛന്‍
എഴുത്തച്ഛനെക്കുറിച്ചുള്ള ഗ്രന്ഥങ്ങള്‍ ഇവയാണ്.
1.എഴുത്തച്ഛന്‍ ഒരു പഠനം-ഒ.എന്‍.വി.കുറുപ്പ്
2.തുഞ്ചത്താചാര്യന്‍-ഒരു നിരീക്ഷണം-പി.കെ.പരമേശ്വരന്‍ നായര്‍
3.എഴുത്തച്ഛന്‍റെ കല- പി.കെ.ബാലകൃഷ്ണന്‍
4.തീക്കടല്‍ കടഞ്ഞ് തിരുമധുരം(നോവല്‍)-സി.രാധാകൃഷ്ണന്‍
5.കഥയ മമ,കഥയ മമ(നോവല്‍)-തിരൂര്‍ ദിനേശ്
6.തുഞ്ചത്തെഴുത്തച്ഛന്‍- പി.കെ. നാരായണപിള്ള
കുറച്ചു ചോദ്യങ്ങള്‍
1. എഴുത്തച്ഛന്‍റെ അദ്ധ്യാത്മരാമായണത്തി ല്‍ ഇല്ലാത്തതും മഹാഭാരതത്തി ല്‍ ഉള്ളതുമായ വൃത്തമേതാണ്?
അന്നനട
2.അദ്ധ്യാത്മരാമായണത്തി ന്‍റെ ആദ്യ മലയാള ഗദ്യപരിഭാഷ രചിച്ചതാര്
കെ. പി. നാരായണ പിഷാരടി
3.എഴുത്തച്ഛനെക്കുറിച്ച് څതുഞ്ചന്‍പറമ്പില്‍چ എന്ന പേരില്‍ കവിത എഴുതിയതാര്?
വള്ളത്തോള്‍ നാരായണമേനോന്‍
4.വ്യാസമഹാഭാരതം വിവര്‍ത്തനം ചെയ്തതാര്?
എഴുത്തച്ഛന്‍
5.പുതുമലയാണ്മ തന്‍ മഹേശ്വരന്‍ എന്ന് എഴുത്തച്ഛനെ വിശേഷിപ്പിച്ചതാര്?
സാഹിത്യമഞ്ജരിയില്‍ വള്ളത്തോള്‍ നാരായണമേനോനാണ് ഇങ്ങനെ വിശേഷിപ്പിച്ചത്.
6.തുഞ്ചന്‍ദിനമായി ആഘോഷിക്കുന്നതെന്നാണ്?
ഡിസംബര്‍ 31.
7.چഎഴുത്തച്ഛന്‍ ആന്‍ഡ് ഹിസ് ഏര്‍ലി ഏജ്چ എന്ന പുസ്തകമെഴുതിയതാര്?
ചേലനാട്ട് അച്യുതമേനോന്‍
8.چഎഴുത്തച്ഛനു മുമ്പും പിമ്പുംچ എന്ന പുസ്തകം രചിച്ചതാര്?
സി. കെ ചന്ദ്രശേഖരന്‍ നായര്‍
9.കിളിപ്പാട്ട് മാതൃകയില്‍ കുമാരനാശാന്‍ രചിച്ച കൃതി ഏതാണ്?
കളകണ്ഠഗീതി
10.നമുക്കെഴുത്തച്ഛനെടുത്ത ഭാഷാക്രമക്കണക്കേ ശരണം എന്നു പറഞ്ഞതാര്?
കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍
വിവരണാത്മകമായ കുറച്ചുചോദ്യങ്ങള്‍കൂടി
1.എഴുത്തച്ഛന്‍റെ ഭാഷയ്ക്ക് മലയാള ഭാഷാ ചരിത്രത്തിലുള്ള സ്ഥാനമെന്ത്?
2. കിളിപ്പാട്ടുസാഹിത്യത്തിലെ ഏറ്റവും മികച്ച കൃതികള്‍ എഴുത്തച്ഛന്‍റെ അദ്ധ്യാത്മരാമായണവും ഭാരതവും തന്നെ.. എന്തുകൊണ്ട്?
3.സംസ്കാര ശുദ്ധിയുള്ള ജീവിതവീക്ഷണത്തിന്‍റെയും ഭാഷാപരമായ മലയാളിത്തത്തിന്‍റെയും സങ്കലനമാണ് എഴുത്തച്ഛന്‍റെ കവിതയെ ഉദാത്തമാക്കുന്ന തെന്നു പറയാമോ? ചര്‍ച്ച ചെയ്യുക.
4.പുതിയ ഒരു കാവ്യഭാഷ രൂപപ്പെടുത്തുന്നതിന് എഴുത്തച്ഛന്‍ നല്‍കിയ സംഭാവനകള്‍ എന്തെല്ലാം?
5.മലയാള കവിതാ സാഹിത്യത്തില്‍ കിളിപ്പാട്ടിനുള്ള സ്ഥാനം എന്തെന്ന് ഉപന്യസിക്കുക.
6. കിളിപ്പാട്ടി ന്‍റെ വളര്‍ച്ചയി ല്‍ എഴുത്തച്ഛന്‍റെ മഹാഭാരതത്തി ന്‍റെ സ്ഥാനം ചര്‍ച്ച ചെയ്യുക.
7. മലയാള ഭാഷയുടെ അടിത്തറ ഉറപ്പിക്കുന്ന തി ല്‍ കിളിപ്പാട്ടു കൃതി കള്‍ വഹിച്ച പങ്കെന്തെന്ന് വിമര്‍ശന ബുദ്ധിയോടെ പ രി ശോധിക്കുക.
8. ഭാഷാ സാംസ്കാരിക രംഗങ്ങളില്‍ നിരണം കവികള്‍ തുടങ്ങി വെച്ച പരിഷ്കരണം പൂര്‍ണ്ണതയിലെത്തുന്നത് എഴുത്തച്ഛനിലാണ്. ചര്‍ച്ച ചെയ്യുക.
9. ഭാഷാ പ്രയോഗത്തിലും സാഹിത്യ ദര്‍ശന ത്തിലും അസാമാന്യമായ മികവു പ്രകടിപ്പിക്കുവാന്‍ എഴുത്തച്ഛനു കഴിഞ്ഞു. സ്വാഭിപ്രായം ചര്‍ച്ച ചെയ്യുക.
10. ഭക്തിയുടെയും തത്വ ചിന്തയുടെയും ആവിഷ്കരണത്തില്‍ എഴുത്തച്ഛന്‍റെ ഭാഷാ പരമായ സവിശേഷതകള്‍ ഏവ?
11. എഴുത്തച്ഛന്‍റെ കിളിപ്പാട്ടു കള്‍ പി ല്‍ക്കാല കവികളെ ഏതെല്ലാം തരത്തി ല്‍ സ്വാധീനിച്ചിട്ടുണ്ട്. ചര്‍ച്ച ചെയ്യുക.
12. മലയാള ഭാഷയുടെയും സാഹിത്യത്തിന്‍റെയും അടിത്തറ ഉറപ്പിക്കുന്നതില്‍ കിളിപ്പാട്ടു കൃതികള്‍ വഹിച്ച പങ്ക് എന്തെന്നു വിമര്‍ശന ബുദ്ധിയോടെ പരിശോധിക്കുക.
13. എഴുത്തച്ഛന്‍റെ ഭാഷാ ക്രമം വിവരിക്കുക.
14. എഴുത്തച്ഛന്‍റെ കൃതികളില്‍ പ്രകടമാകുന്ന സംക്ഷേപണ സാമര്‍ത്ഥ്യം ഉദാഹരണസഹിതം വിവരിക്കുക.
ഡോ. ശ്രീവൃന്ദാനായര്‍.എന്‍
.
. താഴെ കൊടുത്തിരിക്കുന്നത് അയച്ചതാണ്. .
ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം എന്ന പ്രാര്‍ത്ഥന എഴുതിയതാര്?
1.പന്തളം രാമവര്‍മ്മ
2.കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍
3.പന്തളം കേരളവര്‍മ്മ
4ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍
2.ഹരിനാമകീര്‍ത്തനം എഴുതിയതാര്?
1.കുമാരനാശാന്‍
2.എഴുത്തച്ഛന്‍
3.പൂന്താനം
4.വള്ള ത്തോള്‍
3.ശക്തിയുടെ കവിയെന്നു വിശേഷിപ്പിക്കുന്നതാരെയാണ്?
1.പി.കുഞ്ഞിരാമന്‍ നായര്‍
2.അക്കിത്തം അച്യുതന്‍ നമ്പൂതിരി
3.ഇടശ്ശേരി ഗോവിന്ദന്‍ നായര്‍
4.കടമ്മനിട്ട രാമകൃഷ്ണന്‍
4. കടമ്മനിട്ട ക്ഷേത്രത്തിലെ പ്രസിദ്ധമായ കലാരൂപമേതാണ്
1.ചാക്യാര്‍കൂത്ത്
2.തെയ്യം
3.വേലകളി
4.പടയണി
5.എം.എസ്.ബാബുരാജ് ഏതു നിലയിലാണ് പ്രസിദ്ധനായത്?
1.കവി
2.ഗാനരചയിതാവ്
3.സിനിമാസംവിധായകന്‍
4.സംഗീതസംവിധായകന്‍
6.ജډദിനം-ആരുടെ പ്രസിദ്ധകഥയാണ്?
1.തകഴി
2.ബഷീര്‍
3.കാരൂര്‍
4.പവനന്‍
7.നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി -ഇത് ആരുടെ നാടകമാണ്?
1.തോപ്പില്‍ ഭാസി
2.കെ.ദാമോദരന്‍
3.എന്‍.കൃഷ്ണപിള്ള
4.ജി.ശങ്കരപ്പിള്ള
8.ഗുരു ചെങ്ങന്നൂര്‍ ഏതു കലയുമായി ബന്ധപ്പെട്ട ആളായിരുന്നു?
1.കഥകളി
2.ഓട്ടന്‍ തുള്ളല്‍
3.പടയണി
4.ചാക്യാര്‍കൂത്ത്
9.അമ്മേ അമ്മേ അവിടുത്തെ മുമ്പില്‍ ഞാനാര് ദൈവമാര് എന്ന പ്രസിദ്ധമായ സിനിമാഗാനം ആലപിച്ച ഗായകനാര്?
1.കെ. ജെ. യേശുദാസ്
2.പി.ജയചന്ദന്‍
3.അയിരൂര്‍ സദാശിവന്‍
4.ബ്രഹ്മാനന്ദന്‍
10. ചെമ്മീന്‍ എന്ന സിനിമയുടെ സംവിധായകനാരാണ്?
1,പി.ഭാസ്കരന്‍
2.രാമു കാര്യാട്ട്
3.അടൂര്‍ ഗോപാലകൃഷ്ണന്‍
4.ജി.അരവിന്ദന്‍
11..മലയാളത്തിലെ ആദ്യ ദിനപ്പത്രമേത്?
1.കേരളമിത്രം
2.സന്ദിഷ്ടവാദി
3.കേരളോപകാരി
4.കേരള കൗമുദി
12.വായസം എനന വാക്കിന്‍റെ അര്‍ത്ഥമാണ്
1.സൂര്യന്‍
2.കാക്ക
3.തോക്ക്
4.ചിലന്തി
13.കാഷായം എന്ന പദത്തിന്‍റെ അര്‍ത്ഥമാണ്
1.നിറമില്ലാത്തത്
2.കറുത്തത്
3.ചെമന്നത്
4.പച്ചയായത്
14.ശുഷിരം എന്ന വാക്കിനര്‍ത്ഥമാണ്
1.എലി
2.ചന്ദ്രന്‍
3.ആന
4.വിളക്ക്
15.കുഴല്‍മന്ദം രാമകൃഷ്ണന്‍ ഏതു വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു
1.മൃദംഗം
2.കുറുങ്കുഴല്‍
3.ചെണ്ട
4.തബല
16.വയസ്യന്‍ എന്ന വാക്കിന്‍റെ അര്‍ത്ഥമാണ്
1.കൂട്ടുകാരന്‍
2.ശത്രു
3.അപരിചിതന്‍
4.പ്രായമായ വ്യക്തി
17.ശരിയായ പദമേത്?
1.വ്യത്യസ്തം
2.വ്യത്യസ്ഥം
3.വിത്യസ്തം
4.വെത്യസ്തം
18.ശരിയായ പദമേത്?
1.നിഖണ്ടു
2.നിഗണ്ടു
3.നിഘണ്ടു
4.നിഘണ്ഠു
19. ശരിയായ പദമേത്?
1.ഫലഭൂയിഷ്ഠം
2. .ഫലബൂയിഷ്ഠം
3. .ഫലഭൂയിഷ്ടം
4. .ഫലബൂയിഷ്ഠം
20. ശരിയായ പദമേത്?
1.സമ്രാട്ട്
2. സാമ്രാട്ട്
3. സമ്രട്ട്
4. സാമ്രട്ട്
21.ശരിയായ ജോഡി ഏത്?
1.അല്ല്-ഇരുട്ട്, അല്ലല്‍-ദുഖം
2. അല്ല്-കുറച്ച്, അല്ലല്‍-ദുഖം
3. അല്ല്-ദുഖം, അല്ലല്‍-കുറച്ച്
4. അല്ല്-കുറച്ച്, അല്ലല്‍-ദാരിദ്ര്യം
22. ശരിയായ ജോഡി ഏത്?
1.ലോപം-കുറവ്,ലോഭം-അത്യാഗ്രഹം
2. ലോപം-കുറവ്,ലോഭം-സന്തോഷം
3. ലോപം-വെറുപ്പ്,ലോഭം-കുറവ്
4. ലോപം-സന്തോഷം,ലോഭം-അത്യാഗ്രഹം
23.കുഴിയാന-ഇതിലെ സന്ധിയേത്?
1.ആദേശം
2.ദ്വിത്വം
3.ആഗമം
4.ലോപം
24.വന്നില്ല എന്നതിലെ സന്ധിയേത്?
1. ദ്വിത്വം
2. ആഗമം
3. ലോപം
4. ആദേശം
25.വാഴയില-ഏതു സന്ധിക്ക് ഉദാഹരണമാണ്?
1. ആദേശം
2. ആഗമം
3. ലോപം
4. ദ്വിത്വം
26.അവന്‍- എന്നതിലെ സന്ധിയേത്?
1. ലോപം
2. ആഗമം
3. ആദേശം
4. ദ്വിത്വം
27.പുള്ളുവന്‍ പാട്ടിനുപയോഗിക്കുന്ന വാദ്യങ്ങളാണ്
1.വീണയും ഇടയ്ക്കയും
2.കുടവും മൃദംഗവും
3. വീണയും കുടവും
4. കുടവും ഗഞ്ചിറയും
28.വഞ്ചിപ്പാട്ട് വൃത്തം എന്ന പേരില്‍ അ റിയപ്പെടുന്നത്
1.തരംഗിണി
2.കാകളി
3.കളകാഞ്ചി
4.തരംഗിണി
29. അ ഹശഹേേല സിീംഹലറഴല ശെ മ റമിഴലൃീൗെ വേശിഴ
എന്നതിനു സമാനമായ മലയാള പ്രയോഗമാണ്
1.പാലം കടക്കുവോളം നാരായണ
2.മുറിവൈദ്യന്‍ ആളെക്കോല്ലും
3.പലനാള്‍ കള്ളന്‍ നാള്‍ പിടിയില്‍
4.മൂക്കില്ലാ രാജ്യത്ത് മുറിമൂക്കന്‍ രാജാവ്
30.മന്നത്ത് പത്മനാഭന്‍റെ ആത്മകഥയാണ്
1.എന്‍റെ കഥ
2.എന്‍റെ ജീവിതകഥ
3.എന്‍റെ ജീവിതസ്മരണകള്‍
4.കഴിഞ്ഞ കാലം
31.വി.കെ. ഭട്ടതിരിപ്പാടിന്‍റെ ആത്മകഥയാണ്
1.അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്
2.കഴിഞ്ഞ കാലം
3.കണ്ണീരും കിനാവും
4.എന്‍റെ കഥ
32.ആശാന്‍ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ?
1.പാലക്കാട്
2.തിരുവനന്തപുരം
3.കണ്ണൂര്‍
4.പത്തനംതിട്ട
33.പത്മരാജന്‍ അ വാര്‍ഡ് ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
1.സംഗീതം
2.സിനിമ
3.നാടകം
4.കായികം
34.മലയാളത്തിലെ ആദ്യ ഡിജിറ്റല്‍ സിനിമ
1.തച്ചോളി അമ്പു
2.മൈ ഡിയര്‍ കുട്ടിച്ചാത്തന്‍
3.പടയോട്ടം
4.മൂന്നാമതോരാള്‍
35.മുല്ലപ്പൂമ്പോടിയേറ്റു കിടക്കും കല്ലിനുമുണ്ടാമോരു സൗരഭ്യം-ആരുടെ വരികള്‍
1.കുമാരനാശാന്‍
2.കുഞ്ചന്‍ നമ്പ്യാര്‍
3.വള്ളത്തോള്‍
4.ഉള്ളൂര്‍
36.ചാട്ടം എന്ന പദം ഏതു വിഭാഗത്ത ില്‍ പെടുന്നു?
1.മേയനാമം
2.ക്രിയാനാമം
3.ഗുണനാമം
4.സര്‍വ്വനാമം
37.സകര്‍മ്മ ക ക്രിയയ്ക്ക് ഉദാഹരണമാണ്
1.ഉറങ്ങുക
2.കഴിക്കുക
3.കിടക്കുക
4.നടക്കുക
38.കേരളന്‍ എന്ന തൂലികാനാമത്തില്‍ അ റിയപ്പെട്ട നവോത്ഥാന നായകനാണ്?
1.വക്കം അബ്ദുല്‍ ഖാദര്‍
2.സഹോദരന്‍ അയ്യപ്പന്‍
3.സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
4.പട്ടം താണുപിള്ള
39.അച്ചിപ്പുടവ സമരം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?
1. സഹോദരന്‍ അയ്യപ്പ
2.ആറാട്ടുപുഴ വേലായുധപ്പണിക്കര്‍
3.സി.കേശവന്‍
4.ഡോ.പല്‍പ്പു
40.മുലൂര്‍ സ്മാരകം ഏതു ജില്ലയിലാണ്?
1.ആലപ്പുഴ
2.പത്തനംതിട്ട
3.കോട്ടയം
4.തിരുവനന്തപുരം
വാക്യവും വാചകവും
പൂര്‍ണ്ണമായ ഒരു ആശയം വെളിപ്പെടുത്തുന്ന വിധം അര്‍ത്ഥമുള്ള ശബ് ദങ്ങള്‍ ചേര്‍ ത്തുണ്ടാക്കുന്നതാണ് വാക്യം.ഏതെങ്കിലും ഒരു വസ്തുതയെപ്പറ്റി പൂര്‍ണ്ണതയോടെ എന്തു പറഞ്ഞാലും അത്തരം പദസമൂഹങ്ങളെ വാക്യമെന്നു പറയാം.ഉദാ: ലളിത നൃത്തം ചെയ്യുന്നു.(ഇവിടെ ആരു നൃത്തം ചെയ്യുന്നു
എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമുണ്ട്)
അര്‍ത്ഥപൂര്‍ത്തീകരണം വന്നിട്ടില്ലാത്ത പദസമൂഹത്തിനു പറയുന്ന പേരാണ് വാചകം.ഉദാ:ഞാന്‍ പോയിട്ടു വന്നപ്പോള്‍
(ഇവിടെ അര്‍ത്ഥ പൂര്‍ത്തീകരണമുണ്ടാകുന്നില്ലെന്നതു ശ്രദ്ധിക്കുക)
അര്‍ത്ഥമനുസരിച്ച് വാക്യങ്ങളെ ഇങ്ങനെ തിരിക്കാം.
1.സൂചകവാക്യം
ഇതിനെ നിര്‍ദ്ദേശക വാക്യമെന്നും പറയാറുണ്ട്.വിശേഷാല്‍ അര്‍ത്ഥ കല്പ്പനയൊന്നും ഇവിടെ കാണില്ല.
ഉദാ: അദ്ദേഹം കോളേജിലേക്കു പോയി.
2.പ്രശ്ന വാക്യം
ചോദ്യരൂപത്തിലുള്ള വാക്യമാണിത്.
ഉദാ: അദ്ദേഹം എവിടെ പോയതാണ്?
3. വ്യാക്ഷേപക വാക്യം
പറയുന്ന ആളിന്‍റെ (വക്താവിന്‍റെ) ശക്തമായ വികാരങ്ങള്‍ പ്രകടിപ്പിക്കുന്ന വാക്യമാണിത്.
ഉദാ: കഷ്ടം,എന്തൊരു അവസ്ഥയാണിത്.
എട്ടാം ഭാഗം
മണിപ്രവാളം
മലയാളഭാഷയുടെ ആദ്യഘട്ടങ്ങള്‍,ഭാഷാസിദ്ധാന്തങ്ങള്‍,തമിഴ് മലയാള ബന്ധം,പാട്ടു പ്രസ്ഥാനം, നിരണം കൃതികള്‍,കൃഷ്ണഗാഥ എന്നിവയെക്കുറിച്ചെല്ലാം നാം കണ്ടുകഴിഞ്ഞു.അടുത്തതായി നാം ചര്‍ച്ച ചെയ്യുവാന്‍ പോകുന്നത് മലയാള സാഹിത്യത്തിന്‍റെ മധ്യകാലഘട്ടത്തെപ്പറ്റിയും ആ കാലഘട്ടത്തിന്‍റെ പ്രത്യേകതയായിരുന്ന മണിപ്രവാളസാഹിത്യ പ്രസ്ഥാനത്തെപ്പറ്റിയുമാണ്.
കേരള ഭാഷയുടെയും സാഹിത്യത്തിന്‍റെയും വളര്‍ച്ചയില്‍ പരമപ്രധാനമായ സ്ഥാനമാണ് സാഹിത്യശാഖയായ മണിപ്രവാളത്തിനുള്ളത്.കാവ്യപ്രമേയം,കാവ്യസൗന്ദര്യം, ഭാഷ എന്നീ ഘടകങ്ങളില്‍ ഒരു പ്രത്യേക പാത വെട്ടിത്തുറക്കാന്‍ സഹായിച്ച പ്രസ്ഥാനം എന്നിതിനെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല.തമിഴിന്‍റെ സ്വാധീനമുള്‍ക്കൊണ്ട തമിഴ് മിശ്ര സാഹിത്യം,സംസ്കൃത സ്വാധീനമുള്‍ക്കൊണ്ട സംസ്കൃത മിശ്ര സാഹിത്യം,തമിഴിന്‍റെയോ സംസ്കൃതത്തിന്‍റെയോ ചുവയില്ലാത്ത ശുദ്ധ മലയാള സാഹിത്യം എന്നിങ്ങനെയുള്ള വ്യത്യസ്ത രീതികളിലാണ് മലയാള ഭാഷയില്‍ സാഹിത്യകൃതികള്‍ ആവിര്‍ഭവിച്ചിരുന്നത്.ആര്യാധിനിവേശത്തിന്‍റെ ഫലമായി ഉണ്ടായതെന്നു വിശ്വസിക്കുന്ന മണിപ്രവാള പ്രസ്ഥാനം അതിന്‍റെ പേരു സൂചിപ്പിക്കുന്നതുപോലെ ഭാഷയും സംസ്കൃതവും (മണിയും പ്രവാളവും) ചേര്‍ന്നുണ്ടായ മിശ്രഭാഷാ പ്രസ്ഥാനമാണ്.ആദ്യകാലത്ത് ഒരു പ്രത്യേക ഭാഷാരീതിയെയായിരുന്നു ഈ പദം സൂചിപ്പിച്ചിരുന്നത്. പിന്നീട് അത് അതേ ഭാഷാരീതിയിലെഴുതുന്ന കാവ്യങ്ങളെക്കുറിക്കുന്ന പദമായി ത്തീര്‍ന്നു.ഇതേരീതിയില്‍ ധാരാളം കാവ്യങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങി.അങ്ങനെ മണിപ്രവാളം ഒരു സാഹിത്യ പ്രസ്ഥാനമായി മാറി.ലീലാതിലകമെന്ന ശാസ്ത്രഗ്രന്ഥത്തില്‍ മണിപ്രവാളത്തിനു നല്‍കിയിരിക്കുന്ന നിര്‍വ്വചനം څഭാഷാ സംസ്കൃത യോഗോ മണിപ്രവാളംچ എന്നാണ്.
ഇതനുസരിച്ച് ഭാഷയും വിഭക്ത്യന്ത സംസ്കൃതപദങ്ങളും തമ്മിലുള്ള സമ്മേളനമാണ് മണിപ്രവാളം.മാണിക്യവും പവിഴവും ചെമന്ന നൂലില്‍ കോര്‍ത്താല്‍ തിരിച്ചറിയാന്‍ കഴിയാത്തതുപോലെ ആവണം ഭാഷാപദങ്ങളും സംസ്കൃതപദങ്ങളും തമ്മില്‍ ചേരേണ്ടതെന്നാണ് പറയപ്പെടുന്നത്.സംസ്കൃതം സംഭാഷണഭാഷയായി ഉപയോഗിച്ചിരുന്ന ആര്യന്‍മാരുടെ സന്നിവേശത്തോടെ സംസ്കൃതം നമ്മുടെ ഭാഷയുമായി ഇടകലരാന്‍ തുടങ്ങി എന്നതാണ് യാഥാര്‍ത്ഥ്യം.ആര്യന്‍മാര്‍ ഇവിടെ കുടിയേറിപ്പാര്‍ക്കാന്‍ തുടങ്ങിയതിനു ശേഷം സാസ്കാരികമായ ഉയര്‍ച്ചയാണ് അവരുടെ ഭാഷയ്ക്കു കൈവന്നത്.ഇവിടുത്തെ നാട്ടുകാരുമായി ഇടപെടേണ്ടി വന്നതിനാല്‍ രണ്ടു കൂട്ടര്‍ക്കും സ്വീകാര്യമായ ഭാഷ രൂപപ്പെടുത്തെണ്ട ആവശ്യമുണ്ടാകുകയും അത് ഭാഷാ മിശ്രണത്തിലേക്ക് എത്തപ്പെടുകയും ചെയ്തു.മണിപ്രവാളത്തിന്‍റെ സാമൂഹിക പശ്ചാത്തലത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍ ഏറെ പ്രസക്തമായ വിവരങ്ങളാണിത് എന്നു സമ്മതിക്കേണ്ടി വരും.എ.ഡി.എട്ടാം നൂറ്റാണ്ടില്‍ കുലശേഖര ചക്രവര്‍ത്തിയുടെ സചിവനായിരുന്ന തോലന്‍റെ ശ്ളോകങ്ങളിലാണ് മണിപ്രവാളത്തിന്‍റെ പ്രാക്തന സ്വഭാവം ആദ്യമായി പ്രകടമാകുന്നത് എന്നതില്‍ നിന്ന് എ.ഡി.എട്ടാം ശതകത്തോടെ ആയിരിക്കാം ഈ പ്രസ്ഥാനത്തിന്‍റെ ഉത്ഭവമെന്നു നിരൂപിക്കാം.നമ്മുടെ സാസ്കാരിക ചരിത്രത്തിന്‍റെ വേരുകള്‍ ഉറച്ചു കിടക്കുന്നത് മണി പ്രവാള സാഹിത്യത്തിലാണെന്നു പറയാറുണ്ട്.സ്ത്രീ വര്‍ണ്ണനാത്മകമായ കാവ്യങ്ങളായിരുന്നു ഇവയില്‍ ഏറിയ പങ്കും.ഉന്നത വര്‍ഗ്ഗത്തിന്‍റെ അലസതയുടെ ബാക്കിപത്രമായും ഈ രചനകളെ വീക്ഷിക്കാറുണ്ട്.ശൃംഗാരത്തിന്‍റെ വിവിധ ഭാവങ്ങളെ ആവിഷ്കരിക്കാന്‍ ശ്രമിച്ച ഇത്തരം കാവ്യങ്ങള്‍ മഹീളാളി മഹാസ്പദമെന്നു വരെ വിശേഷണങ്ങള്‍ നേടി എന്നത് വിസ്മരിക്കാവതല്ല.സാമൂഹിക ജീവിതത്തിന്‍റെ വസ്തു നിഷ്ഠവും പച്ചയുമായ വിവരങ്ങളായിരുന്നു ഓരോ മണിപ്രവാള കൃതികളും. ജീര്‍ണ്ണമായ ആചാരങ്ങള്‍,ദേവദാസി സമ്പ്രദായം, സ്ത്രീകളുടെ സ്ഥാനം, നമ്പൂതിരിമാരുടെ പ്രവര്‍ത്തനങ്ങള്‍, ക്ഷേത്ര ഭരണങ്ങള്‍ എന്നിങ്ങനെ വിപുലമായ ഒരു സാമൂഹികചിത്രമായിരുന്നു ആ കൃതികളില്‍ നിന്നു ലഭിച്ചത് എന്നതില്‍ തര്‍ക്കമില്ല.ഒരുപക്ഷെ ഗൗരവതരമായ ജീവിതസമീപനത്തിന്‍റെ അഭാവമാവാം മണിപ്രവാള കൃതികളുടെ തളര്‍ച്ചയ്ക്കു കാരണമായിത്തീര്‍ന്നത്.എഴുത്തച്ഛന്‍റെ കാലത്തോടെ മണിപ്രവാളകൃതികള്‍ക്കു മങ്ങലേല്‍ക്കാന്‍ തുടങ്ങി.എഴുതിയ കാലഘട്ടത്തിലെ മലയാളഭാഷയുടെ മുഖമാണ് മണിപ്രവാള ഭാഷ പ്രദര്‍ശിപ്പിക്കുന്നത് എന്നതില്‍ തര്‍ക്കമില്ല.ആത്മ പരാമര്‍ശങ്ങള്‍ ഏറെ നിറഞ്ഞു നിര്‍ക്കുന്ന ഇത്തരം കവിതകളെ ആത്മ നിഷ്ഠ കവിതകള്‍ എന്നും നിരൂപകര്‍ വിളിച്ചിട്ടുണ്ട്.
14ാം നൂറ്റാണ്ടിലാണ് മണിപ്രവാള പ്രസ്ഥാനത്തിന് ഒരു ലക്ഷണ ഗ്രന്ഥമുണ്ടായത്.ലീലാതിലകമെന്ന ആ ലക്ഷണ ഗ്രന്ഥത്തില്‍ നിന്നും ലഭ്യമായ വസ്തുതകള്‍ പരിശോധിച്ചാല്‍ അതിവിപുലമായ സാഹിത്യകൃതികള്‍ കൊണ്ട് സമ്പന്നമായിരുന്നു മണിപ്രവാള സാഹിത്യമെന്നു മനസ്സിലാകും.സ്ത്രീ സൗന്ദര്യത്തിന്‍റെ അംഗോപാംഗ വര്‍ണ്ണനകളാലും പ്രകൃതി വര്‍ണ്ണനകളാലും നിബന്ധിതമായിരുന്നു മണിപ്രവാളകൃതികളെല്ലാം തന്നെ.അലങ്കാരങ്ങള്‍,കല്പ്പനകള്‍, ബിംബാവലികള്‍,പദവിന്യാസങ്ങള്‍,സൗന്ദര്യസങ്കല്പ്പങ്ങള്‍,ഭാവപ്രകടനങ്ങള്‍, എന്നിവയുടെ കുത്തൊഴുക്കായിരുന്ന മണിപ്രവാള കവിതകള്‍ അന്നത്തെ ജനതയുടെ കാവ്യാനുശീലനത്തെയും സൗന്ദര്യ സങ്കല്പ്പങ്ങളെയും ആസ്വാദന ശക്തിയെയും അടക്കി ഭരിച്ചിരുന്നു എന്നു വേണം പറയാന്‍. സന്ദേശ കാവ്യങ്ങള്‍
പ്രാചീന കാലഘട്ടത്തിലുണ്ടായ മറ്റൊരു കാവ്യസരണിയായിരുന്നു സന്ദേശ കാവ്യങ്ങള്‍. നായികാ പ്രാധാന്യമേറിയ കാവ്യങ്ങളാണവ.ഉണ്ണുനീലി സന്ദേശം,കോക സന്ദേശം എന്നിവയോടൊപ്പം തന്നെ ആ കാലഘട്ടത്തിലുണ്ടായ മറ്റു കൃതികളാണ് ചെറിയച്ചി, ഇളയച്ചി.കൗണോത്തര, ഉത്തരാ ചന്ദ്രിക,ഇട്ടിയച്ചി,മല്ലിനിലാവ് എന്നിവ.പദ്യരത്നമെന്ന പേരില്‍ ഡോ.പി,കെ നാരായണപിള്ള ഇവയെ സമാഹരിച്ചിട്ടുണ്ട്.നായികാവര്‍ണ്ണനകളാണ് ഇതില്‍ പ്രധാനമായിട്ടുള്ളത്. നായികമാരുടെ സൗന്ദര്യാതിരേകത്തെയാണ് ഇവിടെ വര്‍ണ്ണനാവിധേയമാക്കുന്നത്.
മണിപ്രവാളത്തിന്‍റെ കൈവഴികള്‍ ബഹുമുഖങ്ങളായിരുന്നു.നായികാവര്‍ണ്ണനകളും ചമ്പൂകൃതികളും മണിപ്രവാളത്തെ സമ്പന്നമാക്കി.13ാം ശതകം മുതല്‍ 17ാം ശതകം വരെ മലയാളസാഹിത്യത്തില്‍ നിറഞ്ഞുനിന്ന സാഹിത്യമായിരുന്നു മണിപ്രവാള സാഹിത്യം.സ്ത്രീവര്‍ണ്ണനകള്‍,ദേവദാസീ സമ്പ്രദായങ്ങള്‍,എന്നിവയുടെ കുത്തൊഴുക്കായിരുന്നു ഈ കൃതികളിലൊക്കെ കണ്ടുവന്നത്.
മണിപ്രവാളത്തില്‍ പാലിക്കേണ്ട രണ്ടു വ്യവസ്ഥകളെക്കുറിച്ച് ലീലാതിലകത്തില്‍ പറയുന്നത് ഇങ്ങനെയാണ്.പ്രയോഗിക്കപ്പെടുന്ന ഭാഷാപദങ്ങള്‍ പ്രായേണ പണ്ഡിതന്‍മാരല്ലാത്തവരുടെ ഇടയില്‍ പോലും സാധാരണമായിരിക്കണം.ഭാഷാപദങ്ങളെപ്പോലെ സംസ്കൃതപദങ്ങളും അതിപ്രസിദ്ധമായിരിക്കണമെന്നതാണ് രണ്ടാമത്തെ വ്യവസ്ഥ.ഭാഷയും രസവും പ്രധാനമായത് ഉത്തമ മണിപ്രവാളം, സമനിലയിലായാല്‍ മധ്യമ മണിപ്രവാളം,സംസ്കൃതത്തെ അപേക്ഷിച്ച് ഭാഷാംശവും വാച്യാര്‍ത്ഥത്തെ അപേക്ഷിച്ച് രസവും കുറഞ്ഞിരുന്നാല്‍ അധമമണിപ്രവാളം.ഇതില്‍ നിന്നെല്ലാം നമുക്കു മനസ്സിലാകുന്ന ഒരു പ്രധാന വസ്തുത മണിപ്രവാളത്തിലെ പ്രധാനാംശം മണിപ്രവാളമായിരുന്നു എന്നാണ്.ലളിതമായ അലങ്കാരങ്ങളുപയോഗിക്കുകയും പ്രകൃതി സൗന്ദര്യത്തിനു പ്രാധാന്യം നല്‍കുകയും ചെയ്ത ഇക്കൂട്ടര്‍ മനുഷ്യജീവിതത്തിന്‍റെ നൈമിഷിക സുഖത്തെയാണ് വര്‍ണ്ണിക്കാന്‍ ഇഷ്ടപ്പെട്ടത്.
വൈശികതന്ത്രം, ഉണ്ണിയച്ചീ ചരിതം,ഉണ്ണിയാടി ചരിതം,ഉണ്ണിച്ചിരുതേവീചരിതം എന്നിവ പ്രാചീനമണിപ്രവാളത്തില്‍ പെടുന്നു.കോകസന്ദേശം,ഉണ്ണുനീലിസന്ദേശം എന്നിവ മധ്യകാലമണിപ്രവാളത്തിലും നൈഷധംചമ്പു,ഭാഷാ രാമായണം ചമ്പു,ചന്ദ്രോത്സവം എന്നിവ മൂന്നാംഘട്ട മണിപ്രവാളത്തിലും പെടുന്നു. മണിപ്രവാളത്തിന്‍റെ ഏകദേശ സവിശേഷതകള്‍ മനസ്സിലാക്കിയല്ലോ. മണിപ്രവാളകൃതികളെപ്പറ്റി വിശദമായി അടുത്തലക്കം ചര്‍ച്ച ചെയ്യാം.
1.പ്രാചീനമണിപ്രവാളത്തിലെ അവസാനകൃതി-ചന്ദ്രോത്സവം
2.മണിപ്രവാളത്തിലെ രണ്ടു സാഹിത്യ പ്രസ്ഥാനങ്ങള്‍-ചമ്പുക്കള്‍,സന്ദേശ കാവ്യങ്ങള്‍
3.മണിപ്രവാള ലക്ഷണകൃതി-ലീലാതിലകം
4.മണിപ്രവാളകൃതികളിലെ ഒരു നഗരവര്‍ണ്ണനാ കാവ്യം-അനന്തപുരവര്‍ണ്ണനം
5.മണിപ്രവാളത്തിലെ ലഘുകൃതികളെപ്പറ്റിയുള്ള കൃതി- പി.കെ.നാരായണപിള്ളയുടെ പദ്യരത്നം
6.മണിപ്രവാളമാലയുടെ നടുനായകമായി കണക്കാക്കുന്ന കൃതി-ചന്ദ്രോത്സവം
7.ശൂരനാട്ട് കുഞ്ഞന്‍പിള്ളയുടെ ലീലാതിലകവ്യാഖ്യാനം-കൈരളീതിലകം
8.മണിപ്രവാള സാഹിത്യചിന്തയില്‍ ആദ്യം പരിഗണിക്കേണ്ട കവി തോലനാണെന്ന് അഭിപ്രായപ്പെട്ടത്-എരുമേലി പരമേശ്വരന്‍ പിള്ള.
9. പൂന്താനം എഴുതിയ മണിപ്രവാള കാവ്യം-ഭാഷാ കര്‍ണ്ണാമൃതം
10.ലീലാതിലകത്തിന് ആറ്റൂര്‍ കൃഷ്ണപിഷാരടി രചിച്ച വ്യാഖ്യാനം-ഉډീലനം
ലീലാതിലകം
മണിപ്രവാളലക്ഷണം വിവരിക്കുവാന്‍ സംസ്കൃത ത്തില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ശാസ്ത്രകൃതിയാണ് ലീലാതിലകം.ഉണ്ണുനീലിസന്ദേശത്തിലെ ഒരു ശ്ളോകം ലീലാതിലകത്തില്‍ ഉദ്ധരിച്ചിരിക്കുന്നതു കൊണ്ട് ഉണ്ണുനീലി സന്ദേശത്തിനു ശേഷമാണ് ലീലാതിലകം രചിച്ചതെന്ന് ഊഹിക്കാം.ഇളംകുളം കുഞ്ഞന്‍പിള്ളയുടെ അഭിപ്രായത്തില്‍ 1385 നും 1395 നും ഇടയ്ക്കാണ് ലീലാതിലകത്തിന്‍റെ രചനാകാലം.ഈ കൃതിയുടെ കര്‍ത്താവിനെപ്പറ്റി നിരവധി അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നു.چശൃംഗാരലീലയുടെ തിലകംچ എന്ന അര്‍ത്ഥത്തിലാണ് ലീലാതിലകമെന്ന പേരുവന്നതെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്.സംസ്കൃതം,കന്നട,തമിഴ് എന്നീ ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരുന്ന കൃഷ്ണലീലാശുകന്‍ എന്ന വ്യക്തിയാണ് ലീലാതിലകത്തിന്‍റെ കര്‍ത്താവെന്നും പറഞ്ഞു കാണുന്നു.ലീലാതിലകത്തെ എട്ടു ശില്പങ്ങളായിട്ടാണ് വിഭജിച്ചിരിക്കുന്നത്.ഒന്നാം ശില്പത്തില്‍ മണിപ്രവാളത്തിന്‍റെ ലക്ഷണവും വിഭാഗവും പറഞ്ഞിരിക്കുന്നു.രണ്ടാം ശില്പത്തില്‍ മണിപ്രവാളഭാഷാ സ്വരൂപത്തെക്കുറിച്ചു വിവരിക്കുന്നു.മൂന്നാം ശില്പത്തില്‍ സന്ധികാര്യങ്ങളും നാലാം ശില്പത്തില്‍ അപശബ്ദം,ഗ്രാമ്യം,വിസന്ധി തുടങ്ങിയ ദോഷങ്ങളും ചര്‍ച്ച ചെയ്യുന്നു.അഞ്ചാം ശില്പം മാധുര്യം, പ്രസാദം എന്നീ ഗുണങ്ങളെ നിരൂപണം ചെയ്യുമ്പോള്‍ ശബ്ദാലങ്കാരങ്ങളെപ്പറ്റി ആറാം ശില്പവും അര്‍ത്ഥാലങ്കാരങ്ങളെപ്പറ്റി ഏഴാം ശില്പവും ചര്‍ച്ച ചെയ്യുന്നു.ശൃംഗാരാദി നവരസങ്ങളാണ് എട്ടില്‍ വിവരിക്കപ്പെടുക.സൂത്രം,വൃത്തി,ഉദാഹരണം എന്നിങ്ങനെയാണ് ലീലാതിലകത്തിലെ പ്രതിപാദനസമ്പ്രദായം.
1.താഴെ കൊടുത്തിരിക്കുന്നതില്‍ മൃദു അക്ഷരമേത്?
ദ,ഘ,ണ,ക
ഉത്തരം : ദ
2.വെളുത്തുള്ളി എന്ന പദം ഏതു സന്ധിവിഭാഗത്തില്‍ പെടുന്നു?
ആഗമ സന്ധി,ആദേശ സന്ധി,ലോപസന്ധി,ദ്വിത്വ സന്ധി
ഉത്തരം:ലോപ സന്ധി
3.ശരത്+ ചന്ദ്രന്‍ എന്ന പദം ചേരുമ്പോള്‍ ഉണ്ടാകുന്ന പദമാണ്
ശരഛന്ദ്രന്‍.ശരച്ഛന്ദ്രന്‍. ശരശ്ചന്ദ്രന്‍, ശരച്ചന്ദ്രന്‍
ഉത്തരം:ശരശ്ചന്ദ്രന്‍
4.ഒരു നേരം മുന്നില്‍ നില്‍ക്കും, ഒരു നേരം പിന്നില്‍ നില്‍ക്കും-ഈ കടംകഥയ്ക്ക് ഉത്തരം പറയുക.
കുട,കണ്ണ്, നിഴല്‍,സൂര്യന്‍
ഉത്തരം:നിഴല്‍
5.പലലം എന്ന വാക്കിന്‍റെ അര്‍ത്ഥമാണ്
വഴി, കുളം,പച്ച മാംസം, കുരങ്ങ്
ഉത്തരം: പച്ച മാംസം
6.സ്വകീയം എന്നതി ന്‍റെ വിപരീതപദമേത്?
അസ്വകീയം,സ്വാര്‍ത്ഥം,പരകീയം, പാരതന്ത്ര്യം
ഉത്തരം: പരകീയം
7.ഒരു പുരാണസംഭവത്തെയോ ഐശ്വര്യ സമൃദ്ധിയെയോ പരാമര്‍ശിച്ചു വര്‍ണ്ണിക്കുന്ന അലങ്കാരമാണ്
വ്യാജോക്തി.ഉദാത്തം, ഭാവികം,രൂപകം
ഉത്തരം:ഉദാത്തം
8.താഴെ കൊടുത്തിരിക്കുന്നതില്‍ നിയോജക വാക്യമേത്?
പരീക്ഷയില്‍ ജയിച്ചോ?
ദൈവമേ അനുഗ്രഹിക്കണേ
എന്തൊരു തണുപ്പാണിത്
നന്നായി മഴ പെയ്യുന്നു
ഉത്തരം:ദൈവമേ അനുഗ്രഹിക്കണേ
9.പുന്നപ്ര വയലാര്‍ സമരം പശ്ചാത്തലമാക്കി തകഴി രചിച്ച കഥയാണ്
തലയോട്, ചെമ്മീന്‍ ഏണിപ്പടികള്‍ ,കയര്‍
ഉത്തരം: തലയോട്
10.ഒരു പദം ഇടയ്ക്ക് മുറിക്കേണ്ടി വരുമ്പോള്‍ ഉപ യാഗിക്കുന്ന ചിഹ്നനമാണ്
വലയം,ശൃംഖല.ഉദ്ധരണി,കാകു
ഉത്തരം.ശൃംഖല
11.മുന്‍ വിനയെച്ചത്തിന് ഉദാഹരണമാണ്
പോകവേ കണ്ടു,,പോയി കണ്ടു,പോയാല്‍ കാണാം, പോയാലേ കാണൂ.
ഉത്തരം;പോയി കണ്ടു
12.താഴെ പറയുന്നവയില്‍ വെളുപ്പിന്‍റെ പര്യായമല്ലാത്തത് ഏത്?
ധവളം,ധൗതം,സലിലം,ശ്വേതം
ഉത്തരം:സലിലം
13.ദ്രാവിഡകുടുംബത്തിലെ ഭാഷയല്ലാത്തത് ഏത്?
തമിഴ്, തെലുങ്ക്,കന്നഡ, ബ്രാഹൂയി
ഉത്തരം:ബ്രാഹൂയി
14.വക്താവ് എന്നാല്‍
വാഗ്മി,പോകുന്നയാള്‍,പറയുന്ന ആള്‍, നിരീക്ഷകന്‍
ഉത്തരം: പറയുന്ന ആള്‍
15.മാറ്റം ആഗ്രഹിക്കുന്ന ആള്‍ - ഒറ്റപ്പദമേത്?
പ്രേക്ഷിതന്‍,തിതീര്‍ഷു. ഉല്‍പതിഷ്ണു,പിപാസു
ഉത്തരം: ഉത്പതിഷ്ണു
16.താഴെ പറയുന്നവയില്‍ ചുട്ടെഴുത്ത് ഏത്?
അര്‍,കള്‍, അ, മാര്‍
ഉത്തരം:അ
17.താഴെ പറയുന്നവയില്‍ കൃത്തിന് ഉദാഹരണമാണ്
ഓടുക, ഓട്ടം, നടക്കുക,വരിക
ഉത്തരം:ഓട്ടം
18.ഉത്തമ സര്‍വ്വനാമത്തിന് ഉദാഹരണമാണ്
നിന്‍, എന്‍,ചില, ആര്‍
ഉത്തരം:എന്‍
19.സമുച്ചയ നിപാതത്തിന് ഉദാഹരണമാണ്
അവനും അവളും, അവനോ അവളോ, ഒരേ ഒരാള്‍, ഓരോരുത്തരും
ഉത്തരം: അവനും അവളും
20.എശറലഹശ്യേ യീിറ എന്ന പദത്തിന്‍റെ അര്‍ത്ഥമാണ്
വ്യാജപ്രമാണം
വിതരണോദ്യോഗം
വിവരരേഖാത്തീര്‍പ്പ്
വിശ്വാസപത്രം
ഉത്തരം: വിശ്വാസപത്രം
ഭാഗം 9
മണിപ്രവാളത്തിന്‍റെ ഏകദേശ സവിശേഷതകള്‍ മനസ്സിലാക്കിയല്ലോ. മണിപ്രവാളകൃതികളെപ്പറ്റി ഇനിചര്‍ച്ച ചെയ്യാം.
മണിപ്രവാളത്തിന്‍റെ കൈവഴികള്‍ ബഹുമുഖങ്ങളായിരുന്നു.നായികാവര്‍ണ്ണനകളും ചമ്പൂകൃതികളും മണിപ്രവാളത്തെ സമ്പന്നമാക്കി.13 ാം ശതകം മുതല്‍ 17ാം ശതകം വരെ മലയാളസാഹിത്യത്തില്‍ നിറഞ്ഞുനിന്ന സാഹിത്യമായിരുന്നു മണിപ്രവാള സാഹിത്യം.സ്ത്രീവര്‍ണ്ണനകള്‍,ദേവദാസീ സമ്പ്രദായങ്ങള്‍,എന്നിവയുടെ കുത്തൊഴുക്കായിരുന്നു ഈ കൃതികളിലൊക്കെ കണ്ടുവന്നത്.
സന്ദേശ കാവ്യങ്ങള്‍
പ്രാചീന കാലഘട്ടത്തിലുണ്ടായ കാവ്യസരണിയായിരുന്നു സന്ദേശ കാവ്യങ്ങള്‍. മണിപ്രവാളത്തിലെ മികച്ച സാഹിത്യ പ്രസ്ഥാനമാണ് അവ .നായികാ പ്രാധാന്യമേറിയ കാവ്യങ്ങളാണവ.ഉണ്ണുനീലി സന്ദേശം,കോക സന്ദേശം എന്നിവയോടൊപ്പം തന്നെ ആ കാലഘട്ടത്തിലുണ്ടായ മറ്റു കൃതികളാണ് ചെറിയച്ചി, ഇളയച്ചി.കൗണോത്തര, ഉത്തരാ ചന്ദ്രിക,ഇട്ടിയച്ചി,മല്ലി നിലാവ് എന്നിവ.പദ്യരത്നമെന്ന പേരില്‍ ഡോ.പി.കെ നാരായണപിള്ള ഇവയെ സമാഹരിച്ചിട്ടുണ്ട്.നായികാവര്‍ണ്ണനകളാണ് ഇതില്‍ പ്രധാനമായിട്ടുള്ളത്. നായികമാരുടെ സൗന്ദര്യാതിരേകത്തെയാണ് ഇവിടെ വര്‍ണ്ണനാവിധേയമാക്കുന്നത്.
നായിക,നായകന്‍,സന്ദേശഹരന്‍ എന്നീ മൂന്നു കഥാപാത്രങ്ങളാണ് ഏതൊരു സന്ദേശകാവ്യത്തിലും കാണുക.കാളിദാസന്‍റെ മേഘസന്ദേശമാണ് പ്രഥമ സന്ദേശകാവ്യം.മാര്‍ഗ്ഗനിര്‍ദ്ദേശം,നായികാദര്‍ശനം,ദൂതകൃത്യം,അടയാളവാക്യം എന്നിവ ഏതൊരു സന്ദേശ കാവ്യത്തെയും പൂര്‍ണ്ണമാക്കുന്ന ഘടകങ്ങളാണ്.
സന്ദേശകാവ്യങ്ങളുടെ സാമാന്യസ്വഭാവം മനസ്സിലാക്കുന്നത് നന്നായിരിക്കും.
എന്തെങ്കിലും കാരണത്താല്‍ നായികയില്‍ നിന്നും വേര്‍പെട്ട നായകന്‍ തന്‍റെ താമസസ്ഥലത്ത് കണ്ടുമുട്ടുന്ന ഒരു ദൂതന്‍ വശം നായികയെ ആശ്വസിപ്പിക്കുന്നതിനായി അയയ്ക്കുന്ന വര്‍ത്തമാനങ്ങളാണ് ഏതൊരു സന്ദേശകാവ്യത്തിന്‍റെയും കാതല്‍.വിപ്രലംഭ ശൃംഗാരത്തിനാണ് ഇതില്‍ പ്രാധാന്യം.സന്ദേശവൃത്തമെന്നു പേരായ മന്ദാക്രാന്തയിലാണ് ഇവ രചിച്ചിരിക്കുന്നത്.മേഘസന്ദേശം,ശുകസന്ദേശം, എന്നിവയുടെ വിവര്‍ത്തനങ്ങളും മയൂരസന്ദേശം,ഭൂപസന്ദേശം എന്നീ സ്വതന്ത്രകൃതികളുമാണ് മലയാളത്തിലെ പ്രധാന സന്ദേശ കാവ്യങ്ങള്‍.എല്ലാ സന്ദേശ കാവ്യകര്‍ത്താക്കളും സന്ദേശ കാവ്യരചനയില്‍ കാളിദാസനെ പിന്തുടരുന്നതായി കാണാം. (കേരളത്തിലുണ്ടായ ആദ്യസന്ദേശകാവ്യം ലക്ഷ്മീദാസന്‍ സംസ്കൃതത്തിലെഴുതിയ ശുകസന്ദേശമാണ്.)
ഉണ്ണുനീലി സന്ദേശം
മലയാള ഭാഷയിലെ ആദ്യത്തെ സന്ദേശ കാവ്യമാണ് ഉണ്ണുനീലി സന്ദേശം.ഇതിന്‍റെ കര്‍ത്താവിനെപ്പറ്റി നിരവധി അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നു.നായകനും നായികയ്ക്കും മാത്രമറിയാവുന്ന ദാമ്പത്യ രഹസ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതു കൊണ്ട് നായകനും കവിയും ഒരാള്‍ തന്നെയാണെന്ന് ഉള്ളൂര്‍ അഭിപ്രായപ്പെടുന്നു.വേണാട് ഇളമുറ രാജാവാണ് ഇതിലെ സന്ദേശഹരന്‍.ഉണ്ണിയച്ചീചരിതം മുതല്‍ ചന്ദ്രോത്സവം വരെ നീണ്ടു കിടക്കുന്ന മണിപ്രവാള മാലയിലെ മികച്ച രത്നങ്ങളിലൊന്നായി ഈ കാവ്യത്തെ വിശേഷിപ്പിക്കാം.മധ്യകാല കേരളീയജീവിതമാണ് ഇതിലെ പ്രമേയം.
കഥാസന്ദര്‍ഭം:
മുണ്ടയ്ക്കല്‍ ഭവനത്തിലെ ഉണ്ണുനീലി എന്ന നായികയും നായകനായ ഭര്‍ത്താവും ഒന്നിച്ചുറങ്ങുമ്പോള്‍ കാമാതുരയായ ഒരു യക്ഷി നായകനെയുമെടുത്ത് ആകാശത്തിലൂടെ പറക്കുന്നു.തിരുവനന്തപുരത്തിന്‍റെ മേല്‍ഭാഗത്ത് എത്തിയപ്പോള്‍ നായകന്‍ ഉണരുന്നു.നരസിംഹമന്ത്രം ജപിച്ച അദ്ദേഹത്തെ ഉപേക്ഷിച്ച് യക്ഷി പോകുന്നു.നായകന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപമുള്ള ഉദ്യാനത്തില്‍ വന്നു പതിക്കുന്നു.അവിടെ കണ്ട ആദിത്യവര്‍മ്മ മഹാരാജാവിനോട് ഉണ്ണുനീലിയെക്കുറിച്ചു പറഞ്ഞിട്ട് അവള്‍ക്കുള്ള സന്ദേശം കൊടുത്തയയ്ക്കുന്നു.തിരുവനന്തപുരം മുതല്‍ കടുത്തുരുത്തി വരെയുള്ള മാര്‍ഗ്ഗങ്ങളാണ് വര്‍ണ്ണിക്കുന്നത്.236 ശ്ളോകങ്ങള്‍ ഇതിലുണ്ട്.
തെങ്ങും വാഴയും നിറഞ്ഞ തോപ്പുകള്‍,തണല്‍മരങ്ങള്‍,അവിടുത്തെ സുന്ദരികള്‍, നടക്കാവുകള്‍,ഉദ്യാനങ്ങള്‍,നദികള്‍,തോടുകള്‍ എന്നിങ്ങനെ കേരളത്തിന്‍റെ ഭംഗി മുഴുവന്‍ ഈ കൃതിയില്‍ കാണാം.കേരളത്തിലുണ്ടായിരുന്ന ഭാഷ,കേരളചരിത്രം, സാഹിത്യം എന്നിവയെപ്പറ്റിയെല്ലാം അറിയുവാന്‍ ഇത് ഏറെ സഹായിക്കും.چകാളം പോലെ കുസുമധനുഷോ ഹന്ത പൂങ്കോഴി കൂകിچ എന്നു തുടങ്ങുന്ന വര്‍ണ്ണനകള്‍ ഏറെ ഹൃദ്യമാണ്.മധുരമായ പ്രയോഗങ്ങള്‍,കല്പ്പനാചാതുരി,ഭാവഭംഗി എന്നിവ ഇവിടെ ഏറെ ശ്രദ്ധിക്കേണ്ടതാണ്.
കാളിദാസന്‍റെ സന്ദേശമാതൃകയെ അനുകരിക്കുന്നുണ്ടെങ്കിലും ഉണ്ണുനീലിസന്ദേശം ഒട്ടുമിക്ക കാര്യങ്ങളിലും ഒരു സ്വതന്ത്രകൃതിയാണെന്നു കാണാം.കൃതിയുടെ പ്രാചീനത ഇവിടെ എടുത്തു പറയേണ്ടതാണ്.പ്രകൃതിഭംഗികള്‍ മനോജ്ഞമായി അവതരിപ്പിച്ചിരിക്കുന്ന കൃതിയാണിത് എന്നതില്‍ സംശയമില്ല.
കോകസന്ദേശം
വര്‍ണ്ണനകളും ഭാവനകളും കൂലം കുത്തിയൊഴുകുന്ന കാഴ്ചയാണ് ഇതില്‍ കാണുക.ഒരു വ്യോമചാരി കഥാനായകനെ ദൂരത്തിലാക്കിത്തീര്‍ത്തതായും ഒരു ചക്രവാകം വഴി സന്ദേശം പറഞ്ഞയച്ചതായും ഉണ്ടായ തോന്നല്‍ വിവരിച്ചു കേള്‍പ്പിക്കുന്ന രീതിയിലാണ് ഈ കാവ്യരചന.ഇതിലെ മുഴുവന്‍ പദ്യങ്ങളും കണ്ടുകിട്ടിയിട്ടില്ലതാനും.എ.ഡി.1400 നടുത്താണ് ഇതിന്‍റെ രചനാകാലമെന്നു പറയപ്പെടുന്നു.ഉണ്ണുനീലിസന്ദേശത്തിനു ശേഷമുണ്ടായ കൃതിയാണിത്.
കഥാസന്ദര്‍ഭം:
തന്‍റെ പ്രിയതമയോടൊത്ത് സല്ലപിച്ചുകൊണ്ടിരുന്ന നായകന്‍ പെട്ടെന്ന് അബോധാവസ്ഥയിലാകുന്നു. ബോധം തിരിച്ചു കിട്ടിക്കഴിയുമ്പോള്‍ താന്‍ സ്വപ്നത്തിലനുഭവിച്ച ബുദ്ധിമുട്ടുകള്‍ നായകന്‍ നായികയെ മനസ്സിലാക്കിക്കുന്നു.ഒരു വ്യോമചാരി തന്നെ നായികയില്‍ നിന്നു വേര്‍പെടുത്തി തിരുനാവായിക്കു സമീപം എത്തിച്ചെന്നും അവിടെ താന്‍ കണ്ട ഒരു കോകം വഴി സന്ദേശം നായികയ്ക്കു കൊടുത്തുവിട്ടുവെന്നും അയാള്‍ പറയുന്നു.
ചന്ദ്രോത്സവം
ഭാവസൗന്ദര്യവും ശബ്ദമാധുരിയും നിറഞ്ഞു നില്‍ക്കുന്ന ഈ കാവ്യം ആദ്യകാല മണിപ്രവാളത്തിലെ അവസാന കണ്ണിയാണ്.ഭാഷാപദങ്ങളും സംസ്കൃതപദങ്ങളും മനോജ്ഞമായി ഇതില്‍ സമ്മേളിച്ചിരിക്കുന്നു.അഞ്ചു ഖണ്ഡങ്ങളായി 570 ല്‍പ്പരം ശ്ളോകങ്ങള്‍ ഈ കാവ്യത്തിലുണ്ട്.ശൃംഗാരവര്‍ണ്ണനകളുടെ അതിപ്രസരം പലയിടങ്ങളിലും കാണാം.
മണിപ്രവാള ലക്ഷണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഏറ്റവും അവസാനത്തെ കൃതി എന്ന് വിശേഷിപ്പിക്കാവുന്ന കൃതിയാണിത്.കാവ്യത്തിന്‍റെ പേരു സൂചിപ്പിക്കുന്നതു പോലെ ചന്ദ്രനെ കേന്ദ്രമാക്കിക്കൊണ്ടുള്ള ഉത്സവമാണിത്.മണിപ്രവാളകൃതികളില്‍ പൊതുവെ കണ്ടുവന്ന കാമുകീ കാമുക ബന്ധവും അവര്‍ക്കു പ്രചോദനമായി വര്‍ത്തിക്കുന്ന ചന്ദ്രസങ്കല്പ്പവുമാണ് എ.ഡി.155 നടുത്ത് രചിക്കപ്പെട്ട കൃതിയായ ചന്ദ്രാത്സവത്തിന്‍റെയും മൂലാശയം. തൃശ്ശൂരിനടുത്ത് ചിറ്റിലപ്പള്ളിക്കു സമീപമുള്ള ഒരു നമ്പൂതിരിയാവണം ആ കാവ്യത്തിന്‍റെ കര്‍ത്താവെന്നൂഹിക്കാം.നായകോല്‍പ്പത്തി,ഗര്‍ഭധാരണം,ജനനം,ചോറൂണ്,പെണ്‍കൊട എന്ന ചടങ്ങ് കാമുകന്‍മാരുമായുള്ള രതിക്രീഡകള്‍ എന്നിങ്ങനെയുള്ള വര്‍ണ്ണനകളാല്‍ സമൃദ്ധമാണ് ഈ കാവ്യം.
കഥാസംഗ്രഹം ഇങ്ങനെയാണ്: തന്‍റെ പ്രിയതമനായ ഗന്ധര്‍വ്വനോടു കൂടിഒരു കിന്നരസുന്ദരി മരതകപര്‍വ്വത സാനുവില്‍വിഹരിക്കുന്നു.അവിടെ ഒരു പ്രത്യേക പരിമളം പരക്കുകയും അവര്‍ അതില്‍ ആകൃഷ്ടരാകുകയും ചെയ്യുന്നു.ആ പരിമളത്തിന്‍റെ ഉത്ഭവമന്വേഷിച്ച് ഗന്ധര്‍വ്വന്‍ തൃശ്ശിവപേരൂരിനടുത്തുള്ള ചിറ്റിലപ്പള്ളിയിലെത്തുന്നു. മേദിനീവെണ്ണിലാവെന്ന വേശ്യാംഗന ചന്ദ്രോത്സവം ആഘോഷിക്കുന്നതിനു വേണ്ടി കത്തിച്ചുവെച്ച ദിവ്യ വര്‍ത്തികയുടെ പരിമളമാണതെന്ന് അയാള്‍ മനസ്സിലാക്കുന്നു.ഗന്ധര്‍വ്വന്‍ ആറു ദിവസം അവിടെ താമസിക്കുകയും ശേഷം കിന്നരസുന്ദരിയോട് ആ വാര്‍ത്തകളെല്ലാം തന്നെ അ റിയിക്കുന്നതുമാണ് കാവ്യ പ്രമേയം.മേദിനീ വെണ്ണിലാവിന്‍റെ വിവരണം,ഉത്സവത്തിനു വന്നു ചേരുന്ന സുന്ദരിമാരുടെ വര്‍ണ്ണന,കേരളത്തിന്‍റെ വര്‍ണ്ണന ,ബ്രാഹ്മണ വര്‍ണ്ണന എന്നിങ്ങനെ വര്‍ണ്ണനകളുടെ ഒരു ഘോഷയാത്ര തന്നെയാണ് ചന്ദ്രോത്സവം എന്ന കാവ്യം.
മേഘസന്ദേശം
څസന്ദേശം ഒന്നേയുള്ളു,അത് മേഘസന്ദേശമാണ്چ എന്നാണ് മേഘസന്ദേശത്തെപ്പറ്റി ജോസഫ് മുണ്ടശ്ശേരി പറഞ്ഞത്.വിശ്വസാഹിത്യത്തില്‍ തന്നെ തലയെടുപ്പോടെ നില്‍ക്കുന്ന കാവ്യമാണിത്.
കഥാസന്ദര്‍ഭം: ഏതോ കാരണത്താല്‍ കുബേരന്‍ യക്ഷനെ അയാളുടെ പുതുമണവാട്ടിയില്‍ നിന്നും വേര്‍പെടുത്തി അളകാപുരിയില്‍ നിന്നും രാമപുരിയിലേക്ക് അയയ്ക്കുന്നു.വിരഹിയായ നായകന്‍ മലഞ്ചെരുവിനെ ആലിംഗനം ചെയ്തു നില്‍ക്കുന്ന മഴമേഘത്തെ കണ്ടുമുട്ടുന്നൂ.മേഘത്തോട് തന്‍റെ നായികയ്ക്കു നല്‍കുവാനുള്ള സന്ദേശം കൊടുത്തുവിടുന്നതാണ് കഥ.വിവിധ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് നായികയുടെ അടുത്തെത്തുവാനുള്ള മാര്‍ഗ്ഗങ്ങളും നായകന്‍ മേഘത്തോടു പറഞ്ഞുവിടുന്നതാണ് കഥയില്‍ നാം കാണുക.
മലയാളത്തില്‍ പിന്നീടുണ്ടായ സന്ദേശകാവ്യങ്ങളെല്ലാം തന്നെ മേഘസന്ദേശത്തോടു കടപ്പെട്ടിരിക്കുന്നു എന്നു പറയാറുണ്ട്.കാരണം വിഷയം,കഥനരീതി, എല്ലാം സമാനത നിറഞ്ഞതായിരുന്നു.കവിയുടെ വ്യക്തിപരമായ അംശങ്ങളുടെ കുത്തൊഴുക്ക് ഈ കാവ്യങ്ങളില്‍ ദര്‍ശിക്കാം. ആത്മനിഷ്ഠങ്ങളായ കവനങ്ങള്‍ എന്നു അവയെ വിളിച്ചാല്‍ പോലും തെറ്റു പറയാനാവില്ല.നായികാനായകന്‍മാര്‍ക്കു മാത്രമറിയാവുന്ന രഹസ്യവാക്കുകളും മറ്റു ചില സൂചനകളും അതിനു തെളിവാണ്.
മയൂരസന്ദേശം
മലയാളകവിത മണിപ്രവാളശൈലിയില്‍ നിന്നും ഏറെക്കുറെ മുക്തമായി ക്കഴിഞ്ഞതിനു ശേഷമാണ് കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ മയൂരസന്ദേശം രചിച്ചതെന്നു പറയപ്പെടുന്നു.
കഥാസന്ദര്‍ഭം:
തിരുവിതാംകൂര്‍ ഭരിച്ചിരുന്ന ആയില്യം തിരുനാള്‍ മഹാരാജാവിന്‍റെ അപ്രീതിക്കു പാത്രമായി കേരളവര്‍മ്മത്തമ്പുരാന് ആലപ്പുഴ കൊട്ടാരത്തില്‍ കുറെക്കാലം ബന്ധനസ്ഥനായി കഴിയേണ്ടിവന്നു.പിന്നീടു കുറെക്കാലം ഹരിപ്പാട്ടു കൊട്ടാരത്തിലും താമസിച്ചു.നായകനായ കേരളവര്‍മ്മ ഹരിപ്പാട്ടുനിന്ന് മയൂരം വഴി സന്ദേശം കൊടുത്തയയ്ക്കുന്നതാണ് ഇതിന്‍റെ ഇതിവൃത്തം.നായിക തിരുവനന്തപുരത്താണ് താമസം.ഹരിപ്പാട്ടു നിന്നു തിരുവനന്തപുരം വരെയുള്ള വഴികള്‍,വഴികളിലെ കാഴ്ചകള്‍,മറ്റു വിവരണങ്ങള്‍ എന്നിവയെല്ലാം ഇതില്‍ വര്‍ണ്ണിച്ചിരിക്കുന്നു.ശബ്ദാലങ്കാരങ്ങളും അര്‍ത്ഥാലങ്കാരങ്ങളും അതിമനോഹരമായി സമ്മേളിച്ചിരിക്കുന്നു ഇതില്‍.
ഭാഷാചമ്പുക്കള്‍
സംസ്കൃതഭാഷയുടെ സ്വാധീനശക്തി പ്രകടമാക്കിയ പ്രസ്ഥാനമാണ് ചമ്പൂ സാഹിത്യം.സംസ്കൃത നിയമങ്ങളുടെ അയവും മലയാളത്തിന്‍റെ ശേഷിയും പ്രദര്‍ശിപ്പിച്ച സാഹിത്യ പ്രസ്ഥാനമാണിത്.
സംസ്കൃതത്തില്‍ നിന്നു ഭാഷയിലേക്കു സംക്രമിച്ച ഈ പ്രസ്ഥാനം മണിപ്രവാളത്തിലെ ഏറ്റവും പ്രമുഖമായ സാഹിത്യ പ്രസ്ഥാനമാണ്. സംസ്കൃതത്തില്‍ കാവ്യത്തിന്‍റെ ശാഖകള്‍ ഗദ്യം,പദ്യം,മിശ്രം എന്നിവയാണ്.ഇതില്‍ ഗദ്യവും പദ്യവും ചേര്‍ന്ന മിശ്രരൂപമാണ് ചമ്പുക്കള്‍.څഗദ്യപദ്യാത്മകം കാവ്യം ചമ്പൂരിത്യഭിധീയതേچ എന്നാണ് ചമ്പുവിനു കൊടുക്കുന്ന ലക്ഷണം.സമൂഹത്തില്‍ നില നിന്നിരുന്ന ജീര്‍ണ്ണതകളെ മറ നീക്കി പുറത്തു കാണിക്കുക,ജനങ്ങളില്‍ ഈശ്വരഭക്തി നിറയ്ക്കുക എന്നിവ ചമ്പുവിന്‍റെ ഉദ്ദേശ്യങ്ങളില്‍ പെടുന്നവയാണ്.കൂത്തിനും പാഠകത്തിനും വേണ്ടിയാണ് ഭാഷാചമ്പുക്കള്‍ നിര്‍മ്മിക്കപ്പെട്ടത്.ഹാസ്യത്തിന്‍റെ മേമ്പൊടി ചേര്‍ത്താണ് ചമ്പുവിന്‍റെ രചന.സ്നേഹിതനോടു കഥ പറയുന്ന മട്ടിലാണ് ഇതിന്‍റെ അവതരണം.വന്ദനശ്ളോകത്തോടു കൂടിയാണ് ഓരോ ചമ്പുക്കളും ആരംഭിക്കുക.ശേഷം കഥാസൂചന നല്‍കും.
ചമ്പുക്കളുടെ മറ്റൊരു പ്രധാന സവിശേഷത അതിലെ വര്‍ണ്ണനകള്‍ക്കു നല്‍കുന്ന പ്രാധാന്യമാണ്.വൃത്തബന്ധമുള്ള ഗദ്യവര്‍ണ്ണനകളാണ് അതില്‍ മുഖ്യം.സംസ്കൃത മലയാള പദങ്ങളെ കൂട്ടിയിണക്കിക്കൊണ്ട് വൃത്തബന്ധിയായി വര്‍ണ്ണനകള്‍ ഗദ്യരൂപത്തില്‍ കത്തിക്കയറുന്നത് ചമ്പുവില്‍ കാണാന്‍ കഴിയും. കഥാവസ്തുവിനെക്കാള്‍ ഒരു പടി മുന്നിലാണ് വര്‍ണ്ണനകള്‍ എന്നു പറഞ്ഞാലും തെറ്റില്ല.കുഞ്ചന്‍ നമ്പ്യാര്‍ തന്‍റെ തുള്ളല്‍കൃതികള്‍ക്ക് മാതൃകയാക്കിയത് ഇത്തരം ചമ്പുഗദ്യങ്ങളെയാവണം എന്നും ചരിത്രകാരന്‍മാര്‍ പറയുന്നുണ്ട്.മലയാള കവിതയുടെ വളര്‍ച്ചയില്‍ ചമ്പുക്കളുടെ സ്ഥാനം നിസ്സാരമല്ല.അതിലെ ഭാഷാശൈലിയുടെ സൗന്ദര്യം എടുത്തു പറയേണ്ടതാണ്.ഗൈര്‍വ്വാണിയാകുന്ന ഗംഗയും കൈരളിയാകുന്ന കാളിന്ദിയും യോജിച്ചു ചേര്‍ന്ന് പരിലസിക്കുന്ന പ്രയാഗയാണ് ചമ്പുക്കള്‍ എന്ന മനോജ്ഞമായ പ്രസ്താവന നടത്തിയത് ശ്രീ വടക്കുംകൂര്‍ ആണ്.ഈ പ്രസ്താവന എന്തുകൊണ്ടും ചമ്പൂസാഹിത്യത്തിനു ഇണങ്ങുമെന്ന് ആ കൃതികളിലൂടെ കടന്നുപേകുന്ന ആര്‍ക്കും വ്യക്തമാകും.അന്നത്തെ വ്യവഹാരഭാഷയില്‍ രചിക്കപ്പെട്ട ചമ്പുക്കളില്‍ തനിസംസ്കൃതം, പ്രൗഢവും ലളിതവുമായ മണിപ്രവാളം,പച്ച മലയാളം എന്നിങ്ങനെ പല ഭാഷാരീതികളും കാണുവാന്‍ സാധിക്കും.
13ാം നൂറ്റാണ്ടു മുതല്‍ ചമ്പുക്കള്‍ ആവിര്‍ഭവിച്ചു തുടങ്ങിയെന്നും ഉണ്ണിയച്ചീ ചരിതമാണ് ആദ്യചമ്പുവെന്നും പറയപ്പെടുന്നു.കേരളീയ ബ്രാഹ്മണരാണ് ഭാഷാ ചമ്പുക്കളുടെ രചയിതാക്കളായി അറിയപ്പെടുന്നത്.കേരളീയ ജീവിതങ്ങളെ സുന്ദരമായി അവതരിപ്പിക്കുന്ന കൃതികളില്‍ ശൃംഗാരരസത്തിന് പ്രാധാന്യം നല്‍കിയിരിക്കുന്നു. സംസ്കൃതത്തിലെ പുരാണങ്ങള്‍,ഇതിഹാസങ്ങള്‍,കാളിദാസകൃതികള്‍,സ്വതന്ത്രകൃതികള്‍ എന്നിവയുടെ മേളനമാണ് ചമ്പൂസാഹിത്യമെന്നു പറയാം.വര്‍ണ്ണനകള്‍ക്കു പ്രാധാന്യമുണ്ടെങ്കിലും കാവ്യഗുണത്തിലും ഇവ മികച്ചു നില്‍ക്കുന്നുണ്ട്.
ആദ്യകാല ചമ്പുക്കള്‍
13ാം ശതകത്തിന്‍റെ ഉത്തരാര്‍ദ്ധത്തിലുണ്ടായ രണ്ടു കൃതികളാണ് ഉണ്ണിയച്ചീ ചരിതവും ഉണ്ണിച്ചിരുതേവീ ചരിതവും.മലയാള ചമ്പൂ പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവ് എന്ന വിശേഷണമുള്ള തേവന്‍ ശ്രീകുമാരന്‍ആണ് ഉണ്ണിയച്ചീ ചരിതത്തിന്‍റെ കര്‍ത്താവെന്നു കരുതുന്നു.നായികാ വര്‍ണ്ണനകള്‍ നിറഞ്ഞുനില്‍ക്കുന്ന കാവ്യമാണിത്.
കഥാസന്ദര്‍ഭം: തിരുനെല്ലിക്കു സമീപമുള്ള തിരുമരുതൂര്‍ ക്ഷേത്രത്തിലെ നര്‍ത്തകിയാണ് ഉണ്ണിയച്ചി.ആ സൗന്ദര്യധാമത്തെ കാണുവാന്‍ ഒരു ഗന്ധര്‍വ്വന്‍ വരുന്നതാണ് കാവ്യ സന്ദര്‍ഭം.ഉണ്ണിയച്ചിയുടെ പൂര്‍വ്വകഥ ഒരു ബ്രാഹ്മണ വിദ്യാര്‍ത്ഥിയില്‍ നിന്നും കേള്‍ക്കാനിടയായ ഗന്ധര്‍വ്വന്‍ ആ വിദ്യാര്‍ത്ഥിയോടൊപ്പം ഉണ്ണിയച്ചിയുടെ വീട്ടിലേക്കു പോകുന്നു.അവിടെ വന്നു കിടക്കുന്ന ജ്യോത്സ്യന്‍മാര്‍,നായന്‍മാര്‍,ചാത്തിരന്‍മാര്‍ എന്നിവരെ പരിഹസിക്കുകയാണ് കാവ്യത്തില്‍.
കേരളത്തിലുണ്ടായ ഭാഷാചമ്പുക്കളില്‍ വെച്ച് ഏറ്റവും പഴക്കമേറിയ ചമ്പുവാണ് 13ാം ശതകത്തിന്‍റെ ഉത്തരാര്‍ദ്ധത്തില്‍ എഴുതപ്പെട്ടതെന്നു വിശ്വസിക്കുന്ന ഉണ്ണിയച്ചീ ചരിതം.തേവന്‍ ചിരികുമാരന്‍ ചൊന്ന ചമ്പുമുറ്റവുമാദരാല്‍ എന്ന് അവസ്നത്തെ ശ്ളോകത്തില്‍ പറയുന്നതു കൊണ്ട് ഈ കൃതി ഒരു ചമ്പുവാണെന്നും തേവന്‍ ചിരികുമാരന്‍ ആണ് കവിയെന്നും (ദേവന്‍ ശ്രീകുമാരന്‍) വിശ്വസിക്കുന്നു. നായികാ വര്‍ണ്ണനയിലും സ്ഥലവര്‍ണ്ണനയിലും കവിയുടെ വര്‍ണ്ണനാപാടവം നമുക്കു ദര്‍ശിക്കാനാകും.
ഉണ്ണിച്ചിരുതേവി ചരിതം.
കാവ്യഭംഗിയില്‍ ഉണ്ണിയച്ചിയെക്കാള്‍ മികച്ച കാവ്യമാണ് ഉണ്ണിച്ചിരുതേവി ചരിതം.സാഹിത്യം ,സാമൂഹിക നില,ഭാഷ എന്നിവ കൊണ്ട് ഏറെ ഹൃദ്യമാണ് ഈ കാവ്യം.
കഥാ സന്ദര്‍ഭം : ചോകിരം ഗ്രാമത്തില്‍ ഉണ്ണിയപ്പിള്ളയുടെ മകളായ ഉണ്ണിച്ചിരുതേവിയുടെ സൗന്ദര്യത്തില്‍ മയങ്ങി ദേവേന്ദ്രന്‍ അവളുടെ വീട് അന്വേഷിച്ചു ചെല്ലുമ്പോള്‍ കാണുന്ന കാഴ്ച്ച ആഢ്യന്‍മാരും മാടമ്പിമാരും അവിടെ കാവല്‍ കിടക്കുന്നതാണ്.ഇതുകണ്ട് ഇന്ദ്രന്‍ മടങ്ങുന്നു.ഉണ്ണിച്ചിരുതേവിയെ കവി വര്‍ണ്ണിക്കുന്നത് ഇപ്രകാരമാണ്:
ചെന്താമരമലര്‍ ചേവടിയെന്‍റാല്‍
ചെന്തളിരെന്നെ വെടിഞ്ഞിടുമല്ലോ
പുറവടി നളിനപൂവിളതെന്‍റാല്‍
പുനരാമയ്ക്കമുഖം പിഴയാതോ
അരയാലിലയെന്‍റുദരം ചൊന്‍റാല്‍
അറിയോ കൈത്തലമെന്‍റു നിനപ്പു
മിന്നുക്കൊടി മൃദുകൊടി നടുവെന്‍റാല്‍
മീനധ്വജനുടെ കൊടി മുനിയാതോ
ഉണ്ണിയാടീ ചരിതം
14ാം ശതകത്തിന്‍റെ അന്ത്യത്തില്‍ ഓടനാടു വാണിരുന്ന കേരളവര്‍മ്മയുടെ മകളാണ് ഇതിലെ നായികയായ ഉണ്ണിയാടി.കേരള വര്‍മ്മയുടെ സദസ്യനായിരുന്ന ദാമോദരചാക്യാരാണ് ഈ കൃതി രചിച്ചതെന്നു പറയപ്പെടുന്നു.മറ്റു ചമ്പുക്കളെപ്പോലെ ഈ ചമ്പുവിലും കേരളീയവര്‍ണ്ണനകള്‍ നിറഞ്ഞു നില്‍ക്കുന്നു.
കാവ്യസന്ദര്‍ഭം:ഉണ്ണിയാടിയുടെ മധുരഗാനം കേട്ട് മാരജ്വരപരവകനായ ചന്ദ്രന്‍ രണ്ടു ഗന്ധര്‍വ്വന്‍മാരെ ഭൂമിയിലേക്ക് അയയ്ക്കുനനു.അഞ്ചാം ദിവസം അവര്‍ മടങ്ങിയെത്തുകയും ഉണ്ണിയാടിയെക്കുറിച്ചുള്ള വാര്‍ത്തകളെല്ലാം ചന്ദ്രനെ അ റിയിക്കുകയും ചെയ്യുന്നു.
ഭാഷാചമ്പുവില്‍ ഉപയോഗിക്കുന്ന ഗദ്യം വൃത്തനിബന്ധമായിരിക്കണമെന്നില്ല എന്ന വസ്തുതയെ ഉറപ്പിക്കുന്ന കൃതിയാണിത്. ചമ്പുവില്‍ ദണ്ഡകം ഉപയോഗിക്കാന്‍ തുടങ്ങിയതും ഈ ചമ്പുവിലാണ്. കേരളം, തൃശ്ശിവപേരൂര്‍,കൊടുങ്ങല്ലൂര്‍,ഓടനാട്,കണ്ടിയൂര്‍,മററം എന്നീ പ്രദേശങ്ങള്‍ ഇതില്‍ വര്‍ണ്ണിച്ചിട്ടുണ്ട്. പ്രാവൃട് എന്ന അപ്സരസ്സിന്‍റെ അവതാരമായിട്ടാണ് ഇതില്‍ ഉണ്ണിയാടിയെ വര്‍ണ്ണിക്കുന്നത്.
പുനം നമ്പൂതിരി
അനേകം ചമ്പുക്കളുടെ കര്‍ത്താവായി പരിഗണിക്കപ്പെടുന്ന പുനം നമ്പൂതിരിയെപ്പറ്റി അല്പ്പം മനസ്സിലാക്കാം
15ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പ്രതിഭാധനനായിരുന്ന കവിയായിരുന്നു പുനം നമ്പൂതിരി.അരക്കവി എന്നാണ് ഇദ്ദെഹത്തെ വിശേഷിപ്പിച്ചിരുന്നത് എന്നത് അതിശയമായിത്തോന്നാം. മാനവിക്രമന്‍ ശക്തന്‍ തമ്പുരാന്‍റെ സദസ്സിനെ അലങ്കരിച്ചിരുന്ന പതിനെട്ടരക്കവികളില്‍ ഒരാളായിരുന്നു പുനം നമ്പൂതിരി എന്നു പറയപ്പെടുന്നു.പുനം രചിച്ച ഒരു ശ്ളോകത്തിലെ څഹന്തچ എന്ന പദപ്രയോഗത്തിന് ഉദ്ദണ്ഡ ശാസ്ത്രികള്‍ څഅന്ത ഹന്തയ്ക്കിന്ത പട്ട്چ എന്നു പറഞ്ഞ് ഒരു പട്ട് നല്‍കിയതായി ഐതിഹ്യമുണ്ട്.ആ ശ് ളോകം ഇതാണ്.
താരില്‍തന്വീ കടാക്ഷാഞ്ചല മധുപകുലാരാമ രാമാജനാനാം
നീരില്‍ത്താര്‍ബാണവൈരാകരനികര തമോമണ്ഡലീ ചണ്ഡഭാനോ
നേരത്താതൊരു നീയാം തൊടുകുറികളയായ്കെന്നുമേഷാകുളിക്കു
ന്നേരത്തിന്നിപ്പുറം വിക്രമനൃവരധരാ ഹന്ത കല്പാന്തതോയേ
ഇത്രയും പ്രഗല്ഭനായ ഒരു പണ്ഡിതനെ അരക്കവി എന്നുവിശേഷിപ്പിച്ചതെന്തെന്നു നമുക്കു തോന്നിയേക്കാം.പതിനെട്ടു രാജകീയ കവികള്‍ എന്നാണ് അരക്കവികള്‍ എന്നല്ല എന്നൊരു വ്യാഖ്യാനവും ഇതിനോടു ചേര്‍ന്ന് നിലവിലുണ്ട്.രാവണോത്ഭവം മുതല്‍ ശ്രീരാമന്‍റെ സ്വര്‍ഗ്ഗാരോഹണം വരെയുള്ള രാമായണകഥകള്‍ ചമ്പുക്കളായി പുനം രചിച്ചിട്ടുണ്ടെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
രാമായണചമ്പു
ഭാഷാചമ്പുക്കളില്‍ കാവ്യഗുണം കൊണ്ട് പ്രഥമസ്ഥാനം അര്‍ഹിക്കുന്ന കൃതിയാണിത്.സംസ്കൃത ശൈലിയുടെ ആടോപം പുനത്തിന്‍റെ ദൈര്‍ഘ്യമേറിയ ഈ ചമ്പുവില്‍ കാണാം. സുന്ദരമായ നിരവധി വര്‍ണ്ണനകള്‍,കല്പ്പനകള്‍ എന്നിവയാല്‍ സമ്പന്നമാണ് ഈ കൃതി.മണിപ്രവാളത്തിന്‍റെ മനോഹരമായ തലോടലുകളും ഇതില്‍ നിറഞ്ഞുനില്‍ക്കുന്നു. ശബ്ദാര്‍ത്ഥങ്ങളുടെ ചേര്‍ച്ചയാണ് മറ്റൊരു വൈശിഷ്ട്യം.
രാവണോത്ഭവം മുതല്‍ ശ്രീരാമാദികളുടെ സ്വര്‍ഗ്ഗാരോഹണം വരെയുള്ള കഥ ഇതില്‍ വര്‍ണ്ണിച്ചിരിക്കുന്നു. പോര്‍ച്ചുഗീസുകാര്‍ കേരളത്തില്‍ വന്നതിനു ശേഷമാണ് രാമായണചമ്പുവിന്‍റെ ജനനമെന്നും പറയപ്പെടുന്നു.ഗൈര്‍വാണിയുടെ കനകകമണിഭൂഷണങ്ങളായ രാമായണ ഭാരത പൂര്‍വ്വ ഭാരതാദി ചമ്പുക്കള്‍ക്കു കൂടി ഗുണപുഷ്ടി കൊണ്ടു ഭാഷാരാമായണം ചമ്പുവിനെ സമീപിക്കുവാന്‍ കഴിയില്ല എന്ന വടക്കുംകൂര്‍ രാജരാജ വര്‍മ്മയുടെ അഭിപ്രായം രാമായണ ചമ്പുവിന്‍റെ സാഹിത്യഗുണത്തെയാണ് സൂചിപ്പിക്കുന്നത്.
ഭാരതം ചമ്പു
14 ഭാഗങ്ങളായി ഭാരതകഥ പ്രതിപാദിക്കുന്ന ഈ കൃതിയും രാമായണം ചമ്പൂകാരന്‍റേതാണെന്നു പറയപ്പെടുന്നു.പുനത്തിന്‍റെ കൃതിയായി ഗണിക്കപ്പെടുന്ന ഈ കൃതി രാമായണചമ്പുവിനെപ്പോലെ മികച്ചതാണെന്ന് അഭിപ്രായമില്ല.എങ്കിലും അതിസുന്ദരങ്ങളായ കല്പ്പനകളാല്‍ ഇത് പരിലസിക്കുന്നുണ്ട്.
പാവനയശസ്സാം പുഞ്ജംപോലെ
ഹിമകരമഹസ്സാംപിണ്ഡം പോലെ
പുരഹരശോഭാനിലയം പോലെ
കലശാംബുധിതന്‍ കഠിനത പോലെ
ഗംഗാസലിലം പൊങ്ങും പോലെ എന്ന കൈലാസ വര്‍ണ്ണന ഏറെ പ്രശസ്തമാണ്.
രാജരത്നാവലീയം:
മഴമംഗലത്തിന്‍റെ കൃതികളാണ് രാജരത്നാവലീയവും കൊടിയ വിരഹവും.കാലം മാറിപ്പിറന്ന ഉണ്ണിയാടീചരിതമെന്ന് ഇതിനെ വിശേഷിപ്പിച്ചു കാണുന്നു. വിഷയസമാനതയാണ് കാരണം.ഇതിലെ നായിക ഒരു നര്‍ത്തകിയും നായകന്‍ കൊച്ചിരാമവര്‍മ്മ മഹാരാജാവുമാണ്. കൊച്ചീരാജാവായിരുന്ന രാമവര്‍മ്മയ്ക്ക് മന്ദാരമാല എന്ന യുവതിയോടു തോന്നിയ സാങ്കല്പ്പിക പ്രണയമാണ് ഇതിലെ കഥാതന്തു.നായികാ നായകന്‍മാരുടെ അയോഗ വിപ്രലംഭം മനോഹരമായി വര്‍ണ്ണിച്ചിരിക്കുന്നു.
കൊടിയ വിരഹം:
സംഗീതകേതു എന്ന ക്ഷത്രിയ യുവാവിന് ശൃംഗാര ചന്ദ്രിക എന്ന നായികയുമായി ഉണ്ടായ സമാഗമവും വിരഹവുമാണ് ഇതിലെ പ്രതിപാദ്യം.ശബ്ദാര്‍ത്ഥ പ്രയോഗങ്ങളുടെ ഹൃദ്യതയാണ് ഇവിടെ കാണാന്‍ കഴിയുക.ശ്രവണ മാത്രയില്‍ ത്തന്നെ അനുരാഗമുണ്ടായി വിവാഹം കഴിച്ച നായികാ നായകന്‍മാര്‍ക്ക് ദൗര്‍ഭാഗ്യം നിമിത്തം പിരിയേണ്ടി വന്നു.തുടര്‍ന്നുണ്ടായ വിരഹതാപമാണ് കൊടിയവിരഹം ആവിഷ്കരിക്കുന്നത്.
നൈഷധം ചമ്പു
മഴമംഗലം നാരായണന്‍ നമ്പൂതിരിയാണ് ഇതിന്‍റെ കര്‍ത്താവ്. നേരത്തെ സൂചിപ്പിച്ച കൊടിയ വിരഹവും രാജരത്നാവലീയവും കര്‍ത്താവിന്‍റെ കാര്യത്തില്‍ അല്പ്പം വിവാദം നേരിടുന്നുവെങ്കിലും നൈഷധം ചമ്പു എന്ന ഒറ്റകൃതി കൊണ്ട് ചമ്പൂ സാഹിത്യത്തില്‍ നിര്‍ണ്ണായകസ്ഥാനം നേടാന്‍ മഴമംഗലത്തിനു കഴിഞ്ഞു.
നളന്‍റെയും ദമയന്തിയുടെയും കഥ വിവരിക്കുന്നു ഇതില്‍. നളദമയന്തീമാരുടെ വിവാഹം,നളനു ചൂതുകളിച്ച് രാജ്യം നഷ്ടപ്പെടുന്നത് എന്നിവയാണ് ഈ ചമ്പുവിലെ പ്രധാന ഭാഗങ്ങള്‍. മഴമംഗലത്തിന്‍റെ സ്വതന്ത്രരചനയാണിതെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.
കൊച്ചീരാജാവിന്‍റെ സദസ്യനായിരുന്ന നീലകണ്ഠകവി മറ്റൊരു ചമ്പുകര്‍ത്താവായിരുന്നു. ഇദ്ദേഹം മഴമംഗലത്തിന്‍റെ സമകാലീനനായിരുന്നു എന്നു പറയപ്പെടുന്നു. ശതസോമന്‍ എന്ന രാജാവ് ശിവനെ തപസ്സു ചെയ്ത് ശിവവിഗ്രഹം നേടുകയും അത് പെരിഞ്ചെല്ലൂരില്‍ സ്ഥാപിക്കുകയും ചെയ്യുന്ന കഥയാണ് ഇദ്ദേഹത്തിന്‍റെ ചമ്പുവായ څചെല്ലൂര്‍ നാഥോദയچത്തിന്‍റെ കഥ.
ഇതു കൂടാതെ നാരായണീയം, തെങ്കലൈ നാഥോദയം എന്നിവയും ഇദ്ദേഹത്തിന്‍റേതാണ്.തളിപ്പറമ്പ് പെരും ചെല്ലൂര്‍ ക്ഷേത്രം, തൃപ്പൂണിത്തുറ വിഷ്ണു ക്ഷേത്രം, വടക്കും നാഥക്ഷേത്രം എന്നിവിടങ്ങളിലെ പ്രതിഷ്ഠകളുടെ മഹത്വം ഭക്തിരസപ്രധാനമായി വര്‍ണ്ണിച്ചിരിക്കുന്നത് ഇവിടെ കാണാം.
തൃശൂര്‍ വടക്കുംനാഥക്ഷേത്രത്തെ തെക്കന്‍ കൈലാസമായി വര്‍ണ്ണിക്കുന്ന ചമ്പുവാണ് څതെങ്കൈല നാഥോദയംچ.ഈ ചമ്പുക്കള്‍ കൂടാതെ കാളിയമര്‍ദ്ദനം,കംസവധം, ഗജേന്ദ്രമോക്ഷം,കൃഷ്ണാവതാരം, പ്രഹ്ളാദചരിതം,ദക്ഷയാഗം എന്നിവയും ഈ വിഭാഗത്തില്‍ പെടുന്നവയാണ്.
അമോഘരാഘവം ചമ്പു
കേരളീയ കവികളുടെ കൃതികളില്‍ ആദ്യമായി കണ്ടുകിട്ടിയ സംസ്കൃതചമ്പുവാണ് ദിവാകരന്‍ എന്ന ഗ്രന്ഥകര്‍ത്താവ് രചിച്ച അമോഘരാഘവം.രാമായണത്തിലെ ബാലകാണ്ഡകഥ ഇതിവൃത്തമാക്കിയ ഈ കാവ്യം എ.ഡി.1299 ലാണ് രചിക്കപ്പെട്ടതെന്നു കരുതുന്നു.തന്‍റെ കാവ്യം കേട്ടു സന്തോഷിച്ച രാഘവനെന്ന കേരള രാജാവ് ദാനം ചെയ്തതുകൊണ്ടാണ് ഗ്രന്ഥത്തിന് അമോഘരാഘവമെന്ന പേര് നല്‍കിയതെന്ന് കവി തന്നെ പ്രസ്താവിച്ചിട്ടുണ്ട്.
കാമദഹനം
കുമാരസംഭവത്തില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട ഈ കൃതിയും പുനം നമ്പൂതിരിയുടേതാണെന്നു പറയപ്പെടുന്നു.കാമദഹനത്തിനു ശേഷം ലോകത്തിനു പിടിപെട്ട ദുരന്തത്തെ അതീവഗംഭീരമായി കവി ഇവിടെ അവതരിപ്പിച്ചിരിക്കുന്നു.
നളചമ്പു
ദമയന്തീചമ്പു എന്നു കൂടി പേരുള്ള ഈ ചമ്പു സംസ്കൃതത്തിലെ അതിപ്രാചീനചമ്പുവാണ്.ത്രിവിക്രമഭട്ടന്‍റെ ഈ കൃതിക്ക് കണ്ടുകിട്ടിയിട്ടുള്ള സംസ്കൃത ചമ്പുക്കളില്‍ ഹേമചന്ദ്രന്‍റെ ചമ്പൂലക്ഷണം അനുസരിക്കുന്ന കൃതി കൂടിയാണെന്ന വിശേഷണവുമുണ്ട്.
ചോദ്യങ്ങള്‍
1.കോക സന്ദേശത്തില്‍ പരാമര്‍ശവിധേയനാകുന്ന കവി-തോലന്‍
2.ശുകസന്ദേശത്തിന് ഗൗരീദാസന്‍ എഴുതിയ വ്യാഖ്യാനം- ചിന്താതിലകം
3.കോകസന്ദേശം അവസാനിക്കുന്നത് ഒരു കവിയെ വര്‍ണ്ണിച്ചു കൊണ്ടാണ്. ആരാണ് ആ കവി?- ഇടപ്പള്ളി
4.څഉണ്ണുനീലി സന്ദേശം ചരിത്ര ദൃഷ്ടിയിലൂടെچ എന്ന കൃതി ആരുടേതാണ്- ഇളമകുളം കുഞ്ഞന്‍പിള്ള
6.ശ്രീ പര്‍വ്വതം വലിയങ്ങാടി വര്‍ണ്ണിക്കുന്ന കൃതി- ഉണ്ണിയാടീചരിതം
7. ഉണ്ണുനീലി സന്ദേശം പരിഹാസകവനമാണെന്ന് അഭിപ്രായപ്പെട്ടത്- കുട്ടികൃഷ്ണ മാരാര്‍
8.സന്ദേശ കാവ്യങ്ങളെ പരിഹസിച്ചു കൊണ്ട് ശീവൊള്ളി നാരായണന്‍ നമ്പൂതിരി എഴുതിയ കാവ്യം- ദാത്യൂഹ സന്ദേശം
9. കേരള വര്‍മ്മയുടെ സന്ദേശകാവ്യം- മയൂരസന്ദേശം
10.കുറത്തിപ്പാട്ടു രീതിയിലുള്ള സന്ദേശകാവ്യം- ശുകസന്ദേശം
വിവരണാത്മക ചോദ്യങ്ങള്‍ ( കൊടുത്തിട്ടില്ല)
1.ഉണ്ണുനീലി സന്ദേശത്തിന്‍റെ ആസ്വാദ്യതയ്ക്ക് അടിസ്ഥാനം അതിലെ അലങ്കാര കല്പ്പനകളാണ്-ചര്‍ച്ച ചെയ്യുക
2.സന്ദേശ കാവ്യങ്ങള്‍ പ്രായേണ ശൃംഗാരപ്രധാനങ്ങളായ കൃതികള്‍ തന്നെയെങ്കിലും അവയില്‍ രചന കാലത്തെ ചരിത്രപരവും ഭൂമിശാസ്ത്രപരവും സാമൂഹികവുമായുള്ള പല കാര്യങ്ങളും വര്‍ണ്ണിച്ചിരിക്കുന്നതായി കാണാം.- ഉണ്ണുനീലി സന്ദേശത്തെ മുന്‍ നിര്‍ത്തി ചര്‍ച്ച ചെയ്യുക.
3.മണിപ്രവാളം എന്നാലെന്ത്? ഏതെങ്കിലും ഒരു മണിപ്രവാള കൃതിയെ ആസ്പദമാക്കി മണിപ്രവാള ഭാഷയുടെ പ്രത്യേകതകള്‍ വിശദമാക്കുക
4.കേരളീയ സന്ദേശകാവ്യങ്ങളുടെ സവിശേഷതകള്‍ എന്തെല്ലാം?
5.പാട്ടും മണിപ്രവാളവും ഭാഷാ പ്രസ്ഥാനങ്ങളോ സാഹിത്യ പ്രസ്ഥാനങ്ങളോ?
6.പ്രാചീനമണിപ്രവാള കൃതികളിലെ ഭാഷാപരമായ സവിശേഷതകള്‍ ഏവ?
7. മണിപ്രവാള ഭാഷയുടെ ഏറ്റവും മികച്ച മാതൃകയായി കാണാന്‍ കഴിയുക ഉണ്ണുനീലി സന്ദേശത്തെയാണ്-ശരിയോ?
8.പ്രാചീന ചമ്പുക്കളേവ? അവയുടെ സാഹിത്യപരമായ പ്രത്യേകതകള്‍ ഏവ?
9.മദ്ധ്യകാല ചമ്പുക്കളുടെ സാഹിത്യപരമായ സവിശേഷതകള്‍ ഏവ?
10.ചമ്പുക്കളിലെ നാടോടിത്തം വിവരിക്കുക.
ഭാഗം 10
മണിപ്രവാളത്തിലെ മികച്ച സാഹിത്യപ്രസ്ഥാനങ്ങളെക്കുറിച്ചും ബന്ധപ്പെട്ട കൃതികളെക്കുറിച്ചും കഴിഞ്ഞ ലക്കത്തില്‍ നാം പരിചയപ്പെട്ടു.നാടോടിസാഹിത്യത്തെക്കുറിച്ചാവാം ഈ ലക്കം.
നാടോടി സാഹിത്യം
ജനജീവിത ചരിത്രം പറയുന്നതും അദ്ധ്വാനത്തിന്‍റെ സാഹിത്യം ഇടകലര്‍ന്നതുമായ ഗാനശാഖയാണ് നാടന്‍ പാട്ടുകള്‍. തലമുറകളായി പിന്തുടര്‍ന്നു വരുന്ന അനുഭവങ്ങളുടെയും വ്യത്യസ്തങ്ങളായ അറിവിന്‍റെയും ചിത്രാവിഷ്കാരമാണ് നാടന്‍ പാട്ടുകള്‍ . അവ നമ്മുടെ സംസ്കാരത്തിന്‍റെ മൂലസ്രോതസ്സുകളാണ്. സംഭവബഹുലമായ ജീവിതത്തിന്‍റെ സമസ്ത മേഖലകളെയും അനാവരണം ചെയ്യുന്നതാണ് സംസ്കാരത്തിന്‍റെ സിരാ കേന്ദ്രങ്ങളായ നാടന്‍ പാട്ടുകള്‍.കഥാഖ്യാനം നിര്‍വ്വഹി ക്കുന്ന നാടന്‍ പാട്ടുകള്‍ സാഹിത്യത്തിനു തന്നെ ഏറെ മുതല്‍ക്കൂട്ടാണ്.
അമിതവര്‍ണ്ണനകളുടെയോ അതിഭാവുകത്വത്തിന്‍റെയോ കലര്‍പ്പില്ലാത്തതും പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ പ്രതിഫലിപ്പിക്കുന്നതുമായ ആവിഷ്ക്കാര മാതൃകകളാണ് നാടന്‍ പാട്ടുകള്‍.ഉപാസനാമൂര്‍ത്തികളെ സ്തുതിക്കുന്ന പാട്ടുകള്‍,തൊഴില്‍പരമായ പാട്ടുകള്‍, വിനോദപരമായ പാട്ടുകള്‍,സാമൂഹിക സംഭവങ്ങള്‍ ഉള്‍പ്പെട്ട പാട്ടുകള്‍,അനുഷ്ഠാന ഗാനങ്ങള്‍, എന്നിവ ഇതിലുള്‍പ്പെടുന്നു.ദേശദേവതകളെപ്പറ്റിയുള്ള പാട്ടുകളാണ് നാടോടി സാഹിത്യത്തിലെ പ്രബലവിഭാഗം.പാനത്തോറ്റങ്ങള്‍,കണ്ണകി ത്തോറ്റങ്ങള്‍,തെയ്യത്തോറ്റം,കതിവന്നൂര്‍ വീരന്‍ തോറ്റം,നാഗത്തോറ്റം എന്നിവയും പ്രധാനം.
എഴുത്തു സാഹിത്യം രൂപപ്പെടുന്നതിനു മുമ്പുള്ള ഈ സാഹിത്യരൂപം എഴുത്തിന്‍റെ ഭാഷാശൈലിയില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്. ഓരോ ദേശത്തിന്‍റെയും സംസ്കാരം വരും തലമുറകളിലേക്കു പകര്‍ന്നുനല്‍കാനായി സവിശേഷമായ ഈണങ്ങളുടെയും താളങ്ങളുടെയും അകമ്പടിയോടെ സൃഷ്ടിക്കപ്പെട്ട ഈ പാട്ടുകള്‍ അജ്ഞാതകര്‍ത്തൃകങ്ങളാണ്.ജീവിതാനുഭവങ്ങളും പ്രാദേശിക ചരിത്രങ്ങളും ഇതില്‍ വന്നു നിറയുന്നുണ്ട്.നാടോടിപ്പാട്ടിനെ പ്രകൃതമനുസരിച്ചും രീതിയനുസരിച്ചും പല വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.ആലാപനത്തിലും ആഖ്യാനരീതിയിലും ഇവ വ്യത്യാസപ്പെട്ടിരിക്കുന്നു.വടക്കന്‍ പാട്ടുകള്‍,തെക്കന്‍ പാട്ടുകള്‍,ഇടനാടന്‍ പാട്ടുകള്‍ എന്നിങ്ങനെ അനവധി വിഭാഗങ്ങള്‍ ഈ നാടോടിസാഹിത്യത്തിനുണ്ട്.ഈണ താള ബന്ധിതവും സംഗീതാത്മകവുമായ പാട്ടുകളും ഈ പാട്ടുശാഖയില്‍ കാണാം.വായ്ത്താരി പ്രയോഗവും താളത്തിലുള്ള ആവര്‍ത്തനവും ശ്രാവ്യസുഖം നല്‍കുന്നവയാണ്.
കൊല്ലവര്‍ഷാരംഭത്തോടെയുണ്ടായ തോറ്റം പാട്ടുകള്‍, നാടന്‍പാട്ടുകള്‍ എന്നിവയിലാണ് മലയാളസാഹിത്യത്തിന്‍റെ ആദിരൂപം ദര്‍ശിക്കുവാന്‍ കഴിയുന്നത്.സാഹിത്യത്തിന്‍റെ ആദിരൂപം ശബ്ദഭംഗിയും അര്‍ത്ഥ പുഷ്ടിയും ലാളിത്യവും നിറഞ്ഞ പാട്ടുകളിലാവാം.ജീവിതത്തിന്‍റെ ആത്മാര്‍ത്ഥമായ ആവിഷ്കരണങ്ങളാണ് നാടന്‍ പാട്ടുകള്‍.ചുണ്ടുകളില്‍ നിന്നു ചുണ്ടുകളിലേക്ക് പകര്‍ന്നു പാടിയ ഈ ഗാനങ്ങള്‍ ഹൃദയത്തിന്‍റെ സംഗീതമാണ്.ഹൃദയഭാഷയാല്‍ വിരചിതമായ ഗാനശാഖയാണ് നാടന്‍പാട്ടുകള്‍.അനുഷ്ഠാനപരമായ പാട്ടുകള്‍,കുത്തിയോട്ടപ്പാട്ടുകള്‍,സംഘകളിപ്പാട്ടുകള്‍,കൃഷിപ്പാട്ടുകള്‍,വള്ളപ്പാട്ടുകള്‍, എന്നിവ നാടന്‍ പാട്ടുകളില്‍ ചിലതു മാത്രം.
നാടന്‍ പാട്ടുകളിലെ പ്രതിപാദനം സരളമാണ്.നാടോടി സംഭാഷണരീതിയും ഇവിടെ കാണാം.നാടന്‍ പാട്ടുകളിലെ നായകന്‍മാര്‍ പലരും ജനഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിക്കഴിഞ്ഞവരാണ്.400 വര്‍ഷത്തെ പഴക്കം അവകാശപ്പെടാവുന്ന ഈ പാട്ടുകള്‍ മലയാളത്തിന്‍റെ ചൈതന്യവും ഊര്‍ജ്ജവും നിലനിര്‍ത്തുന്നതിലും ഏറെ മുന്നിലായിരുന്നു.ഹൃദയാവര്‍ജ്ജകങ്ങളായ നാടന്‍പാട്ടുകള്‍ സ്വപ്ന സുന്ദരമായ ഒരു ലോകത്തിന്‍റെ കാഴ്ചകളും നമുക്കു മുന്നില്‍ വിടര്‍ത്തിത്തരുന്നുണ്ട്.ഒരു ജനതയുടെ സാംസ്കാരിക സാമൂഹിക ജീവിതങ്ങളുടെ പ്രതിഫലനമാണവ.ഒപ്പം കലാപരമായ ഔന്നത്യത്തിന്‍റെ സാക്ഷിപത്രങ്ങളും .ഗാനാത്മകത്വം,ലാളിത്യം,സൗന്ദര്യം,ജീവിതഗന്ധയായ കല്പ്പനകള്‍ എന്നിവയുടെ കേദാരമാണ് നാടന്‍പാട്ടുകള്‍ ഓരോന്നും.
മനുഷ്യന്‍റെ സ്വതേയുള്ള സൗന്ദര്യബോധവും ജീവിതത്തോടുള്ള പ്രേമവും നിഴലിക്കുന്നവയാണ് നാടന്‍പാട്ടുകള്‍ എല്ലാം തന്നെ. നാടന്‍പാട്ടുകളുടെ സ്വഭാവം ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നത് കാണണമെങ്കില്‍ വള്ളത്തോളിന്‍റെ ഈ വരികളിലൂടെ കടന്നു പോയാല്‍ മതിയാകും.ആ വരികള്‍ ഇങ്ങനെയാണ്.
നമ്മുടെ മാതാവു കൈരളി പണ്ടൊരു
പൊډണിപ്പൈതലായ് വാണ കാലം
യാതൊരു ചിന്തയുമില്ലാതെ കേവലം
ചേതസ്സി തോന്നിയ മാതിരിയില്‍
പാടിയിരുന്ന പഴങ്കഥപ്പാട്ടുകള്‍
പാല്‍ക്കുഴമ്പല്ലോ ചെകിട്ടിനെല്ലാം
കര്‍ണ്ണങ്ങള്‍ക്കും മനസ്സിനും ഒരുപോലെ സന്തോഷദായകമായ പാട്ടുകളായിരുന്നു നാടന്‍ പാട്ടുകള്‍ എന്നതില്‍ തര്‍ക്കമില്ല.ഹൃദയ ദ്രവീകരണ സമര്‍ത്ഥമായ ആ പാട്ടുകള്‍ ഓരോ മനുഷ്യന്‍റെയും മനസ്സിനെ പിടിച്ചിരുത്താന്‍ തക്കവണ്ണം ആസ്വാദനത്തിന്‍റെ തലത്തിലേക്ക് ഉയര്‍ന്നവയായിരുന്നു.സുന്ദരമായ ആ കവനങ്ങളെ കഥാഗാനങ്ങളെന്നും കേവല ഗാനങ്ങളെന്നും തിരിച്ചിരുന്നു.പ്രത്യേകിച്ച് കഥകള്‍ ഒന്നുമില്ലാത്ത ഗാനങ്ങളായിരുന്നു കേവലഗാനങ്ങള്‍.څഒന്നാനാം കുന്നിന്‍മേല്‍ ഓരടിക്കുന്നിന്‍ മേല്‍چ എന്നിങ്ങനെയുള്ള ശീലുകള്‍ ഈ വിഭാഗത്തില്‍ പെടുന്നു. കഥകളും ഉപകഥകളും ചേര്‍ന്ന ഗാനങ്ങളാണ് രണ്ടാമത്തെ വിഭാഗത്തില്‍ വരുന്നത്. വടക്കന്‍ പാട്ടുകള്‍,തെക്കന്‍ പാട്ടുകള്‍ എന്നിവ ഇതിനുദാഹരണങ്ങളാണ്.
കേവലഗാനങ്ങളില്‍ പെടുന്ന പാട്ടുകളാണ് അനുഷ്ഠാനപരമായ പാട്ടുകള്‍.താരാട്ടു പാട്ടുകള്‍,കല്യാണപ്പാട്ടുകള്‍,ഓണപ്പാട്ടുകള്‍,തുമ്പിതുള്ളല്‍ പാട്ടുകള്‍,തുയിലുണര്‍ത്തല്‍ പാട്ടുകള്‍, തിരുവാതിരപ്പാട്ടുകള്‍ എന്നിവ ഈ ഗണത്തില്‍ പെടും.സര്‍പ്പപ്പാട്ടുകള്‍,തീയാട്ടു പാട്ടുകള്‍,ബ്രാഹ്മണിപ്പാട്ടുകള്‍, കുത്തിയോട്ടപ്പാട്ടുകള്‍ എന്നിവ മതപരമായ അനുഷ്ഠാന ഗാനങ്ങളാണ്.
ഇവ കൂടാതെ കൃഷിപ്പാട്ടുകള്‍,വള്ളപ്പാട്ടുകള്‍, കളിക്കും വിനോദത്തിനും വേണ്ടിയുള്ള പാട്ടുകള്‍ എന്നിങ്ങനെയും ഭേദങ്ങളുണ്ട്.ജനങ്ങളുടെ കണ്ഠങ്ങളില്‍ നിന്ന് കാതുകളിലേക്ക് ഒഴുകിക്കൊണ്ടിരുന്ന ഇത്തരം പാട്ടുകള്‍ക്ക് ഏറെ വശ്യതയുണ്ടായിരുന്നു.അനേകം തലമുറകളിലൂടെ പാടിക്കേട്ടുവന്ന ഈ പാട്ടുകള്‍ക്ക് കാലഗണന സാദ്ധ്യമല്ല എന്നു തന്നെ പറയാം.പാടിപ്പാടി മനസ്സില്‍ പതിഞ്ഞ ഇവയ്ക്ക് കാലാന്തരത്തില്‍ പല രൂപഭേദങ്ങളും ഉണ്ടായിക്കാണുമെന്നതിലും സംശയമില്ല.സംഭാഷണഭാഷയോട് സാമ്യം പുലര്‍ത്തുന്ന പാട്ടുകളാണ് ഇവ.
ഓരോ പാട്ടുകളും അവയുടെ പേരുകള്‍ സൂചിപ്പിക്കുന്നതു പോലെ വ്യത്യസ്ത സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് രൂപപ്പെടുത്തിയതാകാനാണ് സാദ്ധ്യത.വീരചരിതഗാനങ്ങളും മതപരമായ ഗാനങ്ങളും സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നതാണ്.കെസ്സു പാട്ടുകള്‍,മാര്‍ഗ്ഗം കളി പാട്ടുകള്‍,മാപ്പിളപ്പാട്ടുകള്‍ എന്നിവയും ഇവിടെ അനുസ്മരിക്കാവുന്നതാണ്.
വടക്കന്‍ പാട്ടുകള്‍
ഉത്തരകേരളത്തില്‍ പ്രചാരത്തിലുള്ള നാടന്‍പാട്ടുകളാണിവ.കാര്‍ഷിക രീതികള്‍,കൃഷിരീതികളുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങള്‍,കടത്തനാട്ടില്‍ ഏറെ പ്രചാരത്തിലിരുന്ന കളരി ആയോധനകലകള്‍ എന്നിവ ഇതില്‍ സവിശേഷരീതിയില്‍ കണ്ടുവരുന്നു.കഥ പറയുന്ന സ്വഭാവം ഇതിനുള്ളതു കൊണ്ട് ഇവയെ കഥാഗാനങ്ങള്‍ എന്നും വിളിക്കുന്നു.ഞാറ്റുപാട്ട്,കൊയ്ത്തുപാട്ട്,പണിപ്പാട്ട് എന്നിവയെല്ലാം ഇതിന്‍റെ വകഭേദങ്ങള്‍ തന്നെ.പൊതുവായി വടക്കന്‍ പാട്ടുകളെ തച്ചോളിപ്പാട്ടുകള്‍,പുത്തൂരം പാട്ടുകള്‍,ഒറ്റപ്പാട്ടുകള്‍ എന്നിങ്ങനെ വര്‍ഗ്ഗീകരിക്കുന്നുണ്ട്
കുടിപ്പകകളുടെയും കളരി അഭ്യാസങ്ങളുടെയും അന്തരീക്ഷമാണ് വടക്കന്‍ പാട്ടുകളില്‍ കാണാന്‍ കഴിയുക.മലബാറിലെ വയലേലകളില്‍ ആദിവാസികളും കര്‍ഷകത്തൊഴിലാളികളും ആ കഥകള്‍ പാടുന്നു.څകുന്നത്തു കൊന്ന പൂത്തപോലെچ,څവയനാടന്‍ മഞ്ഞളരച്ചപോലെ,چڅഎന്നാലോ കേള്‍ക്കണം ചേകോരേچ എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ കാതുകള്‍ക്ക് ഇമ്പം നല്‍കുന്നവയാണ്.പുത്തൂരം,തച്ചോളി തറവാടുകളിലെ വീരപുരുഷന്‍മാരുടെ കഥകള്‍ നാം ഇതിലൂടെ ആസ്വദിക്കുന്നു.
പുരാതന കേരളത്തിലെ വീരനായകന്‍മാരെയാണ് വടക്കന്‍ പാട്ടുകളില്‍ ചിത്രീകരിച്ചിരിക്കുന്നത്. ആരോമല്‍ ചേകവര്‍,തച്ചോളി ഒതേനന്‍,ചന്തു,പാലാട്ടു കോമന്‍ എന്നിവരുടെ വീരചരിതങ്ങളാണ് ഈ പാട്ടിലെ വിഷയങ്ങള്‍. വീരനായകന്‍മാരെ വാഴ്ത്തുന്ന ഇത്തരം പാട്ടുകളില്‍ അന്നത്തെ സാമൂഹികജീവിതത്തിന്‍റെ ചിത്രം വരച്ചിടുന്നുണ്ട്.അക്കാലത്തെ വിവാഹം,വിദ്യാഭ്യാസം,ആചാരാനുഷ്ഠാനങ്ങള്‍ എന്നിവയെല്ലാം പ്രകീര്‍ത്തിക്കുന്ന ഈ വീരഗാഥകളിലെ നായകന്‍മാരുടെ വിഹാരരംഗങ്ങള്‍ കോലത്തിരി നാട്, കടത്തനാട്, വയനാട് എന്നീ പ്രദേശങ്ങളായിരുന്നു. വീരരസപ്രധാനങ്ങളായ രംഗങ്ങള്‍, ശൃംഗാര കരുണ രസങ്ങള്‍ എന്നിവ ഇത്തരം പാട്ടുകളുടെ മുതല്‍ക്കൂട്ടാണ്.
നേരിട്ടു വെട്ടി മരിച്ചിതെങ്കില്‍
വിട്ടേക്കു നല്ലൊരു മാനം തന്നെ
എന്നു വിശ്വസിച്ചിരുന്ന ഒരു കാലഘട്ടത്തിന്‍റെ സൃഷ്ടിയാണ് വടക്കന്‍ പാട്ടുകള്‍.കളരി അഭ്യാസികളായ പുരുഷന്‍മാരുടെയും സ്ത്രീകളുടെയും വീരകഥകള്‍ വര്‍ണ്ണിച്ചിട്ടുള്ള വടക്കന്‍ പാട്ടുകളില്‍ കുടിപ്പകകളുടെയും കളരി അഭ്യാസങ്ങളുടെയും കേന്ദ്രങ്ങളായിരുന്നു.ഇത്തരം പാട്ടുകളുടെ ശേഖരണത്തില്‍ ഇന്നു താത്പര്യം ഏറിയിട്ടുണ്ട്. വാങ്മയശൈലിയും ആഖ്യാനഭംഗിയും നിറഞ്ഞുനില്‍ക്കുന്ന ഈ പാട്ടുകള്‍ ചരിത്രാംശത്തിനും പ്രാധാന്യം നല്‍കിയിട്ടുണ്ട്.തച്ചോളി ചന്തു,ആറ്റും മണമ്മേലെ ഉണ്ണിയാര്‍ച്ച,പാലാട്ടു കോമന്‍ എന്നിവര്‍ ഈ പാട്ടുകളില്‍ നിറയുന്നു.ശൃംഗാര കരുണരസങ്ങളും വടക്ക ന്‍ പാട്ടുകളില്‍ നിറയുന്നു.തച്ചോളി ചന്തുവിന്‍റെ ഭാര്യയായ മാതു എന്ന ധീരവനിതയെ കണ്ട കണ്ടര്‍ മേനവന്‍റെ വര്‍ണ്ണന ഇപ്രകാരമാണ്.
ഈ വക പെണ്ണുങ്ങള്‍ ഭൂമീലുണ്ടോ
മാനത്തൂന്നെങ്ങാനും പൊട്ടിവീണോ
ഭൂമീന്നു തനിയെ മുളച്ചുവന്നോ
എന്തു നിറമെന്നു ചൊല്ലേണ്ടു ഞാന്‍
കുന്നത്തു കൊന്നയും പൂത്ത പോലെ
ഇള മാവില്‍ തയ്യു തളിര്‍ത്ത പോലെ
കുരുത്തോല യായതിന്‍ വ ര്‍ ണ്ണം പോലെ
വയനാടന്‍ മഞ്ഞള്‍ മുറിച്ച പോലെ
എത്ര മനോഹരമായ വര്‍ണ്ണന യാണെന്നു നമുക്കു മനസ്സിലാകുന്നു.
പ്രൊഫ.എസ്.ഗുപ്തന്‍നായര്‍ (നാല്പ്പത് നാടന്‍പാട്ടുകള്‍),ജി.ഭാര്‍ഗവന്‍പിള്ള ( മലബാറിലെ പാണപ്പാട്ടുകള്‍),ഡോ.എം.വി.വിഷ്ണു നമ്പൂതിരി(കേരളത്തിലെ നാടോടി വിജ്ഞാനീയത്തിനൊരു മുഖവുര) വെട്ടിയാര്‍ പ്രേംനാഥ് (നമ്മുടെ നാടന്‍ പാട്ടുകളും നാടന്‍കലകളും) എന്നിവ ഈ രംഗത്ത് ഓര്‍മ്മിക്കപ്പെടേണ്ട കൃതികളാണ്.
മാപ്പിളപ്പാട്ടുകള്‍
ആരെഴുതിയതെന്നു വ്യക്തമല്ലാത്ത ഒട്ടേറെ പാട്ടുകള്‍ ഈ സാഹിത്യവുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു.കേരളീയ സംഗീതത്തിനുള്ള സംഭാവനയാണ് ഇത്തരം അറബിപ്പാട്ടുകള്‍.മതവിഷയങ്ങള്‍ മലയാളത്തില്‍ എഴുതിക്കൂടാ എന്ന മുസ്ളീങ്ങള്‍ക്കിടയിലെ വിശ്വാസമാണ് അറബി മലയാളമെന്ന പ്രത്യേക ലിപിയുടെ സൃഷ്ടിക്കു കാരണമായത്.മയിലാഞ്ചിപ്പാട്ടുകള്‍.സര്‍ക്കീട്ടു പാട്ടുകള്‍,കല്യാണപ്പാട്ടുകള്‍,കെസ്സു പാട്ടുകള്‍ എന്നിങ്ങനെ വിവിധ ഇശലുകളില്‍ നിരവധി പാട്ടുകള്‍ മാപ്പിളപ്പാട്ടുകളിലുണ്ട്. സാധാരണ മലയാള പാട്ടുകളില്‍ നിന്നു വ്യത്യസ്തമാണ് മാപ്പിള പ്പാട്ടുകള്‍.മൊയിന്‍കുട്ടി വൈദ്യരുടെ ബദര്‍ പടപ്പാട്ട്,ഖാസി മുഹമ്മദിന്‍റെ മൊഹിയിദ്ദീന്‍ മാല എന്നിവയും പ്രസിദ്ധങ്ങളാണ്. വീര ശൃംഗാരാദി രസപ്രദമാണ് മാപ്പിളപ്പാട്ടുകളും.രചയിതാവിനെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്ത മാപ്പിളപ്പാട്ടുകള്‍ ഇവിടെ പ്രചരിച്ചിരുന്നു.ഗാനപ്രധാനങ്ങളായ ഇത്തരം പാട്ടുകള്‍ കേരളീയസംഗീതത്തിനുള്ള സംഭാവനകളായിരുന്നു.മതവിഷയങ്ങള്‍ മലയാളത്തില്‍ എഴുതിക്കൂടാ എന്ന വിശ്വാസമാണ് അ റബി മലയാളം എന്ന ലിപിയുടെ സൃഷ്ടിക്കു കാരണമായത്. മോയിന്‍കുട്ടി വൈദ്യര്‍,ചേറ്റുവായ് പരീക്കുട്ടി എന്നിവര്‍ പ്രശസ്തരായ മാപ്പിളക്കവികളാണ്.
തെക്കന്‍ പാട്ടുകള്‍
തെക്കന്‍ പാട്ടുകളില്‍ പെട്ട ചരിത്രപരമായ ഗാനങ്ങളാണ് ഇരവിക്കുട്ടിപ്പിള്ളപ്പോര്, അഞ്ചു തമ്പുരാന്‍ പാട്ട്,ഉലകുടപെരുമാള്‍ പാട്ട് എന്നിവ.ഇതില്‍ വളരെ പ്രസിദ്ധമായ പാട്ടാണ് ഇരവിക്കുട്ടിപ്പിള്ളപ്പാട്ട്. ദേശാഭിമാനിയായ ഇരവിക്കുട്ടിപ്പിള്ളയുടെ ചരിത്രമാണ് ഈ പാട്ടിലെ വിഷയം.ഹൃദയസ്പര്‍ശിയായ ഒട്ടനവധി രംഗങ്ങള്‍ ഈ പാട്ടിലുണ്ട്.വീരശോകരസങ്ങളുടെ ഹൃദ്യമായ ആവിഷ്കരണം ഇരവിക്കുട്ടിപ്പിള്ള പോര് അഥവാ കണിയാകുളത്തു പോര് എന്ന പ്രസിദ്ധമായ തെക്കന്‍പാട്ടില്‍ കാണാം.തിരുമലനായ്ക്കന്‍റെ മന്ത്രി രാമപ്പയ്യന്‍റെ നേതൃത്വത്തിലുള്ള പടയെ എതിര്‍ക്കാന്‍ ഇരവിക്കുട്ടി പോകുന്നതും അതില്‍ നിന്നു പിന്തിരിപ്പിക്കാന്‍ അമ്മയും ഭാര്യയും ശ്രമിച്ചു പരാജയപ്പെടുന്നതും ഇരവിക്കുട്ടിയുടെ യാത്രയും അത്യന്തം വികാരനിര്‍ഭരമാണ്.പഞ്ചവന്‍കാട്ടുനീലിയെപ്പറ്റിയുള്ള കഥ,ധര്‍മ്മരാജാവിന്‍റെ രാമേശ്വരം യാത്ര എന്നിവയും എടുത്തു പറയേണ്ട ആഖ്യാനങ്ങളാണ്.
മാര്‍ഗ്ഗം കളിപ്പാട്ട്
ക്രിസ്ത്യാനികളുടെ ഇടയില്‍ പ്രചരിച്ചിരുന്ന ഗാന നൃത്തകലയാണ് മാര്‍ഗ്ഗം കളിപ്പാട്ട്.ക്രൈസ്തവ വേദബന്ധിയായ ഇതിവൃത്തമാണ് ഇതിലുള്ളത്.ആളുകള്‍ വട്ടത്തില്‍ കൂടി താളം ചവിട്ടിയാണ് ഈ പാട്ടു പാടുന്നത്.ഇതിന്‍റെ ആരംഭം ഇങ്ങനെയാണ്.
മെയ്ക്കണിന്ത പീലിയും മയില്‍മേല്‍ത്തോന്നും മേനിയും
പിടിത്ത ദണ്ഡും കയ്യും മെയ്യും എന്നത്തേക്കും വാഴ്കവേ
വാഴ്ക വാഴ്ക നമ്മുടെ പരിഷയെല്ലാം ഭൂമിമേല്‍
വഴികൂറായ് നടക്കവേണ്ടി വന്തവരോ നാമെല്ലാം
വരികളിലെ ഭാഷ അത്ര സുഖകരമായി തോന്നുകയില്ലെങ്കിലും ഈ പാട്ടുകളെല്ലാം ഏറെ ഗാനാത്മകത്വം നിറഞ്ഞവയാണ്.
സാഹിത്യത്തിന്‍റെ പ്രധാന പടിയായ നാടന്‍ പാട്ടുകള്‍ ജീവിതത്തിന്‍റെ ആത്മാര്‍ത്ഥമായ ആവിഷ്കരണങ്ങളായിരുന്നു.സാഹിത്യത്തിന്‍റെ ആദിരൂപവും ഇവയില്‍ ദര്‍ശിക്കാം.ഹൃദയത്തിന്‍റെ സംഗീതമെന്നു നാടന്‍ പാട്ടുകളെ വിശേഷിപ്പിക്കുന്നത് ഉചിതമാവും.മലയാള സാഹിത്യത്തിന്‍റെ ആദ്യകാല ചരിത്രത്തെക്കുറിച്ചും ഈ ഗാനശാഖ വിവരങ്ങള്‍ നല്‍കുന്നു.
ഭാഗം 11.
കേരളത്തില്‍ നിലവിലിരുന്ന ഗദ്യകൃതികളെക്കുറിച്ചും അവയിലെ ഭാഷയുടെ സവിശേഷതകളെക്കുറിച്ചും ഈ ലക്കം നമുക്കു ചര്‍ച്ച ചെയ്യാം.കൃതികളെക്കുറിച്ചുള്ള ലഘു വിവരണം മാത്രമേ ഇവിടെ കാണാനാകൂ. കൃതികളെപ്പറ്റിയും അവയിലെ ഭാഷയെപ്പറ്റിയും കൂടുതല്‍ കണ്ടെത്തുമല്ലോ.
ഗദ്യകൃതികള്‍
കേരളത്തില്‍ നിലവിലിരുന്ന ഭാഷയുടെ സവിശേഷതകള്‍ അക്കാലത്തെ ഗദ്യകൃതികളില്‍ നിന്നു മനസ്സിലാക്കാം.ഏ.ഡി.13ാം ശതകത്തിന്‍റെ ആരംഭം മുതല്‍ തുടങ്ങിയ സാഹിത്യകൃതികളില്‍ ഗദ്യത്തില്‍ എഴുതപ്പെട്ട കൃതികളില്‍ നിന്ന് കേരളത്തില്‍ നിലവിലിരുന്ന ഭാഷയുടെ സവിശേഷതകള്‍ നമുക്കു മനസ്സിലാക്കാം.ഈ കൃതികളിലെ സാഹിത്യഭാഷ കേരളത്തില്‍ അന്നു നിലവിലിരുന്ന സംസാരഭാഷയുടെ രൂപങ്ങളെ സൂചിപ്പിക്കുന്നുണ്ട്.
ഭാഷാകൗടലീയം
പദ്യസാഹിത്യത്തില്‍ രാമചരിതം പോലെ ഗദ്യസാഹിത്യത്തിലെ അമൂല്യനിധിയെന്ന് ഇളംകുളം കുഞ്ഞന്‍പിള്ള വിശേഷിപ്പിച്ച കൃതിയാണിത്.ഇതിലെ ഭാഷയെപ്പറ്റി വ്യത്യസ്ത മതങ്ങള്‍ നിലനില്‍ക്കുന്നു.ഒരു വ്യവഹാരഭാഷയില്‍ കാണപ്പെടാന്‍ സാദ്ധ്യതയില്ലാത്ത വ്യവസ്ഥാരാഹിത്യം ഏറെ കാണുന്നതിനാല്‍ ഇതിലെ ഭാഷ സാഹിത്യഭാഷയ്ക്കു വേണ്ടി നിലവിലിരുന്ന കൃത്രിമ മിശ്രഭാഷയാണ് എന്നാണ് ഭാഷാ പണ്ഡിതനായ ഡോ.കെ.എം. ജോര്‍ജ്ജിന്‍റെ അഭിപ്രായം.മൗര്യവംശസ്ഥാപകനായ ചന്ദ്രഗുപ്തന്‍റെ മന്ത്രിയായിരുന്ന ചാണക്യന്‍ സാമൂഹിക വ്യവസ്ഥകള്‍,നീതികള്‍ , രാഷ്ട്രതന്ത്രജ്ഞത എന്നിവയെപ്പറ്റി രചിച്ച ആ പുസ്തകത്തിന്‍റെ രചനാകാലം കൊ.വ.300 നും 350 നും ഇടയ്ക്കാണെന്ന് പണ്ഡിതന്‍മാര്‍ രേഖപ്പെടുത്തുന്നു.ഭാഷാസംക്രമണ ഘട്ടത്തിലെ ഗദ്യകൃതികളില്‍ ശ്രദ്ധേയമായ കൃതിയാണിത്.സംസ്കൃത പദങ്ങളും തത്സമപ്രയോഗങ്ങളും ഇതില്‍ ധാരാളമായി കാണാംچ.അവൈچ എന്ന തമിഴ് രൂപത്തിനു പകരം څഅവയുچ,چആവുچ,څഅവെچ എന്നീ പ്രയോഗങ്ങള്‍ ഇതില്‍ ധാരാളം കാണാം.നമ്പൂതിരിമാര്‍ ഉപയോഗിച്ചിരുന്ന പദങ്ങളാണിവ.چന്തچ,چങ്കچ രൂപങ്ങള്‍ ഭാഷാകൗടലീയത്തില്‍ കാണാം.چവന്തുچ,څവന്നുچ രൂപങ്ങളും കാണുന്നുണ്ട്.കേരളത്തിലെ വ്യവഹാരഭാഷയുടെ സംക്രമം മൂലം ഭാഷയ്ക്ക് വ്യാകരണപരമായി ഉണ്ടായ അരാജകത്വം ഭാഷാകൗടലീയത്തിലെ ഭാഷാ പ്രയോഗങ്ങളില്‍ കാണാമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.
ബ്രഹ്മാണ്ഡപുരാണം
ക്ഷേത്രങ്ങളില്‍ പാഠകം ചെയ്യാന്‍ തയ്യാറാക്കിയ തമിഴ് ഗ്രന്ഥമായിരിക്കാം ബ്രഹ്മാണ്ഡപുരാണമെന്നു പറയപ്പെടുന്നു.ഈ ചടങ്ങ് നിര്‍വ്വഹിച്ചു പോന്നത് നമ്പ്യാന്‍മാരായതിനാല്‍ ഇത്തരം പുരാണകഥകള്‍ക്ക് നമ്പ്യാന്തമിഴ് എന്ന പേരു ലഭിച്ചതാവാം എന്നു കരുതപ്പെടുന്നു.സാമാന്യമായി അംഗീകാരം ലഭിച്ച ഒരു ഭാഷയല്ല ഇത്തരം കൃതികളില്‍ കാണുന്നതെങ്കിലും കേരളത്തില്‍ അന്നു നിലവിലിരുന്ന ഭാഷയുടെ പ്രത്യേകതകള്‍ ഇതില്‍ നിന്നു വായിച്ചെടുക്കാനാകും.കേരളത്തിലെ വ്യവഹാരഭാഷയുടെ രൂപങ്ങളെ ഇത്തരം കൃതികള്‍ പ്രതിനിധാനം ചെയ്യുന്നു.മലയാള ഗദ്യത്തിന്‍റെ വികാസപരിണാമങ്ങള്‍ ഇത്തരം കൃതികളിലൂടെ നമുക്കു ലഭിക്കും.ബ്രാഹ്മണ മിഷണറിമാരുടെ പ്രേരണയാല്‍ രൂപപ്പെട്ട ഗദ്യം, പോര്‍ട്ടുഗീസുകാരുടെ വരവിനു ശേഷമുള്ള ഗദ്യം എന്നിങ്ങനെ വ്യത്യസ്ത തരത്തില്‍ ഗദ്യസാഹിത്യത്തെ വിലയിരുത്താന്‍ കഴിയും.സംസ്കൃതത്തിലെയും ദ്രാവിഡത്തിലെയും വര്‍ണ്ണങ്ങള്‍ ഈ കൃതിയില്‍ കാണുന്നുണ്ട്.
ആട്ടപ്രകാരവും ക്രമദീപികയും
കൂത്ത്,കൂടിയാട്ടം എന്നീ കലകളുടെ പ്രചാരം നിമിത്തം ഉടലെടുത്ത രണ്ടു ലക്ഷണഗ്രന്ഥങ്ങളാണ് ആട്ടപ്രകാരവും ക്രമദീപികയും.ചെന്തമിഴും കേരള വ്യവഹാര ഭാഷയും ചേര്‍ന്നുണ്ടായ ഭാഷയും സംസ്കൃതവും പ്രത്യേക രീതിയില്‍ ഇണക്കിച്ചേര്‍ക്കുന്നതിനു സഹായകമായ കലകളാണ് കൂത്തും കൂടിയാട്ടവൂം.കൂടിയാട്ടത്തിന്‍റെ ചടങ്ങുകളെക്കുറിച്ചുള്ള വിശദീകരണങ്ങളാണ് അതില്‍ അടങ്ങിയിരിക്കുന്നത്.നടന്‍ രംഗത്തു വന്ന് അവതരിപ്പിക്കേണ്ട രീതികളാണ് ആട്ടപ്രകാരത്തില്‍ വിവരിക്കുന്നത്.രംഗത്ത് അവതരിപ്പിക്കേണ്ട കാര്യങ്ങളും വിദൂഷകന്‍ നിര്‍വ്വഹിക്കേണ്ട ചടങ്ങുകളുമാണ് ക്രമദീപികയില്‍ അവതരിപ്പിച്ചിരിക്കുന്നത്.
കൂടിയാട്ടത്തിന്‍റെ സാങ്കേതിക വ്യവസ്ഥകള്‍ വിവരിക്കുന്ന കൃതികള്‍ക്കാണ് ആട്ടപ്രകാരങ്ങള്‍ എന്നു പറയുക. മഹോദയപുരം വാണിരുന്ന കുലശേഖരന്‍റെ സദസ്യനായിരുന്ന തോലനെ പല ആട്ടപ്രകാരങ്ങളുടെയും കര്‍ത്താവെന്നു പറയപ്പെടുന്നുണ്ട്.സംസ്കൃതവും മലയാളവും കലര്‍ത്തി ആദ്യമായി ഹാസ്യകവിത രചിച്ചതും തോലനാണെന്നു പറയപ്പെടുന്നു.കുലശേഖരവര്‍മ്മന്‍റെ ഭാര്യ ചേറോട്ടിയമ്മയുടെ ആവശ്യപ്രകാരം തോലന്‍ രചിച്ച ഒരു കവിതയുണ്ട്.ആ ശ്ളോകം തോലന്‍റെ കാവ്യരീതിയെപ്പറ്റി നമുക്ക് ധാരണ നല്‍കുന്നു.ശ്ളോകം ഇങ്ങനെയാണ്.
അന്നത്തപോക്കി കുയിലൊത്ത പാട്ടി
തേനൊത്ത വാക്കി തിലപുഷ്പമൂക്കി
ദരിദ്രയില്ലത്തെ യവാഗു പോലെ
നീണ്ടിട്ടിരിക്കും നയനദ്വയത്തി
(അരയന്നത്തെപ്പോലെ നടക്കുന്നവള്‍,കുയിലിനെപ്പോലെ പാടുന്നവള്‍,തേന്‍ നിറയുന്ന വാക്കുകളാല്‍ സംസാരിക്കുന്നവള്‍, എള്ളിന്‍ പൂവിനെപ്പോലെയുള്ള മൂക്കുള്ളവള്‍,ദരിദ്രമായ ഇല്ലത്തെ കഞ്ഞിവെള്ളം പോലെ നീളമുള്ള (വറ്റു കുറവും വെള്ളം കൂടുതലുമാകും അവിടുത്തെ കഞ്ഞിവെള്ളം) കണ്ണുകളോടു കൂടിയവള്‍ എന്ന വര്‍ണ്ണന )
ചാക്യാര്‍ സമുദായത്തില്‍ പെട്ട പുരുഷന്‍മാരായിരുന്നു കൂടിയാട്ടത്തിലെ നടന്‍മാര്‍.ഈ കലയുടെ അധികാരികളും ഇവര്‍ തന്നെ.പുരുഷവേഷം ചാക്യാന്‍മാരും സ്ത്രീവേഷം നങ്ങ്യാന്‍മാരുമാണ് കൈകാര്യം ചെയ്തിരുന്നത്.കഥ ഗദ്യത്തില്‍ വിവരിക്കുന്നതും മിഴാവു കൊട്ടുന്നതും നമ്പ്യാര്‍മാരാണ്. രംഗത്തിരുന്ന് പാടുന്നതും താളം പിടിക്കുന്നതും നങ്ങ്യാര്‍മാരാണ്. വിദൂഷക വേഷമണിഞ്ഞ് ചാക്യാര്‍ പുരാണ കഥാപ്രസംഗം നടത്തുന്നതാണ് ചാക്യാര്‍കൂത്ത്.കൂടിയാട്ടത്തിന്‍റെ രംഗവേദിയില്‍ കൊളുത്തി വച്ചിരിക്കുന്ന നിലവിളക്കിന്‍റെ മുന്നിലാണ് ചാക്യാരുടെ അഭിനയം. മിഴാവ്,കുഴിത്താളം,ഇടയ്ക്ക,കുഴല്‍, ശംഖ് എന്നീ വാദ്യങ്ങളാണ് ഉപകരണങ്ങള്‍.കഥകളിയിലെ വേഷവിധാനങ്ങള്‍ ചാക്യാര്‍മാരില്‍ നിന്നു പകര്‍ത്തിയതാവാം എന്നു കരുതുന്നു.
കൂത്തിനും കൂടിയാട്ടത്തിനും സംസ്കൃതകൃതികള്‍ ഉപയോഗിച്ചതിനാല്‍ ദേശഭാഷയും സംസ്കൃത ത്തിന്‍റെ രീതികളും തമ്മില്‍ കലര്‍ന്നു.തമിഴിന്‍റേതെന്നു പറയുവാന്‍ ചില രൂപങ്ങള്‍ മാത്രംഅവശേഷിച്ചു.
ദൂതവാക്യം
ദീര്‍ഘ സമാസങ്ങളും വിഭക്ത്യന്ത പദങ്ങളും കലര്‍ന്ന ഗദ്യമാണ് ദൂതവാക്യത്തില്‍ കാണുവാന്‍ കഴിയുക. 14ാം ശതകത്തിലാണ് ഇതിന്‍റെ രചന എന്നു പറയപ്പെടുന്നു.ഓരോ നടന്‍മാരുടെ രംഗപ്രവേശത്തില്‍ അവര്‍ക്കു വേണ്ട ഉപദേശങ്ങള്‍ ദൂതവാക്യത്തില്‍ ചേര്‍ത്തിരിക്കുന്നു.
അംബരീക്ഷോപഖ്യാനം
ലളിതവും നിപുണവുമായ ഗദ്യശൈലിയില്‍ മലയാളി സാഹിത്യസൃഷ്ടികള്‍ നിര്‍വ്വഹിച്ചിരുന്നു എന്നതിനു തെളിവാണ് അംബരീക്ഷോപാഖ്യാനമെന്ന് ഡോ. പി.കെ നാരായണപിള്ള അഭിപ്രായപ്പെടുന്നു.ആ കാലഘട്ടത്തില്‍ പ്രചരിച്ചിരുന്ന ഭാഷാരൂപങ്ങളാണ് ഈ കൃതിയില്‍ കാണുവാന്‍ കഴിയുക.തികച്ചും പ്രാചീനമലയാളത്തെ പ്രതിനിധീകരിക്കുന്ന ഒരു കൃതി തന്നെയാണിത്. ഈ കൃതിയിലെ വ്യാകരണപരമായ സവിശേഷതകളും ശ്രദ്ധിക്കേണ്ടതാണ്.ഇന്നത്തെ തമിഴില്‍ പ്രയോഗത്തിലുള്ള പല രൂപങ്ങളും അതില്‍ കാണാം.ഇന്നത്തെ മലയാളത്തില്‍ പ്രചാരലുപ്തങ്ങളായവയും എന്നാല്‍ പണ്ടു കാലത്ത് ഉപയോഗത്തി ല്‍ ഇരുന്നവയുമായ പല പദങ്ങളും ഈ കൃതിയി ല്‍ കാണാം.
വര്‍ത്തമാന പുസ്തകം
പാറേമാക്കല്‍ തോമാകത്തനാരുടെ റോമാ യാത്രാവിവരണം പ്രതിപാദിക്കുന്ന വര്‍ത്തമാന പുസ്തകം മലയാള ഭാഷയില്‍ എഴുതപ്പെട്ട ആദ്യത്തെ സഞ്ചാര വിവരണകൃതിയും കൂടിയാണ്. നാട്ടു ക്രിസ്ത്യാനികളുടെ ക്ഷേമത്തിനു വിഘാതമായി നിന്ന മത്സരങ്ങള്‍ പരിഹരിക്കാന്‍ പോപ്പിനെ കാണുന്നതിനായി തോമാക്കത്തനാരും യൗസേപ്പു മെത്രാനും കൂടി റോമായിലേക്കു നടത്തിയ യാത്രയാണിത്.യാത്രാമദ്ധ്യേ ഇവര്‍ക്കു നേരിട്ട അത്യാഹിതങ്ങളെ ഏറ്റവും വികാരഭരിതമായ ഭാഷയില്‍ ഇവിടെ ആവിഷ്കരിച്ചിരിക്കുന്നു.
വേദതര്‍ക്കം
കുരിയാറ്റില്‍ യൗസേപ്പു മെത്രാന്‍ പാശ്ചാത്യരുടെ ഗദ്യരചനാമാതൃകയില്‍ 1768 ല്‍എഴുതിയ കൃതിയാണ് വേദതര്‍ക്കം. സ്വന്തം സമുദായത്തില്‍ കണ്ട ഛിദ്രവാസനകളെ ഇല്ലാതാക്കണമെന്ന ലക്ഷ്യത്തോടെ എഴുതിയ കൃതിയാണിത്.ഭാഷാശുദ്ധിയും വിശദവൈപുല്യവും മൂലം ഈ കൃതി മലയാള ഗദ്യചരിത്രത്തില്‍ ഒരു പുതിയ പ്രസ്ഥാനത്തെ പ്രതിനിധാനം ചെയ്യുന്നു എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ചോദ്യങ്ങള്‍
ആട്ടപ്രകാരം, ക്രമദീപിക - ഇവയുടെ സാമ്യവ്യത്യാസങ്ങള്‍ വ്യക്തമാക്കി പ്രാചീനമലയാള ഗദ്യസ്വരൂപവുമായി ഇവ എങ്ങനെ ബന്ധപ്പെട്ടുവെന്നു പരിശോധിക്കുക.
2.ഭാഷാ കൗടലീയത്തിലെ ഗദ്യം മാനകീകരണത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന ഭാഷയുടെ ആദ്യഘട്ടത്തെയാണ് പ്രതിനിധാനം ചെയ്യുന്നത് എന്ന അഭിപ്രായം സ്വീകാര്യമാണോ?
3.ഭാഷാ കൗടലീയം കൗടലീയത്ത ന്‍റെ വിവര്‍ത്തനമോ വ്യാഖ്യാനമോ?
4.ബ്രഹ്മാണ്ഡ പുരാണത്തിന്‍റെ ഭാഷാപരമായ സവിശേഷതകള്‍ ഏവ?
5.മലയാളഗദ്യത്തിന്‍റെ വളര്‍ച്ചയിലെ ഒരു സുപ്രധാനഘട്ടത്തെയാണ് ഭാഷാ കൗടലീയം പ്രതിനിധീകരിക്കുന്നത്- ചര്‍ച്ച ചെയ്യുക
6.ആട്ടപ്രകാരത്തിന്‍റെ യും ക്രമദീപികയുടെയും ഭാഷാചരിത്ര പ്രാധാന്യമെന്ത്?
7.മധ്യകാല മലയാളഗദ്യകൃതികളുടെ ഭാഷാപരമായ സവിശേഷതകള്‍ വിവരിച്ച് ഈ ഭാഷ ഭാഷാ കൗടലീയ ഭാഷയില്‍ നിന്നും വ്യതിരിക്തമായിരിക്കുന്നത് എപ്രകാരമെന്നു ചൂണ്ടിക്കാട്ടുക.
ഒറ്റവാക്കില്‍ ഉത്തരമെഴുതുക
1.ചാക്യാന്‍മാരുടെ സംസ്കൃത നാടകാഭിനയത്തിന്‍റെ പേര്-കൂടിയാട്ടം
2.കൂടിയാട്ടത്തിനും കൂത്തിനും ഉപയോഗിക്കുന്ന വാദ്യം- മിഴാവ്
3.മലയാളത്തില്‍ സംസാരിക്കാന്‍ അവകാശമുള്ള കൂടിയാട്ടത്തിലെ കഥാപാത്രം-വിദൂഷകന്‍
4.ഭാഷയിലെ ഏറ്റവും പഴക്കമുള്ള ആട്ടപ്രകാരങ്ങള്‍-മത്തവിലാസം, മന്ത്രാങ്കം
5.ആട്ടപ്രകാരത്തി ല്‍ ചര്‍ച്ച ചെയ്യുന്നത്- അരങ്ങത്ത് അഭിനയിക്കേണ്ട വിധം
6.കൂടിയാട്ടത്തിലെ പ്രബന്ധം പറയല്‍ എന്ന ചടങ്ങ് നിര്‍വ്വ ഹിക്കുന്നത്- നമ്പ്യാന്‍മാര്‍
7.മിഷനറിഗദ്യത്തിലെ കൃതികളാണ്- ജ്ഞാനമുത്തുമാല. വേദതര്‍ക്കം, സംക്ഷേപ വേദാര്‍ത്ഥം, വര്‍ത്തമാന പുസ്തകം
8.ഉദയംപേരൂര്‍ സുന്നഹദോസിലെ കാനോനകള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്-യാക്കോബ് കത്തനാര്‍
9. വര്‍ത്തമാന പുസ്തകത്തില്‍ കാണുന്ന ഭാഷകള്‍-ലാറ്റിന്‍,പോര്‍ച്ചുഗീസ്, സുറിയാനി
10ജ്ഞാനമുത്തുമാലയിലെ പ്രമേയമാണ്-ക്രിസ്തീയ ജീവിതത്തിന് ആവശ്യമായ സډാര്‍ഗ്ഗ ഉപദേശങ്ങള്‍
11.നമ്പ്യാന്തമിഴിലെ തമിഴ് എന്ന പദത്തിന്‍റ അര്‍ത്ഥം-ഭാഷ
12.നമ്പ്യാന്തമിഴിന് നമ്പ്യാര്‍ നല്‍കുന്ന മറ്റൊരു പേര്-മാര്‍ദ്ദംഗിമാരുടെ തമിഴ്
ഭാഗം 12.
കിളിപ്പാട്ട്
പാട്ട്, മണിപ്രവാളം എന്നിവയെയെല്ലാം വിശദമായി നാം പരിചയപ്പെട്ടു കഴിഞ്ഞു. ഇനി നമുക്ക് മലയാള പദ്യസാഹിത്യത്തിലെ അതിവിസ്തൃതമായ ഒരുശാഖയായി മാറിയ കിളിപ്പാട്ടു പ്രസ്ഥാനത്തെ പരിചയപ്പെടാം .
ഏതു പ്രസ്ഥാനത്തെപ്പറ്റി പഠിക്കുന്നതിനു മുമ്പും അതിന്‍റെ ഉത്ഭവത്തെക്കുറിച്ചറിയുന്നത് ശരിയായ ഗ്രാഹ്യമുളവാക്കുവാന്‍ സഹായിക്കും.
കിളിപ്പാട്ടിന്‍റെ രചനയ്ക്കു പിന്നില്‍
എഴുത്തച്ഛനു മുമ്പുണ്ടായിരുന്ന കാവ്യസരണിയായിരുന്നു പാട്ടും മണിപ്രവാളവും.പാട്ടു പ്രസ്ഥാനത്തിന്‍റെ തുടര്‍ച്ചയായിട്ടാണ് കിളിപ്പാട്ടു പ്രസ്ഥാനത്തെ കാണുന്നത്.ഇവിടെ ആധിപത്യം സ്ഥാപിച്ച മണിപ്രവാള കാവ്യ സംസ്കാരത്തെ തുടച്ചുനീക്കി സډാര്‍ഗ്ഗ സംസ്കൃതിയുടെ തൂവെളിച്ചം നമുക്കു പകര്‍ന്നുതന്നത് കേരളീയ ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തിയ എഴുത്തച്ഛനാണ്.തിډയുടെയും അനീതിയുടെയും തേര്‍വാഴ്ച അരങ്ങേറിയിരുന്ന ഒരു കാലം.നാട്ടുരാജാക്കന്‍മാരുടെ കുടിപ്പകകളും വൈദേശികാധിപത്യവും ഇഴചേര്‍ന്നു നിന്നിരുന്ന സമൂഹത്തില്‍ ബ്രാഹ്മണമേധാവിത്വത്തിന്‍റെ ആധിപത്യവും പ്രകടമായിരുന്നു.ഭക്തിയിലൂടെ സാമൂഹിക സാംസ്കാരിക നവോത്ഥാനത്തിന് വിത്തു പാകാന്‍ എഴുത്തച്ഛന്‍ ശ്രമിച്ചു.ജനമനസ്സിനെ വിമലീകരിക്കാനുള്ള ഏകോപാധി അതു മാത്രമാണ് എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.
നമ്മുടെ ഭാഷയ്ക്ക് അഭിജാതമായ,കുലീനമായ വ്യക്തിത്വം നല്‍കിയ കവികുലഗുരുവാണ് അദ്ദേഹം. കേരളീയജീവിതത്തിലും കേരളീയമനസ്സുകളിലും അദ്ദേഹം സൃഷ്ടിച്ച സ്വാധീനം നിസ്സാരമായ ഒന്നായിരുന്നില്ല. .ഭാരതത്തില്‍ തുളസീദാസ്,കബീര്‍ദാസ് എന്നിവരുടെ സംഭാവനകളും ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്.തമിഴ് സാഹിത്യത്തില്‍ കമ്പരെപ്പോലെയും ഹിന്ദി സാഹിത്യത്തില്‍ തുളസീദാസിനെപ്പോലെയുമായിരുന്നു മലയാളത്തില്‍ എഴുത്തച്ഛനെന്നു പറയപ്പെടുന്നു.സാസ്കാരികമായ ഒരു ഉണര്‍വ്വിനു കാരണക്കാരനായ വ്യക്തിയാണ് ഇദ്ദേഹം. സമൂഹത്തിനെ കാര്‍ന്നു തിന്നുകൊണ്ടിരുന്ന നിരവധി ജീര്‍ണ്ണതകള്‍ ആ കാലഘട്ടത്തിന്‍റെ പ്രത്യേകതയായിരുന്നു.പരസ്പരം കലഹിച്ചുകൊണ്ടിരുന്ന ഒരു സമൂഹത്തിലേക്കാണ് ആദ്ധ്യാത്മികതയുടെ നറുവെളിച്ചമായി എഴുത്തച്ഛന്‍ രംഗപ്രവേശം ചെയ്തത്.പോര്‍ട്ടുഗീസുകാരുടെ അനാവശ്യമായ മതപ്രചാരണവും ആ കാലഘട്ടത്തിന്‍റെ സവിശേഷതയായിരുന്നു എന്നത് ഓര്‍ക്കണം.സാമൂഹ്യവിപ്ളവത്തിന്‍റെ അലകള്‍ എങ്ങും നിറഞ്ഞുനിന്നിരുന്ന കാലത്താണ് എഴുത്തച്ഛന്‍റെ രചനകള്‍ രംഗത്തെത്തിയത് എന്നതുകൊണ്ടു തന്നെ സാമൂഹിക സാംസ്കാരിക നവോത്ഥാനത്തിന്‍റെ കാഹളം മുഴങ്ങിയത് ആ കൃതികളിലൂടെയാണെന്നു പറയുന്നതില്‍ തെറ്റില്ല.
കൃതികള്‍
.മലയാളഭാഷയുടെ അടിസ്ഥാനപുണ്യഗ്രന്ഥങ്ങളായി അദ്ധ്യാത്മരാമായണം,മഹാഭാരതം,ഹരിനാമകീര്‍ത്തനം,മഹാഭാഗവതം,ചിന്താരത്നം,കൈവല്യനവനീതം എന്നിവയെ കാണാം.ദേവീ മാഹാത്മ്യം ,ഇരുപത്തിനാലുവൃത്തം എന്നിവയും ഇദ്ദേഹത്തിന്‍റേതെന്നു കരുതപ്പെടുന്നു.
കിളിപ്പാട്ടിലെ ശൈലി
സാമൂഹ്യനډയ്ക്ക് സാഹിത്യത്തെ എത്രമാത്രം ഫലപ്രദമായി ഉപയോഗിക്കുവാന്‍ കിളിപ്പാട്ടിലൂടെ കഴിയുമെന്ന് കാട്ടിക്കൊടുക്കുകയായിരുന്നു എഴുത്തച്ഛന്‍. എ.ഡി.16ാം ശതകം മുതല്‍ മൂന്നു നൂറ്റാണ്ടു കാലം മലയാളഗദ്യപ്രസ്ഥാനം പരിപുഷ്ടമാക്കപ്പെട്ടതും വിവര്‍ത്തന മാതൃക മലയാളഭാഷയില്‍ സൃഷ്ടിച്ചതും കിളിപ്പാട്ടിലൂടെയൊണ്.ലളിതമായ ഭാഷയും ചൈതന്യമായ അന്തരീക്ഷവും ഭക്തിയും കിളിപ്പാട്ടിനെ കൂടുതല്‍ മനോഹരമാക്കി.മണിപ്രവാളവും മലയാളവും ചേര്‍ന്ന കാവ്യശൈലി വ്യത്യസ്തമായ കാവ്യാനുഭവമാണ് മലയാളിക്കു നല്‍കിയത്.ആധുനിക മലയാള കവിതയില്‍പ്പോലും ഏറെ സ്വാധീനമുള്ള ഒരു സാഹിത്യശാഖയാണ് കിളിപ്പാട്ട്.പാട്ടിന്‍റെയും മണിപ്രവാളത്തിന്‍റെയും സമന്വയശൈലി കിളിപ്പാട്ടിനുണ്ടായിരുന്നു.ഭാഷാപരമായി പുതുമയുള്ള കിളിപ്പാട്ട് മതപരവും ധാര്‍മ്മികവുമായ വിഷയങ്ങള്‍ കൈകാര്യം ചെയ്തിരുന്നു.മണിപ്രവാളത്തെ ഭാഷാ പ്രധാനമാക്കി എന്നതാണ് പ്രധാന സവിശേഷത.മലയാളശൈലിയിലേക്ക് മണിപ്രവാളത്തിന്‍റെ സൗന്ദര്യം ഇഴ ചേര്‍ത്ത നൂതനമായ ശൈലിയാണ് അദ്ദേഹം കിളിപ്പാട്ടിലൂടെ സൃഷ്ടിച്ചത്.മണിപ്രവാളമെന്ന ശാഖ ഉപരിവര്‍ഗ്ഗത്തിന്‍റെയും നാടോടിപ്പാട്ടുകള്‍ അവര്‍ണ്ണ വര്‍ഗ്ഗത്തിന്‍റെയും സ്വന്തമെന്നുകരുതിയിരുന്ന കാലത്ത് ജാതിമതഭേദമോ ഉച്ചനീചത്വമോയില്ലാതെ ഏവരുടെയും വികാരങ്ങളെ വെളിച്ചത്തു കൊണ്ടുവരാന്‍ കിളിപ്പാട്ട് എന്ന പദ്യശാഖയ്ക്കു കഴിഞ്ഞുവെന്നത് നാം ഓര്‍മ്മിക്കേണ്ട വസ്തുതയാണ്.
മഹാഭാരതം കിളിപ്പാട്ടും അദ്ധ്യാത്മരാമായണം കിളിപ്പാട്ടും ഭാഗ വതം കിളിപ്പാട്ടും കേരളത്തിന്‍റെ ആത്മീയ സാംസ്കാരിക ഉയര്‍ച്ചയ്ക്കായി അദ്ദേഹം സംഭാവന ചെയ്തു.മലയാള കവിതയ്ക്ക് പുതുമയാര്‍ന്ന ശില്പഭംഗി നല്‍കുവാന്‍ കഴിഞ്ഞ കിളിപ്പാട്ടിന്‍റെ സ്വാധീനം ആധുനിക മലയാള കവിതയില്‍പ്പോലും കാണുവാന്‍ കഴിയുന്നു.
കിളിയെക്കൊണ്ടു പാടിക്കുന്ന രീതി
കിളിയെക്കൊണ്ടു പാടിക്കുന്ന രീതിയിലാണ് കിളിപ്പാട്ടിന്‍റെ രചന. വാഗ്രൂപിണിയുടെ കയ്യിലിരിക്കുന്ന കിളിയെക്കൊണ്ടാണ് കവി ഈ പാട്ടു പാടിക്കുന്നത്.(അരയന്നം,കുയില്‍ എന്നിവയെക്കൊണ്ടു പാടിച്ചിട്ടുള്ള പാട്ടുകളും കിളിപ്പാട്ടുഗണത്തിലാണ് പറഞ്ഞുവരുന്നത്.)
ശ്രീരാമനാമം പാടി വന്ന പൈങ്കിളിപ്പെണ്ണേ
ശ്രീരാമചരിതം നീ ചൊല്ലീടുമടിയാതെ
ശാരികപൈതല്‍ താനും വന്ദിച്ചു വന്ദ്യന്‍മാരെ
ശ്രീരാമസ്മൃതിയോടെ പറഞ്ഞു തുടങ്ങിനാള്‍
എന്നിപ്രകാരം കിളിയെക്കൊണ്ട് കഥ പറയിക്കുകയാണ് എഴുത്തച്ഛന്‍.കിളിയുടെ സുന്ദരമായ ശബ്ദവും നിഷ്കളങ്ക സ്വഭാവവും ഒക്കെയായിരിക്കാം കിളിയെക്കൊണ്ടു കഥ പറയിക്കുന്നതിനു പിന്നില്‍. څകിളി കണ്ടതേ ചൊല്ലൂچ എന്ന സത്യപ്രസ്താവവും ഇതിനോടു ചേര്‍ത്തു വെയ്ക്കാം.കിളിയെക്കൊണ്ടു പാട്ടു ചൊല്ലിക്കുന്ന രീതി മലയാളത്തിലാരംഭിച്ചത് എഴുത്തച്ഛനാണ്.തുഞ്ചന്‍റെ കിളിയെപ്പറ്റി നിലനില്‍ക്കുന്ന അഭ്യൂഹങ്ങളെപ്പറ്റി സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ എന്ന ഗ്രന്ഥത്തില്‍ വിവരിച്ചിട്ടുണ്ട്.സരസ്വതിയുടെ കേളീശുക,ശുകബ്രഹ്മര്‍ഷിയുടെ പ്രതീകം,അറം വരാതിരിക്കാന്‍ ഒരു മറ,എന്നിവയെല്ലാം അതിലുള്‍പ്പെടുന്നു.(ഡോ.കെ. എന്‍.എഴുത്തച്ഛന്‍- സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ)പ്രൊഫ.എസ്.ഗുപ്തന്‍ നായര്‍ കിളിപ്പാട്ടിനെപ്പറ്റി പറഞ്ഞതിങ്ങനെ:മണിപ്രവാളത്തിനു ശൃംഗാരവും തുള്ളലിനു ഹാസ്യവും ആയിരുന്നു ഭാവമെങ്കില്‍ കിളിപ്പാട്ടിന്‍റെ ഭാവം ഭക്തിയും തത്വചിന്തയുമായിരുന്നു.
എഴുത്തച്ഛന്‍റെ അവസാനകാലം
(മുന്‍ലക്കങ്ങളില്‍ എഴുത്തച്ഛനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ നല്‍കിയിട്ടുള്ളതിനാല്‍ അവ ആവര്‍ത്തിക്കുന്നില്ല.)
അത്ര സമ്പന്നമല്ലാത്ത ചുറ്റുപാടിലായിരുന്നു എഴുത്തച്ഛന്‍റെ ജനനം.ഹൃദയം നിറഞ്ഞ ഭക്തിയും ആത്മജ്ഞാനവും ധര്‍മ്മബോധവുമുള്ള അദ്ദേഹം തന്‍റെ പ്രതിഭയും ഭാഷാജ്ഞാനവും കൊണ്ട് മലയാളഭാഷയെ സമ്പന്നമാക്കി.چതുഞ്ചന്‍റെ ചക്കില്‍ എന്താട്ടുംچ എന്ന് അദ്ദേഹത്തിന്‍റെ കുലത്തൊഴിലുമായി ബന്ധപ്പെടുത്തി ആരോ ചോദിച്ചതിന് څനാലും ആറും ആട്ടുംچ (നാലു വേദങ്ങളും ആറു ശാസ്ത്രങ്ങളും) എന്നു മറുപടി പറഞ്ഞു എഴുത്തച്ഛന്‍ എന്നൊരു കഥയും പ്രചരിച്ചിരുന്നു. എന്തു തന്നെയായാലും അപാരമായ പാണ്ഡിത്യവും കര്‍മ്മകുശലതയും അദ്ദേഹത്തിനുണ്ടായിരുന്നു.തൃക്കണ്ടിയൂര്‍ ക്ഷേത്രത്തിനടുത്തുള്ള തുഞ്ചന്‍ പറമ്പില്‍ ജനിച്ച അദ്ദേഹം അവസാനകാലമുണ്ടായിരുന്നത് പാലക്കാട് ജില്ലയിലെ ചിറ്റൂരിലാണ്.ചിറ്റൂര്‍ പുഴയുടെ തീരത്ത് ഒരു മഠം സ്ഥാപിക്കുകയുണ്ടായി.പുഴയുടെ നടുക്കുള്ള പാറയിലിരുന്ന് അദ്ദേഹം ധ്യാനിച്ചിരുന്നുവെന്നു വിശ്വസിച്ചിരുന്നു.ചിറ്റൂരിലെ ശോകനാശിനിപ്പുഴയുടെ തീരത്തുള്ള മഠമാണ് അദ്ദേഹത്തിന്‍റെ അന്ത്യവിശ്രമസ്ഥാനമെന്നു കരുതുന്നത്.എഴുത്തച്ഛന്‍റേതെന്നു കരുതുന്ന മെതിയടിയും രുദ്രാക്ഷമാലയും സൂക്ഷിച്ചിരിക്കുന്നതും ഈ മഠത്തില്‍ തന്നെ.
അദ്ദേഹത്തിന്‍റെ കൃതികളിലെ നായകന്‍
ഈശ്വരാവതാരമെങ്കിലും മനുഷ്യരുടെ എല്ലാവിധ ദൗര്‍ബല്യങ്ങളുമുള്ള കഥാപാത്രങ്ങളെയാണ് നാം ഇവിടെ കാണുക.ശ്രീരാമന്‍,സീത എന്നിവര്‍ ഇതിനുദാഹരണങ്ങളാണ്.ദിവ്യത്വഭാവങ്ങള്‍ അവരില്‍ ആരോപിച്ചു കൊണ്ട് ശരിതെറ്റുകളെ വ്യാഖ്യാനിക്കുകയാണ്.തത്വചിന്തയിലൂടെ ധാര്‍മ്മിക ബോധത്തിന്‍റെ വെളിച്ചം വീശാന്‍ ശ്രമിക്കുകയാണ്.ലോകനായകനായ ഭഗവാന്‍റെ പാദങ്ങളില്‍ അര്‍ച്ചിച്ച കുസുമങ്ങളാണ് ഓരോ കൃതിയും.ഭക്തി കൊണ്ട് ശുദ്ധമാക്കപ്പെട്ട മനുഷ്യന്‍ ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവനാണെന്നും ഈശ്വരധ്യാനം കൊണ്ട് ആര്‍ക്കും ഭഗവദ്പാദങ്ങളില്‍ എത്തിച്ചേരാമെന്നും അദ്ദേഹം പഠിപ്പിച്ചു.ത്യാഗവും വിശുദ്ധിയും കൂടപ്പിറപ്പുകളായ മനുഷ്യന് ജീവിതനډയെ പുല്‍കാന്‍ കഴിയുമെന്ന സത്യമാണ് ആ കൃതികളുടെ സത്ത.കര്‍ക്കടകമാസത്തില്‍ വായിക്കപ്പെടുന്ന രാമായണം ജനമനസ്സുകളില്‍ നിന്ന് കാലുഷ്യത്തെ നീക്കി ഭക്തിയിലൂടെ ജ്ഞാനവും മാനവികതയും നിറയ്ക്കുന്നു.ഹൈന്ദവസംസ്കാരത്തിന്‍റെ മഹത്വവുംശക്തിയുമാണ് ഈ കൃതികളില്‍ പ്രസ്ഫുരിക്കുന്നത്.
ആദ്ധ്യാത്മപ്രദീപകമത്യന്തരഹസ്യമി
തദ്ധ്യാത്മരാമായണംമൃത്യുശാസനപ്രോക്തം
അദ്ധ്യയനം ചെയ്തീടും മര്‍ത്യജډികള്‍ക്കെല്ലാം
മുക്തിസിദ്ധിക്കുമസന്ദിഗ്ധമിജډം കൊണ്ട്
എന്നു അദ്ധ്യാത്മ രാമായണം കൃതിയുടെ ലക്ഷ്യം കവി തന്നെ പറഞ്ഞുവച്ചിരിക്കുന്നു.മൂലകൃതിയിലെ കഥാഗതിക്കു വലിയ മാറ്റം വരുന്നില്ലെങ്കിലും കാവ്യോചിതമായ ഭംഗി വേണ്ടിടത്ത് ചേര്‍ത്തിരിക്കുന്നു എഴുത്തച്ഛന്‍.മഹാകവി ഉള്ളൂരിന്‍റെ വാക്കുകളില്‍ പറഞ്ഞാല്‍ മൂലത്തിലെ ഗുണോത്തരമായ മാറ്റങ്ങള്‍ ഉപേക്ഷിക്കാതെയും ശുഷ്കങ്ങളായ അംശങ്ങള്‍ ഉപേക്ഷിച്ചും സങ്കോചമോ വികാസമോ വേണ്ടിടത്ത് അതു നിര്‍വ്വഹിച്ചും സ്വ മനോധര്‍മ്മ സാഗരത്തില്‍ നിന്നു കല്പനാരത്നങ്ങള്‍ സമുദ്ധരിച്ചുമാണ് പരിഭാഷ നിര്‍വ്വഹിച്ചിട്ടുള്ളത്.
കിളിപ്പാട്ടുവൃത്തം
കേക,കാകളി,അന്നനട,ദ്രുതകാകളി,കളകാഞ്ചി എന്നീ വൃത്തങ്ങളാണ് എഴുത്തച്ഛന്‍ കിളിപ്പാട്ടിന്‍റെ രചനയ്ക്കായി സ്വീകരിച്ചത്.ഈ ഭാഷാവൃത്തങ്ങള്‍ കിളിപ്പാട്ടു വൃത്തങ്ങളെന്നാണ് അറിയപ്പെടുന്നത്.മണികാഞ്ചി,ഊനകാകളി മുതലായവയും ഉപയോഗിച്ചിട്ടുണ്ട്.ജീവിത മുഹൂര്‍ത്തങ്ങളെ ഭംഗിയായി ആവിഷ്കരിക്കാന്‍ കഴിവുള്ള ഈ വൃത്തങ്ങള്‍ ആധുനികകവികളും ഉപയോഗിക്കുന്നുണ്ട്.എഴുത്തച്ഛന്‍ ഉപയോഗിച്ച വൃത്തങ്ങള്‍ക്കു പേരു നല്‍കിയത് കോവുണ്ണി നെടുങ്ങാടിയാണെന്നു പറയപ്പെടുന്നു.ബാലകാണ്ഡം,അയോധ്യാകാണ്ഡം.ആരണ്യകാണ്ഡം,കിഷ്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം,യുദ്ധകാണ്ഡം എന്നിങ്ങനെ കിളിപ്പാട്ട് വിഭജിച്ചിരിക്കുന്നു. ഹൃദയത്തെ ഉണര്‍ത്തുകയും ഉയര്‍ത്തുകയും ചെയ്ത വൃത്തങ്ങളാണ് കിളിപ്പാട്ടുവൃത്തങ്ങള്‍.ഒരു കാണ്ഡം മുഴുവന്‍ ഒരേ വൃത്തത്തില്‍ എഴുതുന്ന രീതി തുടങ്ങിവെച്ചതും എഴുത്തച്ഛനാണ്.എഴുത്തച്ഛന്‍ ഈ കാവ്യരചനയ്ക്ക് ഉപയോഗിച്ചിരുന്ന വൃത്തങ്ങളെല്ലാംതന്നെ അദ്ദേഹത്തിന്‍റെ കാലത്തിനു മുമ്പുണ്ടായിട്ടുള്ള കൃതികളിലൊക്കെ കാണപ്പെട്ടിരുന്നതായും അഭിപ്രായമുണ്ട്.സാഹിത്യപഞ്ചാനനന്‍ പി.കെ നാരായണപിള്ള പറയുന്നതുപോലെ ഞെട്ടിലുറച്ചതെങ്കിലും കാറ്റത്തുലഞ്ഞാടി വിലസുന്ന പൂവുപോലെ മൂലിതമായ ഒരു സ്വാതന്ത്ര്യത്തോടു കൂടിയ കിളിപ്പാട്ടു വൃത്തങ്ങളില്‍ സ്വച്ഛന്ദം വിഹരിക്കുന്ന എഴുത്തച്ഛന്‍റെ കവിതയ്ക്ക് അക്കാരണത്താല്‍ സിദ്ധിക്കുന്ന വശീകരണ ശക്തി അനന്യസുലഭമാണ്.(മൂന്നു ഭാഷാകവികള്‍- സാഹിത്യപഞ്ചാനനന്‍ പി.കെ നാരായണപിള്ള)
ഭാഷാ സ്വാതന്ത്ര്യത്തെ മാനിച്ച കവി
സാംസ്കാരിക തകര്‍ച്ചയുടെ ഒരു കാലഘട്ടത്തില്‍ ആദ്ധ്യാത്മിക ചൈതന്യത്തിന്‍റെ ദീപശിഖയുമായി നടന്നു കയറിയ മഹാ പുരുഷനായ എഴുത്തച്ഛന്‍ ഭാഷാസ്വാതന്ത്ര്യത്തെ മാനിക്കുമ്പോഴും ആത്മസംയമനംപാലിച്ച കവിശ്രേഷ്ഠനായിരുന്നു .കഥാഗതി,ഇതിവൃത്തം,പാത്രസ്വഭാവം,മനുഷ്യവികാരങള്‍ എന്നിവ പ്രയോഗിക്കുന്നിടത്തൊക്കെ അങ്ങേയറ്റം മനോനിയന്ത്രണവും അദ്ദേഹം പാലിച്ചു പക്ഷെ ആ മനോനിയന്ത്രണം ധര്‍മ്മബോധത്തിനു തടസ്സവും സൃഷ്ടിച്ചില്ല.ധര്‍മ്മത്തെ പ്രതിനിധാനം ചെയ്യുന്ന പാണ്ഡവരുടെയും അവരുടെ രക്ഷാപുരുഷനായ കൃഷ്ണഭഗവാന്‍റെയും ഭാഗത്തു നിന്നുകൊണ്ട് ധര്‍മ്മവിജയത്തിനു വേണ്ടി യുദ്ധം ചെയ്യുന്ന എഴുത്തച്ഛന്‍ മഹാഭാരതത്തിലെ കര്‍ണ്ണനോട് അദ്ദേഹം അധര്‍മ്മപക്ഷത്താണെന കാരണത്താല്‍ വേണ്ടത്ര നീതി പുലര്‍ത്തുന്നില്ല എന്നത് ഈ നിലപാടിനു മികച്ച തെളിവാണ്. (കൈരളിയുടെ കഥ,എന്‍.കൃഷ്ണപിള്ള)
ആത്മബന്ധത്തിന്‍റെ തീക്ഷ്ണത ആവിഷ്കരിക്കുന്ന വിധം
മഹാഭാരതം കിളിപ്പാട്ടില്‍ ഖാണ്ഡവവനം എരിയുമ്പോള്‍ ശാര്‍ങപ്പക്ഷിയുടെ ഹൃദയം നുറുങ്ങുന്ന കരച്ചില്‍ അവതരിപ്പിച്ചിരിക്കുന്നത് ഏറ്റവും തീക്ഷ്ണ മായിട്ടാണ്.അമ്മയും മക്കളും തമ്മിലുള്ള സ്നേഹ ബന്ധത്തിന്‍റെ തീവ്രതയാണ് ഇവിടെ കാണാന്‍ കഴിയുക.വനമെരിയുമ്പോള്‍ മക്കള്‍ അമ്മയോടു പറയുന്നത് ഇങ്ങനെ :
څഎങ്ങാനും പൊയ്ക്കൊള്‍കമ്മ നീ കൂടി മരിക്കേണ്ട
ഞങ്ങള്‍ ചാകിലോ പിന്നെ പ്പെറ്റു സന്തതിയുണ്ടാ
മെങ്ങനെയുണ്ടാകുന്നു നീ കൂടി മരിക്കിലോ
ഞങ്ങളെ സ്നേഹിച്ചു നീ സന്താനം മുടിക്കേണ്ട
മംഗളം വന്നുകൂടുംപിന്നെയുമെന്നേ വരൂچ
അതീവവൈകാരികതയോടയൊണ് ആ അമ്മ അതിനു മറുപടി പറയുന്നത്.തന്‍റെ കുഞ്ഞുങ്ങള്‍ എങ്ങനെയെങ്കിലും രക്ഷപെടണമെന്നാണ് ആ അമ്മ ആഗ്രഹിക്കുന്നത്.അതിനാല്‍ ഇങ്ങനെ പറയുന്നു
څഎന്നുടെ പൈതങ്ങളെ നിങ്ങളിക്കണ്ട മരത്തിന്‍കീഴുണ്ടെലിമടയില്‍
പുക്കു കൊള്ളുവിന്‍ നിങ്ങളെന്നാല്‍ ഞാനൊന്നു ചെയ്വാന്‍
പൂഴി കൊണ്ടതില്‍ മുഖം മൂടിവെയ്ക്കുകയും ചെയ്യാ
മൂഴിതന്‍ താഴെ തീയും തട്ടുകയില്ലയല്ലോ
കീഴെ പോയ്കിടന്നു കൊണ്ടിടുവാന്‍ തീയാറിയാല്‍
പൂഴിയും നീക്കിക്കൊണ്ട് പോന്നു കൊള്ളുവനല്ലോڈ
അലങ്കാര സമൃദ്ധി
അലങ്കാര ഭംഗി ഏറെ നിറഞ്ഞുനില്‍ക്കുന്ന ഭാഗങ്ങളും അദ്ദേഹത്തിന്‍റെ കൃതികളില്‍ കാണാം. ഭക്തിരസത്തില്‍ മുഴുകിയാല്‍ സ്ഥലകാലങ്ങള്‍ വരെ മറന്നു പോകുന്ന എഴുത്തച്ഛന്‍റെ വര്‍ണ്ണനകള്‍ ഏറെ ഹൃദ്യമാണ്.അലങ്കാരപ്രയോഗഭംഗിക്ക് ലങ്കാദഹനത്തിലെ ഒരു ഭാഗം ഉദാഹരണം
വിബുധപതിയൊടു നിശിചരാലയം വെന്തൊരു
വൃത്താന്തമെല്ലാമറിയിച്ചു കൊള്ളാന്‍
അഹമഹമികാധിയാ പാവകജ്വാലക
ളംബരത്തോളമുയര്‍ന്നു ചെന്നു മുദാ
(നിശിചരാലയം വെന്ത വാര്‍ത്ത വിബുധപതിയോടു പറയുവാനായി ഞാന്‍ മുമ്പേ ഞാന്‍ മുമ്പേ എന്ന ഭാവത്തിലാണ് അഗ്നിജ്വാലകള്‍ ആകാശത്തിലേക്കുയര്‍ന്നത്)
മലയാളഭാഷയെ തലയെടുപ്പോടെ നിര്‍ത്തുവാന്‍ പ്രാപ്തമാക്കിയ സാഹിത്യപ്രസ്ഥാനമായി കിളിപ്പാട്ടിനെ കരുതാം.മലയാളസാഹിത്യത്തിന്‍റെ സാംസ്കാരികാന്തരീക്ഷത്തിലും യശസ്സോടെ നില്‍ക്കുന്നു കിളിപ്പാട്ടു കൃതികള്‍. ഭക്തിയും പുണ്യവും ആചാരാനുഷ്ഠാനങ്ങളിലൂടെ നിലനിര്‍ത്തി തലമുറകളിലേക്ക് അത് പവിത്രതയോടെ പാടിപ്പാടി ഇന്നും തേജസ്സാര്‍ന്നു നില്‍ക്കുന്നു.
എഴുത്തച്ഛനെ څപുതുമലയാണ്മതന്‍ മഹേശ്വരڅനെന്നുവള്ളത്തോള്‍ വിശേഷിപ്പിച്ചതും ഏറെ അര്‍ത്ഥവത്താണ്.മലയാളഭാഷയുടെ സമസ്ത ശക്തികളെയും ആവാഹിക്കുന്ന ഭാഷാക്രമത്തെയാണ് എഴുത്തച്ഛന്‍ സൃഷ്ടിച്ചത്.ഭാഷയും സാഹിത്യവും മനുഷ്യപരമ്പരകളെ എങ്ങനെ സ്വാധീനിക്കുന്നുവെന്നതിന്‍റെ ഉദാഹരണങ്ങളാണ് അദ്ദേഹത്തിന്‍റെ കൃതികള്‍.څനമുക്കെഴുത്തച്ഛനെടുത്ത ഭാഷാക്രമക്കണക്കേ ശരണچമെന്ന് കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ പറഞ്ഞിട്ടുള്ളതു ആദരവോടെ ഓര്‍മ്മിക്കാം.
കേരളത്തിലെ ഹിന്ദുത്വം വിഘടിതമായ സാഹചര്യം 16ാം നൂറ്റാണ്ടിന്‍റെ സവിശേഷതയായിരുന്നു.വികൃതമായി നിലനിന്ന ഒരു സംസ്കാരത്തിന്‍റെ തിക്തഫലങ്ങളെക്കുറിച്ചു ബോധവാനായിരുന്ന എഴുത്തച്ഛനെന്ന ആത്മീയാചാര്യന്‍റെ സംഭാവനകള്‍ ആദരണീയം തന്നെയാണ്.അറിവു നേടാനുള്ള അവകാശം ഉപരി വര്‍ഗ്ഗത്തിന്‍റെ കുത്തകയായിത്തീര്‍ന്ന സാംസ്കാരികാധപതനം അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചു.ചാതുര്‍വര്‍ണ്ണ്യത്തിന്‍റെ കറുത്ത കരങ്ങള്‍ കേരളത്തെ ഏറെ ദുഷിപ്പിച്ച ഒരു കാലത്ത് ആത്മീയതയിലൂടെ ഹിന്ദുത്വത്തെ ഏകീകരിക്കുവാന്‍ എഴുത്തച്ഛന്‍ ശ്രമിച്ചതിന്‍റെ ഫലങ്ങളാണ് കിളിപ്പാട്ടുകൃതികളെല്ലാം തന്നെ.ഭക്തിരസവും ജ്ഞാനാമൃതവും സാഹിത്യ സൗന്ദര്യവും ഒരു ത്രിവേണീ സംഗമമായി എഴുത്തച്ഛന്‍ കൃതികളില്‍ കാണാം. കാവ്യാവിഷ്കാരത്തിന്‍റെ തډയത്വം,ഭാവഗാംഭാര്യമുള്ള ഭാഷ,ഭക്തിയും തത്വചിന്തയും നിറഞ്ഞ ശൈലി-ഇതെല്ലാമായിരുന്നു ആ കൃതികള്‍.
എഴുത്തച്ഛന്‍റെ വാങ്മയ ചിത്രങ്ങള്‍, ലോകോക്തികള്‍,മറ്റു ചില കിളിപ്പാട്ടുകള്‍ എന്നിവയൊടൊപ്പം കിളിപ്പാട്ടുമായി ബന്ധപ്പെട്ട ചോദ്യങ്ങളും അടുത്ത ലക്കത്തില്‍ നമുക്കു പരിചയപ്പെടാം.
ഭാഗം 13
കിളിപ്പാട്ടിനെക്കുറിച്ചു കഴിഞ്ഞ ലക്കം നാം പരിചയപ്പട്ടല്ലോ.എഴുത്തച്ഛന്‍റെ വാങ്മയ ചിത്രങ്ങള്‍, ലോകോക്തികള്‍,മറ്റു ചില കിളിപ്പാട്ടുകള്‍ എന്നിവയൊടൊപ്പം കിളിപ്പാട്ടുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഈ ലക്കം പരിചയപ്പെടാം.
വാങ്മയ ചിത്രങ്ങള്‍
സാസ്കാരികമായ ഉണര്‍വ്വിന്‍റെ മുഴക്കമായിരുന്നു എഴുത്തച്ഛന്‍ കൃതികളിലുണ്ടായിരുന്നതെന്ന് നാം മനസ്സിലാക്കി.വര്‍ണ്ണനകളുടെ കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തിയ വ്യക്തിയായിരുന്നു എഴുത്തച്ഛന്‍.കാവ്യഭംഗി നിറഞ്ഞ വര്‍ണ്ണനകളൊക്ക സജീവവും ഭാവേജ്ജ്വലവുമായിരുന്നു.രസഭാവങ്ങളെ പ്രദര്‍ശിപ്പിച്ച ആ വര്‍ണ്ണനകളോരോന്നും സ്വാഭാവികവും ശില്പ്പസുന്ദരവുമായതില്‍ അതിശയപ്പെടാനില്ല.കഥയ്ക്കുവേണ്ടിയായിരുന്നില്ല എഴുത്തച്ഛന്‍റെ കവിതയിലെ വര്‍ണ്ണനകള്‍.ഒരു ഉദാഹരണം കാണുക.
നിറന്ന പീലികള്‍ നിരക്കവേ കുത്തി
നിറുകയില്‍ ക്കൂട്ടിത്തിറമോടു കെട്ടി
കരിമുകിലൊത്ത ചികുരഭാരവും
മണികള്‍ മിന്നിടും മണിക്കിരീടവും
കുനുകുനെച്ചിന്നും കുറുനിരതേډല്‍
നനുനനെപ്പൊടിഞ്ഞൊരു പൊടി പറ്റി
ത്തിലകവുമൊട്ടു വിയര്‍പ്പിനാല്‍ നന
ഞ്ഞുലകു സൃഷ്ടിച്ചു ഭരിച്ചു സംഹരി
ച്ചിളകുന്ന ചില്ലീയുഗള ഭംഗിയും
അലങ്കാരത്തിലും ഫലിതപ്രയോഗത്തിലും മിതത്വമാണ് അദ്ദേഹം ദീക്ഷിച്ചത്.ഭക്തിയും വേദാന്തചിന്തയും സാമൂഹികബോധവും അതില്‍ നിഴലിച്ചു നിന്നു.കിളിപ്പാട്ടുകളിലൂടെ മലയാളകവിതയ്ക്കു കൊടുക്കുന്ന പ്രൗഢിയും ഔന്നത്യവുംഎഴുത്തച്ഛന്‍ കൃതികള്‍ക്കു നല്‍കുന്ന സ്ഥാനം മഹനീയമാണ്.
ലോകോക്തികള്‍
ചിന്താപരമായി ഏറെ ഉറപ്പുള്ള കവിതകളാണ് എഴുത്തച്ഛന്‍റേത്.ഭക്തിരസത്തില്‍ മുക്കിയെടുത്ത സാരോപദേശങ്ങള്‍,ധര്‍മ്മബോധിനിയായ കാവ്യശകലങ്ങള്‍ ,തത്വചിന്തകള്‍ നിറഞ്ഞ സډാര്‍ഗ്ഗ ഉപദേശങ്ങള്‍ എന്നിവ അദ്ദേഹത്തെ വേര്‍തിരിച്ചു നിര്‍ത്തുന്നു.
അകതളിരിലറിവു കുറയുന്നവര്‍ക്കേറ്റമു
ള്ളജ്ഞാനമൊക്കെ നീക്കേണം ബുധജനം
എന്നു ഹനുമാനെക്കൊണ്ട് പറയിക്കുമ്പോള്‍ എഴുത്തച്ഛന്‍ തന്നെയാണ് സാംസ്കാരിക നവോത്ഥാനത്തിന് വിത്തു പാകിയത് എന്നു നാം അ റിയുന്നു.
ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം
വേഗേന നഷ്ടമാമായുസ്സുമോര്‍ക്ക നീ
വഹ്നിസന്തപ്ത ലോഹസ്താംബു ബിന്ദുനാ
സന്നിഭം മര്‍ത്യജډം ക്ഷണഭംഗുരം
എന്ന ലക്ഷ്മണോപദേശം എക്കാലത്തും മൂല്യമുള്ളതാണ്.മര്‍ത്യജډത്തിന്‍റെ നശ്വരതയെ ഇതില്‍ക്കൂടുതല്‍ ഭംഗിയായും തത്വചിന്താനിര്‍ഭ രമായും എങ്ങനെയാണ് അവതരിപ്പിക്കുക?ഏകമനസ്സോടെ വിദ്യാഭ്യാസം ചെയ്യുകയാണ് മോക്ഷാര്‍ത്ഥി ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞുവെച്ചു.ആദ്ധ്യാത്മികതയും ഭൗതികതയും ഇണക്കി ച്ചേര്‍ക്കുന്ന കാഴ്ചയാണ് നമുക്കു കാണാന്‍ കഴിയുക.കവിതയെ ധര്‍മ്മോദ്ബോധനത്തിനുപയോഗിച്ച കവിയായിരുന്നു എഴുത്തച്ഛന്‍ എന്നതിനു ധാരാളം തെളിവുകള്‍ ആ കവിതകളില്‍ കാണാം. ധാര്‍മ്മികഉത്കര്‍ഷത്തിനുള്ള ഉദ്ബോധനത്തില്‍ പുതുമ വരുത്താനും എഴുത്തച്ഛന്‍ ശ്രദ്ധിച്ചു.
പ്രേമത്തിനേതുമിളക്കമുണ്ടായ് വരാ
ഹേമത്തിനുണ്ടോ നിറക്കേടകപ്പെടൂ
താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍
താന്‍ താന്‍ അനുഭവിച്ചീടുകെന്നേ വരൂ
കോപമാകുന്നതു വിത്തെന്നറിയണം
പാപമാകുന്ന മരാമരത്തിന്നെടോ
ഇപ്രകാരമുള്ള ലോകോക്തികള്‍ മലയാളഭാഷയ്ക്കെന്നല്ല, ജനജീവിതത്തിനു തന്നെ മുതല്‍ക്കൂട്ടായി നില്‍ക്കുന്നു.
ഭാരതം കിളിപ്പാട്ട്
മഹാഭാരതമെന്ന ഇതിഹാസത്തെ സ്വതന്ത്രമായി ആവിഷ്കരിച്ചിരിക്കുന്ന കൃതിയാണ് ഭാരതം കിളിപ്പാട്ട്.ഒരു ലക്ഷത്തി ഇരുപതിനായിരം സംസ്കൃത ശ്ളോകങ്ങള്‍ എഴുപതിനായിരം ഈരടികളിലായി സംഗ്രഹിച്ചിരിക്കുന്ന ഈ കൃതിയുടെ വലിയ പ്രത്യേകത ഇതിന്‍റെ കാവ്യ ഭംഗി ഒട്ടും തന്നെ ചോര്‍ന്നു പോയിട്ടില്ല എന്നതാണ്.ഭാരതം കിളിപ്പാട്ടിലും അദ്ദേഹം പറഞ്ഞുവയ്ക്കുന്ന തത്വം ഏറെ ശ്രദ്ധേയമാണ്. വിധിഹിതത്തെ മനുഷ്യനു മാറ്റിമറിയ്ക്കാന്‍ കഴിയില്ല എന്ന വലിയ സത്യമാണ് ഇതിലൂടെ കാണിച്ചു തരുന്നത്.ശ്രീകൃഷ്ണചൈതന്യത്തിന്‍റ നിറവില്‍ വിരിയുന്ന പാണ്ഡവകഥയാണ് ഇതിലെ ഇതിവൃത്തം.മനുഷ്യഭാവത്തിന്‍റെ അഗാധഭാവങ്ങള്‍ ഇവിടെ കാണാം.ഗാനാത്മകത്വം,ആശയസാരള്യം,മിതത്വം നിറഞ്ഞ ഫലിതപ്രയോഗം,രസാനുഗുണമായ വാഗ്പ്രഭാവം,ധര്‍മ്മോദ്ബോധനങ്ങള്‍ എന്നിവയെല്ലാം ഭാരതത്തെ വേര്‍തിരിച്ചുനിര്‍ത്തുന്നു.
കരുണരസം കരകവിഞ്ഞൊഴുകുന്ന ഗാന്ധാരീവിലാപം നോക്കൂ.
നല്ല മരതകക്കല്ലിനോടൊത്തൊരു
കല്ല്യാണരൂപന്‍ കുമാരന്‍ മനോഹരന്‍
ചൊല്ലെഴുമര്‍ജ്ജുനന്‍ തന്‍റെ തിരുമകന്‍
വല്ലഭീവല്ലഭാ നിന്‍റെ മരുമകന്‍
കൊല്ലാതെ കൊള്ളാഞ്ഞതെന്തവന്‍ തന്നെ നീ
കൊല്ലിക്കയത്രേ നിനക്കു രസമെടോ
മറ്റു ചില കിളിപ്പാട്ടുകള്‍ കൂടി പരിചയപ്പെടാം
കേരളവര്‍മ്മ രാമായണം
വാല്മീകിരാമായണത്തിന്‍റെ പരിഭാഷയാണിതെങ്കിലും ചിലയിടത്തൊക്കെ വിവര്‍ത്തനങ്ങളും കാണാം.ഉമയമ്മറാണിയെ സഹായിക്കുന്നതിനായി കേരളവര്‍മ്മ രചിച്ച കാവ്യമാണിത്.കിളിയെക്കൊണ്ടു കഥ പറയിക്കുന്ന രീതിയല്ല ഇതില്‍ കാണുന്നത്. മധുരപദങ്ങള്‍ കോര്‍ത്തിണക്കിയ ഈ കാവ്യത്തിലെ ശ്രീരാമന്‍ ഒരു വീരപുരുഷനാണ്.
ചതുരന്ത്യം
ക്രിസ്ത്യന്‍ മിഷനറിയായ അര്‍ണ്ണോസു പാതിരി എഴുത്തച്ഛന്‍റെ കിളിപ്പാട്ടു മാതൃകയാക്കി എഴുതിയ കാവ്യമാണിത്.മരണസമയത്തെ ആത്മാവിന്‍റെ അനന്തരയാത്രാസ്ഥലങ്ങള്‍ വിവരിക്കുന്നതാണ് ഈ കൃതി.
ഗിരിജാകല്യാണം
കിളിപ്പാട്ടു വൃത്തങ്ങള്‍ ഇതില്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും കിളി പറയുന്ന ഒരു കാവ്യമല്ല ഇത്എന്നോര്‍ക്കുക.മൂന്നു ഭാഗമായി വിഭജിച്ചിരിക്കുന്ന ഈ കഥയില്‍ പാര്‍വ്വതീ പരിണയമാണ് കഥ.ശബ്ദാടോപം,രസഭംഗി എന്നിവ ആവോളം മേളിക്കുന്ന ഈ കൃതി ഉണ്ണായി വാര്യരുടേതാണെന്നു പറയപ്പെടുന്നു. ഗിരിജാ കല്യാണത്തിന്‍റെ മാതൃക പിടിച്ചെഴുതിയ څവേതാളചരിതം സേതുമാഹാത്മ്യംچ എന്നീ കൃതികള്‍ കല്ലേക്കുളങ്ങര രാഘവപ്പിഷാരടിയുടേതാണ്.
ഭാഗവതം കിളിപ്പാട്ട്
പന്ത്രണ്ടു സ്കന്ധങ്ങളിലായി ശ്രീകൃഷ്ണകഥയാണ് ഇതില്‍ പ്രതിപാദിച്ചിരിക്കുന്നത്.ഇത് എഴുത്തച്ഛന്‍റേതാണെന്നും അല്ലെന്നും അഭിപ്രായാന്തരമുണ്ട്.മനോഹരമായ പല വര്‍ണ്ണനകളും ഇതിലുണ്ട്.
പഞ്ചതന്ത്രം
ചിന്താബന്ധുരങ്ങളായ നിരവധി ഭാഗങ്ങള്‍ നിറഞ്ഞ കിളിപ്പാട്ടാണിത്.ലോകപ്രസിദ്ധമായ പഞ്ചതന്ത്രം കഥകള്‍ കുഞ്ചന്‍ നമ്പ്യാര്‍ പരിഭാഷപ്പെടുത്തിയതാണിത്.പാടലീ പുത്രത്തിലെ സുദര്‍ശന മഹാരാജാവിന്‍റെ പുത്രന്‍മാരെ സോമശര്‍മ്മാവെന്ന ബ്രാഹ്മണന്‍ കഥകള്‍ പറഞ്ഞു രാജ്യ തന്ത്രജ്ഞന്‍മാരായി മാറ്റുന്നതാണ് ഇതിലെ പ്രമേയം.
കിളിയെക്കൊണ്ടു പാടിക്കുന്നതിനു പകരം കുയില്‍ ,ഹംസം എന്നിവയെക്കൊണ്ടു പാടിക്കുന്ന പാട്ടുകള്‍ ഹംസപ്പാട്ടുകള്‍ എന്ന പേരില്‍ അ റിയപ്പെടുന്നു.ശാന്തരസപ്രധാനങ്ങളായ ഹംസപ്പാട്ടുകള്‍ക്കുദാഹരണങ്ങളാണ് കോട്ടയം കേരള വര്‍മ്മയുടെ څവൈരാഗ്യ ചന്ദ്രോദയം,چڅഭീഷ്മോപദേശംچ എന്നിവ. കര്‍ത്താവാരെന്നറിഞ്ഞു കൂടാത്ത പടപ്പാട്ടു കള്‍, മാമാങ്കപ്പാട്ടുകള്‍ എന്നിവയും കിളിപ്പാട്ടു പ്രസ്ഥാനത്തിലെ മറ്റു കൃതികളാണ്.മാമാങ്ക മഹോത്സവങ്ങളാണ് ഈ പാട്ടുകളില്‍ കാണുക.
കിളിയെ വിളിച്ചു വരുത്തി പാടിക്കുന്ന രീതിയിലല്ലെങ്കിലും ആധുനിക രീതിയിലുള്ള കവിതകളിലും കിളിപ്പാട്ടുവൃത്തങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്.ആശാന്‍റെ څബുദ്ധചരിതംچ,ഉള്ളൂരിന്‍റെ څഹീരچ ,പുത്തന്‍ കാവു മാത്തന്‍ തരകന്‍റെ څവിശ്വദീപംچ എന്നിവ ഉദാഹരണം.പ്രസന്നമായ ശൈലിയും ഭാവസാന്ദ്രതയും കിളിപ്പാട്ടിനെ എന്നും മലയാളകവിതയില്‍ ശോഭനമാക്കി നിലനിര്‍ത്തുന്നു.
വിവരണാത്മക ചോദ്യങ്ങള്‍
1.കിളിപ്പാട്ട് എന്ന സാഹിത്യപ്രസ്ഥാനത്തിന്‍റെ സ്വഭാവസവിശേഷതകള്‍ വിവരിക്കുക.
2.കിളിപ്പാട്ടുസാഹിത്യത്തിലെ ഏറ്റവും മികച്ച കൃതികള്‍ എഴുത്തച്ഛന്‍റെ അദ്ധ്യാത്മരാമായണവും ഭാരതവും തന്നെ.എന്തുകൊണ്ട്?
3.ആട്ടക്കഥ,ചമ്പു,തുള്ളല്‍ തുടങ്ങിയ പ്രസ്ഥാനങ്ങളെപ്പോലെയാണോ മലയാളകവിതാസാഹിത്യചരിത്രത്തില്‍ കിളിപ്പാട്ടിനുള്ള സ്ഥാനം? ഉപന്യസിക്കുക.
4.മലയാളഭാഷയുടെ അടിത്തറ ഉറപ്പിക്കുന്നതില്‍ കിളിപ്പാട്ടുകൃതികള്‍ വഹിച്ച പങ്ക് വിമര്‍ശനബുദ്ധിയോടെ പരിശോധിക്കുക.
ഒറ്റ വാക്കില്‍ ഉത്തരമെഴുതുക
1.പുതുമലയാണ്മതന്‍ മഹേശ്വരന്‍ എന്ന് എഴുത്തച്ഛനെ വിശേഷിപ്പിച്ചതാര്?
-വള്ളത്തോള്‍ (സാഹിത്യമഞ്ജരി)
2.കിളിപ്പാട്ടുകൃതികള്‍ എന്നറിയപ്പെടുന്നത്-അദ്ധ്യാത്മരാമായണം,മഹാഭാരതം
3.എഴുത്തച്ഛന്‍റെ ജډദേശം- തിരൂര്‍ തൃക്കണ്ടിയൂര്‍
4.എഴുത്തച്ഛന്‍റെ കാലം-16ാം നൂറ്റാണ്ട്
4.കിളിപ്പാട്ടു വൃത്തങ്ങള്‍-കാകളിയും അവാന്തരവിഭാഗങ്ങളും
5.എഴുത്തച്ഛനെക്കുറിച്ച് څതുഞ്ചന്‍പറമ്പില്‍چ എന്ന കവിതയെഴുതിയതാര്?
വള്ളത്തോള്‍
6.എഴുത്തച്ഛന്‍റെ അദ്ധ്യാത്മരാമായണത്തില്‍ ഇല്ലാത്തതും എന്നാല്‍ മഹാഭാരതത്തില്‍ ഉള്ളതുമായ വൃത്തം-അന്നനട
7.എഴുത്തച്ഛന്‍റെ ഒരു കൃതിയില്‍ നവരസവര്‍ണ്ണന കാണാം.ഏതു കൃതി? മഹാഭാരതം
8.തത്ത്വദീപിക എന്നത് ഏതു കൃതിയുടെ വ്യാഖ്യാനമാണ്? ഹരിനാമകീര്‍ത്തനം
9.څഎഴുത്തച്ഛനു മുമ്പും പിമ്പുംچ എന്ന കൃതി ആരുടേതാണ്? സി.കെ ചന്ദ്രശേഖരന്‍ നായര്‍
10 എഴുത്തച്ഛനെപ്പറ്റി .പി.കെ ബാലകൃഷ്ണന്‍ എഴുതിയ കൃതിയാണ്- എഴുത്തച്ഛന്‍റെ കല
11.പഞ്ചതന്ത്രത്തിന്‍റെ ഇതിവൃത്തമേത്? നീതിശാസ്ത്രം
12.ലോകസാഹിത്യത്തിലേക്ക് ഇന്ത്യയുടെ സംഭാവനയാണ് മഹാഭാരതം എന്നഭിപ്രായപ്പെട്ടത്-ഡോ.കെ. എന്‍.എഴുത്തച്ഛന്‍
13.കിളിയെക്കൊണ്ട് പാടിക്കാത്ത കിളിപ്പാട്ട് ഏതാണ്?ഉണ്ണായിവാര്യരുടെ ഗിരിജാകല്യാണം
14.നമുക്കെഴുത്തച്ഛനെടുത്ത ഭാഷാക്രമക്കണക്കേ ശരണം എന്നു പറഞ്ഞതാര്? കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍
15.കിളിപ്പാട്ടു മാതൃകയില്‍ കുമാരനാശാന്‍ രചിച്ച കൃതിയേത്? -കളകണ്ഠഗീതി
ഭാഗം 14
കൈരളിയുടെ പൊട്ടിച്ചിരിയായ കവിത
കേരളം കണ്ട മഹാനായ ഹാസ്യസാഹിത്യകാരനായിരുന്ന കുഞ്ചന്‍ നമ്പ്യാരെ നമുക്കു പരിചയപ്പെടാം.
മലയാള സാഹിത്യ പ്രസ്ഥാനങ്ങള്‍ക്കെല്ലാം തന്നെ ഇവിടെ നിലനിന്നിരുന്ന പല കലാരൂപങ്ങളുമായി ബന്ധമുണ്ടായിരുന്നതായി കാണാം.കേരളത്തിലെ ഒട്ടു മിക്ക ജാതിക്കാരുടെയും ഇടയില്‍ അവരുടേതായ ഗാനരീതികള്‍,നൃത്തസമ്പ്രദായങ്ങള്‍ എന്നിവ നിലനിന്നിരുന്നു.തുള്ളല്‍ പ്രസ്ഥാനത്തിന്‍റെയും ചരിത്രം ഇതില്‍ നിന്നും വ്യത്യസ്തമല്ല.കേരളത്തിലെ ആദിമനിവാസികളുടെ ജാതിനാമങ്ങള്‍ തുള്ളല്‍ നാമകരണത്തില്‍ത്തന്നെ കാണുന്നു.കേരളം കണ്ട മഹാനായ ഹാസ്യസാഹിത്യകാരനായിരുന്നു കുഞ്ചന്‍ നമ്പ്യാര്‍.പരിഹാസത്തിലൂടെ സാമൂഹികമാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിച്ച ഇദ്ദേഹം കേരളത്തില്‍ നിലനിന്നിരുന്ന എല്ലാത്തരം അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും സാമൂഹികാലസതയെയും തന്‍റെ കൃതികളിലൂടെ കണക്കിനു പരിഹസിച്ചു.സമൂഹത്തിലെ ഏതു തുറയിലുള്ളവരും ആ പരിഹാസത്തിനു പാത്രമായി എന്നതാണ് പ്രത്യേകത.
മലയാളത്തിലെ ആദ്യത്തെ ജനകീയകവിയാണ് കുഞ്ചന്‍ നമ്പ്യാര്‍. 18ാം നൂറ്റാണ്ടിന്‍റെ ഉദയകാലത്തു ജനിച്ച് സ്വദേശമായ കിള്ളിക്കുറിശ്ശിമംഗലത്തും ചെമ്പകശ്ശേരി രാജ്യത്തും മാര്‍ത്താണ്ഡവര്‍മ്മയുടെയും കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മയുടെയും സദസ്യനായി തിരുവനന്തപുരത്തു താമസിച്ച് വിശാലമായ ലോകപരിജ്ഞാനം നേടി എഴുപതോളം വര്‍ഷം ജീവിച്ചിരുന്ന് ആരെയും വിസ്മയിപ്പിക്കുമാറ് വിപുലവും വിശിഷ്ടവുമായ ഒരു ഗ്രന്ഥപരമ്പര സൃഷ്ടിച്ച് മണ്‍മറഞ്ഞ കുഞ്ചന്‍ നമ്പ്യാര്‍ പ്രാചീനമലയാള സാഹിത്യത്തിലെ ത്രിമൂര്‍ത്തികളിലൊരാളാണ് ( കൈരളിയുടെ കഥ-ഡോ.കെ. എം.ജോര്‍ജ്ജ്)
സവിശേഷതകള്‍
ഫലിത പരിഹാസങ്ങളിലൂടെ ജനങ്ങളെ തങ്ങളുടെ കര്‍ത്തവ്യങ്ങളെപ്പറ്റി ബോധവാന്‍മാരാക്കുവാന്‍ ഈ പ്രസ്ഥാനത്തിനു കഴിഞ്ഞു.തുള്ളലിലെ ഭാഷയും സരളവും ചിന്തോദ്ദീപകവുമായ തത്വചിന്തയും ആദ്ധ്യാത്മികാന്തരീക്ഷവും ഇതിനെ ഏറെ ജനപ്രിയമാക്കി എന്നതാണ് സത്യം.ഏതു വിഷയവും ഹാസ്യാത്മകമായി അവതരിപ്പിക്കുവാനുള്ള നമ്പ്യാരുടെ കഴിവ് എടുത്തു പറയേണ്ടതാണ്.അധികാരി വര്‍ഗ്ഗത്തിന്‍റെ കെടുകാര്യസ്ഥത,ബ്രാഹ്മണ്യത്തിന്‍റെ അമിതസ്വാതന്ത്ര്യം,സാമൂഹിക ജീവിതത്തിലെ അരാജകത്വങ്ങള്‍,പടയാളികളുടെ അലസത എന്നിവ ആ കവിതകളില്‍ നിറഞ്ഞു നിന്നു. പുരാണങ്ങളില്‍ നിന്നാണ് ഇതിവൃത്തം സ്വീകരിച്ചതെങ്കിലും സമൂഹജീവിതത്തിന്‍റെ ചിത്രങ്ങളാണ് നമ്പ്യാര്‍ക്കവിതകളില്‍ പ്രതിഫലിച്ചത്.താന്‍ നേരില്‍ കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങളെയാണ് ഫലിതപരിഹാസങ്ങളിലൂടെ നമ്പ്യാര്‍ അവതരിപ്പിച്ചത്.സമൂഹത്തിന്‍റെ മേല്‍ത്തട്ടുകളില്‍ നടന്നിരുന്ന അനാചാരങ്ങള്‍,പ്രഭുകുടുംബങ്ങള്‍,ഭടജനങ്ങള്‍,കച്ചവടക്കാര്‍ എന്നിങ്ങനെ നിരന്തരം ഇടപെടേണ്ടി വന്ന വ്യത്യസ്ത ആള്‍ക്കാരിലേക്ക് തന്‍റെ നോട്ടം കൊണ്ടുചെന്നെത്തിക്കുവാന്‍ നമ്പ്യാര്‍ ശ്രമിക്കുകയും വിജയിക്കുകയും ചെയ്തു.താന്‍ വസിച്ചിരുന്ന ചുറ്റുപാടുകളില്‍ നിലനിന്നിരുന്ന അസഹ്യമായ രീതിവ്യവസ്ഥകളെ നിര്‍ദ്ദാക്ഷിണ്യം ചിത്രീകരിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.ആ കഥയിലെ ഇടങ്ങളൊക്കെ കേരളീയ പശ്ചാത്തലത്തിലുള്ളവയായിരുന്നു. അതുകൊണ്ടുതന്നെയാണ് പുരാണകഥയിലെ സന്ദര്‍ഭങ്ങള്‍ വിവരിക്കുമ്പോഴും സ്ഥലങ്ങള്‍ക്കൊക്കെ കേരളച്ചുവ നല്‍കിയത്.കഥയെ ജനകീയമാക്കി എന്നു പറയുന്നതും ഇതുകൊണ്ടുതന്നെ.ഇവിടെ ചേര്‍ത്തു വായിക്കേണ്ട ഒരു പ്രധാന പരാമര്‍ശം പ്രൊഫ. എന്‍.ഗോപാലപിള്ളയുടേതാണ്.നമ്പ്യാരുടെ പുരാണ കഥയിലെ രംഗം ഇന്ദ്രപുരിയോ കുണ്ഡിനനഗരമോ ഹസ്തിനപുരമോ എന്നുവേണ്ട സ്വര്‍ഗ്ഗ പാതാളങ്ങളില്‍ എവിടെയായാലും അവിടെക്കാണാം നായരും നമ്പൂരാരും പരദേശിയും അമ്പലവാസിയും എന്നതാണത്.
കേരളീയ ഘടകങ്ങളുടെ ആവിഷ്കാരമാണ് നമ്പ്യാര്‍ക്കവിതകളുടെ പ്രത്യേകത.നാടുവാഴികളുടെ ദുരഹങ്കാരവും ഉദ്യോഗസ്ഥരുടെ കൊള്ളയും കച്ചവടക്കാരുടെ അത്യാഗ്രഹവും നായന്‍മാരുടെ ഹീനമായ സ്വഭാവസവിശേഷതകളും മുന്‍പിന്‍നോക്കാതെ വിമര്‍ശിക്കുവാന്‍ നമ്പ്യാര്‍ക്കു സാധിച്ചു.ആ വിമര്‍ശനങ്ങള്‍ക്കിടയിലും അവതരണത്തില്‍ തത്വചിന്തയുടെ ചായം പൂശുവാന്‍ അദ്ദേഹത്തിനു കഴിയുന്നു. അവിടെയാണ് നമ്പ്യാര്‍ ശ്രദ്ധേയനാകുന്നത്.
വിവിധയിനം തുള്ളലുകള്‍
സാധാരണജനങ്ങളുടെ കല എന്ന നിലയില്‍ ഏറെ പ്രശസ്തിയാര്‍ജ്ജിച്ച കലയാണ് തുള്ളല്‍.പറയന്‍തുള്ളല്‍,ശീതങ്കന്‍ തുള്ളല്‍,ഓട്ടന്‍ തുള്ളല്‍ എന്നിവയാണ് മൂന്നു തരം തുള്ളല്‍. ഓരോ തുള്ളലിനും പ്രത്യേകമായ വേഷഭൂഷാദികളാണുള്ളത്.
പറയന്‍തുള്ളല്‍
പറയന്‍ തുള്ളലിന് പറയരുടെ പ്രാചീനകലാരൂപവുമായി ബന്ധമുണ്ടാകാമെന്നു പറയപ്പെടുന്നു.പതിഞ്ഞ മട്ടില്‍ പാടുന്ന പറയന്‍ തുള്ളലിലെ വക്താവ് പറയനാണെന്നു നമ്പ്യാര്‍ തന്നെ പറഞ്ഞിട്ടുണ്ട് .പറയന്‍,ശീതങ്കന്‍ എന്നിവയുടെ വേഷങ്ങളും അവയുടെ പാട്ടുകളും പടയണിയില്‍ ഉണ്ടായിരുന്നതാണ്. പാമ്പിന്‍പത്തിയുടെ ആകൃതിയില്‍ കിരീടമണിയുന്ന തുള്ളല്‍ക്കാരന്‍ തലമുടിയില്‍ ചുവന്ന പട്ട്ചുറ്റിയിരിക്കും.ദേഹം മുഴുവന്‍ ചന്ദനം പൂശി കണ്ണെഴുതി കഴുത്തിലും കൈകളിലും ആഭരണങ്ങള്‍ അണിഞ്ഞാണ് വരിക.ഒരു കാലില്‍ വാകച്ചിലമ്പു ധരിക്കുന്നതും പറയന്‍തുള്ളലിന്‍റെ സവിശേഷതയാണ്.
ശീതങ്കന്‍തുള്ളല്‍
പറയന്‍തുള്ളല്‍ രാവിലെയാണു നടക്കുന്നതെങ്കില്‍ ശീതങ്കന്‍ ഉച്ചയ്ക്കുശേഷമാണ് നടക്കുക.പുലയരുടെ ജാതിപ്പേരാണ് ശീതങ്കന്‍.അവരുടെ അനുഷ്ഠാനങ്ങളില്‍ കാണുന്ന കുരുത്തോലയാണ് ശീതങ്കന്‍ തുള്ളലിന്‍റെയും വേഷം.തലയിലും കൈകളിലും അരയിലുമെല്ലാം കുരുത്തോല അണിയുന്നു.ഇവിടെയും കാലില്‍ ചിലമ്പു ധരിക്കുന്നു. പതിഞ്ഞ ശബ്ദത്തിലുള്ള പറയന്‍ തുള്ളലിനെക്കാള്‍ വേഗത്തിലാണ് ശീതങ്കന്‍ തുള്ളലിന്‍റെ അവതരണം. കുട്ടനാടന്‍ പ്രദേശങ്ങളിലുള്ള 64 കരികളില്‍ (മിത്രങ്കരി, ചേന്നങ്കരി ആദിയായവ) ഇന്നും നടത്തപ്പെടുന്ന പടയണി എന്ന ആയോധന നൃത്തത്തില്‍ ശീതങ്കന്‍ തുള്ളല്‍ ഒരു പ്രധാന പരിപാടിയായി കാണാം.ഇതാവാം നമ്പ്യാര്‍ അനുകരിച്ചതെന്നു പറയപ്പെടുന്നു.
ഓട്ടന്‍തുള്ളല്‍
മുകളില്‍ പറഞ്ഞ രണ്ടു തുള്ളലിനെക്കാളും വേഗത്തിലാണ് പേരു സൂചിപ്പിക്കുന്നതു പോലെ ഓട്ടന്‍ തുള്ളലിന്‍റെ പ്രകൃതം. കഥകളിയിലെ വേഷവിധാനങ്ങളോടു സമാനത പുലര്‍ത്തുന്ന ഒന്നാണ് ഓട്ടന്‍തുള്ളല്‍.മുഖത്തു പച്ച തേക്കുക, ചുണ്ടപ്പൂവിട്ട് കണ്ണു ചുവപ്പിക്കുക, അമ്പലപ്പുഴകോണകം കൊണ്ടു നിര്‍മ്മിച്ച ഉടയാട ധരിക്കുക, കാലില്‍ ചിലമ്പണിയുക എന്നിവയെല്ലാം ഇതിന്‍റെ പ്രത്യേകതകളാണ്.സംഗീതവും താളവും ദ്രുതഗതിയിലായ ഓട്ടന്‍തുള്ളല്‍ ഏറെ കലാപൂര്‍ണ്ണമായ ഒന്നാണ്.കണിയാന്‍മാരുടെ കോലം തുള്ളലില്‍ ഓട്ടന്‍തുള്ളലിന്‍റെ പ്രാചീനരൂപം കാണാമെന്നു പറയപ്പെടുന്നു.ബാധ ഒഴിപ്പിക്കുവാന്‍ വേണ്ടിയുള്ളതായിരുന്നു കോലന്‍തുള്ളല്‍ എന്നതിനാല്‍ ഓട്ടന്‍ എന്ന വാക്കിന് ഓടിക്കുന്നവന്‍ അഥവാ ഒഴിപ്പിക്കുന്നവന്‍ എന്നര്‍ത്ഥം കരുതാമെന്നും പറയുന്നുണ്ട്.
തുള്ളല്‍ ഒരു ജനകീയകലാരൂപം
തുള്ളലിനെ ജനകീയമാക്കിയ ഘടകങ്ങള്‍ നിരവധിയാണ്.മണിപ്രവാളസാഹിത്യം പണ്ഡിതന്‍മാരുടെ ഇടയില്‍ പ്രശസ്തിയാര്‍ജ്ജിച്ചിരുന്ന കാലത്ത് അന്നുണ്ടായിരുന്ന ദൃശ്യകലകളായ കൂത്തും കൂടിയാട്ടവും ഉയര്‍ന്ന സമുദായങ്ങളെ പ്രതിനിധീകരിച്ചു നിലകൊണ്ടതായിരുന്നു. കുഞ്ചന്‍നമ്പ്യാരുടെ രംഗപ്രവേശം ഈ സമയത്തായിരുന്നു.ജനങ്ങളെ പൊട്ടിച്ചിരിപ്പിക്കുന്ന ഫലിതവും ആഴത്തിലുള്ള തത്വചിന്തയും മനുഷ്യനെ പ്രവൃത്തി ചെയ്യാന്‍ പ്രേരിപ്പിക്കുന്ന കര്‍ത്തവ്യതാബോധവും അദ്ദേഹത്തിന്‍റെ കവിതകളില്‍ നിഴലിച്ചുകണ്ടു.അതുകൊണ്ടുതന്നെയാണ് തുള്ളല്‍ ഒരു ജനകീയകലാരൂപമായി മാറിയതും.അന്നത്തെ സമുദായചിത്രമായിരുന്നു നമ്പ്യാര്‍ക്കവിതയിലെ ഇതിവൃത്തം.കേരളീയ ഘടകങ്ങളുടെ മേളനമായിരുന്നു ആ കവിതകള്‍.കൊട്ടാരങ്ങളിലും പ്രഭുകുടുംബങ്ങളിലുമൊക്കെ ചിലവഴിക്കാന്‍ കഴിഞ്ഞ നമ്പ്യാര്‍ താന്‍ കണ്ടതും കേട്ടതുമായ കാര്യങ്ങളെ ഫലിതരൂപത്തില്‍ ആവിഷ്കരിച്ചു.ജനങ്ങളുടെ ഹീനപ്രവൃത്തികളെ പരിഹാസത്തിന്‍റെ മുനയില്‍ കോര്‍ത്ത് അവതരിപ്പിച്ചപ്പോള്‍ അത് മാന്യന്‍മാരെന്നു നടിച്ചിരുന്ന പലരുടെയും ഹൃദയത്തിലാണ് തറച്ചത്.പുരാണകഥകളും കഥാപാത്രങ്ങളുമെല്ലാം നമ്പ്യാര്‍ക്ക് സ്വന്തം നാടും നാട്ടിലെ ജനങ്ങളുമായി മാറിയത് അങ്ങനെയാണ് .
ഒരു കാലഘട്ടത്തിന്‍റെ ചിത്രമായിരുന്നു ആ കവിതകളില്‍ കാണാന്‍ കഴിഞ്ഞത്.എരിവും മൂര്‍ച്ചയുമുള്ള പരിഹാസം തുറന്നുവിടാന്‍ ഒരു മടിയും കാണിച്ചില്ല അദ്ദേഹം.സാധാരണജനങ്ങള്‍ക്കു യോജിച്ച മട്ടില്‍ ലളിതവും സരളവും ശുദ്ധവുമായ ശൈലിയിലായിരുന്നു അദ്ദേഹം കവിത രചിച്ചത്.കേരള ഭാഷയുടെ ചന്തത്തെ നമ്പ്യാര്‍ ആഘോഷമാക്കുന്നതും നാം കാണുന്നു.
ഭടജനങ്ങടെ നടുവിലുള്ളൊരു പടയണിക്കിഹ ചേരുവാന്‍
വടിവിയന്നൊരു ചാരു കേരള ഭാഷ തന്നെ ചിതം വരൂ
ഭാഷയേറിവരുന്ന നല്ല മണിപ്രവാളമതെങ്കിലോ
ദൂഷണംവരുവാനുമില്ല വിശേഷഭൂഷണമായ് വരും
മണിപ്രവാളവും അദ്ദേഹത്തിന് ഏറെ ഇമ്പമുള്ളതായിരുന്നു.കവിതയെ സംഭാഷണഭാഷയോട് ഏറ്റവും നന്നായി അടുപ്പിച്ച അദ്ദേഹം ഭാഷയുടെ വൈപുല്യത്തെ ജനകീയമാക്കി.കവിതയെജനപ്രിയമായ പഴഞ്ചൊല്ലാക്കി പരിവര്‍ത്തനം ചെയ്യാനും പഴഞ്ചൊല്ലിനെ കവിതയാക്കി മാറ്റുവാനും നമ്പ്യാര്‍ക്കുണ്ടായിരുന്ന കഴിവ് അനിതരസാധാരണമായിരുന്നു. തന്‍റെ കവിതകളെപ്പറ്റിയുള്ള ആത്മ വിശ്വാസം ആ വരികളില്‍ ദര്‍ശിക്കാം.
പാല്‍ക്കടല്‍ തിരതള്ളിയേറി വരുന്നതുപോലെ പദങ്ങളെന്‍
നാവിലങ്ങനെ നൃത്തമാണൊരു ഭോഷ്കു ചൊല്ലുകയല്ല ഞാന്‍
എന്ന് അദ്ദേഹം പറയുന്നത് ഉദാഹരണമാണ്.
കേരള പശ്ചാത്തലം
സ്വര്‍ഗ്ഗവും പാതാളവുമെല്ലാം കേരളത്തിലെ നഗരങ്ങളായി മാറുന്ന കാഴ്ച നാം കാണുന്നു.അനുവാചകന്‍റെ പരിസരത്തുനിന്നുകൊണ്ട് പരിചയകഥാപാത്രങ്ങളെ ഭംഗിയായും ഫലിതരൂപത്തിലും അവതരിപ്പിച്ചപ്പോള്‍ അവിടെ തെളിഞ്ഞു വിളങ്ങിയത് കേരളീയ പശ്ചാത്തലവും സാംസ്കാരിക ഘടകങ്ങളുമാണ്.നമ്പ്യാരുടെ പുരാണകഥയിലെ രംഗം ഇന്ദ്രപുരിയോ ഹസ്തിനപുരമോ എന്നു വേണ്ട സ്വര്‍ഗ്ഗപാതാളങ്ങളില്‍ എവിടെയായാലും അവിടെക്കാ ണാം നായരും പരദേശിയും അമ്പലവാസിയും.(പ്രൊഫ.എന്‍.ഗോപാലപിള്ള)
അനീതിക്കും അസമത്വത്തിനുമെതിരെ വരെ ഫലിതമുപയോഗിച്ച് വിമര്‍ശനം നടത്തിയ വ്യക്തിയാണ് നമ്പ്യാര്‍. ഇതിവൃത്തവുമായി ബന്ധപ്പെടുത്തി കേരളീയമായ ഉപകഥകളും അദ്ദേഹം നമുക്കുപറഞ്ഞു തന്നു.ആര്‍ക്കും മനസ്സിലാകുന്ന തരത്തിലുള്ള ഉപമകളും ദൃഷ്ടാന്തങ്ങളും മാത്രമാണ് ആ കവിതകളില്‍ കാണാന്‍ കഴിയുക.വര്‍ണ്ണിക്കുന്ന വസ്തുവിനെ അനുവാചകന് തന്‍റെ കണ്‍മുന്നിലെന്ന പോലെ കാണുവാന്‍ കഴിയുന്നു എന്നതാണ് സവിശേഷത. സംസ്കൃത ഗ്രന്ഥങ്ങളില്‍ നിന്നു സ്വീകരിച്ച ആശയങ്ങള്‍ പോലും തډയത്വത്തോടെ ആവിഷ്കരിക്കുവാന്‍ അദ്ദേഹത്തിനു സാധിച്ചു.നമ്പ്യാരുടെ ഹാസ്യം സരസമായി പ്രകടമാകുമ്പോള്‍ ചെറുശ്ശേരിയില്‍ അവ മൃദുവായും എഴുത്തച്ഛനില്‍ അവ ഗൗരവം വിടാതെയും കാണപ്പെടുന്നു എന്നു പറയാറുണ്ട്.വിഷയാനുബന്ധമായി നമ്പ്യാരുടെ ഭാവനയും ഫലിതവും വികസിക്കാറുണ്ട്.പച്ചടി കിച്ചടിയിഞ്ചി പരിപ്പും മറ്റുമില്ലാത്ത പുരാണകഥ നമ്പ്യാരില്‍ കാണാനില്ല.കാളനും ഓലനും പാല്‍പ്പായസവും പലഹാരങ്ങളും മേല്‍ക്കുമേല്‍ വിളമ്പുന്ന സദ്യയുടെ നറുമണമാണ് ആ കവിതയുടെ കാതല്‍.സാമൂഹ്യജീവിതത്തിലെ വൈചിത്ര്യങ്ങള്‍,അധികാരി വര്‍ഗ്ഗത്തിന്‍റെ അഹങ്കാര പ്രവണതകള്‍,പടയാളികളുടെ അലസത,ബ്രാഹ്മണവര്‍ഗ്ഗത്തിന്‍റെ ദുസ്വാതന്ത്ര്യം എന്നിവയെല്ലാം ആ കവിതകള്‍ക്കു വിഷയങ്ങളായി. നായന്‍മാരെ കണക്കിനു പരിഹസിക്കുന്ന നമ്പ്യാര്‍ അവരിലുള്ള ഭീരുത്വത്തെയാണ് എറിഞ്ഞുടയ്ക്കാന്‍ ശ്രമിച്ചത്.നായډാരുടെ ആരംഭശൂരത്വത്തെയാണ് അദ്ദേഹം മുഖ്യവിഷയമാക്കിയത്.
തുള്ളല്‍കൃതികള്‍
നമ്പ്യാര്‍ ആകെ 64 തുള്ളല്‍പ്പാട്ടുകള്‍ എഴുതിയിട്ടുണ്ടെന്നാണ് ഐതിഹ്യം. സ്യമന്തകം ഘോഷയാത്ര,രുഗ്മിണീ സ്വയംവരം,സീതാസ്വയംവരം,രാവണോത്ഭവം,ബകവധം,സന്താനഗോപാലം,ബാലിവിജയം, നിവാതകവചവധം,അഹല്യാമോക്ഷം,കാര്‍ത്ത വീര്യാര്‍ജ്ജുനവിജയം(ഓട്ടന്‍തുള്ളല്‍)കല്യാണസൗഗന്ധികം,പൗണ്ഡ്രകവധം,ധ്രുവചരിതം,ഗണപതിപ്രാതല്‍(ശീതങ്കന്‍തുള്ളല്‍)സഭാപ്രവേശം,കീചകവധം,കുംഭകര്‍ണ്ണവധം,ത്രിപുരദഹനം(പറയന്‍തുള്ളല്‍) എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം.
വൃത്തം
തുള്ളലിലെ പ്രധാനവൃത്തം തരംഗിണിയാണ്.ചമ്പുക്കളില്‍ കാണുന്ന ഗദ്യത്തോട് ഇതിനു സാമ്യമുണ്ട്.കിളിപ്പാട്ടിലെ ഗാതാത്മകതയും കഥകളിയിലെ വേഷവും തുള്ളലില്‍ സമ്മേളിപ്പിച്ചു.കൂത്തിനോടാണ് തുള്ളലിനു കൂടുതല്‍ സാമ്യം.ചാക്യാന്‍മാരുടെ വര്‍ണ്ണനാരീതിയും അവിടെ നിഴലിക്കുന്നു.നമ്പ്യാരുടെ കാലത്തും അതിനു മുമ്പുമൊക്കെയുണ്ടായിരുന്ന പടയണി തുള്ളല്‍ എന്ന കലാരൂപം പരിഷ്കരിച്ചാണ് തുള്ളല്‍ എന്ന ദൃശ്യകല സൃഷ്ടിച്ചതെന്നും പറയപ്പെടുന്നുണ്ട്.മലയാളത്തിലെ സാഹിത്യപ്രസ്ഥാനങ്ങളെ വിശകലനം ചെയ്താല്‍ അവയുടെ ആവിര്‍ഭാവത്തിന് ഇവിടെയുണ്ടായിരുന്ന അപരിഷ്കൃതങ്ങളായ കലാരൂപങ്ങളുമായി ബന്ധമുണ്ടായിരുന്നതായി കാണാം.അതെന്തുമായിക്കൊള്ളട്ടെ,ഹാസ്യരസപ്രധാനമായി തുള്ളലിനെ ജനഹൃദയത്തില്‍ നിര്‍ത്താന്‍ നമ്പ്യാര്‍ക്കു കഴിഞ്ഞുവെന്നത് നിസ്തര്‍ക്കമായ വസ്തുതയാണ്.മനുഷ്യനെ പിടിച്ചിരുത്തുന്നതില്‍ ഫലിതത്തിനുള്ള പങ്ക് വളരെ വലുതാണെന നമ്പ്യാര്‍ക്കറിയാമായിരുന്നു.
ഫലിതത്തിനുള്ള പങ്ക്
ചിരിക്കുന്ന കഥ കേട്ടാലിരിക്കുമായതല്ലെങ്കില്‍
തിരിക്കുമങ്ങനെ ഭാവിച്ചിരിക്കുന്ന ഭടന്‍മാരെ
ചിരിക്കാതെ രസിപ്പിപ്പാനൊരിക്കലുമെളുതല്ല
എന്നാണ് അദ്ദേഹത്തിന്‍റെ വാദം.ചാക്യാന്‍മാരെയാവണം നമ്പ്യാര്‍ ഫലിത പരിഹാസങ്ങളില്‍ പിന്തുടര്‍ന്നത്.നമ്പൂതിരിമാരെ പരിഹസിക്കുന്നത് ശ്രദ്ധിക്കൂ.
ഉണ്ണണമെന്നുമുറങ്ങണമെന്നും
പെണ്ണുങ്ങളൊടു രസിക്കണമെന്നും
കണ്ണില്‍ കണ്ട ജനങ്ങളെയെല്ലാം
എണ്ണിക്കൊണ്ടു ദുഷിക്കണമെന്നും
ഇത്തൊഴിലല്ലാതിപ്പരിഷയ്ക്കൊരു
വസ്തുവിചാരമൊരിക്കലുമില്ല
ആര്‍ക്കും പ്രിയമായി പറയുവാനും നമ്പ്യാര്‍ ശ്രമിക്കാറില്ല.സാമുദായികപരിഷ്കരണം മാത്രം മുന്നില്‍ കാണുന്ന ഒരു വ്യക്തി ആരെയും പ്രീതിപ്പെടുത്താന്‍ ശ്രമിക്കുകയില്ലല്ലോ. നമ്പ്യാരുടെ തുറന്നു പറച്ചി ല്‍ ശ്രദ്ധിക്കൂ.
കഥയില്‍ സംഗതി ചേര്‍ത്തു കഥിക്കേണമതില്‍ക്കൂടി
കഥിക്കേണ്ടിവരും കുത്തുകവികളും ചില ദിക്കില്‍
അതുകൊണ്ടു ഭവാന്‍മാര്‍ക്കു വൈരമൊട്ടും ഭവിക്കൊല്ലാ
ഹിതജ്ഞന്‍മാരറിഞ്ഞെല്ലാം സഹിക്കണം വണങ്ങുന്നേന്‍.
ജനസാമാന്യത്തിനു പരിചിതമായ ദേശീയാന്തരീക്ഷത്തെ പുരാണ കഥകളുമായി ഇണക്കിച്ചേര്‍ത്ത ശൈലി ഏറെ ഇമ്പമുള്ളതായിരുന്നു.പ്രസന്നമായി പരിഹാസത്തെ പ്രയോഗിച്ച കവിയാണ് അദ്ദേഹം.നിരൂപകന്‍മാരെ കളിയാക്കുന്ന നമ്പ്യാരെ കേള്‍ക്കുന്ന നിരൂപകന്‍മാര്‍ പോലും ചിരിയടക്കുന്നുണ്ടാവാം.
കുറവും കുറ്റവും നോക്കിപ്പറനാനങ്ങൊരു കൂട്ടം
തുറികണ്ണും മിഴിച്ചങ്ങു മറുഭാഗേ വസിക്കുന്നു
കുറഞ്ഞോരു വിശേഷത്തെയറിഞ്ഞുള്ള ജനകുറ്റം
പറഞ്ഞാകിലതുകൊണ്ടു തരിമ്പും സങ്കടമില്ല
അറിയാത്ത മഹാമൂഢന്‍ തെറിവാക്കു പറയുമ്പോ
ളെറിഞ്ഞുകാലൊടിക്കുമെന്നറിഞ്ഞു ചൊല്‍വിനെല്ലാരും
ഐതിഹ്യം
തുള്ളലിന്‍റെ ഉത്ഭവത്തെക്കുറിച്ചുള്ള ഐതിഹ്യം ഏറെ പരിചിതമാണ്.അമ്പലപ്പുഴ ക്ഷേത്രത്തില്‍ കൂത്തിനു മിഴാവു കൊട്ടുമ്പോള്‍ നമ്പ്യാര്‍ ഉറങ്ങിപ്പോയെന്നും അതു കണ്ട ചാക്യാര്‍ നമ്പ്യാരെ കളിയായാക്കിയെന്നും ആ പക തീര്‍ക്കുവാനായി ഒറ്റ രാത്രി കൊണ്ട് അദ്ദേഹം സൃഷ്ടിച്ചതാണ് തുള്ളല്‍ എന്നുമാണ് ആ ഐതിഹ്യം. അത് നമുക്കു വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ആവാം.പക്ഷെ ആ കൃതികളിലെ ചാരുത സമ്മതിച്ചേ മതിയാകൂ.
തട്ടും കൊട്ടും ചെണ്ടയ്ക്കത്രേ കിട്ടും പണമതു മാരാര്‍ക്കും
എമ്പ്രാനല്പം കട്ടു ഭുജിച്ചാലമ്പലവാസികളൊക്കെക്കക്കും
വെട്ടും കുത്തും പരിചയ്ക്കത്രേ കിട്ടും വിരുതു പണിക്കര്‍ക്കെന്നും
തുടങ്ങിയ വരികള്‍ തന്നെ ധാരാളം നമ്പ്യാരുടെ ശൈലി നമ്മുടെ മനസ്സില്‍ പതിയാന്‍.
കവിതാലക്ഷ്യം നമ്പ്യാരുടെ വാക്കുകളില്‍
വ്യക്തമായ ലക്ഷ്യത്തോടെയൊണ് താന്‍ കവിതകള്‍ രചിച്ചതെന്ന് അദ്ദേഹം തന്നെ സാക്ഷ്യപ്പെടുത്തുന്നുന്നത് കേള്‍ക്കൂ.
മാധുര്യഗുണങ്ങളും അക്ഷരവ്യക്തിയും വേണം
സാധുത്വം പദങ്ങള്‍ക്കു സതതം ഭവിക്കേണം
ബോധിപ്പിപ്പതിനുള്ള കുശലത്വമതും വേണം
ബോധമുള്ളവര്‍ക്കുള്ളില്‍ ബഹുമാനം വരുത്തേണം
ഹാസത്തിനൊരു മാര്‍ഗ്ഗം ചിലദിക്കിലിതുവേണം
പ്രാസത്തിനൊരേടത്തും കുറവില്ലാതിരിക്കേണം.
കവിതയ്ക്കുണ്ടായിരിക്കേണ്ട ഗുണങ്ങളെപ്പറ്റിയാണ് നമ്പ്യാര്‍ ഇവിടെ സൂചിപ്പിക്കുന്നത്.നിരങ്കുശത്വം മുഖമുദ്രയാക്കിയ നമ്പ്യാരുടെ കവിതയെ കൈരളിയുടെ പൊട്ടിച്ചിരിയായി വിശേഷിപ്പിക്കുന്നു.മറ്റു ചില തുള്ളല്‍കൃതികളും അദ്ദേഹത്തിന്‍റെ പേരില്‍ പറയുന്നുണ്ടെങ്കിലും കര്‍ത്ത്വത്തെപ്പറ്റി അഭ്യൂഹങ്ങളും നിലനില്‍ക്കുന്നു.തുള്ളല്‍കൃതികള്‍ കൂടാതെ പല ആട്ടക്കഥകളും അദ്ദേഹത്തിന്‍റേതായി പറയപ്പെടുന്നുണ്ട്.ശ്രീകൃഷ്ണചരിതം മണിപ്രവാളം,ഏകാദശീ മാഹാത്മ്യം. പാര്‍വ്വതീ സ്വയംവരം എന്നിവ അവയില്‍ ചിലതാണ്.
ഇതുകൂടി ഓര്‍ക്കാം
നമ്പ്യാരുടെ പൂര്‍ണ്ണ നാമം കലക്കത്ത് കുഞ്ചന്‍ നമ്പ്യാര്‍ എന്നാണ്.കലക്കത്ത് എന്ന വീട്ടുപേര്‍ മാത്രമാണ് അഭിപ്രായഭിന്നതകള്‍ ഏല്‍ക്കാതെ നിലനില്‍ക്കുന്നത്.എ.ഡി.1705 ന് അടുത്താണ് ജനനമെന്നു വിശ്വസിക്കുന്നു.തിരുവില്വാമലയ്ക്കു സമീപമുള്ള കിള്ളിക്കുറിശ്ശിമംഗലം ക്ഷേത്രത്തോടു ചേര്‍ന്ന് കലക്കത്തു ഭവനം സ്ഥിതി ചെയ്യുന്നു.അമ്പലപ്പുഴയിലാണ് അദ്ദേഹം ഏറിയകൂറും താമസിച്ചത്. പേപ്പട്ടി വിഷം ബാധിച്ചാണ് അദ്ദേഹം ഇഹലോകവാസം വെടിയുന്നത്.
ഒറ്റവാക്കില്‍ എഴുതാം
1.കുഞ്ചന്‍ നമ്പ്യാരെപ്പറ്റി ഐതിഹ്യമുള്ള കൃതി-കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ څകേരള കവികള്‍چ
2.ഒറ്റക്കാലില്‍ ചിലമ്പണിയുന്ന തുള്ളല്‍-പറയന്‍തുള്ളല്‍
3.നമ്പാരെപ്പറ്റി څനര്‍മ്മസല്ലാപംچ എന്ന കൃതിയെഴുതിയതാര്-ഡോ.എസ്.കെ നായര്‍
4.തുള്ളല്‍ വൃത്തമെന്ന് അറിയപ്പെടുന്നത്-തരംഗിണി
5.അച്ചിക്കു ദാസ്യപ്രവര്‍ത്തി ചെയ്യുന്നവന്‍
കൊച്ചിക്കു പോയങ്ങു തൊപ്പിയിട്ടീടണം- ഈ വരികള്‍ ഏതിലേതാണ്-കല്യാണസൗഗന്ധികം
6.കാര്‍ത്തിക തിരുനാളില്‍ നിന്ന് വീരശൃംഖല കിട്ടിയകവിയാണ്- കുഞ്ചന്‍നമ്പ്യാര്‍
7.സ്യമന്തകം ഏതുവിഭാഗത്തില്‍ പെടുന്ന തുള്ളല്‍ കൃതിയാണ്-ഓട്ടന്‍ തുള്ളല്‍
വിശദീകരിക്കുക
കുഞ്ചന്‍ നമ്പ്യാര്‍ തന്‍റെ തുള്ളല്‍കൃതികള്‍ക്കു വേണ്ടി ഉപയോഗിച്ച ഭാഷ ജനകീയദൃശ്യകലാരൂപത്തിനു ഇണങ്ങുന്നതായിരുന്നു.എങ്ങനെ?
ഭാഗം 15
പാട്ടുകള്‍..പാട്ടുകള്‍
പാനപ്പാട്ടുകള്‍,വഞ്ചിപ്പാട്ടുകള്‍,കൈകൊട്ടിക്കളിപ്പട്ടുകള്‍,കുത്തിയോട്ടപ്പാട്ടുകള്‍എന്നിവയെ പരിചയപ്പെടാം.
തുള്ളല്‍പ്പാട്ടുകളും കിളിപ്പാട്ടുകളും നാം പരിചയപ്പെട്ടു കഴിഞ്ഞു.അവയ്ക്കുശേഷം മലയാളകവിതയില്‍ ആവിര്‍ഭവിച്ച രണ്ടു ശാഖകളാണ് പാനപ്പാട്ടും വഞ്ചിപ്പാട്ടും.മലയാളത്തിലെ കീര്‍ത്തനസാഹിത്യത്തിന്‍റെ വികാസവും പാനപ്പാട്ടുകളിലൂടെയായിരുന്നുവെന്നു കാണാം.ഭക്തിയായിരുന്നു പാനപ്പാട്ടുകളുടെയും വിഷയം.പാനപ്പാട്ടുകളുടെ പ്രോദ്ഘാടകന്‍ എന്നു വിശേഷിപ്പിക്കുന്ന പൂന്താനത്തിന്‍റെ പ്രധാനപ്പെട്ട രണ്ടു കൃതികളാണ് ജ്ഞാനപ്പാനയുംസന്താനഗോപാലവും.ഏകസന്താനം മരിച്ച ദുഖം മനസ്സിലൊതുക്കി പൂന്താനം രചിച്ച കൃതിയാണ് ജ്ഞാനപ്പാന.കണ്ണനാമുണ്ണിയെ എത്ര വാഴ്ത്തിയാലും അദ്ദേഹത്തിനു മതിയാവില്ല എന്നത് ആ കാവ്യ വായനയിലൂടെ നാം അറിയുന്നു.ഭക്തിയുടെയും ജ്ഞാനത്തിന്‍റെയും സമ്മേളനമാണ് പൂന്താനം കവിത.
ഉണ്ണിക്കൃഷ്ണന്‍ മനസ്സില്‍ കളിക്കുമ്പോള്‍
ഉണ്ണികള്‍ മറ്റു വേണമോ മക്കളായ് എന്നാണ് കവി ചോദിക്കുന്നത്.ആറ്റുനോറ്റുണ്ടായ കുഞ്ഞ് ചോറൂണു ദിവസം അന്തരിച്ചത് പൂന്താനത്തെ തെല്ലൊന്നുമല്ല ദുഖക്കടലിലാഴ്ത്തിയത്.പ്രസിദ്ധ സംസ്കൃതപണ്ഡിതനും കവിയുമായിരുന്ന മേല്പുത്തൂരിന്‍റെ സമകാലികനായിരുന്ന പൂന്താനത്തിന്‍റെതായി മറ്റു പല കൃതികളും പറയപ്പെടുന്നുണ്ട്.ശ്രീകൃഷ്ണകര്‍ണ്ണാമൃതം,ആനന്ദനൃത്തം,നൂറ്റെട്ടുഹരി,മഹാലക്ഷ്മീസ്തവം,പാര്‍ത്ഥസാരഥീസ്തവം എന്നിവയാണവ.പ്രസാദാത്മകതയും ലാളിത്യവും ഇടകലര്‍ന്നൊഴുകുന്ന പൂന്താനം കൃതികളില്‍ തത്വചിന്തയും അലതല്ലുന്നുണ്ട്. ഈ ഭക്തകവിയെപ്പറ്റി വള്ളത്തോള്‍ പാടിയിട്ടുള്ളത് ഇപ്രകാരമാണ്.
പൂന്തേനാം പലകാവ്യം കണ്ണന്നു നിവേദിച്ച
പൂന്താനം,ജ്ഞാനപ്പാന പാടിയ പുംസ്കോകിലം
പൂന്താനത്തിന്‍റെ കാവ്യങ്ങള്‍ പൂന്തേന്‍ തന്നെയായിരുന്നു.മലയാളത്തിനു ലഭിച്ച പുണ്യമായിരുന്നു ആ കവനങ്ങളെല്ലാംതന്നെ.സംസാരജീവിതത്തിന്‍റെ നശ്വരതയും ഈശ്വരന്‍റെ അനുപമമായ ലീലാവിലാസവും ചാരുതയോടെ അവതരിപ്പിച്ചിരിക്കുന്നു.
ഇന്നലെയോളമെന്തെന്നറിഞ്ഞീല
ഇനി നാളെയുമെന്തെന്നറിവീലാ
ഇന്നിക്കണ്ട തടിക്കു വിനാശവു
മെന്നനേരമെന്നേതുമറിവീലാ
കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ
കണ്ടില്ലെന്നു നടിക്കുന്നതും ഭവാന്‍
രണ്ടുനാലുദിനം കൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍
മാളികമുകളേറിയ മന്നന്‍റെ മാറില്‍
മാറാപ്പു കേറ്റുന്നതും ഭവാന്‍
ഈ കാലത്തും എത്രമാത്രം പ്രസക്തമാണ് ഈ വരികള്‍ എന്നു നോക്കുക.എന്തൊക്കെ സംഭവിച്ചാലും മനുഷ്യന്‍റെ ദുരയും സ്വാര്‍ത്ഥതയും മാത്രം ഒരു മാറ്റവുമില്ലാതെ തുടരുന്നു.ഭാഗവതസാരാമൃതമായ ജ്ഞാനപ്പാനയില്‍ ആദ്യന്തം ഇത്തരം തത്വചിന്താനിര്‍ഭരമായ വരികള്‍ കാണാം. ലളിതമായ ശൈലിയിലൂടെ ഭാരതീയ ജീവിതചിന്ത കുറിക്കുകൊള്ളുന്ന രീതിയില്‍ ആവിഷ്കരിക്കുന്നു.ഐഹികഭ്രമങ്ങളുടെ അര്‍ത്ഥശൂന്യതയും ഭഗവത്സമരണയുടെ പ്രാധാന്യവുംകവി വിഷയമാക്കിയിരിക്കുന്നു. കൃതി പൂര്‍ത്തിയാക്കിയശേഷം പൂന്താനം മേല്പുത്തൂരിനെ കണ്ട് എന്തെങ്കിലും തിരുത്തലുകള്‍ ആവശ്യമുണ്ടോയെന്നു ചോദിച്ചെന്നും മലയാളകാവ്യം വായിക്കാന്‍ സംസ്കൃതപണ്ഡിതനായ മേരല്‍പ്പുത്തൂര്‍ വിസമ്മതിച്ചെന്നും ഐതിഹ്യം.ഇതുമനസ്സിലാക്കിയ ഭഗവാന്‍ പൂന്താനത്തിന്‍റെ ഭക്തിയാണ് മേല്‍പ്പുത്തൂരിന്‍റെ വിഭക്തിയെക്കാള്‍ തനിക്കിഷ്ടമെന്നു പറഞ്ഞതായും കഥ. സരസമായ ഭാഷയില്‍ ഗഹനമായ തത്വചിന്തകളെ അദ്ദേഹം ആവിഷ്കരിച്ചിരിക്കുന്നു.
കൂടിയല്ലാ പിറക്കുന്ന നേരത്തും
കൂടിയല്ലാ മരിക്കുന്ന നേരത്തും
മധ്യേയിങ്ങനെ കാണുന്ന നേരത്തു
മത്സരിക്കുന്നതെന്തിനു നാം വൃഥാ
മലപ്പുറത്തെ പൂന്താനംഇല്ലത്ത് 1547ലാണ് പൂന്താനം നമ്പൂതിരി ജനിച്ചതെന്നു പറയപ്പെടുന്നു.
സന്താനഗോപാലം-രചനാ സൗഷ്ഠവവും മനോഹരമായ വാങ്മയചിത്രങ്ങളും ഇവിടെ കാണാം.തത്വചിന്തകളും ഇവിടെ നിരക്കുന്നുണ്ട്.പൂന്താനത്തിന്‍റേതെന്നു കരുതുന്ന മറ്റൊരു പാനപ്പാട്ടാണിത്. നാലു പാദങ്ങളായി തിരിച്ചിരിക്കുന്ന ഈ കൃതിയെ കുമാരഹരണം പാനയെന്നും വിളിക്കുന്നു. ഒന്‍പതു സന്താനങ്ങളും മരിച്ചുപോയ ഒരു ബ്രാഹ്മണന്‍ തന്‍റെ സങ്കടം ശ്രീകൃഷ്ണനെ ധരിപ്പിക്കുന്നതും അതുകേട്ട അര്‍ജ്ജുനനന്‍ പത്താമത്തെ ശിശുവിനെ രക്ഷിക്കാമെന്ന് ഏല്ക്കുന്നതും അതിനു സാധിക്കാതെ പോകുന്നതുമാണ് ഇതിലെ ഇതിവൃത്തം.അര്‍ജ്ജുനന്‍ ദുഷ്കീര്‍ത്തിക്കു പാത്രമാകട്ടെയെന്നു ബ്രാഹ്മണന്‍ ശപിക്കുന്നു.ഒടുവില്‍ വൈകുണ്ഠത്തുനിന്നും ശ്രീകൃഷ്ണന്‍ ബ്രാഹ്മണസന്താനങ്ങളെ കൊണ്ടുവന്നുകൊടുക്കുന്നതോടെ കഥ അവസാനിക്കുന്നു.
നാരായണീയം
പൂന്തേനാകുന്ന കാവ്യം പൂന്താനം കണ്ണന്നു നിവേദിച്ചുവെങ്കില്‍ സംസ്കൃതശ്ളോക പുഷ്പങ്ങളാല്‍ ഗുരുവായൂര്‍ മന്ദിരേശനെയാണ് മേല്പുത്തൂര്‍ പൂജിച്ചത്.ശബ്ദാര്‍ത്ഥ സൗന്ദര്യത്തിന്‍റെ ഒരു ചിത്രമാണ് നാതായണീയത്തില്‍ കാണുക.സംസ്കൃതപണ്ഡിതനായ ഇദ്ദേഹത്തിന്‍റേതായി സ്തോത്രങ്ങള്‍,മുക്തകങ്ങള്‍, ചമ്പുക്കള്‍ എന്നിവയുമുണ്ട്.കേരളത്തില്‍ സംസ്കൃതഭാഷയുടെയും സാഹിത്യത്തിന്‍റെയും വികാസധാരയിലെ പ്രബലകണ്ണിയാണ് മേല്പുത്തൂര്‍ ഭട്ടതിരി.
ഭാഗവതത്തിന്‍റെ സാരസംഗ്രഹമായ നാരായണീയം ഭാഗവതമെന്ന പാല്‍ക്കടല്‍ പീയൂഷമാണെന്നും പറയപ്പെടുന്നു. ഭാരതസംഗ്രഹത്തില്‍ എഴുത്തച്ഛന്‍ പ്രകടിപ്പിച്ച വൈദഗ്ധ്യം ഇവിടെയും കാണാം.ഒരു ദിവസം 10 ശ്ളോകം വീതം അനുജനായ മാതൃദത്തന്‍ നമ്പൂതിരിക്കുപറഞ്ഞുകൊടുത്ത് 100 ദിവസം കൊണ്ട് പൂര്‍ത്തീകരിച്ച കൃതിയാണ് നാരായണീയമെന്നത് ഐതിഹ്യമാണ്.
ഒരു പ്രാര്‍ത്ഥനയുടെ രൂപത്തിലാണ് നാരായണീയം എഴുതിയിട്ടുള്ളത്. തന്‍റെ വാതരോഗം മാറുവാനായി ഗുരുവായൂരപ്പന്‍റെ നടയിലിരുന്ന് എഴുതിയ നാരായണീയം ഭഗവാനു സമര്‍പ്പിച്ചുവെന്നും എഴുതിത്തീര്‍ന്ന ദിവസം രോഗം സുഖപ്പെട്ടുവെന്നും മറ്റൊരു ഐതിഹ്യം. ശ്രീപാദസപ്തതി,മാടമഹിശപ്രശസ്തി,പ്രക്രിയാസര്‍വ്വസ്വം,ദൂതവാക്യം തുടങ്ങിയ കൃതികളും അദ്ദേഹത്തിന്‍റേതായി കണക്കാക്കപ്പെടുന്നു.ഭട്ടതിരിയുടെ പല കൃതികളും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
മീന്‍ തൊട്ടു കൂട്ടുവാന്‍ٹ.
ഇതും പ്രശസ്തമായ ഒരു ഐതിഹ്യമാണ്.
മേല്‍പ്പുത്തൂരിന്‍റെ ഗുരുവായ അച്യുതപിഷാരടി പക്ഷവാതം പിടിപെട്ട് കിടപ്പിലായി.അദ്ദേഹത്തിന്‍റെ വേദന കാണുവാന്‍ കഴിയാതെ ഗുരുദക്ഷിണയായി തന്‍റെ യോഗശക്തിയാല്‍ ഭട്ടതിരി വാതരോഗത്തെ തന്‍റെ ശരീരത്തിലാക്കി ഗുരുവിന്‍റെ കഷ്ടതയകറ്റി.ഭട്ടതിരിയെ ഈ രോഗത്തില്‍ നിന്നുമുക്തനാക്കുവാന്‍ മലയാളഭാഷയുടെ പിതാവായ എഴുത്തച്ഛന്‍ അദ്ദേഹത്തോട് څമീന്‍ തൊട്ടുകൂട്ടുڅവാന്‍ ആവശ്യപ്പെട്ടു. ഭാഗവതത്തില്‍ വിഷ്ണുവിന്‍റെ കഥ മത്സ്യാവതാരം തൊട്ട് തുടങ്ങുന്നതുപോലെ എഴുതാനാണ് എഴുത്തച്ഛന്‍ പറഞ്ഞതെന്ന് ഭട്ടതിരി മനസ്സിലാക്കുകയും ഗുരുവായൂരെത്തി ഓരോ ദിവസവും ഓരോ ദശകങ്ങള്‍ രചിച്ച് ഗുരുവായൂരപ്പനു സമര്‍പ്പിക്കുകയും ചെയ്തു. എല്ലാ ദശകത്തിലെയും അവസാനശ്ളോകം തന്‍റെ കഷ്ടപ്പാടുകള്‍ മാറാനുള്ള പ്രാര്‍ത്ഥനയാണ്.അവസാനദശകമായ ആയുരാരോഗ്യസൗഖ്യം പൂര്‍ത്തിയാക്കിയതോടെ രോഗം ശമിച്ചുവെന്നു വിശ്വാസം.
സാന്ദ്രാനന്ദാവബോധാത്മകമനുപമിതം കാലദേശാവദിഭ്യാം
നിര്‍മുക്തം നിത്യമുക്തം നിഗമശതസഹസ്രേണ നിര്‍ഭാസ്യമാനം
അസ്പഷ്ടം ദൃഷ്ടമാത്രേ പുനരുരുപുരുഷാര്‍ഥാത്മകം ബ്രഹ്മതത്വം
തത്താവദ്ഭാതി സാക്ഷാദ്ഗുരുപവനപുരേ ഹന്ത ഭാഗ്യം ജനാനാം
(ആദ്യകാണ്ഡം)
(പൂര്‍ണ്ണമായ ജ്ഞാനത്തിന്‍റെയും സന്തോഷത്തിന്‍റെയും രൂപത്തിലുള്ളതും താരതമ്യം ചെ യ്യാന്‍ പറ്റാത്തതും സമയത്തിനുമപ്പുറത്തുള്ളതും നിര്‍മ്മലനും 100000 വേദവാക്യങ്ങളാല്‍ സ്തുതിക്കപ്പെടുന്നെങ്കിലും വിവരണത്തിനുമതീതനായവന്‍.ഈ ബ്രഹ്മം കാണുമ്പോള്‍ നാലു പുരുഷാര്‍ത്ഥങ്ങളും ഗുരുവായൂരപ്പനുമുന്നില്‍ വിളങ്ങുന്നു.ഇത് കാണാന്‍ സാധാരണ ജനങ്ങള്‍ക്കു കഴിയുന്നത് ഭാഗ്യമാണ് എന്നു വിവക്ഷ)
കുത്തിയോട്ടപ്പാട്ടുകള്‍
കുംഭഭരണിമഹോത്സവത്തോടനുബന്ധിച്ച് ഭദ്രകാളി ക്ഷേത്രങ്ങളില്‍ നടത്തിവരുന്ന അനുഷ്ഠാനഗാനമാണ് കുത്തിയോട്ടപ്പാട്ടുകള്‍.കൊടുങ്ങല്ലൂര്‍ ഭരണിഉത്സവത്തിനു നടത്തപ്പെടുന്ന പൂരപ്പാട്ടും ഇതുപോലെയുള്ള ഒന്നാണ്.ശൃംഗാരപ്രധാനമായ പാട്ടുകളാണിവ.ആണ്‍കുട്ടികളെ ഭഗവതിക്ക് ബലി നല്‍കുന്നതാണ് കുത്തിയോട്ടപ്പാട്ടിലെ ഇതിവൃത്തം.കര്‍ശനമായി പാലിക്കുന്ന വ്രതവും ഇതിന്‍റെ സവിശേഷതയാണ്.പ്രത്യേകതാളമുള്ള നാലുപാദങ്ങള്‍ ഈ പാട്ടിലുണ്ട്.ചുവടുവെപ്പ് മറ്റൊരു പ്രധാന ചടങ്ങാണ്.താളത്തിനനുസരിച്ച് ചുവടുവെയ്ക്കുന്ന ചടങ്ങില്‍ ബലി നല്‍കുന്നകുട്ടികളില്‍ സൂചികുത്തുന്ന ഏര്‍പ്പാടുമുണ്ട്.കുത്തിയോട്ടപ്പാട്ടിന് ആ പേരുവന്നത് ഇതുകാരണമായിരിക്കാമെന്നു പറയപ്പെടുന്നു.ഇത്തരംപാട്ടുകള്‍ക്ക് ഒരുദാഹരണമിതാ:
വാസുദേവന്‍ തന്‍റെ ഭക്തരില്‍ മുമ്പനാം
ഭൂസുരസത്തമനാം കുചേലന്‍
കേശവനെ സ്തുതി ചെയ്തു ദിവാനിശം
ആശുവസിക്കുന്നകാലത്തിങ്കല്‍ എന്നിങ്ങനെ പോകുന്നു ആ പാട്ടുകള്‍
അര്‍ണ്ണോസുപാതിരി
പാനപ്പാട്ടുകള്‍ രചിക്കാന്‍ ശ്രമം നടത്തിയ പാശ്ചാത്യമിഷനറിയാണ് അര്‍ണ്ണോസു പാതിരി.ക്രൈസ്തവവേദകഥകളാണ് അദ്ദേഹം തന്‍റെ രചനകള്‍ക്കു പ്രമേയമായി സ്വീകരിച്ചത്.യേശുക്രിസ്തുവിന്‍റെ ചരിത്രം ഇതിവൃത്തമാക്കിയപുത്തന്‍പാന എന്ന കൃതി രചിച്ച ഇദ്ദേഹം കേരളത്തിലെത്തി മലയാളവും സംസ്കൃതവും പഠിച്ചതായി പറയപ്പെടുന്നു.
ചിത്തത്തിലും വൈരമൊഴിക്കണം
ശത്രുഭാവമതൊക്കെയും നീക്കണം
ഇഷ്ടډാരെ പ്രിയമുണ്ടായാല്‍പ്പോരാ
ദ്വേഷമുള്ളോരെ സ്നേഹമുണ്ടാകണം
എന്ന രീതിയിലാണ് കാവ്യരചന കാണപ്പെടുന്നത്. മിശിഹായുടെ പാന എന്നും രക്ഷാചരിതകീര്‍ത്തനമെന്നും ഇതിനു പേരുണ്ട്.ജ്ഞാനപ്പാനയുടെ രീതിയിലാണ് പുത്തന്‍പാന എഴുതിയതും. പുത്തന്‍പാനയുടെ പ്രധാനഭാഗം 10,11,12 പാദങ്ങളാണ്.രാമായണപാരായണംപോലെ ഒരു കാലത്ത് പാരായണത്തിനുപയോഗിച്ചിരുന്നതാണ് പുത്തന്‍ പാന. 14 പാദങ്ങളിലായി എഴുതപ്പെട്ട ഈ കൃതിയില്‍ ലോകസൃഷ്ടി മുതല്‍ മിശിഹായുടെ ജനനമരണങ്ങള്‍ വരെ പ്രതിപാദിച്ചിരിക്കുന്നു.പെസഹാ വ്യാഴാവ്ച രാത്രിയിലും ദുഖവെള്ളിയാഴ്ച രാവിലെയും അവ പാടുന്ന പതിവ് തലമുറകളായി നിലനില്‍ക്കുന്നു.
വഞ്ചിപ്പാട്ട്
മാര്‍ത്താണ്ഡവര്‍മ്മയുടെ ആശ്രിതനായിരുന്ന രാമപുരത്തുവാര്യരുടെ കുചേലവൃത്തം വഞ്ചിപ്പാട്ട് ഈ പ്രസ്ഥാനത്തില്‍ അഗ്രഗണ്യമായി നില്‍ക്കുന്നു.ഈ കൃതിയെപ്പറ്റിയും ഒരു ഐതിഹ്യം നിലനില്‍ക്കുന്നു.മീനച്ചില്‍ താലൂക്കിലെ ഒരു ദരിദ്രകുടുംബത്തില്‍ ജനിച്ച രാമപുരത്തുവാര്യര്‍ ഉപജീവനമാര്‍ഗ്ഗമന്വേഷിച്ച് വൈക്കത്തെത്തിയെന്നും അവിടെ ക്ഷേത്രദര്‍ശനത്തിനു വന്ന മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് താന്‍എഴുതിയ ശ്ളോകങ്ങള്‍ അടിയറവെച്ചുവെന്നും രാജാവിന്‍റെ നിര്‍ദ്ദേശമനുസരിച്ച് വാര്യര്‍ അദ്ദേഹത്തോടൊപ്പം വഞ്ചിയില്‍ തിരുവനന്തപുരത്തേക്കു പുറപ്പെട്ടുവെന്നും ആ യാത്രയില്‍ രാജാവിന്‍റെ കല്പനയനുസരിച്ച് എഴുതിയുണ്ടാക്കിയ കൃതിയാണ് കുചേലവൃത്തം വഞ്ചിപ്പാട്ടെന്നുമാണ് ആ ഐതിഹ്യം.
തോണി തുഴയുന്നവരുടെ താളത്തിനനുസരിച്ച് മുഴങ്ങിക്കേട്ട ഗാനശകലങ്ങള്‍ക്ക് സാഹിത്യപദവിയിലേക്കുയര്‍ച്ച കിട്ടിയത് രാമപുരത്തു വാര്യരിലൂടെയാണ്. ജനസാമാന്യഗീതമായ വഞ്ചിപ്പാട്ടു രീതി കാവ്യരചനയ്ക്കു സ്വീകരിച്ചതിനാല്‍ വാര്യരെയും ജനകീയ കവിയായി കണക്കാക്കപ്പെടുന്നു.തന്‍റെ അനുഭവങ്ങളള്‍ പലതും ഹൃദയദ്രവീകരണക്ഷമതയോടെ കവി അവതരിപ്പിച്ചിട്ടുണ്ട്.
ഇല്ല ദാരിദ്രാര്‍ത്തിയോളം വലുതായിട്ടൊരാര്‍ത്തിയും
ഇല്ലം വീണുകത്തുമാറായതു കണ്ടാലും
എന്ന വരികള്‍ ഇതിനുദാഹരണമാണ്.കാവ്യത്തിലെ വര്‍ണ്ണനകള്‍ പലതും നമ്മുടെ മനസ്സിനെ ഹഠാദാകര്‍ഷിക്കുന്നതാണ്.
കൃഷ്ണ കുചേല സൗഹൃദത്തിന്‍റെ സുന്ദരഭാവം ആവിഷ്കരിച്ചിരിക്കുന്നത് നോക്കൂ.
പണ്ടൊരിക്കല്‍ പാണ്ഡവമഹിഷിയുടെ ശാകോദന
മുണ്ടു നാമിന്നു ഭവാന്‍റെ പൃഥുകം തിന്നു
രണ്ടുകൊണ്ടുമുണ്ടായോളം സുഖവും തൃപ്തിയും കീഴി
ലുണ്ടായിട്ടില്ലൊരിക്കലുമെനിക്കു സഖേ
ദരിദ്രനായ കുചേലന്‍ തന്‍റെ പൂര്‍വ്വകാല സതീര്‍ത്ഥ്യമനായ ശ്രീകൃഷ്ണന്‍റെ അനുഗ്രഹ ത്താല്‍ ഐശ്വര്യവാനായിത്തീര്‍ന്ന കഥയാണ് ഇതില്‍ പറയുന്നത്.മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്‍റെ അനുഗ്രഹത്താല്‍ ദാരിദ്ര്യമുക്തി നേടിയ കവിയുടെയും കഥയാണ് ആ കാവ്യമെന്നു കാണാം. നാടോടിഗാനമായ വഞ്ചിപ്പാട്ടിന് സാഹിത്യത്തില്‍ ചിരപ്രതിഷ്ഠ നേടിക്കൊടുത്തത് രാമപുരത്തു വാര്യരാണ്.
മാര്‍ത്താണ്ഡാഖ്യയായിരിക്കും പ്രത്യക്ഷദേവതയുടെ
മാഹാത്മ്യമോര്‍ത്തിട്ടു മനസ്സലിഞ്ഞിടുന്നു
വഞ്ചനാ മനുജനായിട്ടവതരിച്ചിരിക്കുന്ന
വഞ്ചിവലവൈരിയുടെ കൃപയ്ക്കിരിപ്പാന്‍
വഞ്ചികയായ് വന്നാവു ഞാനെന്നിച്ഛിച്ചു വാഴും കാലം
വഞ്ചിപ്പാട്ടുണ്ടാക്കേണമെന്നരുളിച്ചെയ്തു
എന്ന കവിയുടെ പ്രസ്താവം ശ്രദ്ധിക്കുക.
ഉണ്ണായിവാര്യരില്‍ നിന്നാണ് രാമപുരത്തു വാര്യര്‍ സംസ്കൃതം പഠിച്ചതെന്നു പറയപ്പെടുന്നുഐരാവണവധം തുള്ളല്‍,നൈഷധം തിരുവാതിരകളിപ്പാട്ട് എന്നീ കൃതികളും ഇദ്ദേഹത്തിന്‍റേതാണെന്നു പറയപ്പെടുന്നു.
ശ്രവ്യമാം ജയദേവ കവിയുടെ കാവ്യത്തെ ചുരുക്കീട്ടു ഞാന്‍
ഭവ്യമായൊരു ഭാഷയാക്കുന്നു ഭാരതീമുദീതാസ്തു എന്ന പ്രസ്താവനയില്‍ നിന്നും ഭാഷാഷ്ടപദി അദ്ദേഹത്തിന്‍റെ കൃതിയാണെന്ന് നാം അറിയുന്നു.
കൈകൊട്ടിക്കളിപ്പാട്ടുകള്‍
കുമ്മിപ്പാട്ടുകള്‍ എന്ന പേരിലും പ്രശസ്തിയാര്‍ജ്ജിച്ച ഈ പാട്ടുകള്‍ , സ്ത്രീകളുടെ വിനോദമായ കൈകൊട്ടിക്കളിക്കുവേണ്ടി എഴുതിയിട്ടുള്ള പാട്ടുകളാണ്.ഇതിനെ തിരുവാതിരക്കളിപ്പാട്ടുകള്‍ എന്നും പറയും. മനോഹരമായി വസ്ത്രം ധരിച്ച് കണ്ണിനിമ്പമായ ഭൂ,ഷകളോടെ തിരുവാതിരകളി നടത്തുന്ന സമ്പ്രദായം ഇന്നും നിലനില്‍ക്കുന്നു .പാട്ടുപാടി,കൈ കൊട്ടി,ചുവടുവെച്ചുകൊണ്ടുള്ള കേരളീയസ്ത്രീകളുടെ ഈ നൃത്തപരിപാടി തിരുവാതിരയ്ക്കും ഓണത്തിനുമാണ് നടക്കുന്നത്.പുരാണസംബന്ധിയായ ഗാനങ്ങളുടെ ആലാപനത്തിനനുസൃതമായിട്ടാണ് സ്ത്രീകള്‍ ചുവടു വെയ്ക്കുക.
പല കവികളും ഇത്തരം പാട്ടുകള്‍ എഴുതിയിട്ടുണ്ടെങ്കിലും മച്ചാട്ടിളയതിന്‍റെ(1765- 1842) കൃതികള്‍ പ്രത്യേകം ശ്രദ്ധേയമാണ്. പാര്‍വ്വതീസ്വയംവരം,അജാമിളമോക്ഷം,സീതാസ്വയംവരം,ഗജേന്ദ്രമോക്ഷം,ഏകാദശീമാഹാത്മ്യം,അംബരീഷചരിതം എന്നീ പാട്ടുകള്‍ അദ്ദേഹത്തിന്‍റെ സംഭാവനകളാണ്.ആ കവനങ്ങള്‍ തിരുവാതിരപ്പാട്ടുസാഹിത്യത്തിനുതന്നെ പ്രത്യേക പരിവേഷം നല്‍കി. ഇവയുടെ വിഷയങ്ങളെല്ലാം പുരാണകഥകള്‍ തന്നെയായിരുന്നു.(തിരുവാതിരപ്പാട്ടുകളുടെ അതിപ്രസരമുണ്ടായപ്പോള്‍ څപൂച്ചചരിതം മൂന്നുവൃത്തംچ എന്ന പേരില്‍ ഹാസ്യാനുകരണവുമുണ്ടായി).സ്ത്രൈണഭാവങ്ങള്‍ക്കും ലോലവികാരങ്ങള്‍ക്കും വര്‍ണ്ണനകള്‍ക്കും ഏറെ പ്രാധാന്യം നല്‍കിയ മച്ചാട്ടിളയതിന്‍റെ തിരുവാതിരപ്പാട്ടുകള്‍ കൊച്ചി ശക്തന്‍ തമ്പുരാന്‍റെ നേത്യാരമ്മയുടെ നിര്‍ദ്ദേശപ്രകാരം എഴുതിയതാണെന്നു പറയപ്പെടുന്നു. ലാളിത്യവും മാധുര്യവും ഈ കവിതകളുടെ മുഖമുദ്രകളാണ്. ഒരുദാഹരണം ഇതാ:
കല്യാണീ കളവാണി ചൊല്ലുനീയാരെന്നതും
കല്യാണിയാരുടെ പുത്രിയെന്നതും
നിډൂലമെനിക്കുള്ളില്‍ മډഥവിവശത
മേേډല്‍ വന്നുദിക്കുന്നുനിര്‍മ്മലാംഗി
ബന്ധപ്പെട്ട ചോദ്യങ്ങള്‍
1.സാധാരണക്കാരന്‍റെ ഉപനിഷത്ത് എന്നറിയപ്പെടുന്ന കൃതി-ജ്ഞാനപ്പാന
2.മണിപ്രവാളം കൊടികുത്തിവാണകാലത്ത് പച്ചമലയാളത്തില്‍ കവിതയെഴുതി ആദരണീയനായ കവിയാണ് പൂന്താനമെന്നു പറഞ്ഞത്-പ്രൊഫ.എസ്.ഗുപ്തന്‍ നായര്‍
3.പാനരീതിയിലുള്ള കൃതിയാണ് څവേട്ടയ്ക്കൊരുമകന്‍چ എന്നത്.ആരുടേതാണ് ആ കൃതി? കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍
4.കുചേലവൃത്തത്തിലെ പ്രതിപാദ്യമെന്ത്?-ഭാഗവതം ദശമസ്കന്ദം സുദാമചരിതം കുചേലോപാഖ്യാനം
5.ലഘുവായ ഒറ്റക്കാവ്യം കൊണ്ട് അലഘുവായ കീര്‍ത്തി നേടിയ കവിയാണ് രാമപുരത്തുവാര്യരെന്നു പറഞ്ഞത്-പ്രൊഫ.എസ്.ഗുപ്തന്‍നായര്‍
6.കുചേലവൃത്തമെന്ന ആട്ടക്കഥ രചിച്ചതാര്?മുരിങ്ങൂര്‍ ശങ്കരന്‍ നമ്പ്യാര്‍
7.കുചേലവൃത്തം കൈകൊട്ടിക്കളിപ്പാട്ടെഴുതിയത്-കോട്ടൂര്‍ നമ്പ്യാര്‍
ഭാഗം 16
മഹാകാവ്യം
19ാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ മലയാളസാഹിത്യത്തിലേക്കു ധാരാളം സാഹിത്യപ്രസ്ഥാനങ്ങള്‍ വന്നു ചേര്‍ന്നു. കേരളവര്‍മ്മയുടെ വിവര്‍ത്തന പദ്ധതിയിലൂടെ സംസ്കൃതത്തില്‍ നിന്നു ഭാഷയിലേക്കു സംക്രമിച്ച ഒരു സാഹിത്യശാഖയാണ് മഹാകാവ്യപ്രസ്ഥാനം. ഉദാത്തമായ ശൈലിയില്‍ ഗംഭീരമായി ഇതിവൃത്തത്തെ വര്‍ണ്ണിക്കുവാന്‍ ഈ കാവ്യശാഖയ്ക്കു കഴിഞ്ഞിട്ടണ്ട്.സംസ്കൃതത്തിലെ മഹാകാവ്യങ്ങളുടെ ഗരിമയോടു ചേര്‍ന്നു നില്‍ക്കുവാന്‍ കഴിയുന്ന കൃതികള്‍ മലയാളത്തിലും ഉണ്ടായി.മഹത്തായ പ്രതിഭകളുടെ സുന്ദരമായ കവിത്വശക്തിയും മനോഹരമായ വര്‍ണ്ണനകളും ഈ കാവ്യശാഖയെ പരിപുഷ്ടമാക്കി എന്നതില്‍ സംശയമില്ല.മലയാളസാഹിത്യവികാസത്തിന് തമിഴ്സാഹിത്യംപോലെ സംസ്കൃതസാഹിത്യവും സ്വാധീനം ചെലുത്തി.സംസ്കൃതത്തിലെ മഹാകാവ്യപ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവ് അശ്വഘോഷനാണെന്നു പറയപ്പെടുന്നു.എന്നാല്‍ ഈ പ്രസ്ഥാനത്തെ കൃതികളാല്‍ പരിപുഷ്ടമാക്കിയത് കാളിദാസനാണ്. അശ്വഘോഷന്‍റെ ബുദ്ധചരിതം,കാളിദാസന്‍റെ രഘുവംശം,കുമാരസംഭവം,ഭാരവിയുടെ കിരാതാര്‍ജ്ജുനീയം,മാഘന്‍റെ ശിശുപാലവധം,ഹര്‍ഷന്‍റെ നൈഷധീയചരിതം എന്നിവ പ്രധാനങ്ങളാണ്.പഞ്ചമഹാകാവ്യങ്ങള്‍ എന്നറിയപ്പെടുന്നു ഇവ.
സംസ്കൃതാലങ്കാരികന്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള മഹാകാവ്യലക്ഷണം താഴെ കൊടുക്കുന്നു. പണ്ഡിതാചാര്യനായ ദണ്ഡി, (കാവ്യാദര്‍ശം) വിശ്വനാഥന്‍, (സാഹിത്യദര്‍പ്പണം) ഭാമഹന്‍( കാവ്യാലങ്കാരം) എന്നിവര്‍ മഹാകാവ്യലക്ഷണങ്ങളെപ്പറ്റി വിശദീകരിച്ചിട്ടുണ്ട്.
സര്‍ഗ്ഗ ബന്ധോമഹാകാവ്യ-മുച്യതേ തസ്യലക്ഷണം
ആശിര്‍ന്നമസ്ക്രിയാവസ്തു-നിര്‍ദ്ദേശോ വിപിതډുഖം
ഇതിഹാസകഥോല്‍ഭൂത-മിതരദ്വാസദാശ്രയം
ചതുര്‍വര്‍ഗ്ഗഫലോപേതം-ചതുരോദാത്തനായകം
നഗരാര്‍ണ്ണവശൈലര്‍ത്തു-ചന്ദ്രാര്‍ക്കോദവര്‍ണ്ണ നൈ
ഉദ്യാനസലിലക്രീഡ-മധുപാനരതോത്സവൈ
വിപ്രലംഭൈര്‍ വിവാഹശ്ചൈെ-കുമാരോദയ വര്‍ണ്ണനൈ
മഹാകാവ്യത്തെ സര്‍ഗ്ഗങ്ങളായി വിഭജിച്ചിരിക്കണം.ഒരു കാവ്യത്തില്‍ ഏഴില്‍കുറയാത്ത സര്‍ഗ്ഗ ങ്ങള്‍ ഉണ്ടാവണം.ഓരോ സര്‍ഗ്ഗവും പ്രത്യേക വൃത്തത്തില്‍ എഴുതപ്പെട്ടിരിക്കുകയും അമ്പതില്‍ കുറയാത്ത ശ്ളോകങ്ങള്‍ ഓരോന്നിലും ഉണ്ടായിരിക്കുകയും വേണം.വിഷയപ്രതിപാദന ത്തില്‍ സര്‍ഗ്ഗങ്ങള്‍ തമ്മില്‍ ബന്ധപ്പെട്ടിരിക്കണം.സര്‍ഗ്ഗത്തിലെ അവസാനപദ്യത്തിനു വൃത്തം മാറ്റാം.മഹത്തായ ഒരു വംശത്തിന്‍റെ ചരിത്രമായിരിക്കണം മഹാകാവ്യ വിഷയം.കാവ്യത്തിനു യാതൊരു വിധ തടസ്സവുമുണ്ടാകാതിരിക്കാന്‍ കാവ്യാരംഭത്തില്‍ ഇഷ്ടദേവതാ നമസ്കാരമുണ്ടാവണം.നായകന്‍ ധീരോദാത്തനും സദ്കുലജാതനുമായിരിക്കണം.ലോകാരാധ്യകളായിരിക്കണം നായികമാര്‍. ശൃംഗാരവീരശാന്തങ്ങളിലൊന്ന് അംഗിയായ രസവും മറ്റുള്ളവ അംഗങ്ങളുമായിരിക്കണം.പുരുഷാര്‍ത്ഥങ്ങള്‍ നാലും കഥാഗതിയിലുണ്ടാവണം. നായകന് ഉയര്‍ച്ചയുണ്ടാകുന്ന തരത്തിലാവണംകഥ. സര്‍ഗ്ഗത്തിന്‍റെ അവസാനപദ്യത്തിനു വൃത്തം വ്യത്യാസപ്പെടുത്താമെന്നു പറയുന്നുണ്ട്.നഗരം,അര്‍ണ്ണവം,ശൈലം,ഋതു,സൂര്യന്‍,ചന്ദ്രന്‍,രാത്രി,നായാട്ട്,വിപ്രലംഭശൃംഗാരം,നായാട്ട്,വിവാഹം,യുദ്ധം,പുത്രജനനം എന്നിവ ഉചിതമായി വര്‍ണ്ണിക്കണം.
ഇനി നമുക്ക് പ്രധാന ചില മഹാകാവ്യങ്ങളെ പരിചയപ്പെടാം.
മലയാളത്തിലെ മഹാകാവ്യങ്ങള്‍
രാമചന്ദ്രവിലാസം (1869-1902)
സംസ്കൃതമഹാകാവ്യങ്ങളുടെ ചുവടു പിടിച്ചാണ് മലയാളത്തിലും മഹാകാവ്യങ്ങള്‍ രചിക്കപ്പെട്ടത്.രാമായണകഥയെ ആസ്പദമാക്കി അഴകത്തു പത്മനാഭക്കുറുപ്പെഴുതിയ രാനചന്ദ്രവിലാസമാണ് മലയാളത്തിലുണ്ടായ ആദ്യ മഹാകാവ്യമെന്നു പറയപ്പെടുന്നു.മഹാകാവ്യലക്ഷണങ്ങള്‍ യോജിക്കുന്ന കൃതി എന്ന വിശേഷണം ഇതിനാണുള്ളത്.(ഏ.ആര്‍ രാജരാജവര്‍മ്മ യുടെ അവതാരിക)21 സര്‍ഗങ്ങളുള്ള ഈ കൃതിഭോജന്‍റെ രാമായണചമ്പു,വാല്മീകി രാമായണം എന്നിവയെ ഉപജീവിച്ചാണ് രചിച്ചിട്ടുള്ളതെന്നു പറയപ്പെടുന്നു.( ഡോ.കെ. എം.ജോര്‍ജ്ജ്- ആധുനിക മലയാളസാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ)
1832 ശ്ളോകങ്ങളാണ് ഇതിലുള്ളത്. രാമായണത്തിലെ ഉത്തരകാണ്ഡം ഒഴികെയുള്ള കഥ ഇവിടെ കാണാം..കവിയുടെ രാമഭക്തിക്ക് ഉദാഹരണമാണ് ഈ കൃതി.മഹാകാവ്യലക്ഷണങ്ങളില്‍ പ്രധാനമാണ് ചിത്രസര്‍ഗ്ഗം. സംസ്കൃതമഹാകാവ്യങ്ങളുടെ ചുവടുപിടിച്ചാണ് ഈ കൃതിയിലും ചിത്രസര്‍ഗ്ഗം നിബന്ധിച്ചിരിക്കുന്നത്.കവിയുടെ സ്വതന്ത്രകല്പ്പനകള്‍ സൂചിപ്പിക്കാന്‍ ഒരുദാഹരണം നല്‍കാം.
ഒളിയാര്‍ന്നൊരു താമരേ,വൃഥാനീ
പൊളിയോതീടരുതേ മുഖത്തുനോക്കി
തവകാന്തികളൊക്കെയും മുഖത്താല്‍
കവരും കാമിനിയിവഴിക്കു വന്നോ
രുഗ്മാംഗദചരിതം
ഏകാദശിമാഹാത്മ്യം വര്‍ണ്ണിക്കുന്ന കൃതിയാണിത്.1087 ല്‍ രചിക്കപ്പെട്ട ഈ കൃതി പുരാണപ്രസിദ്ധനായ രുംഗ്മാംഗദന്‍റെ കഥയെ അടിസ്ഥാനമാക്കി പന്തളം കേരളവര്‍മ്മ രചിച്ചതാണ്.സംസ്കൃതത്തിലെ ശിശുപാലവധത്തെ അനുകരിച്ചാണ് ഇത് രചിച്ചിട്ടുള്ളത്.9 സര്‍ഗ്ഗങ്ങളാണ് ഇതിലുള്ളത്. പന്തളം കേരളവര്‍മ്മയുടെ പ്രൗഢമായ രചനാരീതി ഇതില്‍ കാണാം. പ്രാസാനുപ്രാസങ്ങള്‍ നിറഞ്ഞ ഈ കാവ്യത്തില്‍ നിന്നും ഒരു ഉദാഹരണം ഇതാ:
ഉടലിനുപരമെപ്പോഴാകിലും വ-
ന്നുടവു ദൃഢം പിടിപെട്ടു കെട്ടുപോകാം
ഉടനതു സുകൃതാര്‍ത്ഥമായ് ത്യജിക്കാ
നിട വരുമെങ്കിലതാണു ചാരിതാര്‍ത്ഥ്യം
രാമചന്ദ്രവിലാസത്തിനുശേഷം പുറത്തുവന്ന കവ്യമാണിത് എന്ന സവിശേഷതയും ഇതിനുണ്ട്.കിരാതാര്‍ജ്ജുനീയം കഥയെ അടിസ്ഥാനമാക്കി അദ്ദേഹം രചിച്ച മറ്റൊരു മഹാകാവ്യമാണ് വിജയോദയം.
ഉമാകേരളം
ഭാഷാസാഹിത്യാന്തരീക്ഷത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ഒന്നാണ് ദ്വിതീയാക്ഷരപ്രാസം.കേരളവര്‍മ്മ പ്രസ്ഥാനമെന്നും രാജരാജവര്‍മ്മ പ്രസ്ഥാനമെന്നും രണ്ടു ചേരികള്‍ ഉടലെടുത്തു. څകേശവീയം څരാജരാജവര്‍മ്മ പ്രസ്ഥാനത്തോടും څ ഉമാകേരളംچ കേരളവര്‍മ്മ പ്രസ്ഥാനത്തോടും ചായ് വു കാട്ടി രചിച്ച കൃതികളാണ്. ദ്വിതീയാക്ഷരപ്രാസം ദീക്ഷിച്ചുകൊണ്ട് എഴുതപ്പെട്ട മഹാകാവ്യമായ ഉമാകേരളം മഹാകവി ഉള്ളൂരിന്‍റേതാണ്.ശ്രീഹര്‍ഷന്‍റെ ശൈലിയാണ് അദ്ദേഹം ഇതില്‍ അനുകരിക്കുന്നത്.چകേരള ശ്രീഹര്‍ഷന്‍چ എന്നും ഉള്ളൂര്‍ അറിയപ്പെടുന്നു.
1913 ലാണ് ഇത് പ്രസിദ്ധീകരിച്ചതെന്നു പറയപ്പെടുന്നു. തിരുവിതാംകൂറിലെ ചരിത്രസംഭവങ്ങളുമായി ബന്ധപ്പെട്ട കഥ പ്രമേയമാക്കിയ ഈ കൃതിയില്‍ 19 സര്‍ഗ്ഗങ്ങളും രണ്ടായിരത്തിലേറെ ശ്ളോകങ്ങളും നിബന്ധിച്ചിരിക്കുന്നു. ചരിത്രകഥയെ മഹാകാവ്യ വിഷയമാക്കിയെന്ന സവിശേഷതയും ഈ കൃതിക്കുണ്ട്.ആദിത്യവര്‍മ്മയുടെ പുത്രിയായ കല്യാണിയുടെയും സചിവനായ രവിവര്‍മ്മയുടെയും പ്രേമകഥകള്‍ ചരിത്രത്തോട് ഇണക്കിച്ചേര്‍ക്കാന്‍ കവി കാണിക്കുന്ന സാമര്‍ത്ഥ്യം എടുത്തു പറയേണ്ടതാണ്.കേരളത്തിന്‍റെ ഭൂതകാല മഹത്വവും പ്രകൃതിഭംഗിയും നിറഞ്ഞ ഈ കൃതിയില്‍ നിരവധി അലങ്കാരകല്പനകളും കാണാം.ഒരുദാഹരണം ഇതാ:
ഉണ്ടാഗിരിക്കരികില്‍ മേക്കുവശത്തൊളിപ്പൂ-
ച്ചെണ്ടായ് ശിവാദ്രിയുടെ തെക്കളകാപുരം പോല്‍
തണ്ടാരില്‍ മാതിനുടെ കൂത്തു വെളിക്കുനിന്നു
കൊണ്ടാടുമാഴിയതിരാം മലയാളരാജ്യം
കേശവീയം
ഭാഗവതത്തിലെ സ്യമന്തകം കഥയുടെ പശ്ചാത്തലത്തില്‍ എഴുതിയ ഈ കൃതി രചിച്ചത് കെ സി. കേശവപിള്ളയാണ്.12 സര്‍ഗ്ഗങ്ങളാണ് ഇതിലുള്ളത്.പ്രാസവാദത്തില്‍ രാജരാജവര്‍മ്മ പ്രസ്ഥാനത്തില്‍ ഉറച്ചുനിന്ന ഇദ്ദേഹം ഓരോ വര്‍ണ്ണ്യ വിഷയങ്ങള്‍ക്കും പ്രത്യേക ഭംഗി നല്‍കിയിരിക്കുന്നു.രാജരാജാഖ്യാനായുള്ള ഗുരുവിന്‍റെ കൃപാരസം എന്‍റെ വാക്കുകളിലെ കറകളെല്ലാം കഴുകിക്കളയണമെന്നു കവി അഭ്യര്‍ത്ഥിക്കുന്നു.കാളിദാസന്‍റെ കാല്‍നഖേന്ദുമരീചി കള്‍ കാവ്യാധ്വാവില്‍ സഞ്ചരിക്കുമെനിക്കു വഴികാട്ടണം എന്നും കവി പ്രാര്‍ത്ഥിക്കുന്നു.ദ്വിതീായാക്ഷരപ്രാസം നിറയെ ചേര്‍ത്തില്ലെങ്കിലും കവിതയ്ക്ക് കുറവുകളില്ലയെന്നു ഈ കൃതി തെളിയിക്കുന്നു.ഇതില്‍ കവി മരണത്തെ വര്‍ണ്ണിച്ചിരിക്കുന്നത് കാണൂ.
അധരയുഗളമല്‍പമായ് വിടര്‍ന്നി
ട്ടിടയില്‍ വിളങ്ങിന ദന്തപംക്തി കണ്ടാല്‍
അധികചപലമായ മര്‍ത്ത്യജډ
സ്ഥിതിയെ നിനച്ചു ഹസിക്കയെന്നു തോന്നും.
ശബ്ദാര്‍ത്ഥങ്ങളുടെ ഭംഗി ഈ കാവ്യത്തില്‍ കളിയാടുന്നുണ്ട്.മറ്റൊരു ഉദാഹരണം കാണാം.
മിഴി പകുതിയടഞ്ഞു കൃഷ്ണമാകും
മണിയെ മറച്ചു നിരാഭമായിരുന്നു
കമലിനിയെ വെടിഞ്ഞുലഞ്ഞുകത്തും
വെയിലിലണഞ്ഞു കരിഞ്ഞ പങ്കജം പോല്‍
ഓരോ സര്‍ഗ്ഗത്തിലെ വര്‍ണ്ണനാരീതികള്‍ക്കും വ്യത്യസ്തത വരുത്തുവാന്‍ കവി ശ്രമിച്ചിട്ടുണ്ട്.
ശ്രീയേശുവിജയം
ക്രൈസ്തവ കാളിദാസന്‍ എന്നറിയപ്പെടുന്ന കവിയായ കട്ടക്കയത്തില്‍ ചെറിയാന്‍ മാപ്പിള എഴുതിയ കാവ്യമാണിത്.ബൈബിളിനെ ആധാരമാക്കി മലയാളഭാഷയില്‍ രചിച്ച മഹാകാവ്യമെന്ന വിശേഷണം ഇതിനുണ്ട്.യേശുക്രിസ്തുവിന്‍റെ ജീവിതവും ലോകസൃഷ്ടിയും ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു.24 സര്‍ഗ്ഗങ്ങളായി 300 ല്‍ അധികം പദ്യങ്ങള്‍ ഇതിലുണ്ട്.സരസവും സന്ദര്‍ഭോചിതവുമായി ബൈബിള്‍ കഥകളെ വര്‍ണ്ണിച്ചിരിക്കുന്നു.അതുവരെ നിലനിന്നിരുന്ന ബിബ്ളിക്കന്‍ ആഖ്യാനരീതിയില്‍ നിന്നും ഭിന്നമായിട്ടാണ് ഇതില്‍ വിഷയാവതരണം.ഈ കൃതിയുടെ ഭാഷയ്ക്ക് ഉദാഹരണമായി പറയാറുള്ളത് ഇതിലെ പറുദീസാ വര്‍ണ്ണനയാണ്.അതിപ്രകാരമാണ്.
പച്ചപ്പുല്ലണിപൂണ്ടേറ്റം-മെച്ചമായിടുമാസ്ഥലം
പച്ചപ്പട്ടുവിരിച്ചൊരു-മച്ചകം പോലെ മഞ്ജുളം
ഇടതൂര്‍ന്നധികം കാന്തി-തടവും പത്രപംക്തിയാല്‍
ഇടമൊക്കെ മറയ്ക്കുന്നു -വിടപിക്കൂട്ടമായതില്‍
ലളിതവും സുന്ദരവുമായഭാഷയാണ് ഇവിടെ കാണുവാന്‍ കഴിയുക.മര്‍ത്തോമാചരിതം,ആസന്നമരണചിന്താശതകം ആദിയായ കൃതികളും ഇദ്ദേഹത്തിന്‍റേതാണ്.
വിശ്വദീപം
ഗാനരചയിതാവും കവിയുമായിരുന്ന പുത്തന്‍കാവ്മാത്തന്‍ തരകന്‍ രചിച്ച ക്രൈസ്തവ ഇതിവൃത്തപ്രധാനമായ കൃതിയാണിത്.ബൈബിളിനെ ആസ്പദമാക്കി കിളിപ്പാട്ടു രീതിയില്‍ രചിച്ച കാവ്യമാണിത്.പുതിയ നിയമത്തിലെ ക്രിസ്ത്വാവതാരകഥയാണ് ഇതിലെ പ്രമേയം.(കെ .വി.സൈമണ്‍ എഴുതിയ വേദവിഹാരം എന്ന കൃതിയില്‍ പഴയ നിയമത്തിലെ ആദ്യപുസ്തകമാണ് ഇതിവൃത്തം.സംസ്കൃതവൃത്തങ്ങള്‍ക്കു പകരം ദ്രാവിഡവൃത്തങ്ങളാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.)
ക്രൈസ്തവ കഥകള്‍ പ്രമേയമാക്കിയ മറ്റു കൃതികളാണ് സിസ്റ്റര്‍ മേരി ബനീഞ്ഞയുടെ മര്‍ത്തോമാവിജയം,പി.സി.ദേവസ്യായുടെ ക്രിസ്തു ഭാഗവതം(സംസ്കൃതത്തില്‍ രചിച്ചത്),സെബാസ്റ്റ്യന്‍ തേര്‍മഠത്തിന്‍റെ മേരിവിജയം എന്നിവ.
പാണ്ഡവോദയം
പാണ്ഡവരുടെ അജ്ഞാതവാസകാലം മുതല്‍ ഉത്തരാസ്വയംവരം വരെയുള്ള വിരാടപര്‍വ്വം കഥയാണ് കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണിത്തമ്പുരാന്‍റെ ഈ കൃതിക്ക് അവലംബം.മനോഹരമായ 22 സര്‍ഗ്ഗങ്ങളാല്‍ നിബന്ധിതമായ ഈ കാവ്യത്തിലെ പ്രഥമശ്ളോകമിതാണ്.
കല്യാണിയാളാമലര്‍മങ്കമോദി-
ച്ചെല്ലായ്പൊഴുംചേര്‍ന്നരുളുന്ന നാഥന്‍
ചൊല്ലാര്‍ന്ന ഭക്തപ്രിയനായദേവ
നുല്ലാസമോടിങ്ങുശുഭം തരട്ടെ
സംസ്കൃതത്തില്‍ നിന്നും മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയിട്ടുള്ള ചില മഹാകാവ്യങ്ങള്‍
കുമാരസംഭവം-ഏ.ആര്‍ രാജരാജവര്‍മ്മ
രഘുവംശം-കുണ്ടൂര്‍ നാരായണമേനോന്‍
ബുദ്ധചരിതം-മയ്യനാട് സി.പി.കേശവന്‍ വൈദ്യര്‍
ശിശുപാലവധം-കിളിമാനൂര്‍ ശങ്കരവാര്യര്‍
കേരളത്തില്‍ രചിക്കപ്പെട്ട ചില സംസ്കൃതമഹാകാവ്യങ്ങള്‍
മൂഷികവംശം-അതുലമഹാകവി
രാഘവീയം-രാമപാണീവാദന്‍
ശിവവിലാസം-ദാമോദരച്ചാക്യാര്‍
ക്രിസ്തുഭാഗവതം-പ്രൊഫ.പി.സി.ദേവസ്യ
കേരളോദയം-ഡോ.കെ. എന്‍ .എഴുത്തച്ഛന്‍(കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം)
വിശ്വഭാനു-ഡോ.പി.കെ. നാരായണപിള്ള(കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം)
കേരളത്തില്‍ ആദ്യമുണ്ടായ സംസ്കൃതമഹാകാവ്യം സുകുമാരകവിയുടെ ശ്രീകൃഷ്ണവിലാസമാണ്.തമിഴ് മഹാകാവ്യമായ ചിലപ്പതികാരം രമേശന്‍നായര്‍ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട്. വള്ളത്തോള്‍ രചിച്ച മഹാകാവ്യമാണ് ചിത്രയോഗം (1910)സോമദേവ കവിയുടെ കഥാസരിത് സാഗരത്തിലെ മന്ദാരവതി സുന്ദരസേന കഥയാണ് ഇതിലെ പ്രതിപാദ്യം.വളരെക്കുറച്ചു കാലം മാത്രമേ മഹാകാവ്യപ്രസ്ഥാനം നിലനിന്നുള്ളു എന്നതും ഓര്‍ക്കുക.
ലഘുചോദ്യങ്ങള്‍
1چശ്രീക്കേറ്റ ലാസ്യപദമായ് ഭുവി..څഎന്നു തുടങ്ങുന്ന മഹാകാവ്യമേത്?-ഉമാകേരളം
2.മലയാളത്തില്‍ മഹാകാവ്യങ്ങളില്‍ ആദ്യത്തേത് എന്ന് സാഹിത്യപഞ്ചാനനന്‍ വിശേഷിപ്പിച്ച കൃതി- കൃഷ്ണഗാഥ
3.ചിത്രയോഗം മഹാകാവ്യത്തിന്‍റെ മറ്റൊരു പേര്-താരാവലീചന്ദ്രസേനം
4.ആദ്യത്തെ ചരിത്രമഹാകാവ്യം- ഉമാകേരളം
5.മലയാളത്തിലെ ആദ്യത്തെ മണിപ്രവാള മഹാകാവ്യം-ശ്രീകൃഷ്ണ ചരിതം
6.പ്രാസ നിര്‍ബന്ധമില്ലാതെ രചിച്ച രചിച്ച ആദ്യ മഹാകാവ്യം-കേശവീയം
7.ഭാഗവതത്തിലെ സ്യമന്തകം കഥ ഇതിവൃത്തമാക്കിയ മഹാകാവ്യം- കേശവീയം
8.മഹാകാവ്യമെഴുതിയ മലയാള കവയിത്രി-സിസ്റ്റര്‍ മേരി ബനീഞ്ഞ
9.ഉത്തരഭാരതമെന്ന മഹാകാവ്യമെഴുതിയത്-വടക്കുംകൂര്‍ രാജരാജവര്‍മ്മ
10.മഹാകാവ്യപ്രസ്ഥാനമെന്ന കൃതി ആരുടേതാണ്? ടി.പി.ബാലകൃഷ്ണന്‍ നായര്‍
ഭാഗം 17 മിഷനറിമാര്‍ നല്‍കിയ സംഭാവനകള്‍
മലയാളഭാഷയുടെയും സാഹിത്യത്തിന്‍റെയും ചരിത്രത്തില്‍ പാശ്ചാത്യമിഷനറിമാരുടെ പ്രവര്‍ത്തനങ്ങളും സംഭാവനകളും വരുത്തിയ മാറ്റങ്ങള്‍ നാം മനസ്സിലാക്കേണ്ടതുണ്ട്. കേരളത്തിലേക്കു വന്ന പാശ്ചാത്യമിഷനറിമാര്‍ ഇവിടുത്തെ സമൂഹത്തില്‍ വിപ്ളവകരമായ മാറ്റങ്ങള്‍ വരുത്തി. മിഷനറിമാര്‍ പ്രവര്‍ത്തിച്ച സ്ഥലങ്ങളിലെല്ലാം നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ സ്ഥാപിച്ചു.ക്രിസ്തുവര്‍ഷം 1498മുതല്‍ 1741 വരെയുള്ള കാലം ഏറെ പ്രധാനമാണ്.16ാം നൂറ്റാണ്ടോടുകൂടി പോര്‍ട്ടുഗീസുകാരും തുടര്‍ന്ന് ഡച്ച് ജര്‍മ്മന്‍ പാതിരിമാരും കേരളത്തിലെത്തി. മതപ്രചാരണം ലക്ഷ്യമിട്ട് പോര്‍ച്ചുഗീസുകാര്‍ തുടങ്ങിയ വിദ്യാഭ്യാസകേന്ദ്രങ്ങളില്‍ പഠിച്ച കേരളീയര്‍ക്ക് പാശ്ചാത്യ പൗരസ്ത്യസംസ്കാരങ്ങളില്‍ അറിവുലഭിച്ചു എന്നത് വസ്തുതയാണ്.നാട്ടുഭാഷകളുടെ അദ്ധ്യയനവും പോര്‍ച്ചുഗീസുകാര്‍ നിര്‍വ്വഹിച്ചിരുന്നു.കേരളത്തില്‍ ഇംഗ്ളീഷ് ഭാഷാപഠനവും ആധുനികവിദ്യാഭ്യാസരീതികളും പ്രചരിച്ചുതുടങ്ങിയത് ഈ കാലത്തിലാണ്.മദ്രാസ്,ബോംബെ,കല്‍ക്കട്ട എന്നീ നഗരങ്ങളില്‍ 1857ല്‍ സര്‍വ്വകലാശാലകള്‍ സ്ഥാപിച്ചതോടെ പാശ്ചാത്യരീതിയിലുള്ള വിദ്യാഭ്യാസത്തിന്‍റെ അടിത്തറ ഇന്ത്യയില്‍ ഉറച്ചുവെന്നു പറയാം.കേരളീയസാഹിത്യത്തിലും ഇതിന്‍റെ ചലനങ്ങള്‍ കാണുവാന്‍ കഴിയും. അന്ന് വിദേശീയരുമായി കേരളക്കാര്‍ ഇടപെട്ടതിന്‍റെ ഫലമായി മലയാളഗദ്യത്തിലുണ്ടായ മാറ്റങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.വിദേശീയര്‍ മലയാളം പഠിക്കാന്‍ തുടങ്ങുകയും പോര്‍ച്ചുഗീസുകാരുടെയും ഡച്ചുകാരുടെയും ഭാഷകള്‍ കേരളീയര്‍ അഭ്യസിക്കാന്‍ തുടങ്ങിയതും ഇക്കാലത്താണ്.പാശ്ചാത്യഗദ്യശൈലിയുടെ സ്വഭാവം കലര്‍ന്ന മലയാളത്തില്‍ പല കൃതികളും പുറത്തുവരാന്‍ തുടങ്ങി.കേരളത്തിലെ നാടുവാഴികളുടെ ഗദ്യശൈലിയില്‍ പാശ്ചാത്യ ഭാഷാഗദ്യത്തിന്‍റെ പ്രത്യേകതകളും ഇടകലരാന്‍ തുടങ്ങി. സാധാരണക്കാര്‍ക്കു മനസ്സിലാകുന്ന ഭാഷയും ശൈലിയും വ്യക്തമാക്കുന്ന നിരവധി പുസ്തകങ്ങള്‍ വിദേശീയവൈദികര്‍ എഴുതിയത് ഗദ്യസംഭാവനകളായി കണക്കാക്കാം.ഡച്ച് കമാന്‍ഡറായിരുന്ന വാന്‍റാഡ്,അര്‍ണ്ണോസ് പാതിരി,ആഞ്ജലോ ഫ്രാന്‍സിസ്മെത്രാന്‍, ക്ളമന്‍റ് പാതിരി പൗലിനോസ് പാതിരി എന്നിവരുടെ സംഭാവനകള്‍ ഏറെ പ്രസക്തമാണ്.
ഉദയംപേരൂര്‍ സുന്നഹദോസ്
കേരള ക്രൈസ്തവരുടെ സംസ്കാരം നിഴലിച്ചുനില്‍ക്കുന്ന ഒരു രേഖയെന്ന് ഇതിനെ വിശേഷിപ്പിക്കാം.1599 ജൂണ്‍ 20 മുതല്‍ 26 വരെ ഉദയംപേരൂര്‍ പള്ളിയില്‍ വെച്ച് വൈദികരുടെ സാന്നിദ്ധ്യത്തില്‍ സുന്നഹദോസ് നടത്തപ്പെടുകയും തുടര്‍ന്ന് ചില തീരുമാനങ്ങള്‍ എടുക്കപ്പെടുകയും ചെയ്തു.ആ തീരുമാനങ്ങളാണ് ഉദയംപേരൂര്‍ സുന്നഹദോസ് എന്ന പേരില്‍ അ റിയപ്പെടുന്നത്.അന്നത്തെ സുറിയാനി ക്രിസ്ത്യാനികള്‍ക്കിടയില്‍ നിലനിന്നിരുന്ന അനാചാരങ്ങള്‍ ഇല്ലാതെയാക്കുവാന്‍ പോര്‍ട്ടുഗീസുകാര്‍ നടത്തിയ പ്രയത്നങ്ങളുടെ ഫലമായി നടന്ന ക്രൈസ്തവ മേലധികാരികളുടെ സമ്മേളനത്തില്‍ ക്രൈസ്തവര്‍ അനുഷ്ഠിക്കേണ്ട ജീവിതക്രമങ്ങളെ ക്രോഡീകരിച്ചു.ക്രൈസ്തവരുടെ സൈനികവൃത്തി,ആയോധനരീതികള്‍,സാമൂഹികജീവിതം,വിവാഹം,സാډാര്‍ഗ്ഗികനില എന്നിവയെല്ലാം സുന്നഹദോസ് ചര്‍ച്ച ചെയ്യുന്നുണ്ട്. അക്കാലത്ത് നിലനിന്ന ഗദ്യരീതിക്ക് ഒരു മാതൃകയായി കണക്കാക്കാവുന്ന രീതിയില്‍ ഈ വിവരങ്ങളെ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.ഉദയം പേരൂര്‍ സുന്നഹദോസിന്‍റെ ഭാഷയും അന്നത്തെ വ്യവഹാരഭാഷയും തമ്മില്‍ സാമ്യം കാണുന്നുണ്ട്.വ്യവഹാരഭാഷയില്‍ സംസ്കൃതപദങ്ങള്‍ ധാരാളമായി നിലനിന്നിരുന്ന കാലമാണിതെന്നു ഊഹിക്കാം.
ഹോര്‍ത്തുസ് മലബാറിക്കസ്
കേരളാരാമം അഥവാ ഹോര്‍ത്തുസ് മലബാറിക്കസ് എന്ന കൃതി രചിച്ചത് 1686 ലാണെന്ന് പറയപ്പെടുന്നു.കേരളത്തിലെ സസ്യങ്ങളെ സംബന്ധിച്ചുള്ള ഈ കൃതി രചിച്ചത് ഇറ്റലിക്കാരനായ . മാത്യൂസ് പാതിരിയാണ്.അഡ്മിറല്‍ ഹെന്‍റിക് വാന്‍റിഡാണ് ഈ കൃതിയുടെ രചനയ്ക്കു നേതൃത്വം നല്‍കിയത്.ഇട്ടിയച്യുതന്‍ എന്ന മലയാളി ഇതിന്‍റെ രചനയില്‍ ഏറെ സഹായിച്ചു.ലാറ്റിന്‍ ഭാഷയില്‍ രചിച്ച ഈ ഗ്രന്ഥം ആംസ്റ്റര്‍ഡാമില്‍ നിന്നാണ് പ്രസിദ്ധീകരിച്ചത്.ഡച്ചുകാരുടെ ആഗമനത്തിനുശേഷമുണ്ടായ ഈ കൃതിയിലെപലഭാഗങ്ങളും മലയാളത്തിലാണെന്നു കാണാന്‍ കഴിയും.ഡോ.കെ. എസ് മണിലാല്‍ ഇംഗ്ളീഷിലും മലയാളത്തിലും ഈ കൃതിയുടെ വിവര്‍ത്തനങ്ങള്‍ പ്രസിദ്ധീകരിച്ചു.
അര്‍ണ്ണോസ് പാതിരി
സംസ്കൃതഭാഷയില്‍ പ്രാവീണ്യം നേടിയ ആദ്യ യുറോപ്യനായിരുന്നു ഇദ്ദേഹം.ജോണ്‍ ഏണസ്റ്റ് ഹാന്‍ക്സല്‍ഡന്‍ എന്നായിരുന്നു ഇദ്ദേഹത്തിന്‍റെ യഥാര്‍ത്ഥപേര്.1699 ല്‍ അദ്ദേഹം കേരളത്തിലെത്തി നമ്പൂതിരിമാരില്‍ നിന്ന് സംസ്കൃതവും മലയാളവും പഠിച്ചുവെന്നും ശേഷം മലയാളത്തില്‍ കൃതികള്‍ രചിച്ചുവെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. മലയാളഭാഷയിലുണ്ടായ ആദ്യനിഘണ്ടുവാണ് ഇദ്ദേഹത്തിന്‍റെ മലയാളം പോര്‍ച്ചുഗീസ് നിഘണ്ടു.18ാം ശതകത്തിന്‍റെ ആരംഭത്തില്‍ ഒരു മലയാള വ്യാകരണവും നിഘണ്ടുവും രചിച്ച ഇദ്ദേഹം പാശ്ചാത്യമിഷനറിമാരില്‍ പ്രഥമഗണനീയനാണ്. ചതുരന്ത്യം, മിശിഹാചരിത്രം, വ്യാകുലപ്രബന്ധം,ആത്മാനുതാപം എന്നിവ അര്‍ണ്ണോസ് പാതിരിയുടെ രചനകളാണ്.പുത്തന്‍പാന,പഞ്ചപര്‍വങ്ങള്‍ എന്നിവയും അദ്ദേഹത്തിന്‍റേതാണ്.ആധുനിക കേരളത്തിന്‍റെ സാംസ്കാരികസാഹിത്യമേഖലകളില്‍ ഏറെ സംഭാവനകള്‍ നല്‍കിയ വൈദേശികസന്യാസിയായിരുന്നു അര്‍ണ്ണോസ് പാതിരി.ചതുരംഗം,ജ്യോതിഷം,വാസ്തുവിദ്യ,ഭാഷാശാസ്ത്രം എന്നിവയെപ്പറ്റിയെല്ലാം വിമര്‍ശനാത്മകമായ പഠനം നടത്തിയ ആദ്യകാല യുറോപ്യന്‍മാരിലൊരാളായിരുന്നു ഇദ്ദേഹം.വിദേശീയനായ ക്രിസ്ത്യാനികളില്‍ കവിത്വംകൊണ്ട് പ്രഥമഗണനീയനായി പ്രശോഭിക്കുന്നത് അര്‍ണ്ണോസു പാതിരിയാണെന്ന് മഹാകവി ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു.പദ്യസാഹിത്യം ഇദ്ദേഹത്തിന്‍റെ സംഭാവനകളാല്‍ നിറഞ്ഞതായിരുന്നു. പ്രാര്‍ത്ഥന ചൊല്ലുവാനായി മലയാളഭാഷയില്‍ അദ്ദേഹം രൂപപ്പെടുത്തിയെടുത്ത പാട്ടുകള്‍ഇന്നും ക്രിസ്തീയഭവനങ്ങളില്‍ ചൊല്ലിക്കേള്‍ക്കുന്നുണ്ട്. സാമാന്യജനങ്ങള്‍ക്കു മനസ്സിലാകുന്ന രീതിയില്‍ രചന നിര്‍വ്വഹിച്ചു എന്നതാണ് അദ്ദേഹത്തിന്‍റെ കൃതികളുടെ പ്രത്യേകത.കേരളസാഹിത്യം എന്നും കൃതജ്ഞതയോടെ ഓര്‍മ്മിക്കേണ്ട സേവനങ്ങള്‍ കൊണ്ട് അനശ്വരകീര്‍ത്തി നേടിയിട്ടുള്ള വ്യക്തിയാണ് ഇദ്ദേഹമെന്ന് സാഹിത്യകാരനായ ശൂരനാട്ടു കുഞ്ഞന്‍പിള്ള അഭിപ്രായപ്പെടുന്നു.
സംക്ഷേപവേദാര്‍ത്ഥം
അന്നത്തെ വ്യവഹാരഭാഷയുടെ രൂപമായിരുന്നു ഈ മതഗ്രന്ഥത്തില്‍കാണാന്‍ കഴിഞ്ഞത്.18ാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധത്തില്‍ സംക്ഷേപവേദാര്‍ത്ഥം എന്ന കൃതി രചിച്ചത് പ്രസിദ്ധ പണ്ഡിതനായ ക്ളമന്‍റ് പിയാനിയൂസ് പാതിരിയാണ്.മലയാളം ലിപികളുപയോഗിച്ച് മലയാളത്തില്‍ അച്ചടിച്ച കൃതിയെന്ന സവിശേഷതയും 1772 ല്‍ രചിക്കപ്പെട്ട സംക്ഷേപവേദാര്‍ത്ഥത്തിനുണ്ട്.
ഡച്ചുകാരും കേരളത്തിലെ നാട്ടുരാജാക്കډാരും തമ്മില്‍ നടന്നിട്ടുള്ള പല ഉടമ്പടികളിലും ആ കാലത്തുള്ള ഗദ്യമാതൃകകള്‍ കാണാന്‍ കഴിയുന്നുണ്ട്. ഗദ്യത്തിന്‍റെ വളര്‍ച്ചയ്ക്ക് ആക്കംകൂട്ടിയത് അച്ചടിയുടെ ആവിര്‍ഭാവമാണ്.കേരളത്തില്‍ അച്ചടിശാല സ്ഥാപിച്ചത് പാശ്ചാത്യമിഷനറിമാരാണ്.പോര്‍ച്ചുഗീസ് ഭാഷയിലെ പുതിയ ക്രിസ്തീയ വേദോപദേശം എന്ന ഗ്രന്ഥമാണ് ആദ്യമായി അച്ചടിച്ച കൃതിയെന്നു പറയപ്പെടുന്നു.
ബഞ്ചമിന്‍ ബെയ്ലി
ആധുനിക നിഘണ്ടു നിര്‍മ്മാണത്തിന്‍റെ തത്വങ്ങള്‍ പാലിച്ചുകൊണ്ട് ഇദ്ദേഹം രചിച്ച മലയാളം ഇംഗ്ളീഷ് നിഘണ്ടു, ഇംഗ്ളീഷ് മലയാളം നിഘണ്ടു എന്നിവ ശ്രദ്ധേയമാണ്.കോട്ടയം സി.എം.എസ്സ് പ്രസ്സില്‍ നിന്നും അച്ചടിച്ച ഈ നിഘണ്ടു സ്വാതിതിരുനാളിനു സമര്‍പ്പിച്ചു.ശാസ്ത്രീയമായി രചിക്കപ്പെട്ട ബെയ്ലി നിഘണ്ടു പുറത്തുവന്ന് 26 വര്‍ഷങ്ങള്‍ക്കു ശേഷമാണ് മറ്റൊരു മലയാളം ഇംഗ്ളീഷ് നിഘണ്ടു (1872,ഡോ.ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട്) മലയാളത്തിലുണ്ടായത്.കോട്ടയത്ത് സി.എം.എസ് പ്രസ്സ് സ്ഥാപിച്ച് ബൈബിള്‍ തര്‍ജ്ജമ ചെയ്ത് പ്രസിദ്ധീകരിച്ചത് ഇദ്ദേഹമാണ്.ബെയ്ലി കോട്ടയത്തു സ്ഥാപിച്ച മുദ്രണാലയമാണ് ഇന്ന് സി. എം. എസ്സ് പ്രസ്സായി വളര്‍ന്നത്. മലയാളം അച്ചടിയുടെ പിതാവായി അറിയപ്പെടുന്ന ഇംഗ്ളീഷുകാരനായ മിഷനറിയാണ് ബെയ്ലി.സി.എം.എസ് മിഷന്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സുവിശേഷപ്രചാരണത്തിനായി കേരളത്തിലെത്തിയ അദ്ദേഹം മലയാളഭാഷയ്ക്ക് നിരവധി സംഭാവനകള്‍ ചെയ്തു.അച്ചടിജോലികള്‍ക്ക് പണികഴിപ്പിച്ച ചെറിയശാലയെ അച്ചടിപ്പുര എന്നാണ് വിളിച്ചിരുന്നത്.ഇതായിരുന്നു കേരളത്തിലെ ആദ്യത്തെ മലയാളഅച്ചുകൂടം.ഇന്നു നാം ഉപയോഗിക്കുന്ന ഉരുണ്ട മലയാളലിപിക്ക് രൂപം നല്‍കിയത് ബെയ്ലിയാണ്.സ്വാതിതിരുനാളിന്‍റെ താത്പര്യപ്രകാരം1836ല്‍ സര്‍ക്കാര്‍ പ്രസ്സ് തി രുവനന്തപുരത്ത് സ്ഥാപിക്കുന്നതു വരെസര്‍ക്കാരിന്‍റെഅച്ചടിജോലികളെല്ലാംനടന്നിരുന്നത് സി.എം.എസ് പ്രസ്സിലായിരുന്നു.1829ല്‍ ബെബിള്‍ പുതിയനിയമം പ്രസിദ്ധീകരിച്ചു.ആദ്യത്തെ ഇംഗിളീഷ് മലയാളം നിഘണ്ടു രചിച്ചതും ഇദ്ദേഹമാണ്.
ഡോ.ഹെര്‍മന്‍ ഗുണ്ടര്‍ട്ട്
മിഷനറിമാരില്‍ ഗണ്യമായ സംഭാവന നല്‍കിയവരില്‍ പ്രധാനിയാണ് ഡോ.ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട്.മലയാളഭാഷയ്ക്കു ലഭിച്ച ഏറ്റവും വലിയ നേട്ടമായിരുന്നു അദ്ദേഹത്തിന്‍റെ നിഘണ്ടു.ആദ്യ നിഘണ്ടുവും വ്യാകരണഗ്രന്ഥവും (മലയാളഭാഷാ വ്യാകരണം) എഴുതിയത് ഇദ്ദേഹമാണ്.കേരളചരിത്രം പ്രതിപാദിക്കുന്ന അദ്ദേഹത്തിന്‍റെ കൃതിയാണ് കേരളപ്പഴമ.എ.ഡി.1498 മുതല്‍ 1550 വരെയുളള കാലഘട്ടമാണ് ഇതില്‍ സൂചിപ്പിച്ചിട്ടുള്ളത്.കേരളത്തിന്‍റെ ഭൂമിശാസ്ത്രത്തെപ്പറ്റി രചിച്ച ആദ്യമലയാളഗ്രന്ഥമാണ് മലയാളരാജ്യം.മലയാളത്തിലെ ആദ്യപാഠപുസ്തകമായ പദ്യമാലയുടെ കര്‍ത്താവായ ഗുണ്ടര്‍ട്ടിന്‍റെ മറ്റു കൃതികള്‍ കേരളോല്പത്തി,പഴഞ്ചൊല്‍മാല എന്നിവയാണ്.ജര്‍മ്മനിയില്‍ ജനിച്ച അദ്ദേഹം കേരളത്തില്‍ തലശ്ശേരിയിലെ ഇല്ലിക്കുന്നില്‍ താമസിച്ചുകൊണ്ടാണ് സാഹിത്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്.മലയാളാഭാഷയില്‍ ആദ്യത്തെ ശാസ്ത്രീയ ശബ്ദകോശമുണ്ടാക്കിയതും ആദ്യമായി പാഠപുസ്തകങ്ങള്‍ എഴുതി അച്ചടിച്ചിറക്കിയതും ഇദ്ദേഹമാണ്. څവാസ്കോഡാഗാമയുടെ ആഗമനംچ ഇദ്ദേഹത്തിന്‍റെ കൃതിയാണ്.1838ല്‍ മിഷന്‍ പ്രവര്‍ത്തനത്തിനായി കേരളത്തില്‍ വന്ന ഗുണ്ടര്‍ട്ട് തെക്കെ ഇന്ത്യയിലെ ഭാഷകളെല്ലാം പഠിച്ചു.മലയാളത്തില്‍ ഉണ്ടായിട്ടുള്ളതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു നിഘണ്ട ുവാണ് (മലയാള നിഘണ്ടു)ഗുണ്ടര്‍ട്ടിന്‍റെ സവിശേഷ സംഭാവന. പാശ്ചാത്യ നിഘണ്ടുക്കളുടെ മാതൃകയിലാണിത് രചിച്ചിരിക്കുന്നത്.പ്രാമാണിക ഗ്രന്ഥങ്ങളില്‍ നിന്ന് ഉദാഹരണങ്ങള്‍ സൂചിപ്പിച്ച് നിഘണ്ടുവില്‍ ചേര്‍്ത്തിട്ടുള്ള പദങ്ങളുടെ ഉത്ഭവം കണ്ടെത്താനും താന്‍ നല്‍കിയിരിക്കുന്ന അര്‍ത്ഥത്തെ സമര്‍ത്ഥിക്കാനും ശ്രമിക്കുന്നു. ബേസല്‍മിഷന്‍ മലയാഭാഷയ്ക്കു സംഭാവന ചെയ്ത ഉത്തമഗ്രന്ഥമെന്ന വിശേഷണം ഈ നിഘണ്ടുവിനാണുള്ളത്. ഭാഷാപാണ്ഡിത്യത്തിന്‍റെ പേരില്‍ ചരിത്രത്തില്‍ അവിസ്മരണീയനായി നില്‍ക്കുന്ന വ്യക്തിയാണ് ഇദ്ദേഹം. ബൈബിള്‍ വേദപുസ്തകവും ഗുണ്ടര്‍ട്ട് മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി.മലയാളത്തിലെ ആദ്യത്തെ വര്‍ത്തമാനപ്പത്രമായ രാജ്യസമാചാരവും വിജ്ഞാനസംബന്ധമായ ലേഖനങ്ങള്‍നിറഞ്ഞ പശ്ചിമോദയവുമാണ് അദ്ദേഹം നടത്തിയിരുന്ന പ്രസിദ്ധീകരണങ്ങള്‍.
റവ.ജോര്‍ജ്ജ് മാത്തന്‍
മലയാളഭാഷയെക്കുറിച്ച് മലയാളി നിര്‍മ്മിച്ച ആദ്യ വ്യാകരണം (പൂര്‍ണ്ണ മലയാള വ്യാകരണം) 1863 ല്‍ ജോര്‍ജ്ജ്മാത്തന്‍ രചിച്ച മലയാഴ്മയുടെ വ്യാകരണം എന്ന കൃതിയാണ്.ചോദ്യോത്തരരൂപത്തിലുള്ള ആദ്യവ്യാകരണമെന്ന സവിശേഷതയും ഇതിനുണ്ട്. ഭാഷാശാസ്ത്രശാഖയ്ക്ക് മലയാളി നല്‍കിയ പ്രഥമവ്യാകരണഗ്രന്ഥമെന്ന നിലയ്ക്കാണ് ഈ കൃതിയുടെ പ്രശസ്തി.സത്യവേദഖടം,മലയാണ്മയുടെ വ്യാകരണം,ബാലാഭ്യാസം എന്നിവ രചിച്ച റവ.ജോര്‍ജ്ജ് മാത്തന്‍ ഒരു കേരളീയ ക്രൈസ്തവ വൈദികനാണ്. څമനുഷ്യനു സത്യം സംസാരിക്ക ജാമ്യവുംകള്ളംപറക ജാമ്യവിരോധവുമാകുന്നുچ എന്ന രീതിയിലുള്ള രചനാരീതി ഇതില്‍ കാണാം. ആധുനിക മലയാളഗദ്യസാഹിത്യത്തിന്‍റെ പ്രോദ്ഘാടകനും ആദ്യമലയാളിപത്രാധിപരുമായിരുന്നു ഇദ്ദേഹം.അദ്ദേഹത്തിന്‍റെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയ ജ്ഞാനനിക്ഷേപമാണ് ലക്ഷണമൊത്ത ആദ്യമലയാളപത്രമെന്നു പറയപ്പെടുന്നു. ഭാഷാഗദ്യത്തിന് വ്യത്യസ്തമാനങ്ങള്‍ നല്‍കുന്നതില്‍ അദ്ദേഹം വിജയിച്ചു.പ്രബന്ധം,പ്രഭാഷണം,വ്യാകരണം,നിരൂപണം എന്നിവയ്ക്കെല്ലാം ഭാഷയെ എങ്ങനെ ഉപയോഗിക്കാമെന്ന് കാട്ടിത്തന്നു. മലയാളി എഴുതിയ ആദ്യത്തെ മലയാളവ്യാകരണമെന്ന ഖ്യാതിയുള്ള മലയാഴ്മയുടെ വ്യാകരണമെന്ന ഗ്രന്ഥത്തിന് രണ്ടു വിഭാഗങ്ങളാണുള്ളത്.
വേദതര്‍ക്കവും വര്‍ത്തമാനപ്പുസ്തകവും
സ്വദേശികളായ ക്രൈസ്തവപുരോഹിതന്‍മാരും ഭാഷാഗദ്യത്തിന് തനതായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.18ാം ശതകത്തിന്‍റെ ഉത്തരാര്‍ദ്ധത്തില്‍ ജീവിച്ചിരുന്ന രണ്ടു ക്രിസ്തുമതപ്രവര്‍ത്തകരായിരുന്നു കരിയാറ്റില്‍ ഔസേപ്പുമല്പ്പാനും പാറേമാക്കല്‍ തോമാക്കത്തനാരും. കരിയാറ്റില്‍ ഔസേപ്പുമെത്രാന്‍ തന്‍റെ സമുദായത്തില്‍ കണ്ട ഛിദ്രവാസനകളെ നിര്‍മ്മാര്‍ജ്ജനം ചെയ്യുവാനായി എഴുതിയ കൃതിയാണ് 1768 ല്‍ രചിച്ച വേദതര്‍ക്കം. പാശ്ചാത്യരുടെ ഗദ്യരചനാരീതിയാണ് വേദതര്‍ക്കത്തില്‍ സ്വീകരിച്ചിരിക്കുന്നത്.ശക്തമായി വസ്തുതകളെ അവതരിപ്പിച്ചിരിക്കുന്ന രീതിയാണ് ആ കൃതിയില്‍ കാണുന്നത്. ഭാഷാശുദ്ധി കൊണ്ട് ഈ കൃതി മലയാളഗദ്യചരിത്രത്തില്‍ വേറിട്ടുനില്‍ക്കുന്നുവെന്ന് അഭിപ്രായമുണ്ട്.പാശ്ചാത്യമാതൃകയിലുള്ള ഗദ്യകൃതികള്‍ മലയാളത്തില്‍ രചിച്ച മറ്റൊരു വ്യക്തിയാണ് പാറേമാക്കല്‍ തോമാകത്തനാര്‍.മലയാളഗദ്യത്തിന്‍റെ വികാസം തിരിച്ചറിയാന്‍ സഹായിക്കുന്ന ഒരു ഗ്രന്ഥമാണത്.മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണഗ്രന്ഥമായി കണക്കാക്കുന്നത് പാറേമാക്കലിന്‍റെ വര്‍ത്തമാനപ്പുസ്തകത്തിനെയാണ്.മലയാളഭാഷയില്‍ എഴുതപ്പെട്ട ആദ്യത്തെ യാത്രാവിവരണമെന്ന പ്രത്യേകതയുള്ള ഈ കൃതിക്ക് രണ്ടു ഭാഗങ്ങളാണുള്ളത്.അന്നത്തെ മലയാളഗദ്യത്തിന്‍റെ വികാസം തിരിച്ചറിയാന്‍ ഈ കൃതി സഹായിക്കും.
പാറേമാക്കലിന്‍റെ വര്‍ത്തമാനപ്പുസ്തകമെന്ന കൃതി അദ്ദേഹം മല്‍പ്പാനോടൊപ്പം നടത്തിയ റോമായാത്രയെ അടിസ്ഥാനമാക്കി എഴുതിയതാണ്.മലയാളത്തിലെന്നല്ല,ഭാരതീയഭാഷകളില്‍ത്തന്നെ ആദ്യമുണ്ടായ യാത്രാവിവരണഗ്രന്ഥമെന്ന വിശേഷണവും ഇതിനു നല്‍കിയിട്ടുണ്ട്. നാട്ടുക്രിസ്ത്യാനികളുടെ ക്ഷേമത്തിനു തടസ്സമായി നിന്ന മത്സരങ്ങള്‍ക്കു പരിഹാരം കാണുവാന്‍ പോപ്പിനെ കാണുവാന്‍ അവര്‍ റോമിലേക്കു പോയതും അവര്‍ക്കു നേരിട്ട സങ്കടങ്ങളും ഇതില്‍ വിവരിച്ചിരിക്കുന്നു.അമേരിക്കയിലെയും ആഫ്രിക്കയിലെയും വിവിധദേശങ്ങളുടെ വര്‍ണ്ണനകളും ഇതില്‍ കാണാം. റോമില്‍ച്ചെന്ന് പോപ്പിനെ കണ്ട് നിരാശരായി മടങ്ങേണ്ടി വന്ന അവരുടെ സങ്കടചിത്രം ഈ കൃതിയെ മഹത്വമുള്ളതാക്കുന്നു.ഇതിലെ ഭാഷയുടെ പ്രത്യേകത എടുത്തു പറയേണ്ടതാണ്.
പത്രപ്രവര്‍ത്തനം
മലയാളഭാഷയുടെയും സാഹിത്യത്തിന്‍റയും വികാസത്തിലും പുരോഗതിയിലും പത്രങ്ങളുടെ സഥാനം ഒഴിച്ചു കൂടാനാവാത്തതാണ്.ഭാഷാഗദ്യത്തെ സാധാരണക്കാരിലേക്ക് എത്തിക്കുന്നതില്‍ പത്രപ്രവര്‍ത്തനത്തിനു നിസ്തുലമായ പങ്കാണുണ്ടായിരുന്നത്. ഗദ്യസാഹിത്യത്തിന്‍റെ പുരോഗതിക്ക് അടിസ്ഥാനമായതും അതു തന്നെയായിരുന്നു.റവ.ജോര്‍ജ്ജ് മാത്തന്‍ പ്രസിദ്ധപ്പെടുത്തിയ വിഷയപത്രികയുടെ നാമം ജ്ഞാനനിക്ഷപമെന്നായിരുന്നു. കോട്ടയത്തു നിന്നായിരുന്നു അതിന്‍റെ പ്രസിദ്ധീകരണം.ലളിതമായ പത്രഭാഷ ഗദ്യത്തിന്‍റെ പ്രയോക്ഷമത വര്‍ദ്ധിപ്പിക്കുന്നതില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്.കേരളീയര്‍ക്ക് പാശ്ചാത്യസംസ്കാരവുമായി അടുത്തിടപഴകാന്‍ കഴിഞ്ഞത് പത്രങ്ങളും മാസികകളും വളര്‍ന്നുവരാന്‍ കാരണമായി.മലയാളസാഹിത്യത്തിന്‍റെ നവോത്ഥാനത്തിന്‍റെ അടയാളപ്പെടുത്തലായി പത്രപ്രവര്‍ത്തനത്തിന്‍റെ ഉയര്‍ച്ചയെ നമുക്കു കാണുവാന്‍ കഴിയും. മാത്രവുമല്ല,സാഹിത്യത്തിലും അതിന്‍റെ പ്രതിഫലനങ്ങള്‍ ഉണ്ടായി. വ്യത്യസ്ത വ്യവഹാരരൂപങ്ങളില്‍ ഗദ്യശൈലി രൂപപ്പെടുത്തിയെടുക്കുന്നതില്‍ പത്രപ്രവര്‍ത്തനം ഏറെ സഹായിച്ചു. വിശാഖം തിരുനാളിന്‍റെ നേതൃത്വത്തില്‍ നടത്തിവന്ന വിദ്യാവിലാസിനി ചെങ്കുളത്തു കുഞ്ഞുരാമമേനോന്‍റെ നേതൃത്വത്തില്‍ വളര്‍ന്നുവന്ന കേരളപത്രിക, എന്നിവ ഓര്‍മ്മിക്കുക.ആകര്‍ഷകശൈലിയിലുള്ള വിജ്ഞാനഗ്രന്ഥങ്ങള്‍ ഇവയുടെ പ്രത്യേകതയായിരുന്നു.വേങ്ങയില്‍ കുഞ്ഞുരാമന്‍ നായനാര്‍, ചന്തുമേനോന്‍,അപ്പു നെടുങ്ങാടി എന്നിവര്‍ തങ്ങളുടെ ചിന്തകളും ആശയങ്ങളും ഇവയിലൂടെ പ്രകടിപ്പിച്ചു കൊണ്ടിരുന്നു.സങ്കീര്‍ണ്ണ വിഷയങ്ങള്‍ പോലും ലളിതമായ ഭാഷയില്‍ അവതരിപ്പിച്ച ഈ ഗദ്യശൈലികള്‍ സാഹിത്യത്തെ സമ്പന്നമാക്കിവന്നു.മലയാളി,നസ്രാണിദീപിക, മലയാള മനോരമ,വിദ്യാ വിനോദിനി,ഭാഷാപോഷിണി,കവനകൗമുദി,രസികരജ്ഞിനി, എന്നിവയും ഇതോടൊപ്പം പ്രാധാന്യത്തോടെ സ്മരിക്കേണ്ടവയാണ്.ഊര്‍ജ്ജസ്വലമായ ഗദ്യരീതിയും തീക്ഷ്ണമായ നിരൂപകശൈലിയും കൈമുതലായിരുന്ന കെ.രാമകൃഷ്ണപിള്ള ഏറെ സ്മരണീയനാണ്.അദ്ദേഹത്തിന്‍റെ രചനകള്‍ ഇത് സാക്ഷ്യപ്പെടുത്തുന്നു.
ഡോ.ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടിന്‍റെ രാജ്യസമാചാരം, പശ്ചിമോദയം,കണ്ടത്തില്‍ വര്‍ഗ്ഗീസ് മാപ്പിളയുടെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയ കേരളമിത്രം പത്രിക,അച്യുതമേനവന്‍റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ച വിദ്യാവിലാസിനി, കെ. രാമകൃഷ്ണപിള്ളയുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ച സ്വദേശാഭിമാനി ,എ.ബാലകൃഷ്ണപിള്ളയുടെ കേസരി എന്നിവ മറ്റു ചില പ്രുഖപത്രങ്ങളായിരുന്നു.
ഒറ്റവാക്കില്‍ എഴുതാം
1.സുന്നഹദോസിനെക്കുറിച്ചുള്ള പ്രഥമവിവരം ലഭിക്കുന്ന കൃതി-ജോര്‍ണാദ
2.വിദ്യാവിനോദിനിയുടെ ആധിപത്യം വഹിച്ചിരുന്ന വ്യക്തി-സി.പി.അച്യുതമേനോന്‍
3. ഹോര്‍ത്തുസ് മലബാറിക്കസില്‍ പ്രതിപാദിക്കുന്ന ആദ്യസസ്യം-തെങ്ങ്
4.കേരളപ്പഴമ ആരുടെ കൃതിയാണ്-ഗുണ്ടര്‍ട്ട്
.5.പഴഞ്ചൊല്‍മാല ഗുണ്ടര്‍ട്ടിന്‍റെ കൃതിയാണ്.പഴഞ്ചൊല്‍സാഹിത്യം ആരുടേതാണ് -ഡോ.എം.വി.വിഷ്ണുനമ്പൂതിരി
6.ശബ്ദരത്നാവലി എന്ന നിഘണ്ടു രചിച്ചതാര് -എം.ആര്‍ നാരായണപിള്ള
7چ.രണ്ട് ആട്ടിന്‍കുട്ടികള്‍چ എന്ന കൃതി ആരുടേതാണ്-ബഞ്ചമിന്‍ ബെയ്ലി
8.ചോദ്യോത്തരരൂപത്തിലുള്ള ആദ്യവ്യാകരണഗ്രന്ഥം- മലയാഴ്മയുടെ വ്യാകരണം
9.മലയാളം വാക്കുകള്‍ക്ക് മലയാളത്തില്‍ അര്‍ത്ഥം നല്‍കി രചിച്ച ആദ്യഗ്രന്ഥം-റിച്ചാര്‍ഡ് കോളിന്‍സിന്‍റെ മലയാളനിഘണ്ടു
10.വൃത്താന്തപത്രപ്രവര്‍ത്തനം ആരുടെ കൃതിയാണ്-കെ രാമകൃഷ്ണപചല്പ
വിവരണാത്മകചോദ്യങ്ങള്‍
1.മലയാളസാഹിത്യവികസനത്തില്‍ പത്രപ്രവര്‍ത്തനത്തിന്‍റെ സംഭാവനകള്‍ വില.യിരുത്തുക
2. ഗദ്യസാഹിത്യത്തില്‍ പാശ്ചാത്യമിഷനറിമാരുടെ പങ്ക് വിശദമാക്കുക
3.മലയാളസാഹിത്യത്തില്‍ ഗുണ്ടര്‍ട്ടിനുള്ള സംഭാവനകള്‍ കണ്ടെത്തുക
ഡോ.ശ്രീവൃന്ദാനായര്‍ എന്‍
ഭാഗം18.
വെണ്മണിക്കവികളുംസരസദ്രുതകവികിരീടമണിയും
ലളിതമലയാളത്തില്‍ കവിതകള്‍ എഴുതിയ വെണ്മണിപ്രസ്ഥാനത്തിലെ കവികളെക്കുറിച്ച് നാം വായിച്ചിട്ടുണ്ടാകും. ഇംഗ്ളീഷ് വിദ്യാഭ്യാസത്തിന്‍റെ ഫലമായി മലയാളഗദ്യസാഹിത്യത്തില്‍ സംഭവിച്ച മാറ്റങ്ങള്‍ നാം കണ്ടുകഴിഞ്ഞു.മലയാളപദ്യസാഹിത്യത്തിലും ഇതേസമയം സംഭവിച്ച മാറ്റങ്ങളാണ് വെണ്മണിക്കവികളെപ്പറ്റി പ്രതിപാദിക്കുമ്പോള്‍ പറയേണ്ടിവരുന്നത്.മലയാളകവിതയില്‍ മാറ്റം സൃഷ്ടിച്ചവരാണ് വെണ്മണിക്കവികള്‍.ഈ പ്രസ്ഥാനത്തിന്‍റെ പ്രത്യേകതകള്‍ നാം അറിയേണ്ടതാണ്.സംസ്കൃത വിഭക്ത്യന്ത പദങ്ങള്‍ ഉപേക്ഷിക്കുക,കേള്‍ക്കാന്‍ സുഖമുള്ളവിധം പ്രാസങ്ങള്‍ ചേര്‍ത്തുകൊണ്ട്,ലളിതപദപ്രയോഗങ്ങള്‍ നടത്തുക,ഫലിതരസപ്രധാനമായ വിഷയങ്ങള്‍ സ്വീകരിക്കുക എന്നിവയായിരുന്നു അവ.പ്രസാദാത്മകത വെണ്മണിക്കവിതകളുടെ മുഖമുദ്രയാണെങ്കിലും അതിരു കവിഞ്ഞ ശൃംഗാരം ഇതിന്‍റെ ദോഷമായും വിമര്‍ശകര്‍ പറയുന്നു.സാഹിത്യത്തില്‍ വെണ്മണിക്കവികള്‍ എന്നു പറയുന്നത് വെണ്മണി അച്ഛനെയും വെണ്മണി മഹനെയുമാണ്. വെണ്മണി അച്ഛന്‍ നമ്പൂതിരിപ്പാടിന്‍റെ പേര് പരമേശ്വരന്‍ നമ്പൂതിരിപ്പാട് എന്നും മഹന്‍ നമ്പൂതിരിപ്പാടിന്‍റെ പേര് കദംബന്‍ നമ്പൂതിരിപ്പാടെന്നുമായിരുന്നു.കീര്‍ത്തന ശ്ളോകങ്ങളും ശൃംഗാരശ്ളോകങ്ങളുമാണ് വെണ്മണി അച്ഛന്‍ നമ്പൂതിരിപ്പാട് എഴുതിയത്.പ്രത്യേകതരം മണിപ്രവാളരീതിക്കു തുടക്കം കുറിച്ചവരാണ് വെണ്മണിക്കവികള്‍.അന്നുവരെ നിലവിലിരുന്ന മണിപ്രവാളരീതിക്കു മാറ്റംവരുത്തിയതിന് കാരണക്കാര്‍ ഇവരാണ്. സംസ്കൃതത്തിലെ തന്നെ ലളിതമായ പദങ്ങളാണ് ഈ കവികള്‍ ഉപയോഗിച്ചത്.അര്‍ത്ഥവൈശദ്യം,വ്യക്തത,ഫലിതങ്ങള്‍ എന്നിവയെല്ലാം ആ കവിതകളില്‍ കാണാമായിരുന്നു.ചേലപ്പറമ്പു നമ്പൂതിരിയാണ് ഈ പ്രസ്ഥാനത്തിന്‍റെ പ്രോദ്ഘാടകനെന്നു പറയപ്പെടുന്നു.പൂന്തോട്ടത്ത് അച്ഛന്‍ നമ്പൂതിരി,ഗോദവര്‍മ്മന്‍ തിരുമുല്പ്പാട് തുടങ്ങിയവരും ഈ പ്രസ്ഥാനത്തില്‍പെട്ടവരാണ്.വെണ്മണിക്കവികളില്‍ വെണ്മണി മഹനാണ് കൂടുതല്‍ സംഭാവന ചെയ്തിട്ടുള്ളത്.തൃശ്ശൂര്‍ പൂരത്തിനായി തൃപ്പൂണിത്തറ നിന്നു പുറപ്പെട്ടതുമുതല്‍ പൂരം കഴിഞ്ഞു തിരിച്ചുവരുന്നതുവരെയുള്ള അനുഭവങ്ങള്‍ വര്‍ണ്ണിക്കുന്ന പൂരപ്രബന്ധം വെണ്മണിമഹന്‍റെ കൃതിയാണ്.പരിഹാസകൃതികള്‍ക്കും ഈ പ്രസ്ഥാനത്തില്‍ സ്ഥാനമുണ്ടായിരുന്നു.പച്ചമലയാളമെന്നഎഴുത്തുരീതിയും ഇക്കാലത്ത് പ്രശസ്തമായിത്തീര്‍ന്നു.സമസ്യാപൂരണമെന്ന കാവ്യവിനോദം,കവികളെ പുഷ്പങ്ങളായി സങ്കല്പ്പിച്ചെഴുതിയ കവിപുഷ്പമാല(കാത്തുള്ളി അച്യുതമേനോന്‍)കവികളെ ഭാരതകഥാപാത്രങ്ങളായി സങ്കല്പ്പിച്ചെഴുതിയ കവിഭാരതം,(കുഞ്ഞിക്കുട്ടന്‍തമ്പുരാന്‍)കവികളെ രാമായണകഥാപാത്രങ്ങളാക്കിസങ്കല്പ്പിച്ചെഴുതിയകവിരാമായണം(മുലൂര്‍)എന്നിവയുംഈ കാലഘട്ടത്തിലുണ്ടായതാണ്.
കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍
വെണ്മണി അച്ഛന്‍ നമ്പൂതിരിപ്പാട് കൊടുങ്ങല്ലൂര്‍ കോവിലകത്തു താമസിച്ചിരുന്ന സമയത്ത് ആ കോവിലകത്തെ കുഞ്ഞിപ്പിള്ളത്തമ്പുരാട്ടിയെ വിവാഹം ചെയ്യുകയും ആ ബന്ധത്തില്‍ ഒരു പുത്രനുണ്ടാകുകയും ചെയ്തു. ആ കുട്ടിയാണ് കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍.വെണ്മണിക്കവികള്‍ പരിപോഷിപ്പിച്ച കവിതാപ്രസ്ഥാനത്തെ കുറച്ചുകൂടി വിശാലമാക്കിയവരായിരുന്നു കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാനും കൊച്ചുണ്ണിത്തമ്പുരാനും. കേരളവ്യാസന്‍ എന്നറിയപ്പെട്ട കവിയാണ് കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍.സംസ്കൃതത്തിലും മലയാളത്തിലുമായി എഴുപതോളം കൃതികള്‍ രചിച്ച അദ്ദേഹത്തിന്‍റെ മഹാഭാരത വിവര്‍ത്തനം ഏറ്റവും പ്രശസ്തമാണ്. എഴുത്തച്ഛനും കണ്ണശ്ശ കവിയും മഹാഭാരതം തര്‍ജജമ ചെയ്തെങ്കിലും അവരൊക്കെ മഹാഭാരതത്തെ ചുരുക്കുകയോ ചില ഭാഗങ്ങള്‍ വിട്ടുകളയുകയോ ചെയ്തിട്ടുണ്ട്.എന്നാല്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ മഹാഭാരതം വിവര്‍ത്തനം ചെയ്തപ്പോള്‍ അതിലെ ഒറ്റ ശ്ളോകം പോലും വിട്ടുകളയാഞ്ഞതിനാലാണ് അദ്ദേഹത്തിന് څകേരളവ്യാസچനെന്ന പേരു ലഭിച്ചതെന്നു ഉദ്ഘോഷിക്കപ്പെടുന്നു. ദ്രുതകവിതാരചനയും കവിതക്കത്തുകളും തമ്പുരാന്‍റെസവിശേഷ കവിതാരീതികളായിരുന്നു.څസരസദ്രുതകവികിരീടമണിچ എന്ന വിശേഷണം തീര്‍ത്തും അന്വര്‍ത്ഥമായിരുന്നു.874 ദിവസം കൊണ്ട് ഭാരത തര്‍ജ്ജമ ചെയ്ത തമ്പുരാനെ വള്ളത്തോള്‍ ഏറെ വാഴ്ത്തിയിട്ടുണ്ട്.څതുപ്പല്‍ക്കോളാമ്പിڅഎന്ന ദ്രുതകവിത ഏറെ ശ്രദ്ധേയമാണ്.ഒറ്റ രാത്രി കൊണ്ട് രചിച്ചതെന്നു വിശ്വസിക്കപ്പെടുന്ന ഈകവിതയില്‍ ലളിതപദങ്ങളുടെ സന്നിവേശം കാണാം.چകവിഭാരതംچ,څപാലുള്ളിചരിതംچچ,മദിരാശി യാത്രچ എന്നിവ അദ്ദേഹത്തിന്‍റെ ഭാഷാകൃതികളാണ്.ധാരാളം സ്വതന്ത്രകൃതികളും തര്‍ജ്ജമകളും തമ്പുരാന്‍റേതായിട്ടുണ്ട്.چകേരളംچ എന്ന ചരിത്ര പദ്യ കൃതി,രൂപകങ്ങള്‍,ഗാഥകള്‍,ഖണ്ഡകൃതികള്‍,ശാസ്ത്രകൃതികള്‍ എന്നീ വിഭാഗങ്ങളിലായി തമ്പുരാന്‍ നിരവധി രചനകള്‍ നടത്തി.
ഗുരുശ്രേഷ്ഠനും കുടുംബാദ്ധ്യാപകനുമായിരുന്ന വളപ്പില്‍ ഉണ്ണിയാശാനായിരുന്നു അദ്ദേഹത്തിന്‍റെ ആദ്യ അദ്ധ്യാപകന്‍.ശേഷം ഗോദവര്‍മ്മത്തമ്പുരാന്‍റെ അടുത്ത് പഠനം.വിദ്വാന്‍ കുഞ്ഞിരാമവര്‍മ്മത്തമ്പുരാനില്‍ നിന്നു തര്‍ക്കശാസ്ത്രവും വലിയ കൊച്ചുണ്ണിത്തമ്പുരാനില്‍ നിന്നും ജ്യോതിഷവും പഠിച്ചു.മലയാളവര്‍ഷം 1047ല്‍കവിതയെഴുതിത്തുടങ്ങിയ അദ്ദേഹം പതിനാറാം വയസ്സോടെ മുഴുവന്‍ സമയ കവിതയെഴുത്തില്‍ മുഴുകി.വെണ്മണി അച്ഛന്‍റെയും,വെണ്മണി മഹന്‍റെയും സ്വാധീനത്താല്‍ മലയാള കവിതയെഴുത്ത്ആരംഭിച്ചു.സുഹൃത്തുക്കളുമായുള്ള ഒത്തുചേരലുകള്‍ കവിസമ്മേളനമെന്ന പേരില്‍ പ്രശസ്തമാണ്. അംബോപദേശം,ദക്ഷയാഗസാധകം,സന്താനഗപാലം,,സീതാസ്വയംവരം,ഘോഷയാത്ര എന്നിവ അദ്ദേഹത്തിന്‍റെ മറ്റു പ്രധാന കൃതികളാണ്.അയോദ്ധ്യാകാണ്ഡം,പട്ടാഭിഷേകം പാന,ആത്മബോധം പാന,രാധാമാധവയോഗം വഞ്ചിപ്പാട്ട്,കൊടുങ്ങല്ലൂര്‍ ഭഗവതികുറത്തിപ്പാട്ട് എന്നിവ അദ്ദേഹത്തിന്‍റെ കവിതകളാണ്.മഹാഭാരതവിവര്‍ത്തനം ഭാഷാഭാരതമെന്ന പേരിലും,ഭഗവദ്ഗീത ഭാഷാഭഗവദ്ഗീത എന്ന പേരിലും വിവര്‍ത്തനം ചെയ്തിട്ടുണ്ട്.കാദംബരി,വിക്രമോര്‍വ്വശിയം,ശുകസന്ദേശംഎന്നിവയും ആ മഹാപ്രതിഭയുടെ സംഭാവനകളാണ്.മലയാള സാഹിത്യത്തിലെ അതികായനായ മഹാകവിയായിരുന്നു അദ്ദേഹം.പ്രസന്നകോമളമായ കവിതാശൈലി സ്വായത്തമാക്കിയിരുന്ന അദ്ദേഹം,څനമുക്കെഴുത്തച്ഛനെടുത്ത ഭാഷാക്രമക്കണക്കേ ശരണംچ എന്നു പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട്.
കവിതാക്കത്തുകളാണ് തമ്പുരാന്‍റെ പ്രധാന സവിശേഷത.ലളിതമായ ശൈലിയും,ഫലിത രസങ്ങളുടെ മേളനവും ചിത്രീകരണ മികവും അദ്ദേഹത്തിന്‍റെ കവിതകളെ വേര്‍തിരിച്ചു നിര്‍ത്തുന്നു.പി.വി കൃഷ്ണവാര്യരുടെ ഗ്രന്ഥശേഖരത്തില്‍ നിന്നും ലീലാതിലകം കണ്ടെടുത്തത് തമ്പുരാനാണെന്നു പറയപ്പെടുന്നു.നിത്യസഞ്ചാരിയായിരുന്നതിനാല്‍ പകിരി എന്നൊരു കളിപ്പേരും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.രസികരഞ്ജിനി,മലയാളമനോരമ,വിദ്യാവിനോദിനി തുടങ്ങിയ മാസികകളിലും തന്‍റെ പ്രവര്‍ത്തന സാന്നിദ്ധ്യം അദ്ദേഹം തെളിയിച്ചു.മഹാഭാരതം പോലെ തന്നെ മറ്റു പുരാണങ്ങള്‍ കൂടി മലയാളത്തിലേക്കു പരിഭാഷ ചെയ്യണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു.
കഴിഞ്ഞു ഭാരതം ഭാരമൊഴിഞ്ഞൂ വലുതൊന്നിനി
പൊഴിഞ്ഞൂറും രസാല്‍ വേറെച്ചുഴിഞ്ഞൂക്കില്‍പ്പിടിക്കണം
പതിനെട്ടു പുരാണങ്ങള്‍ പതിരറ്റു കിടക്കവേ
അതി മങ്ങിച്ചീ പ്രവൃത്തി മതിയാക്കുകില്‍ നഷ്ടമാം
എന്നാണ് ഭാരത തര്‍ജ്ജമക്കുശേഷം അദ്ദേഹം സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്. പക്ഷെ വിധി ആ മോഹം സാധിച്ചു കൊടുത്തില്ല. പച്ചമലയാളത്തിലേക്ക് സാധാരണക്കാരനു മനസ്സിലാകുന്ന ഭാഷയില്‍ തര്‍ജ്ജമ ചെയ്യാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. മഹാഭാരതത്തിന്‍റെ ഭാഗമായ ഭഗവദ്ഗീതയിലെ ആദ്യശ്ളോകത്തിന്‍റെ തര്‍ജ്ജമ ഇതിനുദാഹരണമാണ്.
ധര്‍മ്മക്ഷേത്രേ കുരുക്ഷേത്രേ
സമവേതോ യുയുത്സവ:
മാമകാ പാണ്ഡവാശ്ചൈവ
കിമകുര്‍വത സഞ്ജയ (സംസ്കൃതം)
ധര്‍മ്മക്ഷേത്രം കുരുക്ഷേത്രം
പുക്കുപോരിന്നിറങ്ങിയോര്‍
എന്‍കൂട്ടരും പാണ്ഡവരും
എന്തേ ചെയ്തിതു സഞ്ജയാ (പരിഭാഷ ഇങ്ങനെ)
കൊടുങ്ങല്ലൂര്‍ക്കളരിയിലെ ഭാഷാമേധാവി വെണ്മണിഅച്ഛനായിരുന്നു. ഭാഷാകവിതയിലും സംസ്കൃതത്തിലും പരിശീലനം നല്‍കുക,സമസ്യാപൂരണങ്ങള്‍,കവിതാമത്സരങ്ങള്‍ എന്നിവ നടത്തുക തുടങ്ങിയവയായിരുന്നു കൊടുങ്ങല്ലൂര്‍ക്കളരിയുടെ ഉദ്ദേശ്യങ്ങള്‍.
പ്രൗഢമായ ഗദ്യശൈലിയ്ക്കുടമ
കവി എന്ന നിലയില്‍ മാത്രമല്ല കുഞ്ഞിക്കുട്ടന്‍ തമ്പുരാനെ നാം മനസ്സിലാക്കേണ്ടത്.1903ല്‍ ആരംഭിച്ച രസികരഞ്ജിനി അദ്ദേഹത്തിന്‍റെ പ്രൗഢമായ ഗദ്യശൈലിയ്ക്ക് ഉത്തമനിദര്‍ശനമാണ്.രാമവര്‍മ്മ അപ്പന്‍തമ്പുരാന്‍റെയും,കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍റെയും ഗദ്യസാഹിത്യസൃഷ്ടികള്‍ പ്രകാശിതമായിരുന്നത് ഈ മാസികയിലൂടെയാണ്.മലയാളത്തിലെ ആദ്യ കുറ്റാന്വേഷണ നോവലായ څഭാസ്ക്കരമേനോന്‍چ രസികരഞ്ജിനിയില്‍ څഒരു ദുര്‍മരണംچ എന്ന പേരില്‍ പ്രസിദ്ധപ്പെടുത്തി.ചെറുകഥ,ലേഖനങ്ങള്‍ എന്നിവയ്ക്കെല്ലാം ഈ സാഹിത്യമാസികയില്‍ സ്ഥാനം നല്‍കിയിരുന്നു.എറണാകുളം വിദ്യാവിലാസം അച്ചുകൂടത്തില്‍ നിന്നും പ്രസിദ്ധീകരിച്ചുവന്ന ഈ സാഹിത്യമാസിക രസജ്ഞര്‍ക്കു രസം കൊടുക്കുന്നതില്‍ ഏറെ ശ്രദ്ധ ചെലുത്തി.സډാര്‍ഗ്ഗബോധം വളര്‍ത്താനുപകരിക്കുന്ന കവിതയാണ് څകുട്ടികളുടെ ദിനചര്യچ എന്നത്.ബുദ്ധിക്കു തെളിച്ചം കൂട്ടാനും,പഠിച്ച കാര്യങ്ങള്‍ ഉറപ്പിക്കാനും കുട്ടികള്‍ ചെയ്യേണ്ട കാര്യങ്ങളെ ലളിതമായി വിവരിച്ചിരിക്കുകയാണ് ആ കവിതയില്‍.സംസ്കൃതത്തിലും മലയാളത്തിലും ഒരുപോലെ കവിത രചിക്കുന്നതില്‍ അസാധാരണ വൈഭവമുണ്ടായിരുന്നു തമ്പുരാന്.പ്രതിഭയുടെയും.കഠിനപരിശ്രമത്തിന്‍റെയും ആകെത്തുകയായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതമെന്നു പറയാം.തന്‍റെ കര്‍ത്തവ്യനിര്‍വ്വഹണത്തില്‍ അല്പ്പം പോലും വീഴ്ച്ച വരുത്താന്‍ അദ്ദേഹം തയ്യാറാകാത്തതിന്‍റെ ഫലമായിരുന്നു നമുക്കു കിട്ടിയ കാവ്യകുസുമങ്ങളെല്ലാം തന്നെ.സ്വജീവിതത്തില്‍ കഠോരമായ വേദനകള്‍ സഹിക്കേണ്ടിവന്നിട്ടുണ്ടെങ്കിലും അവയെയൊക്കെ അതിജീവിക്കാന്‍ തമ്പുരാനു കഴിഞ്ഞത് അദ്ദേഹത്തിന്‍റെ സ്ഥിതപ്രജ്ഞ ഒന്നുകൊണ്ടുതന്നെയാണ്.
സരസകവി കുണ്ടൂര്‍ നാരായണമേനോന്‍ നടത്തിയ കവിതാപരീക്ഷയില്‍ പങ്കെടുത്ത കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ പന്ത്രണ്ടു മണിക്കൂര്‍ കൊണ്ട് തയ്യാറാക്കിയ നാടകമായിരുന്നു څസന്താനഗോപാലംچ നാടകം.കോട്ടയത്തു വച്ചു നടത്തിയ കവിസമാജത്തിന്‍റെ സമ്മേളനത്തില്‍ നടന്ന നാടകപരീക്ഷയില്‍ അഞ്ചുമണിക്കൂര്‍ കൊണ്ട് ഒരു നാടകം രചിച്ചതായും പറയപ്പെടുന്നുണ്ട്.കവിതയും തമ്പുരാനും യഥാര്‍ത്ഥത്തില്‍ ഒന്നു തന്നെയായിരുന്നുവെന്നു പറയാം. മലയാളത്തില്‍ ആദ്യമുണ്ടായ യാത്രാവൃത്താന്തകാവ്യമെന്നു കുറ്റിപ്പുഴ കൃഷ്ണപിള്ള അഭിപ്രായപ്പെടുന്ന څമദിരാശിയാത്രچ തമ്പുരാന്‍റേതാണ്.څസ്യമന്തകംچ,څലക്ഷണാസംഗമംچ,چമാനവിക്രമവിജയംچ എന്നിവയാണ് അദ്ദേഹത്തിന്‍റെ രൂപകങ്ങള്‍.അദ്ദേഹത്തിന്‍റെ ഗാഥകളെല്ലാം തന്നെ ഭാഷാവൃത്തത്തില്‍ രചിക്കപ്പെട്ടവയാണ്.څആശ്പര്യചൂഡാമണിچ,چഹാംലെറ്റ്,چڅഒഥല്ലോچ എന്നിവ നാടകശാഖയിലെ പരിഭാഷകളാണ്.ഷേക്സ്പിയര്‍ നാടകങ്ങള്‍ വായിച്ചുകേട്ട് അര്‍ത്ഥം മനസ്സിലാക്കി തര്‍ജ്ജമ ചെയ്യാന്‍ ഇംഗ്ളീഷ് ഔപചാരികമായി അഭ്യസിക്കാതിരുന്ന തമ്പുരാനു കഴിഞ്ഞുവെന്നത് നിസ്സാരകാര്യമല്ലല്ലോ.ധാരാളം കത്തുകളും,മുക്തകങ്ങളും അദ്ദേഹത്തിന്‍റേതായിട്ടുണ്ട്.അവയൊക്കെയും കാവ്യരസം തുളുമ്പുന്നതായിരുന്നുതാനും.എത്രയോ കവികള്‍ക്ക് എത്രയോ വിഷയങ്ങളെ സംബന്ധിച്ച് തമ്പുരാന്‍ കത്തുകളെഴുതിയിരുന്നു എന്നത് ആശ്ചര്യജനകമാണ്. څമൂവാണ്ടിടകൊണ്ടു സാക്ഷാല്‍ ശ്രീഭാരതം തര്‍ജ്ജമ ചെയ്ത വീരനെڅന്നാണ് വള്ളത്തോള്‍ നാരായണമേനോന്‍ തമ്പുരാനെ പുകഴ്ത്തിയത്. സംസ്കൃതത്തില്‍ 14 കൃതികള്‍,മലയാളത്തില്‍ 18 കവിതകള്‍,11 രൂപകങ്ങള്‍,16 ഗാഥകള്‍,38 ഖണ്ഡകാവ്യങ്ങള്‍,18 വിവര്‍ത്തനങ്ങള്‍ എന്നിവയുടെ കര്‍ത്താവായ അദ്ദേഹം 1913 ല്‍ തന്‍റെ നാല്‍പ്പത്തിയെട്ടാം വയസ്സില്‍ ദിവംഗതനായി.
പച്ചമലയാളപ്രസ്ഥാനത്തെപ്പറ്റി അറിയാം
സംസ്കൃത പദസഹായം കൂടാതെ കാവ്യരചന അസാദ്ധ്യമെന്നു കരുതിയ സി.പി.അച്യുതമനോന്‍റെ വാദം മൗഢ്യമെന്നു തെളിയിക്കാന്‍ څനല്ല ഭാഷڅഎന്ന ലഘുകാവ്യം കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ വിദ്യാവിനോദിനി മാസികയില്‍ പ്രസിദ്ധീകരിച്ചു.കൊച്ചിയിലുള്ള നമ്പൂതിരിയുടെ മോഷണം പോയ സമ്പത്ത് കോഴിക്കോട്ടു നമ്പൂതിരിയുടെ പ്രാഗല്ഭ്യത്താല്‍ തിരികെ കിട്ടുന്നതാണ് څനല്ലഭാഷچയിലെ പ്രമേയം.څആരോടെല്ലാംപറഞ്ഞു,പണമിവിടെയിരിപ്പുള്ള,താരോടുമില്ലേ,നേരോ,നേരാണ്,ചൊവ്വല്ലിതു.چ.ഇങ്ങനെ പോകുന്നു കാവ്യരീതി. څനല്ലഭാഷچ എന്ന ഈകൃതിയോടു കൂടിയാണ് څപച്ചമലയാളچമെന്ന കവിതാപ്രസ്ഥാനം ആരംഭിച്ചത്.സംസ്കൃതപദങ്ങള്‍ ഒന്നും തന്നെ ഉപയോഗിക്കാതെയാണ് ഈ കവിത രചിച്ചിരിക്കുന്നത്.ആര്യഭാഷയോടുള്ള എതിര്‍പ്പാണ്ഇവിടെമുന്നിട്ടുനില്‍ക്കുന്നത്.തനിമലയാളപദങ്ങള്‍,ശബ്ദസൗന്ദര്യംഎന്നിവയുംഇതിന്‍റെ ലക്ഷണങ്ങളായിരുന്നു.സി.എസ്.സുബ്രഹ്മണ്യന്‍ പോറ്റിയുടെ څചാപ്പന്‍ നായര്‍چ എന്ന കൃതി,പന്തളം കേരളവര്‍മ്മയും ഉള്ളൂരും ചേര്‍ന്നെഴുതിയ څതങ്കമ്മچ എന്ന കൃതി, ഉളളൂരിന്‍റെ څഒരു നേര്‍ച്ചچ എന്ന കൃതി എന്നിവയെല്ലാം പച്ചമലയാളത്തില്‍ പെടുന്ന കൃതികളാണ് മലയാളപദങ്ങളുടെ ശാലീനതയും ലളിതമായ ആവിഷ്കാരവുമാണ് ഈ കൃതികളുടെ പ്രധാന പ്രത്യേകത.കുണ്ടൂര്‍ നാരായണമേനോന്‍റെ څനാലുഭാഷാകാവ്യങ്ങള്‍چ എന്ന കൃതിയും ഇത്തരുണത്തില്‍ ശ്രദ്ധിക്കേണ്ടതാണ്.കോമപ്പന്‍,കണ്ണന്‍,പാക്കനാര്‍, ചെറിയശക്തന്‍തമ്പുരാന്‍ എന്നീ ലഘുകാവ്യങ്ങളാണ് അതില്‍ ചേര്‍ത്തിട്ടുള്ളത്. സംസ്കൃതാതിപ്രസരം ഒഴിവാക്കി മലയാളത്തില്‍ കവിതയെഴുതാന്‍ തുടങ്ങിയ പച്ചമലയാളപ്രസ്ഥാനം കാര്യമായി വളര്‍ച്ച പ്രാപിച്ചില്ല എന്നതും ഓര്‍മ്മിക്കുക.
സരസകവി മുലൂരിനെ അറിയാം
കവിതയെഴുത്തിനു പുറമെ പുറമെ സമുദായസേവനത്തിലും ശ്രദ്ധപതിപ്പിച്ച വ്യക്തിയായിരുന്നു മുലൂര്‍.അമ്മാനപ്പാട്ടുകള്‍,വിവര്‍ത്തനങ്ങള്‍,چപത്രാധിപഭാരതംچ,چകൃഷ്ണാര്‍ജ്ജുനവിജയംچ,چനടമൃഗമാല,چഎന്നിവയും അദ്ദേഹത്തിന്‍റേതാണ്.തിരുവിതാംകൂര്‍ നിയമനിര്‍മ്മാണസഭയായിരുന്ന ശ്രീമൂലം പ്രജാസഭയില്‍ അംഗമായിരുന്ന മുലൂര്‍ ധാരാളം വിമര്‍ശനാത്മകരചനകള്‍ നടത്തിയിട്ടുണ്ട്.ക്ഷേത്രപ്രവേശനവിളംബരത്തില്‍ നിന്നു പ്രചോദിതനായി അദ്ദേഹം രചിച്ച കൃതിയാണ് څകവിരാമായണംچ.സാഹിത്യത്തിലെ സവര്‍ണ്ണ മേധാവിത്വത്തിനെതിരെ ഒറ്റയ്ക്കു സമരം നടത്തി വിജയിച്ച വ്യക്തിയാണ് മുലൂര്‍.ഈഴവര്‍ക്ക് സവര്‍ണ്ണരോടൊപ്പം സാഹിത്യരംഗത്ത് സ്ഥാനം നേടിക്കൊടുക്കുന്നതില്‍പ്രയത്നിച്ചമുലൂരിന്‍റെ ധീരസമരങ്ങള്‍എന്നും സ്മരിക്കപ്പെടേണ്ടതാണ്.തിരുവല്ലയ്ക്കടുത്തുള്ള പനയന്നാര്‍ കാവില്‍ ജനിച്ച അദ്ദഹം സ്ഥാപിച്ച സ്ക്കൂളാണ് മെഴുവേലി പത്മനാഭോദയംഇംഗ്ളീഷ് സ്ക്കൂള്‍.കേരളവര്‍മ്മ വലിയകോയിത്തമ്പുരാനാണ് മുലൂരിനെ څസരസകവിچ എന്നു വിളിച്ചത്.അദ്ദേഹത്തോടുള്ള ആദരസൂചകമായി തന്‍റെ വീടിന് മുലൂര്‍ ഇട്ട പേരാണ് څകേരളവര്‍മ്മ സൗധംچ.1931ല്‍ മുലൂരിന്‍റെ മരണശേഷം 1989ല്‍ മുലൂര്‍ ഭവനത്തെ കേരളസര്‍ക്കാര്‍ മുലൂര്‍ സ്മാരകമായി പ്രഖ്യാപിച്ചു.അദ്ദേഹത്തിന്‍റെ സ്മാരകം പത്തനംതിട്ടയിലെ ഇലവുംതിട്ടയിലാണ്.
ഒറ്റവാക്കില്‍ എഴുതാം
1.മലയാളത്തില്‍ മുളങ്കാടുപൂക്കുന്നതുപോലുള്ള സവിശേഷവസന്തകാലമെന്ന് വെണ്‍മണിക്കാലത്തെ വിശേഷിപ്പിച്ചതാര്- ഡോ.എം.ലീലാവതി
2.വെണ്‍മണി സദസ്സ് എന്നറിയപ്പെട്ടത്-കൊടുങ്ങല്ലൂര്‍ കളരി
3. പച്ചമലയാളകൃതികള്‍ മാത്രംഎഴുതി പ്രശസ്തനായിത്തീര്‍ന്ന കവി- കുണ്ടൂര്‍ നാരായണമേനോന്‍
4.വെണ്‍മണിക്കവികളില്‍ ഭാവാവിഷ്കാരപ്രസിദ്ധനെന്നറിയപ്പെടുന്നത്-കുണ്ടൂര്‍ നാരായണമേനോന്‍
5വെണ്‍മണി പ്രസ്ഥാനത്തിന്‍റെ പ്രോദ്ഘാടകന്‍-ചേലപ്പറമ്പ് നമ്പൂതിരി
6.കവിഭാരതംഎഴുതിയത്-കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍
7.പച്ചമലയാളനിഘണ്ടു ആരുടേതാണ്- സുമംഗല (ലീലാ നമ്പൂതിരിപ്പാട്)
8.പന്തളം കേരളവര്‍മ്മ രചിച്ച പച്ചമലയാളകാവ്യങ്ങള്‍- നാണിക്കുട്ടി.തങ്കമ്മ
9.സരസദ്രുതകവികിരീടിമണി എന്ന് പ്രസിദ്ധനായ കവി-കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍
10.കൊടുങ്ങല്ലൂര്‍കളരിയില്‍ നിന്നു രൂപംകൊണ്ട പ്രസഥാനങ്ങളാണ്-വെണ്‍മണി പ്രസ്ഥാനം,പച്ചമലയാളപ്രസ്ഥാനം
11.വെണ്മണി അച്ഛനും അമ്പാടി കുഞ്ഞുകൃഷ്ണപൊതുവാളും ചേര്‍ന്നു രചിച്ച കൃതി- കവിപക്വാവലി(കവികളെ പഴങ്ങളോട് ഉപമിക്കുന്ന കൃതി)
വിവരണാത്മകചോദ്യങ്ങള്‍
1.വെണ്‍മണിക്കവിതകള്‍ക്ക് മലയാളസാഹിത്യത്തിലുള്ള സ്ഥാനവും ആ കൃതികള്‍ വരുത്തിയ മാറ്റവും ചര്‍ച്ച ചെയ്യുക
2.വെണ്‍മണിക്കവികളെപ്പററി ഉപന്യസിക്കുക
ഭാഗം 19. കാല്പ്പനിക കാലഘട്ടം
ആധുനിക കവിത്രയം
ആധുനിക കവിതയിലെ ത്രിമൂര്‍ത്തികളെന്നു വിശേഷിപ്പിക്കപ്പെടുന്ന മഹാകവികളാണ് ആധുനിക കവിത്രയമെന്ന പേരില്‍ അറിയപ്പെടുന്ന ത്രിമൂര്‍ത്തികള്‍-കുമാരനാശാന്‍,ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍,വള്ളത്തോള്‍ നാരായണമേനോന്‍.മലയാളകവിതയുടെ ചരിത്രത്തില്‍ നിത്യഭാസുരമായ ഒരു അദ്ധ്യായമാണ് ഇവരുടെ കാലഘട്ടം സമ്മാനിച്ചത്.1907ാമാണ്ടിന്‍െറ അവസാനപാദമായിരുന്നു ഇത്.മലയാളകവിതയുടെ ഉയര്‍ച്ചയില്‍ അഗ്രഗണ്യരായി കണക്കാക്കപ്പെടുന്ന ഈ കവികള്‍ ഏതാണ്ട് ഒരേ കാലഘട്ടത്തില്‍ ജീവിക്കുകയും മലയാളകവിതയില്‍ ദൂരവ്യാപകമായ മാറ്റങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. അവരെപ്പറ്റി അറിയാം.
കുമാരനാശാന്‍
കവിതയില്‍ ശബ്ദാര്‍ത്ഥങ്ങള്‍ക്കു പ്രാധാന്യം നല്‍കിക്കൊണ്ടു ആധുനികതയുടെ വാതില്‍ തുറന്നു വന്ന കവിയാണ് കുമാരനാശാന്‍ എന്ന യുഗപ്രതിഭ.ഒരു ലഘുവിനോദമാണ് കവിതാരചന എന്ന സങ്കല്പ്പത്തെതന്നെ ഊര്‍ജ്ജസ്വലമായ ആശയങ്ങള്‍ കൊണ്ടും തത്വചിന്തകളുടെ ഗാംഭീര്യം കൊണ്ടും മാറ്റി മറിച്ചു അദ്ദേഹം.സംസ്കൃതത്തില്‍ പ്രാവീണ്യം നേടിയിരുന്ന ആശാന്‍ ഇംഗ്ളീഷ് സാഹിത്യത്തിലും പാണ്ഡിത്യം നേടിയിരുന്നു.ബങ്കിം ചന്ദ്രചാറ്റര്‍ജി,രവീന്ദ്രനാഥ ടാഗൂര്‍ എന്നിവരുടെ പരിശ്രമഫലമായി സാഹിത്യത്തില്‍ പുതിയ ഉയര്‍ച്ചകള്‍ ഉണ്ടായ ബംഗാളില്‍ കുറച്ചുനാള്‍ കഴിഞ്ഞുകൂടിയതിനാല്‍ നവീനമായ ഒരു കാവ്യരീതിയെപ്പറ്റിയുള്ള ചിന്തകള്‍ ആശാനെ പ്രചോദിപ്പിച്ചിരിക്കാം.
സ്വാമി വിവേകാനന്ദനെപ്പോലുള്ളളവര്‍ ആത്മീയരംഗത്തു സൃഷ്ടിച്ചുവന്ന മാറ്റവും ആശാനെ ഏറെ സ്വാധീനിച്ചു.ശ്രീനാരായണഗുരുവാണ് കുമാരു എന്ന വ്യക്തിയിലെ സാമൂഹികപരിഷ്കര്‍ത്താവിനെ തിരിച്ചറിഞ്ഞ് കുമാരുവിനെ കുമാരനാശാനാക്കി മാറ്റിയത് എന്നു നാം വായിക്കുന്നു.എസ്.എന്‍.ഡി.പി എന്ന പ്രസ്ഥാനം സ്ഥാപിച്ച ആശാന്‍ ജാതീയചിന്തകളും സാമുദായികമായ ദുരവസ്ഥകളും തിരിച്ചറിഞ്ഞുകൊണ്ട് അതിനെതിരെ തന്‍െറ കവിതകളില്‍ക്കൂടി പ്രതികരിച്ചു.കാല്പനിക കവിതാപ്രസ്ഥാനം ഹ്രസ്വമായിരുന്നെങ്കിലും നവീനമായ അനുഭൂതിവിശേഷം ഉണര്‍ത്തുന്ന രീതിയില്‍ വളര്‍ന്നു വികസിക്കുന്ന കാഴ്ചയാണ് നാം കണ്ടത്.മലയാള സാഹിത്യത്തില്‍ കാല്പ്പനിക പ്രസ്ഥാനത്തിന് ഏറെ സംഭാവനകള്‍ നല്‍കിയ മഹാശയനായിരുന്നു മഹാകവി കുമാരനാശാന്‍.ഗതാനുഗതികത്വത്തിന്‍െറ വഴിവിട്ടു ഉല്ലേഖകല്പ്പനകളിലേക്ക് കവിതയെ കൂട്ടിക്കൊണ്ടുവന്ന ആശാന്‍ ഥാര്‍ത്ഥത്തില്‍ മനുഷ്യാവകാശത്തിനു വേണ്ടി തന്‍െറ തൂലിക ചലിപ്പിച്ചു.چവിപ്ളവത്തിന്‍െറ ശുക്രനക്ഷത്രچമെന്ന് മുണ്ടശ്ശേരി ആശാനെ വിശേഷിപ്പിച്ചതില്‍ അതിശയോക്തിയൊന്നുമില്ല.പ്രതിജനഭിന്നവിചിത്രമാര്‍ഗ്ഗമായ മനുഷ്യജീവിതത്തില്‍ സ്നേഹത്തിന്‍െറ മഹത്വത്തെയും സ്വാതന്ത്ര്യത്തിന്‍െറ മാധുര്യത്തെയും അദ്ദേഹം വാഴ്ത്തി.സ്നേഹമാഹാത്മ്യമായിരുന്നു ആശാന്‍ കവിതകളിലെ മുഖ്യവിഷയം.ആശാന്‍െറ രചനാസമ്പ്രദായവും സവിശേഷമായിരുന്നു.നൂതനാശയങ്ങളും സ്വതന്ത്ര കല്പനകളും ഭാവതീവ്രതയും ആ കവിതകളെ ഉജ്ജ്വലമാക്കി. പ്രതിപാദ്യവിഷയങ്ങളുടെ സമഗ്രത,ത്യാജ്യഗ്രാഹ്യശേഷി ,ഏകാഗ്രത,നാടകീയമുഹൂര്‍ത്തങ്ങള്‍,ഭാഷാ സൗകുമാര്യം എന്നിവയെല്ലാം ആ കവിതകളുടെ സവിശേഷതകളില്‍ ചിലതുമാത്രം.പ്രബുദ്ധരായ നായികാനായകന്‍മാരെ അവതരിപ്പിക്കുവാന്‍ ആശാന്‍ കാണിച്ച മനോഭാവം ശുഭാവഹമായിരുനു.മലയാളകവിതയ്ക്കു പരിവര്‍ത്തതനം വരുത്താന്‍ ശ്രമിച്ച അദ്ദേഹം തത്വചിന്താ പ്രബോധനങ്ങളിലൂടെയും ജീവിതയാഥാര്‍ത്ഥ്യങ്ങളെ കാവ്യഭാഷയിലൂടെ അവതരിപ്പിക്കുന്നതിലൂടെയും പുതിയ വഴി തെളിക്കുകയാണുണ്ടായത്.
ജീവിതത്തിലും കാവ്യരചനാരീതിയിലും തനിക്കുണ്ടായ അനുഭവങ്ങളായിരുന്നു ആ വഴിവെട്ടലിനു കാരണമായത്.വിപ്ളവശബ്ദമായിരുന്നു څമാറ്റുവിന്‍ ചട്ടങ്ങളെ സ്വയമല്ലെങ്കില്‍ മാറ്റുമതുകളീ നിങ്ങളെത്താന്‍چ എന്ന വരികളില്‍ പ്രകടമായത്.ആത്മമസുഖത്തിന്‍െറ പര്യായമായി സ്നേഹത്തെ നിര്‍വ്വചിച്ച അദ്ദേഹം ആത്മഗീതങ്ങളുമെഴുതി മലയാളകവിതയില്‍ വേറിട്ടുനിന്നു. നവഭാവുകത്വത്തിന്‍െറ കവിയായി അറിയപ്പെട്ട ആശാന്‍ സ്നേഹത്തിന്‍െറ രൂപഭേദങ്ങളായ കരുണ,സൗഹൃദം,പ്രേമം എന്നിവയെ നിത്യപ്രകാശിതങ്ങളാക്കി മാറ്റി.ജീവിതത്തെ അനശ്വരമാക്കുന്ന സ്നേഹമെന്ന വികാരത്തെ വിശുദ്ധമാക്കുന്നതിലൂടെ മനുഷ്യജീവിതം ധന്യമാകുമെന്ന് അദ്ദേഹം വിശ്വസിക്കുകയും തന്‍െറ കവിതകളിലൂടെ അത് ആവിഷ്കരിക്കുകയും ചെയ്തു. സ്നേഹത്തെ സര്‍വ്വോന്നതമായ ഭാവമാക്കി മാറ്റിക്കൊണ്ട് അതിന്‍െറ മഹത്വം ഉദ്ഘോഷിച്ചു. വീണപൂവിന്‍െറ പിറവി മുതല്‍ ആശാന്‍െറ മരണം വരെയുള്ള വര്‍ഷങ്ങളിലാണ് പ്രധാനപ്പെട്ട കൃതികളെല്ലാം രചിച്ചിട്ടچുള്ളത്.چനളിനിچ,ലീലچ,چശ്രീബുദ്ധചരിതംچچ,ഗ്രാമവൃക്ഷത്തിലെ കുയില്‍,പ്രരോദനംچ,چദുരവസ്ഥچ,چചണ്ഡാലഭിക്ഷുകിچ,چചിന്താവിഷ്ടയായ സീതچ, څകരുണچ എന്നിവയെല്ലാം പ്രധാന കൃതികള്‍.നശ്വരമായ ജീവിതത്തിന്‍െറ ചിത്രമാണ് വീണപൂവില്‍ കാണുക.പരിപാവനസ്നേഹത്തിനു വേണ്ടി ആത്മസമര്‍പ്പണം ചെയ്ത് മരണത്തെ മധുരമാക്കി മാറ്റിയനായികയാണ് څനളിനിچയില്‍ കാണുക.നാട്ടാചാരങ്ങളുടെ നടുത്തളത്തില്‍ ചതഞ്ഞരഞ്ഞ പ്രേമബന്ധമാണ് څലീലچയില്‍ വിവരിക്കുന്നതെങ്കില്‍ തന്‍െറ പ്രണയത്തെ പൂര്‍ണ്ണമായും അവഗണിച്ചു വനമദ്ധ്യത്തില്‍ ഉപേക്ഷിച്ചിട്ടും പതിസ്നേഹത്തിനു കുറവുവരാത്ത സീതയെ څചിന്താവിഷ്ടയായ സീതچയില്‍ കാണുന്നു.മലയാളത്തിലെ ആദ്യത്തെ നാടകീയ സ്വഗതാഖ്യാനകൃതിയെന്നും ഇതിനെ വിശേഷിപ്പിക്കുന്നു.ചണ്ഡാലയുവതിക്ക് യുവഭിക്ഷുവില്‍ ജനിച്ച പ്രണയമാണ് څചണ്ഡാലഭിക്ഷുകിچയില്‍ നാം ദര്‍ശിക്കുന്നതെങ്കില്‍ സമുദായത്തിന്‍െറ അനുമതിയില്ലാതെ ബ്രാഹ്മണയുവതിയും പുലയയുവാവും തങ്ങളുടെ പ്രേമ പൂര്‍ത്തീകരണം നടത്തുന്നതാണ് څദുരവസ്ഥچയില്‍ കാണുക.
څഒരു തീയക്കുട്ടിയുടെ വിചാരംچ,چസിംഹനാദംچ എന്നീ കവിതകളില്‍ മുഴങ്ങുന്ന സമരകാഹളം സമുദായത്തോടുള്ള പ്രതിഷേധമായും തിരിച്ചറിയണം.ഭൗതികവും ആത്മീയവുമായ പരിവേഷങ്ങള്‍ നിറഞ്ഞ കഥാപാത്രങ്ങളാണ് ആ കവിതകളില്‍ കാണുന്നത്.ഋഷിതുല്യമായ കാവ്യപ്രതിഭയായിരുന്നു ആശാന്‍.چകരുണچയില്‍ വാസവദത്തയെന്ന ഗണികയെ കൈപിടിച്ചുയര്‍ത്തി മോക്ഷപ്രാപ്തിയിലേക്കു നയിച്ച ഉപഗുപ്തനെ വായിക്കുന്നതോടൊപ്പം നമ്മുടെ മനസ്സിലേക്കു കടന്നു വരുന്നത് ശ്രീബുദ്ധനെ ആദരപൂര്‍വ്വം നോക്കിക്കാണുന്ന കുമാരനാശാന്‍ കൂടിയാണ്.ബുദ്ധചരിതത്തെ അടിസ്ഥാനമാക്കി എഴുതിയ څലൈറ്റ് ഓഫ് ഏഷ്യچ എന്ന കാവ്യത്തെ അദ്ദേഹം പരിഭാഷപ്പെടുത്തിയതും ഓര്‍മ്മിക്കുക.څഅന്തണനെച്ചമച്ചുള്ളോരു കയ്യല്ലോ ഹന്ത നിര്‍മ്മിച്ചു ചെറുമനെയുംچ എന്ന വരികളില്‍ ഉയര്‍ന്നുപൊങ്ങുന്നത് വിപ്ളവകവിയുടെ ആവേശനിര്‍ഭരമായ മനസ്സു തന്നെയാണ്. സ്വസമുദായമനുഭവിച്ച അസമത്വങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ അദ്ദേഹം തന്‍െറ വരികളെ ആയുധമാക്കി.چദുരവസ്ഥچയും څതീയക്കുട്ടിയുടെ വിചാരچവും څചണ്ഡാലഭിക്ഷുകിچയും ഉദാഹരണങ്ങള്‍.രചനയുടെ സത്തയെപ്പറ്റി പറയുമ്പോള്‍ څകൈരളിയുടെ കഥچയില്‍ പറഞ്ഞിരിക്കുന്നത് ഇങ്ങനെ -چപൂര്‍വ്വികന്‍മാരുടെ ആശയാലങ്കാരകല്പ്പനകള്‍ ആശാന്‍ അവതരിപ്പിക്കുമ്പോള്‍ ചാണയില്‍ ഉരച്ചെടുത്ത രത്നങ്ങള്‍ പോലെ അവ നവോജ്ജജ്വലമായിരിക്കുംچ.
തത്വചിന്താനിര്‍ഭരമായ അദ്ദേഹത്തിന്‍െറ കവിതകള്‍ മനുഷ്യകഥാനുഗായികളാണെന്നതില്‍ തര്‍ക്കമില്ല.വിശ്വോത്തരമായ സ്നേഹത്തതിന്‍െറ മഹത്വം ഇത്രയധികം ഭംഗിയായി വരച്ചു കാട്ടിയ മഹാകവികള്‍ വേറെയുണ്ടാകുമോ? څസ്നേഹമാണഖിലസാരമൂഴിയില്‍چ എന്നും څസ്നേഹത്തില്‍ നിന്നുദിക്കുന്നു ലോകچമെന്നും സ്നേഹത്താല്‍ വൃദ്ധി തേടുന്നുچവെന്നും പാടിയ കവി څനരകത്തിന്‍െറ ദ്വീപിലും സ്വര്‍ഗ്ഗഗേഹം പണിയുന്നനത് സ്നേഹം മാത്രമെന്നുംچ വാഴ്ത്തി.
വിവരണാത്മക ചോദ്യങ്ങള്‍
1.چവിപ്ളവത്തിന്‍െറ ശുക്രനക്ഷത്രچമെന്ന് ആശാനെ വിശേഷിപ്പിച്ചതിന്‍െറ സാംഗത്യം വിശദീകരിക്കുക.
2. കേരള സാഹിത്യാരാമത്തില്‍ കാല്പ്പനിക കവിതയുടെ പൂക്കാലം വിരിയിച്ചവരില്‍ പ്രഥമഗണനീയനാണ് കുമാരനാശാന്‍-ശരിയോ? സമര്‍ത്ഥിക്കുക.
ഒറ്റവാക്കില്‍ എഴുതാം
1.കാല്പ്പനികതയുടെ ലക്ഷണങ്ങള്‍ പ്രകടമായ ആദ്യമലയാളകവിത-വീണപൂവ്
2.ആശാന്‍െറ ആത്മാവിഷ്കാരകവിത-ഗ്രാമവൃക്ഷത്തിലെ കുയില്‍
3.കുമാരനാശാന്‍െറ മരണശേഷം പ്രസിദ്ധീകരിച്ച കവിതാസമാഹാരം- മണിമാല
4.ആശാന്‍െറ څഗുരുപാദദശകംچ എന്ന കൃതി ആരുമായി ബന്ധപ്പെട്ടതാണ്-ശ്രീനാരായണഗുരു
5.മലയാളസാഹിത്യത്തിലെ ആദ്യ സിംബോളിക് കവിത-വീണപൂവ്
6.چആശാന്‍െറ സീതാകാവ്യംچ ആരുടെ കൃതിയാണ്-സുകുമാര്‍ അഴീക്കോട്
7.چആശാന്‍െറ നായികമാര്‍چ എന്ന കൃതി ആരുടേതാണ്-വൈക്കം എസ് പരമേശ്വരന്‍പിള്ള
8.ആശാനെ څദിവ്യകോകിലംچ എന്നു വിശേഷിപ്പിച്ചത്-എം. ലീലാവതി
9.ചിന്താവിഷ്ടയായ സീത എന്ന കൃതിക്ക് അവതാരിക എഴുതിയത്-ആറ്റൂര്‍ കൃഷ്ണപിഷാരടി
10.സി.വി.രാമന്‍പിള്ളയുടെ മരണത്തെക്കുറിച്ച് കുമാരനാശാന്‍ എഴുതിയ കാവ്യം- നിന്നുപോയ നാദം
ഡോ. ശ്രീവൃന്ദാനായര്‍.എന്‍
ഭാഗം 20
ഉല്ലേഖഗായകനും ശബ്ദസുന്ദരനുംٹ..
കുമാരനാശാനെപ്പറ്റി നാം കഴിഞ്ഞലക്കം കൂടുതല്‍ കാര്യങ്ങള്‍ അറിഞ്ഞുവല്ലോ. ഇനി കവിത്രയത്തിലെ മറ്റു രണ്ടു പേരെക്കൂടി പരിചയപ്പെടാം.
ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍
മലയാളഭാഷയിലെ അത്ഭുതശക്തിയെന്നോ ഭാഷാസേവനത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച പണ്ഡിതകവിയെന്നോ ഉള്ളൂരിനെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല.چഉജ്ജജ്വലശബാദ്ഢ്യന്‍چ,چഉല്ലേഖഗായകന്‍چ എന്നൊക്കെ പേരിട്ടുവിളിക്കുന്ന ആ മഹാകവിയുടെ കവിതകളില്‍ ക്ളാസ്സിക് സാഹിത്യത്തിന്‍െറ സ്വാധീനം നിറഞ്ഞുനില്‍ക്കുന്നു.ഭാരതത്തിലെ പുരാണങ്ങളോടും അതിലെ കഥാപാത്രങ്ങളോടും ഏറെ പ്രതിപത്തിയുണ്ടായിരുന്ന ഉള്ളൂര്‍ തന്‍െറ കവിതകളിലും ഭാരതീയ പാരമ്പര്യത്തിലെ മഹത്തായ ആദര്‍ശങ്ങള്‍ക്കു പ്രാധാന്യം നല്‍കി.چപിംഗളچയും څകര്‍ണ്ണഭൂഷണچവും അതിനുദാഹരണങ്ങളാണ്.ആര്‍ഷ സംസ്കാരത്തിന്‍െറ വക്താവായി കടന്നുവന്ന ഉളളൂര്‍ മലയാളസാഹിത്യത്തിന്‍െറ ഗദ്യപദ്യശാഖകളില്‍ വിദഗ്ധമായി തന്‍െറ തൂലിക ചലിപ്പിച്ചുകൊണ്ടിരുന്നു.چകേരള സാഹിത്യചരിത്രچമെന്ന ബൃഹദ്ഗ്രന്ഥം(ഏഴു ഭാഗങ്ങളും 64 അദ്ധ്യായങ്ങളും)ഉള്ളുരിനു സാഹിത്യലോകത്തു പ്രഘോഷിക്കപ്പെടുന്ന ഒരു സ്ഥാനമാണ് നല്‍കിയത്.പ്രാചീനകാവ്യങ്ങളായ രാമചരിതത്തെയും കണ്ണശരാമായണത്തെയും താളിയോലഗ്രന്ഥങ്ങളില്‍ നിന്നും മോചിപ്പിച്ച് ഗംഭീരമായ ഉപന്യാസങ്ങളോടുകൂടി അവതരിപ്പിച്ചത് ഏറ്റവും ശ്രദ്ധേയമാണ്.
ഭാഷാചമ്പുക്കളും വിജ്ഞാനദീപികയും അദ്ദേഹത്തിന്‍െറ പ്രൗഢമായ ഗവേഷണ നൈപുണിക്കുദാഹരണങ്ങളാണ്. ക്ളാസ്സിക് പ്രവണതകളോടൊപ്പം കാല്പ്പനിക പ്രവണതകളും അദ്ദേഹത്തിന്‍െറ കവിതകളില്‍ നിഴലിച്ചു കാണുന്നു.ക്ളാസിസ്സത്തില്‍ നിന്നു പൂര്‍ണ്ണമായി മാറി നില്‍ക്കുവാനും അദ്ദേഹത്തിനു കഴിഞ്ഞില്ലെന്നത് ആ കൃതികള്‍ സാക്ഷിക്കുന്നു.چഉമാകേരളംچ (മഹാകാവ്യം)چഭക്തിദീപികچ, څകിരണാവലിچ, څതാരാഹാരംچ, څചിത്രശാലچ,چരത്നമാലچ,മണിമഞ്ജുഷچ എന്നിവയും ഉളളൂരിന്‍െറ കൃതികളാണ്.മലയാളം,ഇംഗ്ളീഷ്,സംസ്കൃതം,തമിഴ് എന്നീ ഭാഷകളില്‍ നേടിയ പാണ്ഡിത്യം മലയാളഭാഷയുടെ വികസനത്തിനായി അദ്ദേഹം ഉപയോഗിച്ചു.രാജ്യഭക്തിയില്‍ മുഴുകുന്ന ഉള്ളൂരിനെ څവഞ്ചീശഗീതിچ, څമംഗളമഞ്ജരിچ എന്നീ രാജസ്തോത്രങ്ങളില്‍ കാണാം. ഉള്ളൂര്‍ക്കവിത സംസ്കൃതപ്രയോഗം കൊണ്ടു സമ്പന്നമാണെങ്കിലും പച്ചമലയാളത്തില്‍ എഴുതിയ څഒരു നേര്‍ച്ചچ എന്ന കവിത അനുവാചകരില്‍ ഏറെ കൗതുകമുണര്‍ത്തിയിട്ടുണ്ട്.(പച്ചമലയാള പ്രസ്ഥാനത്തെപ്പറ്റി മുന്‍പു സൂചിപ്പിച്ചിട്ടുണ്ട്)
പാരമ്പര്യത്തെ ആരാധിക്കുന്നതോടൊപ്പം ആധുനികതയെ അംഗീകരിക്കുവാനും ഉള്ളൂര്‍ മടിച്ചില്ല.ആശയസമൃദ്ധിയും കല്പ്പനാസമ്പത്തും ആ കവിതകളില്‍ നിറഞ്ഞുവിലസുന്നു.ഉദ്ബോധനം ഉള്ളൂര്‍ക്കവിതയുടെ ലക്ഷ്യമായിരുന്നെങ്കിലും അലങ്കാരക്കമ്പവും അതില്‍ നിറയുന്നുണ്ട്.چതത്വചിന്തچ എന്ന കവിതയിലും ഒരു ഉപദേഷ്ടാവായ കവിയെ കാണാം.പ്രാര്‍ത്ഥന ഫലിക്കാന്‍വേണ്ടത് പ്രാര്‍ത്ഥനയിലുള്ള വിശ്വാസമാണെന്നും കവി പറഞ്ഞുവെയ്ക്കുന്നു.(ഫലിച്ച പ്രാര്‍ത്ഥന)
അമ്മയ്ക്കുവേണ്ടിനീ നേര്‍വഴിയില്‍നിന്നു
ധര്‍മ്മയുദ്ധം ചെയ്തു തോറ്റുപോയാല്‍
പോകട്ടെ ,ആ തോല്‍വിതന്നെ ജയമെന്നു
ലോകര്‍ കടശ്ശിയില്‍ സമ്മതിക്കും(ഉദ്ബോധനം)
ഉള്ളൂരിന്‍െറ ആഖ്യാനകാവ്യങ്ങളെല്ലാം തന്നെ മനുഷ്യജീവിതത്തില്‍ നാം പാലിക്കേണ്ട ഗുണഗണങ്ങളെയും മൂല്യങ്ങളെയും ഉയര്‍ത്തിക്കാട്ടുന്നവയാണ്.ഉജ്ജജ്വലമായ ശൈലിയാണ് ആ കവിതകളുടെ മുഖമുദ്ര.കവിതയിലെ സ്ഥൂലവര്‍ണ്ണനകള്‍ പലപ്പോഴും ഭംഗി കെടുത്തുന്നു എന്നു വാദിക്കുന്നവരുമുണ്ട്.
ഒരൊറ്റമതമുണ്ടുലകിന്നുയിരാം പ്രേമമതൊന്നല്ലോ
പരക്കെ നമ്മെ പാലമൃതൂട്ടും പാര്‍വ്വണശശിബിംബം
ഭക്ത്യനുരാഗദയാദി വപുസ്സാം പരമാത്മചൈതന്യം
പലമട്ടേന്തിപ്പാരിതിലെങ്ങും പ്രകാശമരുളുന്നു എന്ന വരികള്‍ സ്നേഹസാഹോദര്യങ്ങളുടെ ഉയിര്‍ത്തുപാട്ടുതന്നെയാണ്(പ്രേമസംഗീതം)
ആശാനും വള്ളത്തോളും(1907 ലും 1910 ലും) ആധുനിക കാവ്യരീതിയിലേക്കു വന്നതിനുശേഷമാണ് (ഏകദേശം 11വര്‍ഷത്തിനു ശേഷം)ഉള്ളൂര്‍ അവിടേക്കെത്തിയത്.വാല്മീകിയുടെയും കാളിദാസന്‍െറയും ലോകത്തില്‍ തന്നെ ഒതുങ്ങി നില്‍ക്കുവാന്‍ ആഗ്രഹിച്ച ഉള്ളൂരിന്‍െറ കവിതയുടെ വളര്‍ച്ചയെ എടുത്തു കാണിക്കുവാന്‍ ഉതകുന്നവയാണ് അദേഹത്തിന്‍െറ സമാഹാരകവിതകള്‍. ആദ്യമൊക്കെ കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍െറ കാവ്യസരണിയായിരുന്നു ഉള്ളൂര്‍ പിന്തുടര്‍ന്നുവന്നത്.തത്വചിന്താ നിര്‍ഭരവും പുരോഗമനചിന്തകള്‍ക്കു പ്രാധാന്യം നല്‍കുന്നതുമായ കാവ്യസരണിയിലേക്ക് കാലത്തിന്‍െറ പ്രവണതകള്‍ ഗ്രഹിച്ചുകൊണ്ട് ഉള്ളൂര്‍ നടന്നുകയറുകയായിരുന്നു.
ഒറ്റവാക്കിലെഴുതാം
1.ഉള്ളൂര്‍ രചിച്ച ചമ്പൂകാവ്യം- സുജാതോദ്വഹം
2. ഉള്ളൂരിന്‍െറ ആദ്യ ഖണ്ഡകാവ്യം- കര്‍ണ്ണഭൂഷണം
3.അടിയനിനിയുമുണ്ടാം ജډമെന്നാലതെല്ലാം
അടിമുതല്‍ മുടിയോളം നിന്നിലാകട്ടെ തായേ- ഏതു കൃതിയിലെ വരികള്‍ ഉമാകേരളം( ഉള്ളൂര്‍)
4.മലയാളത്തിന്‍െറ പ്രേമോപനിഷത്ത് എന്ന് څപ്രേമസംഗീതچത്തെ വിശേഷിപ്പിച്ചതാര്? ഡോ.എം.ലീലാവതി
5.സ്വാതിതിരുനാള്‍ സദസ്സിലെ പ്രമുഖനായിരുന്ന വടിവേലുവിനെക്കുറിച്ച് ഉള്ളൂര്‍ എഴുതിയ കവിത- കാട്ടിലെ പാട്ട്
6. നൈഷധീയചരിതത്തോട് ഉമാകേരളത്തെ താരതമ്യം ചെയ്തതാര്- കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍
7. കവിത്രയത്തില്‍ പത്മഭൂഷണ്‍ ലഭിച്ച കവി- വള്ളത്തോള്‍ നാരായണമേനോന്‍
8. വള്ളത്തോളിന്‍െറ വാത്മീകിരാമായണത്തിന് ഇംഗ്ളീഷില്‍ അവതാരിക എഴുതിയതാര്? കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍
9. څഎന്‍െറ ഗുരുനാഥന്‍چ എന്ന വള്ളത്തോള്‍ക്കവിതയില്‍ പ്രമേയമാക്കിയ ജീവിതമാരുടേതാണ്? ഗാന്ധിജി
10. വായനക്കാര്‍ക്കിഷ്ടമാണെങ്കില്‍
സങ്കല്പ്പ വായുവിമാനത്തിലേറിയാലും എന്നു പാടിയ കവി- വള്ളത്തോള്‍ (കിളിക്കൊഞ്ചല്‍)
11. ഋഗ്വേദം മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്ത കവി- വള്ളത്തോള്‍ നാരായണമേനോന്‍
വിവരണാത്മകചോദ്യങ്ങള്‍
1.വള്ളത്തോള്‍ ശബ്ദസുന്ദരന്‍- വിശദീകരിക്കുക
2. മലയാളകവിതാസാഹിത്യത്തില്‍ ഉള്ളൂര്‍ക്കവിതകളുടെ പ്രാധാന്യം വിശദീകരിക്കുക
വള്ളത്തോള്‍ നാരായണമേനോന്‍
ആധുനിക കേരളത്തിന്‍െറ സാംസ്കാരിക നായകനെന്നു വിശേഷിപ്പിക്കുന്നത് വള്ളത്തോളിനെയാണ്.ദേശീയത നിറഞ്ഞ കവിതകള്‍ അദ്ദേഹത്തിന്‍െറ സവിശേഷതയായിരുന്നു.കേരളത്തില്‍ ആദ്യമായി ദേശീയഗാനങ്ങള്‍ രചിച്ച ഇദ്ദേഹമാണ് കേരളീയരില്‍ രാഷ്ട്രീയ പ്രബുദ്ധത ഊട്ടിയുറപ്പിക്കുവാന്‍ യത്നിച്ചതെന്നും പറയപ്പെടുന്നു.കാല്പ്പനിക കവിതാ ലോകത്തിലെ മഹാരഥനായി കണക്കാക്കാവുന്നതും ഇദ്ദേഹത്തെ തന്നെ.چബധിരവിലാപം څഎന്ന ആത്മാവിഷ്കാര പ്രധാനമായ കവിതയോടു കൂടിയാണ് വള്ളത്തോളിന്‍െറ കവിത ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.അതിനുശേഷം ഒരു റൊമാന്‍റിക് കവിയായും അറിയപ്പെടാന്‍ തുടങ്ങി. സമുദായ പരിഷ്കരണവും സഹജീവിസ്നേഹവും വളളത്തോള്‍ കവിതകളില്‍ നിറഞ്ഞുനില്‍ക്കുന്നു. څസാഹിത്യമഞ്ജരി പത്തു ഭാഗങ്ങള്‍چ,چചിത്രയോഗംچ(മഹാകാവ്യം),چവാല്മീകി രാമായണംچ,چശാകുന്തളംچ,چഊരുഭംഗംچ,چസ്വപ്നവാസവദത്തംچഎന്നിവയുടെ പരിഭാഷകള്‍, څബന്ധനസ്ഥനായ അനിരുദ്ധന്‍چ,چശിഷ്യനും മകനുംچ,څഅച്ഛനും മകളുംچ (ഖണ്ഡകാവ്യങ്ങള്‍) എന്നിവയും വള്ളത്തോളിന്‍െറ മികച്ച രചനകളാണ്.
ലളിതവും കോമളവുമായ പദങ്ങള്‍ ചേര്‍ത്തിണക്കിയ രചനാ രീതിയായിരുന്നു അദ്ദേ ഹത്തിന്‍േറത്.പ്രസന്നമധുരമായ കാവ്യശൈലി എന്നു വേണമെങ്കില്‍ പറയാം.ദേശസ്നേഹത്തോടൊപ്പം പ്രകൃതിസ്നേഹവും ആ കവിതകളുടെ മുഖമുദ്രയായിരുന്നു.
പ്രപഞ്ചമേ നീ പല ദുഖജാലം നിറഞ്ഞതാണെങ്കിലുമിത്രമാത്രം
ചേതോഹരക്കാഴ്ചകള്‍ നിങ്കലുള്ള കാലത്തു നിന്‍ പേരിലെവന്‍ വെറുക്കും
എന്നത് പ്രകൃത്യുപാസക മനോഭാവത്തിനുദാഹരണമാണ്.അദ്ദേഹത്തിന് ഒരു പരിധിവരെ സൗന്ദര്യാംശം അനുഭവിക്കുവാന്‍ കഴിയാതെ വന്നപ്പോള്‍ (ബധിരത മൂലം) ആ വേദനയില്‍ നിന്നുണ്ടായ കവിതയാണ് ബധിരവിലാപം.
മനുഷ്യമനസ്സിനെ ആര്‍ദ്രമാക്കുന്ന വികാരങ്ങള്‍ ആ കവിതയില്‍ നിറഞ്ഞുനില്‍ക്കുന്നു.ലാവണ്യവതിയായ കാവ്യപ്രപഞ്ചത്തെ സൃഷ്ടിക്കാനായിരുന്നു അദ്ദേഹം യത്നിച്ചത്.മനുഷ്യസ്നേഹത്തിന്‍െറ ഉദാത്തമാതൃകകളും ആ കവിതകളില്‍ കാണാം.چമാപ്പ് څഎന്ന കവിതയില്‍ പാടുന്നതു കേള്‍ക്കൂ.
ധനാഢ്യരേ ധര്‍മ്മമവഴിയ്ക്കു നിങ്ങള്‍
കാണിക്കവെയ്ക്കും തനിമുത്തിനെക്കാള്‍
കൂലിപ്പണിക്കാരിവര്‍തന്‍ വിയര്‍പ്പു
നീര്‍ത്തുള്ളിയാണീശ്വരനേറെറെയിഷ്ടം
ഭാരതത്തിനു നഷ്ടപ്പെട്ട സമുജ്ജ്വലമായ പാരമ്പര്യം വീണ്ടെടുക്കണമെന്നും പാരതന്ത്ര്യത്തിനെതിരെ ഭാരതീയര്‍ പോരാടണമെന്നും വള്ളത്തോള്‍ ആഹ്വാനം ചെയ്തു.
ഭാരതമെന്ന പേര്‍ കേട്ടാലഭിമാനപൂരിതമാകണമന്തരംഗം
കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളില്‍
എന്ന് ഉദ്ബോധിപ്പിക്കുന്ന ദേശസ്നേഹിയായ കവി ഭാരതത്തിന്‍െറ മഹിമയെ പേര്‍ത്തും പേര്‍ത്തും വാഴ്ത്തി. ത്യാഗത്തിന്‍െറയും വിശുദ്ധിയുടെയും കഥകള്‍ പാടി കേരള ജനതയെ ഉണര്‍ത്തുവാന്‍ ശ്രമിച്ചു. മഹാപുരുഷന്‍മാരുടെ വീരഗാഥകള്‍ പറഞ്ഞുകൊണ്ടുതന്നെ സാമൂഹികജീവിതപ്രശ്നങ്ങളെ കവിതയുടെ വിഷയമാക്കി.മതങ്ങള്‍ തമ്മിലുള്ള ചേര്‍ച്ചയില്ലായ്മ,ജാതീയമായ ഉച്ചനീചത്വങ്ങള്‍ എന്നിവയെല്ലാം ആ ദേശസ്നേഹിക്ക് കാവ്യവിഷയങ്ങളായിരുന്നു.സാഹിത്യഭംഗിയും ആശയങ്ങളുടെ ഒതുക്കവും കൂട്ടായിരുന്ന വള്ളത്തോള്‍ കവിതകളില്‍ പൂര്‍വ്വസൂരികളുടെ പ്രേരണയും കാണാം. മനുഷ്യഹൃദയത്തിലുള്ള ലാളിത്യവും മാധുര്യവും അന്വേഷിക്കുന്ന കവിയെയാണ് പലപ്പോഴും വള്ളത്തോളില്‍ നാം കാണുക.
അഭിലഷണീയമാറ്റം പ്രതീക്ഷിക്കുന്ന സമൂഹസാഹചര്യങ്ങളില്‍ സന്ദര്‍ഭോചിതമായി ഫലിതം കലര്‍ത്താനും അദ്ദേഹം തയ്യാറാണ്.چബന്ധനസ്ഥനായ അനിരുദ്ധന്‍چ,چശിഷ്യനും മകനുംچ എന്നീ കൃതികളില്‍ ഓരോ കഥാപാത്രത്തിനും നല്‍കുന്ന വ്യക്തിപ്രഭാവം നോക്കുക.ക്രൈസ്തവ പുരാണകഥകളിലുള്ള ഇഴുകിച്ചേരലും ക്രിസ്തുവിനോടുള്ളള ആരാധനയുമാണ് څമഗ്ദലനമറിയچത്തിന്‍െറ വിജയത്തിനു പിന്നില്‍.ഖണ്ഡകാവ്യങ്ങളുള്‍പ്പെടെ ഗാംഭീര്യം നിറഞ്ഞ കൃതികള്‍ രചിച്ചതു കൊണ്ടുതന്നെ ആ കാലഘട്ടത്തെ څവള്ളത്തോള്‍ക്കവിതയുടെ വസന്തകാലംچ എന്നു വിളിക്കാം.ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍െറ ആശയാദര്‍ശങ്ങള്‍ കവിതകളിലൂടെ പ്രചരിപ്പിച്ചുകൊണ്ടേയിരുന്നു.തത്വചിന്താനിര്‍ഭരമായ കവിതകളുടെ മൂര്‍ച്ചയും തീക്ഷ്ണതയും ആശാനില്‍ കാണുമ്പോള്‍ പ്രകൃതിയിലും മനുഷ്യനിലുമുള്ള നډകളെ അവതരിപ്പിക്കുന്ന കാവ്യകൗശലം വള്ളത്തോളില്‍ കാണുന്നു.കേരള സാഹിത്യത്തറവാട്ടില്‍ കാല്പ്പനിക കവിതയുടെ വസന്തകാലം തീര്‍ത്ത കുമാരനാശാന്‍,ഭാഷയിലെ അമാനുഷവ്യക്തിത്വത്തിനുടമയായിരുന്ന ഉള്ളൂര്‍,ശുദ്ധകവിത്വത്തിന്‍െറ പുരുഷാവതാരമെന്നു അറിയപ്പെട്ട വള്ളത്തോള്‍-ആധുനിക കവിത്രയം-ഇവര്‍ മലയാള കവിതയുടെ അന്തസ്സുയര്‍ത്തിയവരില്‍ പ്രമുഖര്‍ തന്നെ.
ഒറ്റവാക്കിലെഴുതാം
1.ഉള്ളൂര്‍ രചിച്ച ചമ്പൂകാവ്യം- സുജാതോദ്വഹം
2. ഉള്ളൂരിന്‍െറ ആദ്യ ഖണ്ഡകാവ്യം- കര്‍ണ്ണഭൂഷണം
3.അടിയനിനിയുമുണ്ടാം ജډമെന്നാലതെല്ലാം
അടിമുതല്‍ മുടിയോളം നിന്നിലാകട്ടെ തായേ- ഏതു കൃതിയിലെ വരികള്‍ ഉമാകേരളം( ഉള്ളൂര്‍)
4.മലയാളത്തിന്‍െറ പ്രേമോപനിഷത്ത് എന്ന് څപ്രേമസംഗീതچത്തെ വിശേഷിപ്പിച്ചതാര്? ഡോ.എം.ലീലാവതി
5.സ്വാതിതിരുനാള്‍ സദസ്സിലെ പ്രമുഖനായിരുന്ന വടിവേലുവിനെക്കുറിച്ച് ഉള്ളൂര്‍ എഴുതിയ കവിത- കാട്ടിലെ പാട്ട്
6. നൈഷധീയചരിതത്തോട് ഉമാകേരളത്തെ താരതമ്യം ചെയ്തതാര്- കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍
7. കവിത്രയത്തില്‍ പത്മഭൂഷണ്‍ ലഭിച്ച കവി- വള്ളത്തോള്‍ നാരായണമേനോന്‍
8. വള്ളത്തോളിന്‍െറ വാത്മീകിരാമായണത്തിന് ഇംഗ്ളീഷില്‍ അവതാരിക എഴുതിയതാര്? കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍
9. څഎന്‍െറ ഗുരുനാഥന്‍چ എന്ന വള്ളത്തോള്‍ക്കവിതയില്‍ പ്രമേയമാക്കിയ ജീവിതമാരുടേതാണ്? ഗാന്ധിജി
10. വായനക്കാര്‍ക്കിഷ്ടമാണെങ്കില്‍
സങ്കല്പ്പ വായുവിമാനത്തിലേറിയാലും എന്നു പാടിയ കവി- വള്ളത്തോള്‍ (കിളിക്കൊഞ്ചല്‍)
11. ഋഗ്വേദം മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്ത കവി- വള്ളത്തോള്‍ നാരായണമേനോന്‍
വിവരണാത്മകചോദ്യങ്ങള്‍
1.വള്ളത്തോള്‍ ശബ്ദസുന്ദരന്‍- വിശദീകരിക്കുക
2. മലയാളകവിതാസാഹിത്യത്തില്‍ ഉള്ളൂര്‍ക്കവിതകളുടെ പ്രാധാന്യം വിശദീകരിക്കജശ
ഭാഗം 21
കവിത്രയത്തിനുശേഷം കവിത
ആധുനിക കവിത്രയത്തിനു ശേഷമുള്ള പല പ്രമുഖരായ കവികളുടെയും കവിതകള്‍ നിങ്ങള്‍ക്കു പഠിക്കാനുണ്ടല്ലോ.അവയുടെ വിശദമായപഠനം വരുംലക്കങ്ങളിലാകാം.
അതോടൊപ്പം മലയാളസാഹിത്യത്തില്‍ ലബ്ധപ്രതിഷ്ഠരായ കവികളെപ്പറ്റി സാമാന്യബോധം വളര്‍ത്തേണ്ടത് ആവശ്യമാണ്.പ്രമുഖകവികളെയും അവരുള്‍പ്പെട്ട പ്രസ്ഥാനങ്ങളെയും സംക്ഷിപ്തമായി ഇവിടെ വിശകലനം ചെയ്യുന്നു.ഇതരകവികളെയുംഅവരുടെ കവിതകളെയുംകണ്ടെത്തി വായിക്കുവാന്‍ ശ്രമിക്കുമല്ലോ.
വള്ളത്തോളിന് ധാരാളം അനുഗാമികളുണ്ടായിരുന്നു.അതുകൊണ്ടുതന്നെ വള്ളത്തോള്‍ പ്രസ്ഥാനമെന്ന ഒരു വിഭാഗത്തെപ്പറ്റി നാം മനസ്സിലാക്കേണ്ടതുണ്ട്.നാലപ്പാട്ടു നാരായണമേനോനെയും കുറ്റിപ്പുറത്തു കേശവന്‍നായരെയും ആ പ്രസ്ഥാനത്തിലുള്‍പ്പെട്ട കവികളായി വിലയിരുത്തുന്നുണ്ട്. രചനാശില്പത്തില്‍ മാത്രമാണ് നാലപ്പാടന്‍ വള്ളത്തോളിനെ അനുഗമിച്ചതെന്നും പറയാറുണ്ട്.വിക്ടര്‍യൂഗോവിന്‍െറ څപാവങ്ങളുടെچ പരിഭാഷ നാലപ്പാടന്‍െറ പ്രധാനഗദ്യകൃതിയാണ്.തന്‍െറ ഭാര്യയുടെ അകാലദേഹവിയോഗത്തില്‍ നിന്നുത്ഭവിച്ച തീവ്രദുഖത്താലെഴുതിയ വിലാപകാവ്യമാണ് അദ്ദേഹത്തിന്‍െറڅകണ്ണുനീര്‍ത്തുള്ളിچ എന്ന ഖണ്ഡകാവ്യം.
ഫ്രാന്‍സിലെ കാല്പ്പനിക പ്രസ്ഥാനത്തിന്‍െറ വക്താവായിരുന്നു വിക്ടര്‍യൂഗോ.ഇദ്ദേഹത്തിന്‍െറ നോവലുകളാണ് څലേ മിസറാബ്ളെچ(പാവങ്ങള്‍)چനോത്ദ്രാം ദ പരിچ എന്നിവ.നേത്ദ്രാമിലെ കൂനന്‍ എന്നാണ് ഇതിന്‍െറ മലയാളപരിഭാഷയുടെ പേര്.1815 ല്‍ ആരംഭിച്ച് 1832 ല്‍ അവസാനിക്കുന്ന څലേ മിസറബിലെچ എന്ന നോവല്‍ ഴാങ് വാല്‍ഴാങ് എന്ന കുറ്റവാളിയുടെ ജീവിതത്തെയും മാനസാന്തരത്തെയും വിവരിക്കുന്നു. 12ാം നൂറ്റാണ്ടില്‍ നി ര്‍മ്മിച്ച ഫ്രാന്‍സിലെ നോത്ദ്രാമിലെ ദേവാലയത്തെ പശ്ചാത്തലമാക്കി രചിച്ച നോവലാണ് നേത്ദ്രാമിലെ കൂനന്‍.കൂനനും ഒറ്റക്കണ്ണനും മുടന്തനും ചെകിടനുമായ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ഈ കൃതി ലോകസാഹിത്യത്തിലെ ക്ളാസ്സിക്കുകളിലൊന്നാണ്.കാല്പ്പനിക പ്രണയത്തിന്‍െറ തീവ്രഭാവങ്ങള്‍ ഇതില്‍ കാണാം.സൗന്ദര്യത്തിന്‍െറയും വൈരൂപ്യത്തിന്‍െറയും കഥ പറയുന്ന ഈ കൃതി സാമൂഹിക അസമത്വത്തിന്‍െറയും മതഭ്രാന്തിന്‍െറയും ചിത്രവും കാട്ടിത്തരുന്നു.
څകാവ്യോപഹാരംچ എന്ന കൃതിയുടെ രചനയിലൂടെ പ്രസിദ്ധനായ കവി കുറ്റിപ്പുറത്തു കേശവന്‍നായരുടെ ശൈലി പ്രസന്നവും ശാലീനവും ഗ്രാമീണസൗന്ദര്യം നിറഞ്ഞതുമായിരുന്നു.چനാട്യ പ്രധാനം നഗരം ദരിദ്രം,നാട്ടിന്‍പുറം നډകളാല്‍ സമൃദ്ധچമെന്ന വരികള്‍ കാല്പ്പനികസൗന്ദര്യത്തിനു ഉദാഹരണം.(ഗ്രാമീണകന്യക) ഇംഗ്ളീഷില്‍ ഷെല്ലിയും കീറ്റ്സും പാടിയ പ്രേമഗീതങ്ങളോട് സമാനത പുലര്‍ത്തുന്ന കവിതകളായിരുന്നു കവിത്രയത്തിനു ശേഷംവന്ന ഇടപ്പള്ളിക്കവികളുടേത്.ഇടപ്പള്ളി ദേശക്കാരായിരുന്ന ഇടപ്പള്ളി രാഘവന്‍പിള്ളയും ചങ്ങമ്പുഴ കൃഷ്ണപിള്ളയുമായിരുന്നു ഇടപ്പള്ളിക്കവികളെന്ന പേരില്‍ മലയാളസാഹിത്യത്തില്‍ വിളങ്ങിനിന്നത്.സ്വാനുഭൂതിയുടെ ആവിഷ്കാരമായ ആ കവിതകള്‍ തികച്ചും വിഷാദാത്മകമായിരുന്നുവെന്നു പറയാം.വികാരതീവ്രതയും മാനുഷികചിന്തയും പ്രതിഷേധവും വ്യര്‍ത്ഥതാബോധവും ആ കവിതകളുടെ സവിശേഷതയായിരുന്നു. വിവിധരീതിയിലൊറ്റ നിമിഷത്തില്‍ വിഷമമാണെനിക്കാടുവാന്‍ പാടുവാന്‍ എന്നു പാടിയ ഇടപ്പള്ളി രാഘവന്‍പിള്ളയുടെ ജീവിതം ഹ്രസ്വമായിരുന്നു.മരണത്തെ സ്വാതന്ത്ര്യമായി കരുതിയ ഇടപ്പള്ളി ആത്മഹത്യയിലൂടെ അതു നേടിയെടുത്തു. മണിമുഴക്കം മരണദിനത്തിന്‍െറ മണിമുഴക്കം മധുരം വരുന്നു ഞാന്‍ എന്ന് തന്‍െറ അന്ത്യകവിതയില്‍ (മണിനാദം) പാടുകയും ചെയ്തു.
മലയാളത്തില്‍ ആത്മഗീതപ്രസ്ഥാനമവതരിപ്പിച്ചത് ഇടപ്പള്ളിക്കവികളാണ്.ആത്മനിഷ്ഠകവിതകളില്‍ പ്രധാനപ്പെട്ടതാണ് ലിറിക്കുകള്‍ അഥവാ ഭാവഗീതങ്ങള്‍.വീണ പോലെയുള്ള സംഗീതോപകരണത്തിന്‍െറ സഹായത്തോടുകൂടി ഗായകന്‍ തനിച്ചുപാടുന്ന ഈ ഗാനത്തിന്‍െറ ഉത്ഭവം ഗ്രീസിലാണ്.ചങ്ങമ്പുഴ തന്‍െറ څസങ്കല്പ്പകാന്തിچയില്‍ ഈ പ്രസ്ഥാനത്തെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്.
അസാധാരണവും സംഘര്‍ഷഭരിതവുമായ ജീവിതസാഹചര്യങ്ങളില്‍ക്കൂടി കടന്നുവന്ന ചങ്ങമ്പുഴ തന്‍െറ വേദനകളെ ലഹരിയാക്കിമാറ്റി.മലയാള കവിതാലോകത്ത് കാല്പ്പനികവസന്തം നിറച്ച ചങ്ങമ്പുഴയ്ക്ക് പാശ്ചാത്യസാഹിത്യത്തിലെ കവിതകളുമായി ഏറെ അടുപ്പമുണ്ടായിരുന്നു. ശുദ്ധവികാരത്തിന്‍െറ പ്രവാഹമായിരുന്ന ആ കവിതകള്‍ സാധാരണക്കാരുടെ ഹൃദയങ്ങള്‍ ഏറ്റുവാങ്ങി.തന്‍െറ സുഹൃത്തായ ഇടപ്പള്ളി രാഘവന്‍പിള്ളയുടെ സ്മരണാഞ്ജലിയായിഎഴുതിയ വിലാപകാവ്യമാണ് څരമണന്‍چ,چവാഴക്കുലچ,چസ്പന്ദിക്കുന്ന അസ്ഥിമാടംچ.چയവനികچ, څരക്തപുഷ്പങ്ങള്‍چچ,പാടുന്ന പിശാച്,چچസ്വരരാഗസുധڅ എന്നിവയും മറ്റു കൃതികളാണ്. ജډികുടിയാന്‍ വ്യവസ്ഥയ്ക്കെതിരെയുള്ള രോഷം പ്രകടമാകുന്ന വാഴക്കുല എന്ന കവിത څരക്തപുഷ്പങ്ങള്‍چ എന്ന സമാഹാരത്തിലാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.മലയാളത്തിലെ ആദ്യത്തെ നൈയിലിസ്റ്റിക്(ിശവശഹശാെ)കവിത എന്നു വിശേഷിപ്പിക്കുന്ന څപാടുന്നപിശാച്چ എന്ന കവിതയില്‍ കവിയുടെ മാനസികവ്യാപാരങ്ങളാണ് പ്രകടമാകുന്നത്. താന്‍ ഏറെ മനഃക്ളേശം അനുഭവിച്ച കാലത്താണ് ആത്മകഥാപരമായ ഈ കൃതി എഴുതിയതെന്ന് ചങ്ങമ്പുഴ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. കപടലോക ത്തിലാത്മാര്‍ത്ഥമായൊരു ഹൃദയമുണ്ടായതാണെന്‍ പരാജയം എന്നു പാടിയ കവി ജീവിതമധ്യത്തിനുമുമ്പുതന്നെ ഇഹലോകവാസം വെടിഞ്ഞു.
നൈയിലിസം(ിശവശഹശാെ)
ശൂന്യതാവാദമെന്നു തര്‍ജ്ജമ ചെയ്യപ്പെട്ട ഒരു പ്രസ്ഥാനമാണിത്.എല്ലാ യാഥാര്‍ത്ഥ്യങ്ങളെയും നിഷേധിക്കുന്ന ഒരു സമീപനമാണിത്.റഷ്യയിലുണ്ടായിരുന്ന സാര്‍ ഭരണത്തെയും അതുമായി ബന്ധപ്പെട്ട താത്പര്യങ്ങളെയും വിശ്വാസങ്ങളെയും ചോദ്യംചെയ്യുകയും അവയെ നിര്‍മ്മാര്‍ജ്ജനം ചെയ്യുവാന്‍ ശ്രമിക്കുകയും ചെയ്ത ഒരു സംഘം വ്യക്തികളാണ് ഈ പ്രസ്ഥാനത്തിനു ജډം നല്‍കിയത്.എല്ലാത്തിനെയും എതിര്‍ത്ത അവര്‍ ഭൗതികവാദത്തെയും യുക്തിവാദത്തെയും അംഗീകരിച്ചിരുന്നതായി കാണുന്നു.ഏറെ നാള്‍ ഇതിനു പിടിച്ചുനില്‍ക്കുവാന്‍ കഴിഞ്ഞില്ലെങ്കിലും റഷ്യയില്‍ വിപ്ളവാത്മകമായ അന്തരീക്ഷമൊരുക്കുവാന്‍ ഈ ചിന്താഗതിക്കു സാധിച്ചുവെന്നു പറയപ്പെടുന്നു.
വരികയാണിതാ ഞാനൊരധഃകൃതന്‍ കരയുവാനായ്പ്പിറന്നോരു കാമുകന്‍-
ഇടപ്പള്ളി(മണിനാദം)
വേദന വേദന ലഹരിപിടിക്കും വേദന ഞാനതില്‍ മുഴുകട്ടെ മുഴുകട്ടെ മമ ജീവനിന്‍ നിന്നൊരു മുരളീമൃദുരവമൊഴുകട്ടെ
-ചങ്ങമ്പുഴ(മനസ്വിനി)
പാശ്ചാത്യപൗരസ്ത്യസാഹിത്യങ്ങളില്‍ അവഗാഹം നേടിയ ജി.ശങ്കരക്കുറുപ്പ് മലയാളത്തില്‍ സിംബോളിസവും മിസ്റ്റിസിസവും അവതരിപ്പിച്ച കവിയാണ്.ഇന്നു ഞാന്‍ നാളെ നീ ഇന്നു ഞാന്‍ നാളെ നീ ഇന്നും പ്രതിധ്വനിക്കുന്നിതെന്നോര്‍മ്മയില്‍ എന്ന വരികള്‍ മലയാളിമനസ്സില്‍ ഇടംപിടിച്ചവയത്രേ.
ജനസാമാന്യത്തിനുവേണ്ടി പാടിയ കവി ആധുനികശാസ്ത്രത്തിന്‍െറ വളര്‍ച്ചയെയും അത് മനുഷ്യചിന്തയില്‍ സൃഷ്ടിച്ച മാറ്റങ്ങളെയും സ്വകവിതകളിലൂടെ ആവിഷ്കരിച്ചിട്ടുണ്ട്.കവിതകളും (സാഹിത്യകൗതുകം,സൂര്യകാന്തി,നിമിഷം,വിശ്വദര്‍ശനം,ഓടക്കുഴല്‍,പഥികന്‍െറ പാട്ട്,പൂജാപുഷ്പം, വനഗായകന്‍) വിവര്‍ത്തനങ്ങളും(ഗീതാഞ്ജലി,മേഘച്ഛായ,വിലാസലഹരി) ഗദ്യലേഖനങ്ങളും( മുത്തും ചിപ്പിയും,ലേഖമാല,രാക്കുയിലുകള്‍) അദ്ദേഹത്തിന്‍േറതായി കൈരളിക്കു ലഭിച്ചു.
പ്രകൃതിപ്രേമത്തിലൂടെ സംജാതമായദിവ്യമായ വികാരഉത്കര്‍ഷമാണ് മിസ്റ്റിസിസം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. മതപരമോ ആത്മീയമോ ആയ അര്‍ത്ഥം നല്‍കുന്ന ബോധത്തിന്‍െറ മാറ്റമാണത്.പ്രതിരൂപങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ദുര്‍ഗ്രഹങ്ങളായ ആശയങ്ങളെ സ്പഷ്ടമാക്കുന്നതാണ് സിംബോളിസം.(സൂര്യകാന്തി എന്ന കവിത ഉദാഹരണം)
കാളിദാസന്‍െറ څമേഘദൂതിچന്‍െറ വിവര്‍ത്തനമാണ് മേഘഛായ.ടാഗോറിന്‍െറ څഗീതാഞ്ജലിچയുടെ വിവര്‍ത്തനമാണ് ഗീതാഞ്ജലി. വിലാസലഹരി ഒമര്‍ഖയ്യാമിന്‍െറ څറുബായിയത്തിچന്‍െറ വിവര്‍ത്തനവും.
വള്ളത്തോള്‍ പ്രസ്ഥാനത്തിന്‍െറ പ്രസാദാത്മകത വെണ്ണിക്കുളം ഗോപാലക്കുറുപ്പിന്‍െറ കവിതകളില്‍ കാണുവാന്‍ കഴിയും.രചന ാമാധുര്യത്തില്‍ വെന്നിക്കൊടി പാറിച്ച വെണ്ണിക്കുളം എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.ഉത്കടവികാരങ്ങളെയും ഉദാത്തമായ ആശയങ്ങളെയും ലളിതമായി ആവ്ഷ്കരിച്ച അദ്ദേഹത്തിന്‍െറ പ്രധാനകൃതികള്‍ സൗന്ദര്യപൂജ, വെള്ളിത്താലം,വെളിച്ചത്തിന്‍െറ അമ്മ,പുഷ്പവൃഷ്ടി എന്നിവയാണ്.കൂമ്പിനില്‍ക്കുന്ന പൂവല്ല,പൂക്കളില്‍ തേന്‍ പകരുന്ന,ചൈത്രര്‍ത്തുവാണ് ഞാന്‍ എന്നു പാടിയ കവിയുടെ മികവുറ്റ പരിഭാഷയാണ് തുളസീദാസരാമായണപരിഭാഷ. ദ്രാവിഡവൃത്തങ്ങള്‍ക്കു പ്രചാരം നേടിക്കൊടുത്തതും ലളിതമായ കാവ്യരീതിഅനുവര്‍ത്തിച്ചും കാവ്യരംഗത്തേക്കു കടന്നുവന്ന കവിയായിരുന്നു സര്‍ദാര്‍ കെ.എം.പണിക്കര്‍.ഹൈദര്‍നായിക്കന്‍(ചമ്പു) ഇണപ്പക്ഷികള്‍(വിവര്‍ത്തനം) കുരുക്ഷേത്രത്തിലെ ഗാന്ധാരി(സമാഹാരങ്ങള്‍) ഭൂപസന്ദേശം(സന്ദേശകാവ്യം) പങ്കീപരിണയം(ഹാസ്യം) കേരളസിംഹം(ആഖ്യായിക) എന്നിവ ഇദ്ദേഹത്തിന്‍േറതാണ്.
കേരളത്തിന്‍െറ ജീവിതരീതികളും മനോഹാരിത നിറഞ്ഞ പ്രകൃതിയും ആര്‍ഷസംസ്കൃതിയുടെ അനശ്വരസ്മൃതികളും തന്‍െറ കവിതകള്‍ക്കു വിഷയമാക്കിയ കവിയായിരുന്നു പി.കുഞ്ഞിരാമന്‍ നായര്‍.ചങ്ങമ്പുഴ സൃഷ്ടിച്ച കാല്പ്പനികകവിതയുടെ നിലാവിനെ തന്‍െറ കാവ്യങ്ങളില്‍ക്കൂടി മലയാളിമനസ്സിലേക്കെത്തിച്ച പി.ഭക്തകവി എന്ന നിലയിലും പ്രശസ്തിയാര്‍ജ്ജിച്ചു.സൗന്ദര്യദേവത, കളിയച്ഛന്‍,മലനാട്,താമരത്തോണി എന്നിവപ്രധാനകൃതികള്‍.
څഭാരതമുല്‍ബുദ്ധഭാരതം,,നാളത്തെ ഭാരതം സത്യസമസ്വച്ഛഛഭാരതം,
ഗ്രാമീണഭാരതം ,സമ്പന്ന കര്‍ഷക ഭാരതംچ
എന്ന് തന്‍െറ സങ്കല്പ്പത്തിലുള്ള ഭാരതത്തെപ്പറ്റി പാടിയകവിയെ മലയാളത്തിലെ ഏകാന്തപഥികനെന്നും ഭാവനാകുബേരനെന്നും വിശേഷിപ്പിക്കാറുണ്ട്. കസ്തൂരികുറി പൂശുന്ന വരമ്പുകളും കതിര്‍ക്കറ്റ ചുമന്നെത്തി കിതയ്ക്കുന്ന മുഗ്ധസന്ധ്യകളും കാല്‍വെപ്പിനാല്‍ പൂ നിരത്തുന്ന ശാരദകന്യകയും ചളിപ്പാടത്തു പിടിതാളു പെറുക്കുന്ന താരങ്ങളും അലക്കിത്തേച്ച കുപ്പായമിട്ട് ഉലാത്തുന്ന വെണ്മുകിലുകളും പി.യ്ക്കു സ്വന്തം.
കവിയുടെ കാല്പ്പാടുകള്‍
കവിതാരൂപത്തിലുള്ള ആത്മകഥ എന്നു വിശേഷിപ്പിക്കാവുന്ന ഒന്നാണ് പി യുടെ ആത്മകഥയായ څകവിയുടെ കാല്പ്പാടുകള്‍.چകവിത തേടി നടന്ന കവി പിന്നീട് പിന്നിട്ട കാല്പ്പാടുകളിലേക്കു തിരിഞ്ഞുനോക്കുന്നു.ആത്മരോഷവും ആത്മനിന്ദയും അവിടെ കാണുന്നു.പ്രകൃതിയുടെ കളിത്തട്ടുകളിലും ക്ഷേത്രപരിസരത്തുംഓടിനടന്ന ആ കാല്പ്പനികകവിഹൃദയം കവിത എന്ന സൗന്ദര്യദേവതയുടെ ആത്മാവു കണ്ടെത്താനാണ് എന്നും അലഞ്ഞിട്ടുള്ളത്.കവിയുടെ ജീവിതത്തെ ആസ്പദമാക്കി പി .ബാലചന്ദര്‍ ഒരുക്കിയ ചിത്രമാണ് څമേഘരൂപന്‍چ.അച്ഛനെ അനുസ്മരിച്ചുകൊണ്ട് പി.യുടെ പുത്രന്‍ എഴുതിയ പുസ്തകമാണ് 2015 ല്‍ പ്രസിദ്ധീകരിച്ച څകവിയച്ഛന്‍چ.
ഒറ്റവാക്കിലെഴുതാം
1.چശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നുچ എന്ന കൃതി ആരുടേതാണ്-സുകുമാര്‍ അഴീക്കോട്
2.ചങ്ങമ്പുഴയുടെ രമണന്‍ എന്നകൃതിക്കു മറുപടിയെന്നപോലെ څരമണിچ എന്ന ചെറുകഥ എഴുതിയത്-കെ.സരസ്വതിയമ്മ
3.ഇടപ്പള്ളിയെ څറൊമാന്‍റിക് ഔട്ട്സൈഡര്‍چ എന്നു വിളിച്ചത്-കെ. പി.അപ്പന്‍
4.ചങ്ങമ്പുഴ രചിച്ച നോവല്‍-കളിത്തോഴി
5چ.മലയാളത്തിലെ വിഷുപ്പക്ഷിچയായി എം.ലീലാവതി വിശേഷിപ്പിച്ചത്-പി.കുഞ്ഞിരാമന്‍ നായരെ
6.چഅറിവിന്‍െറ വെളിച്ചമേ ദൂരെപ്പോ ദൂരെപ്പോچ എന്നു പാടിയ കവി-ജി.ശങ്കരക്കുറുപ്പ്
7.രസികരസായനം എന്ന കൃതി ആരുടേതാണ്-കെ.എം.പണിക്കര്‍(റുബായിത്തിന്‍െറ തര്‍ജമ)
8.ഗാന്ധിജിയുടെ അഹിംസാത്മകസത്യഗ്രഹത്തെ കാഞ്ചനത്തേരായി സങ്കല്പ്പിച്ചുകൊണ്ടെഴുതിയ കവിത-വെല്‍വുതാക (ജി.ശങ്കരക്കുറുപ്പ്)
9.ശ്രീബുദ്ധചരിതത്തെ ആസ്പദമാക്കി ഇംഗ്ളീഷിലുണ്ടായ കൃതിയുടെ പരിഭാഷയായ څപൗരസ്ത്യദീപچത്തിന്‍െറ കര്‍ത്താവ്-നാലപ്പാട്ട് നാരായണമേനോന്‍
10. 1192 ല്‍ നീലേശ്വരം രാജാവില്‍ നിന്നും ഭക്തകവിപ്പട്ടം ലഭിച്ച കവി-പി.കുഞ്ഞിരാമന്‍ നായര്‍
ഭാഗം 22
കവിത്രയത്തിനുശേഷമുള്ള കവികളെക്കുറിച്ചാണ് നാം കഴിഞ്ഞ ലക്കം ചര്‍ച്ചചെയ്തത്.
ഇതില്‍ പലരുടെയും കവിതകള്‍ വിശദമായി പഠിക്കുവാനുമുണ്ട്. അവയുടെ വിശദീകരണം വരുംലക്കങ്ങളിലാകാം.
പി.കുഞ്ഞിരാമന്‍നായരെപ്പോലെ കേരളീയജീവിതചിത്രങ്ങള്‍ വരച്ചുകാട്ടുന്നതില്‍ തല്പ്പരനായ കവിയായിരുന്നു څകേരളം വളരുന്നുچ എന്ന പ്രസിദ്ധകൃതി രചിച്ച പാലാനാരായണന്‍നായര്‍.പ്രസന്നശൈലി,ഉദാത്തഭാവന,ആത്മാവിഷ്കാരപരത എന്നിവയെല്ലാം ആ കവിതകളുടെ സവിശേഷതകളാണ്. څപാലാഴി,چچവിളക്കു കൊളുത്തൂچ,ശ്രാവണസംഗീതംچ,چഅമരജ്യോതിچ എന്നിവ കൃതികളാണ്.چകേരളം വളരുന്നുچ എന്ന കൃതിയില്‍ കേരളത്തിന്‍െറ ഭൂപ്രകൃതി,കാലാവസ്ഥ, ചരിത്രം,ഭൂമിശാസ്ത്രം,സാംസ്കാരികപൈതൃകം എന്നിവ ഭംഗിയായി തുറന്നുകാട്ടിയിരിക്കുന്നു.
അറിവും സംസ്കാരവും മേല്‍ക്കുമേലൊഴുകുന്നോ
രുറവിന്‍ നികേതമാണിസ്ഥലം പുരാതനം
ഇവിടെപ്പിറക്കുന്ന കാട്ടുപുല്ലിനുമുണ്ട്
ഭുവനം മയക്കുന്ന ചന്തവും സുഗന്ധവും
ഇവിടെക്കിടക്കുന്ന കാട്ടുകല്ലിലുമുണ്ട്
വിവിധ സനാതനചൈതന്യപ്രതീകങ്ങള്‍( കേരളം വളരുന്നു)
പ്രസാദാത്മകത തന്‍െറ കവിതകളില്‍ നിറച്ച മറ്റൊരു കവിയായ എം.പി അപ്പന്‍ ഗീതകം എന്ന പ്രസ്ഥാനത്തിന്‍െറ പരിപോഷകനാണ്.ഗീതകങ്ങള്‍ മാത്രമുള്‍പ്പെടുത്തിയ ഒരു കൃതിയാണ് അദ്ദേഹത്തിന്‍െറ څവെള്ളിനക്ഷത്രംچ.പ്രേമഗാനങ്ങളും സമരഗാനങ്ങളും അപ്പന്‍െറ കവിതയ്ക്കു വിഷയമായി.യുവജനതയെ ഉത്സാഹഭരിതരാക്കുവാനുള്ള ആഹ്വാനം മുഴങ്ങുന്ന സമരഗാനങ്ങളില്‍പ്പോലും തത്വചിന്തകള്‍ പ്രത്യക്ഷപ്പെടുന്നത് പ്രസാദാത്മകതയും സൗകുമാര്യഭാവങ്ങളും സമ്മേളിച്ചിട്ടാണ്چ.ജീവിതോത്സവംچچ,അന്തിമേഘങ്ങള്‍چ,സൗന്ദര്യധാരچ,കിളിക്കൊഞ്ചല്‍چ,ഉദ്യാനസൂനംچ എന്നിവ പ്രധാനകൃതികള്‍.കാല്പ്പനികതയും ആത്മീയസ്പര്‍ശവും കൈകോര്‍ക്കുന്ന ആ കവിതകളില്‍ വള്ളത്തോള്‍ പാരമ്പര്യത്തിന്‍െറ തുടര്‍ച്ചയാണ് കാണുന്നത്. څജീവിതോത്സവംچ എന്ന പേരില്‍ റുബായിയത്ത് വിവര്‍ത്തനം ചെയ്തു.
ആകാശംവിട്ടൂഴിയിലെത്തി ആറുമനോഹരനക്ഷത്രങ്ങള്‍
പാവനരായെഴുമാജ്യോതിസ്സുകള്‍ പാടിയിരുന്നു പ്രേമോദ്ഗീതം
ആ ദിവ്യോജ്ജ്വലതേജസ്സെല്ലാം ആഹ്ളാദത്തോടു നിലകൊള്ളുകയായ്
ആരാധ്യാഗ്രിമനാശാന്‍ കവിയുടെ ആശ്രമഭൂവിന്‍മുമ്പില്‍ത്തന്നെ
(څമഹാകവിയുടെ മാനസപുത്രിമാര്‍چ എം.പി.അപ്പന്‍)
ഈ കവിതയില്‍ മഹാകവി കുമാരനാശാന്‍െറ മാനസപുത്രിമാരെയാണ് വര്‍ണ്ണിക്കുന്നത്. (നളിനി,ലീല മാതംഗി,വാസവദത്ത,സീത,സാവിത്രി എന്നിവരാണവര്‍)
ലഘുഗാനമെന്നാണ് ഗീതകമെന്ന വാക്കിന്‍െറ അര്‍ത്ഥം.ഗാനാത്മകമായ കാവ്യരൂപങ്ങളിലൊന്നാണിത്.ഇറ്റാലിയന്‍ പദമായ സോണറ്റോയില്‍നിന്നാണ് ആത്മനിഷ്ഠമായ ഈ കാവ്യരൂപത്തിന്‍െറ ഉല്പത്തി.
ജീവിതത്തിന്‍െറ സുന്ദരഭാവങ്ങളെ തന്‍െറ കവിതയില്‍ക്കൂടി പ്രത്യക്ഷമാക്കിയ സൗന്ദര്യാരാധകനായ മറ്റൊരു കവിയായിരുന്നു നാലാങ്കല്‍കൃഷ്ണപിള്ള.ഋജുവുംലളിതവുമായ ആ കവിതകളില്‍ ചിലതാണ് څആമ്പല്‍പ്പൊയ്കچ,چ പ്രിയദര്‍ശിനിچ, څകൃഷ്ണതുളസി,چസിന്ദൂരരേഖچ,വസന്തകാന്തിچ എന്നിവ.
നിദ്രകൊണ്ടീടുമീ നീലത്തടാകത്തിലുച്ചക്കൊടും വെയില്‍ മാഞ്ഞശേഷം
രാത്രി തന്നോമല്‍ക്കിനാവോ പുളകമോ താര്‍തെന്നലേറ്റു പുളച്ചിടുന്നു
നീളുമുറക്കത്തില്‍ നിന്നുമുണര്‍ന്നു കുഞ്ഞോളങ്ങള്‍ കണ്ണു തുറന്നിടുമ്പോള്‍
കാണുന്ന വിസ്മയപൂര്‍വ്വകലാവണ്യം കാണിക്കവെച്ച വിഭൂഷണങ്ങള്‍ (ആമ്പല്‍പ്പൊയ്ക)
څജയജയകോമളകേരളധരണിچ എന്നു തുടങ്ങുന്ന കേരളഗാനത്തിന്‍െറ രചയിതാവായ ബോധേശ്വരന്‍ ജാതിമതചിന്തകള്‍ക്കതീതമായി മനുഷ്യജീവിതത്തെ നോക്കിക്കണ്ടു.چഹൃദയാങ്കുരംچ,چആദര്‍ശാരാമംچ എന്നീ കൃതികളുടെ കര്‍ത്താവായ അദ്ദേഹത്തിന്‍െറ കവിതകളില്‍ നിറഞ്ഞുനിന്നത് സമരമനോഭാവമായിരുന്നു.പ്രശസ്തകവയിത്രിയായ സുഗതകുമാരിയുടെയും എഴുത്തുകാരിയായ ഹൃദയകുമാരിയുടെയും പിതാവായ അദ്ദേഹം കാവ്യരചനയോടൊപ്പം സാമൂഹികപ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.
ബോധേശ്വരന്‍
1901 ല്‍ തിരുവനന്തപുരത്തു ജനനം.സ്വാമിവിവേകാനന്ദന്‍െറ ചിന്തകളില്‍ ചെറുപ്പം മുതലേ ആകൃഷ്ടനായിരുന്നു.ശ്രീനാരായണഗുരുവുമൊത്ത് ഇന്ത്യ സന്ദര്‍ശിക്കുകയും യാത്രയ്ക്കിടെ സ്വാതന്ത്ര്യപ്രവര്‍ത്തകരെ കണ്ടുമുട്ടുകയും ചെയ്യുന്നു.കേരളത്തില്‍ തിരിച്ചെത്തിയപ്പോള്‍ ചട്ടമ്പിസ്വാമികളെ ദര്‍ശിക്കുകയും ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കാളിയാവുകയും ചെയ്തു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ അംഗമായ അദ്ദേഹം കേശവന്‍ എന്ന തന്‍െറ പേരിനുപകരം ബോധേശ്വരന്‍ എന്നനാമം സ്വീകരിച്ചു.
ജയജയകോമള കേരളധരണി ജയജയമാമകപൂജിത ജനനി
ജയ ജയജയജയജയജനനി ജനനിമാമക കേരളധരണി
ചേരപുരാതന പാവനചരിതേ ആര്യകുലോല്‍ക്കട ഭാര്‍ഗ്ഗവനിരതേ
ദ്രാവിഡ പരിവൃഢ വനിതേ മഹിതേ ദ്രാവിഡസംസ്കൃത വംശോജ്ജ്വലിതേ
പ്രേമദമാകും പ്രമദവനംതാന്‍ ശ്യാമളസുന്ദരമെന്നുടെ രാജ്യം
മലയജസുരഭിലമാരുതനേല്‍ക്കും മലയാളം ഹാ മാമകരാജ്യം
കല്പ്പകതരുനികരങ്ങള്‍ നിരക്കും കല്പ്പിത ഭൂവാണെന്നുടെ രാജ്യം
മരതകമണികളനര്‍ഘമണിഞ്ഞും പവിഴത്തരികളിടയ്ക്കുതെളിഞ്ഞും
മരിചമനോഹരലളിതാശ്ളേഷിത തരുനിരതിങ്ങും മാമകരാജ്യം (കേരളഗീതം)
(കേരളത്തിന്‍െറ സാംസ്കാരികഗാനമായി څകേരളഗീതچത്തെ പ്രഖ്യാപിച്ചു.(2014))
മലയാളകവിതയില്‍ ഒരു യുഗപരിവര്‍ത്തനത്തിന് തുടക്കം കുറിച്ചുകൊണ്ടാണ് വൈലോപ്പിള്ളിക്കവിത പിറക്കുന്നത്.കേരളീയവും ഭാരതീയവുമായ വിഷയങ്ങളെ ആസ്പദമാക്കി കവിതകളെഴുതിയ വൈലോപ്പിള്ളിയില്‍ ചങ്ങമ്പുഴയുടെ സാന്നിദ്ധ്യവും ആശാന്‍െറ വേദാന്തചിന്തകളുമായുള്ള അടുപ്പവും നമ്പ്യാരുടേതിനു സമാനമായ ഹാസ്യവും കാണാം.കാലത്തിന്‍െറ വെല്ലുവിളികള്‍ സസൂക്ഷ്മം വീക്ഷിച്ചതുകൊണ്ടും കപടവാഗ്ദാനങ്ങളെ ധിക്കരിച്ചുകൊണ്ടും എഴുതിയ കവിതകളില്‍ സങ്കല്പ്പവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള ഏറ്റുമുട്ടലുകളും മുഴച്ചുനില്‍ക്കുന്നു. കാച്ചിക്കുറുക്കിയ കവിതകളുടെ കര്‍ത്താവായി അറിയപ്പെട്ട വൈലോപ്പിള്ളി ഒരു സൗന്ദര്യാത്മകകവിയാണെന്നു സ്വയം പ്രഖ്യാപിക്കുകയും ചെയ്തു. മാനുഷികമൂല്യങ്ങളിലുള്ള വിശ്വാസം,വിപ്ളവാത്മകത എന്നിവ മറ്റു ജീവജാലങ്ങളിലേക്കു കൂടി വ്യാപിപ്പിച്ചതിന്‍െറ ഉദാഹരണമാണ് څസഹ്യന്‍െറ മകന്‍ څഎന്ന കൃതി. മര്‍ദ്ദിതരുടെ വിജയവും സ്നേഹശക്തിയും ചിത്രീകരിച്ച കവിയുടെ നാടകീയഭാവകാവ്യമാണ് څകുടിയൊഴിക്കല്‍.چچകണ്ണീര്‍പ്പാടം,چഓണപ്പാട്ടുകാര്‍چچ,കന്നിക്കൊയ്ത്ത്,چڅവിട,چമകരക്കൊയ്ത്ത്چ എന്നിവ പ്രധാനകൃതികള്‍.മലയാളസാഹിത്യത്തിലെ കാല്പ്പനിക പ്രസ്ഥാനത്തിന്‍െറ അവസാനശ്രേണിയിലാണ് വൈലോപ്പിള്ളിയുടെ സ്ഥാനമെന്നു പറയാം
.
അടിസ്ഥാനവര്‍ഗ്ഗപക്ഷപാതം
അടിസ്ഥാനവര്‍ഗ്ഗക്കാരുടെ പ്രശ്നങ്ങള്‍ക്കു പ്രാധാന്യം കൊടുത്തകവിയായിരുന്നു വൈലോപ്പിള്ളി. മാര്‍ക്സിയന്‍ ആശയങ്ങളായ പുരോഗമനത്തിലും അതിലേക്കു നയിക്കുന്ന മാറ്റത്തിലും അദ്ദേഹം ഏറെ പ്രതിപത്തി കാട്ടി.چകുടിയൊഴിക്കല്‍چ,چയുഗപരിവര്‍ത്തനം,چവിഷുക്കണി,چڅകന്നിക്കൊയ്ത്ത്,چڅഅഭിവാദനംچ എന്നീ കവിതകള്‍ ഇത്തരം വര്‍ഗ്ഗവിപ്ളവസൂചക കവിതകള്‍ക്കുദാഹരണങ്ങളാണ്.
സമൂഹത്തിലെ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും തൂത്തുനീക്കുവാന്‍ തന്‍െറ കവിതയെ പടവാളാക്കിയ വയലാര്‍രാമവര്‍മ്മ ഉല്പതിഷ്ണുവായ ഒരു കവിയായിരുന്നു. ആവേശം നിറഞ്ഞ ഉദ്ബോധനങ്ങളും വികാരനിര്‍ഭരമായ പ്രതിപാദനരീതികളും ആ കവിതകളെ അനശ്വരമാക്കിچ.സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയുംچ എന്നു പ്രഖ്യാപിച്ച വയലാറിലും ചങ്ങമ്പുഴക്കവിതകളുടെ സ്വാധീനം കാണുവാന്‍ കഴിയും.ഇടതുപക്ഷരാഷ്ട്രീയസ്വാധീനവും വയലാര്‍വിഷയവും ആ കവിതകളെ സ്വാധീനിച്ചു.മതങ്ങളില്‍ കുരുങ്ങിക്കിടന്ന അനാചാരങ്ങളെയും കാപട്യങ്ങളെയും ശക്തമായി വിമര്‍ശിച്ച വയലാര്‍ വിപ്ളവത്തിന്‍െറ കരവാളുവിറ്റ് മണിപ്പൊന്‍വീണ വാങ്ങി. څപാദമുദ്രകള്‍,چകൊന്തയും പൂണൂലുംچ,മുളങ്കാട്,چകൊന്തയും പൂണൂലുംچ,چസര്‍ഗ്ഗസംഗീതംچ,ആയിഷچ എന്നിവ പ്രധാനകൃതികള്‍.അദ്ദേഹത്തിന്‍െറ എല്ലാ സിനിമാഗാനങ്ങളും മികച്ചകവിതകള്‍ തന്നെയാണ്.
മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു
മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും
കൂടി മണ്ണു പങ്കുവെച്ചുമനസ്സു പങ്കു വെച്ചു.-വയലാര്‍.(സിനിമ:അച്ഛനും ബാപ്പയും)
കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ മനസ്സില്‍കൊണ്ടുനടന്ന പി.ഭാസ്കരന്‍മാഷിന്‍െറ കവിതകളും നാടകഗാനങ്ങളും വിപ്ളവാവേശം നിറഞ്ഞവയായിരുന്നു.സുലളിതപദവിന്യാസം മുഖമുദ്രയാക്കിയ അദ്ദേഹം ചങ്ങമ്പുഴക്കളരിയില്‍പ്പെട്ട കവിയായിവളര്‍ന്നുവന്നു.വാചാലതയല്ല,ധ്വന്യാത്മകതയാണ് കവിതയുടെ സത്തയെന്ന് അദ്ദേഹമഭിപ്രായപ്പെട്ടു.മലയാളചലച്ചിത്രശാഖയെ സമ്പുഷ്ടമാക്കിയ ഭാസ്ക്കരന്‍മാഷ് څവയലാര്‍ ഗര്‍ജ്ജിക്കുന്നുچ എന്ന സമാഹാരവുമായി കാവ്യരംഗത്തേക്കു കടന്നുവന്നു.چഓണം കഴിഞ്ഞുچ,چഓര്‍ക്കുക വല്ലപ്പോഴുംچ, څമുള്‍ക്കിരീടം,چچഒറ്റക്കമ്പിയുള്ള തംബുരുچڅകായല്‍ക്കാറ്റ്چ എന്നിവ പ്രധാനകൃതികള്‍.ആ കാലഘട്ടത്തിലെ സാമൂഹികാന്തരീക്ഷത്തിന്‍െറ സ്പന്ദനമായിരുന്നു ആ കവിതകളിലെല്ലാം നിറഞ്ഞുനിന്നത്.
നീലക്കുയില്‍
രാഷ്ട്രപതിയുടെ രജതകമലം നേടിയ നീലക്കുയില്‍ എന്ന ചിത്രം രാമുകാര്യാട്ടും പി.ഭാസ്കരനും ചേര്‍ന്നു സംവിധാനം ചെയ്തതാണ്.چഇരുട്ടിന്‍െറ ആത്മാവ്,چچകള്ളിച്ചെല്ലമ്മچ, څജഗത്ഗുരു ആദിശങ്കരാചാര്യര്‍چ എന്നിവയും ഭാസ്കരന്‍ മാഷ് സംവിധാനം ചെയ്തിട്ടുള്ളവയാണ്. ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്ക്ക് ജെ.സി.ദാനിയല്‍ പുരസ്കാരം ലഭിച്ചു.നിരവധി അനശ്വരഗാനങ്ങള്‍ മലയാളത്തിനു സമ്മാനിച്ച അദ്ദേഹം അവസാനമായി ഗാനരചന നിര്‍വ്വഹിച്ചത് 2003 ല്‍ പുറത്തിറങ്ങിയ സൗദാമിനി എന്ന ചിത്രത്തിനുവേണ്ടിയാണ്.
വയലാര്‍ ഗര്‍ജ്ജിക്കുന്നു
കമ്മ്യൂണിസ്റ്റ് അനുഭാവിയായിരുന്നതിനാല്‍ ഭാസ്കരന്‍മാഷിന്‍െറ കൃതികളെ തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ സി.പി.രാമസ്വാമിഅയ്യര്‍ നിരോധിച്ചു.അക്കാലത്തായിരുന്നു അദ്ദേഹം മലയാളകവിതാരംഗത്തെ പ്രധാനവഴിത്തിരിവായ വയലാര്‍ څഗര്‍ജ്ജിക്കുന്നുچ എന്ന കൃതിയെഴുതിയത്.രവി എന്ന തൂലികാനാമത്തിലായിരുന്നു ആ കൃതി രചിച്ചത്.
വിപ്ളവത്തിന്‍െറ സംഗീതം പൊഴിച്ച മലയാളത്തിന്‍െറ മറ്റൊരു പ്രിയകവിയായിരുന്നു ഒ. എന്‍. വി.കുറുപ്പ്.മൃതിയുടെ കറുത്തവിഷപുഷ്പം വിടര്‍ന്ന് അതിന്‍െറ കീഴില്‍ നാളെ മരിക്കാനിരിക്കുന്ന ഭൂമിയ്ക്ക് ചരമഗീതമെഴുതുന്ന കവി മാനവികതയ്ക്കു നേരിടേണ്ടിവരുന്ന ദുഖങ്ങളെയും തന്‍െറ കവിതയ്ക്കു വിഷയമാക്കുന്നു.സംഗീതാത്മകതയും മനോഹരമായരചനാശില്പവും ആ കവിതകളെ വേറിട്ടുനിര്‍ത്തി. മനുഷ്യദുഖങ്ങള്‍ അവതരിപ്പിക്കുന്നതോടൊപ്പം സാമൂഹികപാരിസ്ഥിതികവിഷയങ്ങളെ കലാമൂല്യത്തോടെ അവതരിപ്പിക്കുവാനും ഒ. എന്‍. വി ശ്രദ്ധിച്ചു.നോവിന്‍െറ മുള്‍വേലിക്കുള്ളിലുമെന്‍ ജീവിതം പൂവിന്‍െറ മന്ദസ്മിതം തുന്നുവാന്‍ തുടിയ്ക്കുന്നു എന്നു പാടിയകവി തന്‍െറ ഭാവനയാല്‍ പ്രപഞ്ചത്തിന്‍െറ വിവിധ ഭാവങ്ങള്‍ ആലപിച്ചു.چദാഹിക്കുന്ന പാനപാത്രംچ,چഅഗ്നിശലഭങ്ങള്‍چ,چകറുത്ത പക്ഷിയുടെ പാട്ട്,چഉപ്പ്,چഭൂമിയ്ക്കൊരു ചരമഗീതംچ,മൃഗയچ തുടങ്ങി നിരവധി കൃതികള്‍ രചിച്ച അദ്ദേഹം ധീരതയോടെയും വിട്ടുവീഴ്ചയില്ലാതെയും ജീവിതസമസ്യകളോട് സമരം ചെയ്ത കവിയായിരുന്നു.അതോടൊപ്പം മലയാളത്തിലെ ആധുനികകവിതയ്ക്കു ഭാവുകത്വപരമായ പൂര്‍ണ്ണത നല്‍കുന്നതിലും കവിതയെ സാധാരണജനങ്ങളിലെത്തിക്കുന്നതിലും അദ്ദേഹം മുന്നില്‍ നിന്നു.
څഒരു ദിവസം ഭൂമിയെന്ന ഈ വാടകവീട് ഒഴിഞ്ഞുപോകുമ്പോള്‍ എന്‍െറ ഏറ്റവും ചൈതന്യവത്തായ ഒരംശം ഞാന്‍ ഇവിടെ ഉപേക്ഷിച്ചുപോകും.അതാണെന്‍െറ കവിതچ-ഒ എന്‍ വി
ഒറ്റവാക്കിലെഴുതാം
1.കാച്ചിക്കുറുക്കിയ കവിത എന്ന് വൈലോപ്പിള്ളിക്കവിതയെ വിശേഷിപ്പിച്ചതാര് -എം.എന്‍ വിജയന്‍
2.ഋശ്യശൃംഖനും അലക്സാണ്ടറും എന്നത് ആരുടെ നാടകമാണ്? -വൈലോപ്പിള്ളി
3.څകവിതയിലെ പ്രതിസന്ധികള്‍چڅകവിതയിലെ സമാന്തരരേഖകള്‍چ എന്നീ പഠനങ്ങള്‍ ആരുടേതാണ്? -ഒ . എന്‍. വി കുറുപ്പ്
4. ബാലമുരളി എന്ന പേരില്‍ പാട്ടുകളെഴുതിയിരുന്ന കവി -ഒ . എന്‍. വി കുറുപ്പ്
5.ചങ്ങമ്പുഴയുടെ മരണം വിഷയമാക്കി څപാടുന്ന മണ്‍തരികള്‍چ എന്ന കൃതി എഴുതിയത്-പി.ഭാസ്കരന്‍
6.ഓണക്കവികള്‍ എന്ന് ഡോ.എം.ലീലാവതി വിശേഷിപ്പിച്ച കവികള്‍-പി.കുഞ്ഞിരാമന്‍ നായര്‍,വൈലോപ്പിള്ളി ശ്രീധരമേനോന്‍
7.چഎനിക്കു മരണമില്ലچ എന്നു കവിതയിലൂടെ പ്രഖ്യാപിച്ച കവി- വയലാര്‍രാമവര്‍മ്മ
8.കേരളപുഷ്കിന്‍ എന്നറിയപ്പെട്ട കവി-ഒ .എന്‍. വി
9.കേസരി ബാലകൃഷ്ണപിള്ളയുടെ മരണം ആസ്പദമാക്കിയ വയലാര്‍ക്കവിത-മാടവനപ്പറമ്പിലെചിത
10.മാവേലിയുടെ പുരാവൃത്തത്തെ അടിസ്ഥാനമാക്കി അക്കിത്തം അച്യുതന്‍ നമ്പൂതിരി എഴുതിയ കവിത-ബലിദര്‍ശനം
ഭാഗം 23
കാവ്യരംഗത്തുമാത്രമല്ല,സാഹിത്യത്തിന്‍െറ വിവിധരംഗങ്ങളില്‍ തങ്ങളുടെ പ്രതിഭയെ വ്യാപരിപ്പിച്ച കവികള്‍ നമുക്കുണ്ടായിരുന്നു. കവിതയിലെ അവരുടെ സംഭാവനകള്‍ മാത്രമാണ് ഇവിടെ ചര്‍ച്ചചെയ്യുന്നത്.
മാനവികതയുടെ ശബ്ദം,മനുഷ്യത്വത്തിന്‍െറ കാവ്യം എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഇടശ്ശേരിക്കവിതകള്‍ സാധാരണക്കാരുടെ ജീവിതം പ്രതിഫലിപ്പിച്ച കണ്ണാടിയായി മാറി.ശരിക്കു കണ്ണീരുപ്പുപുരട്ടാതെന്തിനു ജീവിതപലഹാരം എന്നു ചോദിച്ച കവി തൊഴിലാളികളുടെ ജീവിതാനുഭവങ്ങള്‍ ചിത്രീകരിക്കുന്നതില്‍ വിജയിച്ചു.മനുഷ്യസ്നേഹത്തിന്‍െറ വറ്റാത്ത ഉറവയായിരുന്നു പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളുടെ ചിത്രീകരണത്തിലൂടെ കവി അവതരിപ്പിച്ചത്.അധികാരം കൊയ്യണമാദ്യം നാം എന്നും എനിക്കിതേ വേണ്ടൂ പറഞ്ഞുപോകരുതിതു മറ്റൊന്നിന്‍െറ പകര്‍പ്പെന്നുമാത്രം എന്നും ധീരമായി വിളിച്ചുപറഞ്ഞ ശക്തിയുടെ കവി.ഊഴിയില്‍ തറവാടിത്തഘോഷണത്തെപ്പോലെ വൃത്തികെട്ടതായി ഒന്നുമില്ലെന്നും ഉദ്ഘോഷിച്ച ഇടശ്ശേരി കാല്പ്പനികതയുടെ ഒഴുക്കിനെ പ്രതിരോധിക്കുവാനും ശ്രമിച്ചു.ഗ്രാമീണകര്‍ഷകന്‍െറ ജീവിതവും അഭിമാനബോധവും അതിനേല്ക്കുന്ന പ്രഹരവും ചാരുതയോടെ വരച്ചുകാട്ടുന്നിടത്ത് കേരള ചരിത്രത്തിന്‍െറ സവിശേഷ സാംസ്കാരിക രാഷ്ട്രീയചരിത്രം കാവ്യസന്ദര്‍ഭമാകുന്നതാണ് തെളിഞ്ഞുകാണുന്നത്.ജډിത്തത്തിന്‍െറഅനാചാരങ്ങളും ചകിരിക്കുഴികളില്‍ അഴുകിത്തീരുന്ന ജീവിതങ്ങളും പൂതവും വെളിച്ചപ്പാടും ഒരുപോലെ കാവ്യവിഷയമായപ്പോള്‍ സ്നേഹമസൃണമായ ഹൃദയത്തിന്‍െറ വെമ്പലാണ് അനുവാചകര്‍ തൊട്ടറിഞ്ഞത്. څപുത്തന്‍കലവുംഅരിവാളുംچ,چകാവിലെ പാട്ട്,چچകറുത്ത ചെട്ടിച്ചികള്‍چ,چഅളകാവലിچ,چതത്വശാസ്ത്രമുറങ്ങുമ്പോള്‍چ എന്നിവ പ്രധാന കൃതികള്‍.മലയാളകവിതയിലെ കാല്പനികതയെ റിയലിസത്തിലേക്കു വഴിമാറ്റിവിട്ടകവിയായിരുന്നു അദ്ദേഹം.
ഒരു പിടി നെല്ലിക്കയും ദിനോസറിന്‍െറ കുട്ടിയും
1969ല്‍ കവിതാസാഹിത്യത്തിനുള്ള കേരളസാഹിത്യഅക്കാദമി പുരസ്കാരം ലഭിച്ച ഇടശ്ശേരിയുടെ കൃതിയാണ് څഒരു പിടി നെല്ലിക്കچ.1988 ല്‍ ചെറുകഥാസാഹിത്യത്തിനുള്ള കേരളസാഹിത്യഅക്കാദമി പുരസ്കാരം ലഭിച്ച څദിനോസറിന്‍െറ കുട്ടിچ എന്ന കൃതി രചിച്ചത് അദ്ദേഹത്തിന്‍െറ പുത്രനായ ഇ ഹരികുമാറാണ്.
ചങ്ങമ്പുഴയെപ്പോലെയുള്ള കാല്പ്പനികശൈലിയില്‍ നിന്നും മലയാളകവിതയെ മോചിപ്പിക്കുവാന്‍ ശ്രമിച്ചബഹുഭാഷാജ്ഞാനിയും കവിയുമായിരുന്നു എന്‍. വി. കൃഷ്ണവാര്യര്‍.കവിതയില്‍ പുതുപരീക്ഷണങ്ങള്‍ നടത്തുവാന്‍ ധീരമായി മുന്നോട്ടുവന്ന എന്‍.വി തന്‍െറ കവിതാസമാഹാരങ്ങള്‍ക്ക് څനീണ്ട കവിതകള്‍چ എന്നും څകുറെക്കൂടി നീണ്ട കവിതകള്‍چ എന്നും പേരിട്ടു. വികാരപ്രകടനത്തെക്കാള്‍ കവിതയില്‍ ജീവിതാവസ്ഥ പ്രതിഫലിപ്പിക്കണമെന്നു വാദിച്ച എന്‍. വി കഥയുള്ള കവിതകളാണ് അവതരിപ്പിച്ചത്.പാണ്ഡിത്യസിദ്ധമായ ഭാഷ ഉപയോഗിക്കുവാന്‍ താല്പ്പര്യം കാണിച്ച എന്‍. വി തന്‍െറ കവിതകളില്‍ (ഉദാ: കൊച്ചുതൊമ്മന്‍) ഇംഗ്ളീഷ് വാക്കുകളും ഉപയോഗിക്കുവാന്‍ മടിച്ചില്ല.(ഇതിനെ എതിര്‍ത്ത കവികളുമുണ്ട്) നൂതന വിജ്ഞാനമണ്ഡലങ്ങളെ അനുവാചകര്‍ക്കു മനസ്സിലാക്കിക്കൊടുക്കുവാന്‍ യത്നിച്ച എന്‍. വി കവിതകള്‍ മൗലികതയ്ക്കുദാഹരണമായി എടുത്തുകാട്ടാം.چഗാന്ധിയും ഗോഡ്സെയുംچ,چകാളിദാസന്‍െറസിംഹാസനംچ,چആഫ്രിക്കچ എന്നിവ പ്രധാനകൃതികള്‍.ഭാവഗീതങ്ങളെക്കാള്‍ നീണ്ട കവിതകളെഴുതിയ എന്‍.വി കവിതയുടെ ഘടനയില്‍ മാറ്റം വരുത്തുവാന്‍ ശ്രദ്ധിച്ചതിനാല്‍ത്തന്നെ ആധുനികകവിതയുടെ സ്വഭാവങ്ങള്‍ കാട്ടിത്തുടങ്ങിയകവിതകള്‍എന്നു വേണമെങ്കില്‍ പറയാം.
സൗന്ദര്യത്തിന്‍െറയും തത്വശാസ്ത്രത്തിന്‍െറയും കവിയായി കടന്നുവന്ന അക്കിത്തംഅച്യുതന്‍നമ്പൂതിരിയുടെ കവിതകളില്‍ നിറഞ്ഞുനിന്നത് ജീവിതഗന്ധംതന്നെയായിരുന്നു.മനുഷ്യനാമെന്‍െറ മനോരഥത്തിനു മനുഷ്യമുക്തിയെമനോജ്ഞമാംലക്ഷ്യം എന്നു പ്രഖ്യാപിച്ച അക്കിത്തത്തിന്‍െറ കവിതകള്‍ കാലഘട്ടത്തിന്‍െറ പ്രവണതകളെ ഉള്‍ക്കൊള്ളുന്നതില്‍ വിജയിച്ചതിന്‍െറ തെളിവുകളാണ്.ആധുനികജീവിതത്തെ വികൃതമാക്കുന്ന വിരുദ്ധോക്തികളും വര്‍ണ്ണിക്കുവാന്‍ (നരനെത്തന്നെ മാടാക്കിപ്പണിയിപ്പൂ നരാധമന്‍) അദ്ദേഹം തയ്യാറാവുന്നു.ഉന്നതവിജയം നേടിയ മനുഷ്യന്‍ അവനെത്തന്നെഅധമനാക്കിത്തീര്‍ക്കുകയും ചെയ്യുന്നു എന്നു വിവക്ഷ.چവെളിച്ചംദുഖമാണുണ്ണി തമസ്സല്ലോ സുഖപ്രദംچ എന്നത് കവിഹൃദയത്തിന്‍െറ വിങ്ങലുകള്‍ തന്നെയാണ്.സമൂഹത്തില്‍ നടക്കുന്ന അനീതികള്‍ കണ്ടു മനംമടുത്ത കവിയില്‍നിന്നു വന്ന വരികളാണവ. സാമൂഹിക വിപ്ളവത്തിന്‍െറ വക്താവായി കടന്നുവന്ന അക്കിത്തം കേരളത്തിന്‍െറ ആത്മാവിനെപ്പറ്റി ചിന്തിക്കുവാന്‍ നമ്മെ പ്രേരിപ്പിച്ചുകൊണ്ടേയിരുന്നു.കാല്പ്പനികമായ കാഴ്ചകളില്‍ ഭ്രമിച്ചുനിന്ന കവിതയെ എല്ലുറപ്പുള്ള കവിതകൊണ്ടു മാറ്റിയെഴുതിയ അക്കിത്തം, څവജ്രം തുളച്ചിരിക്കുന്ന രത്നങ്ങള്‍ക്കുള്ളിലൂടെ ഞാന്‍ കടന്നുപോന്നുഭാഗ്യത്താല്‍,വെറും നൂലായിരുന്നു ഞാന്‍ څഎന്നെഴുതി.
څഇരുപതാം നൂറ്റാണ്ടിന്‍െറ ഇതിഹാസംچ, څഇടിഞ്ഞുപൊളിഞ്ഞ ലോകംچ,چഅനശ്വരന്‍െറ ഗാനംچ, څകരതലാമലകംچ, څമധുവിധുچ എന്നിവ പ്രധാന കൃതികള്‍.
ഒരു കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായി ഞാന്‍ പൊഴിക്കവെ ഉദിക്കയാണെന്നാത്മാവിലായിരം സൗരമണ്ഡലം -അക്കിത്തം
സാമുദായിക സാമൂഹിക പരിവര്‍ത്തനം ലക്ഷ്യംവെച്ച് കവിതയെഴുതുന്ന രീതി പിന്തുടരാനാഗ്രഹിച്ച മറ്റൊരു കവിയായിരുന്നു ഒളപ്പമണ്ണ സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാട്. വികാരങ്ങളുടെ കവിയെന്നറിയപ്പെടുന്ന ഇദ്ദേഹം അനുവാചകരില്‍ രസാനുഭൂതിയുളവാകണമെങ്കില്‍ കവിത വൈകാരികമാവണമെന്നു വാദിച്ച വ്യക്തിയാണ്. പുരോഗമനസ്വഭാവം വച്ചുപുലര്‍ത്തിയിരുന്ന കവി മനുഷ്യ ജീവിതയാഥാര്‍ത്ഥ്യങ്ങളെ മറനീക്കി കാണിക്കുവാന്‍ ശ്രമിച്ചു. എല്ലാം നിഴലാണെന്നു മനുഷ്യനു ബോധ്യമുണ്ടാകാന്‍ എഴുതിയ څനിഴലാനچ എന്ന കൃതി പ്രസിദ്ധമാണ്.ഗ്രാമത്തെയും അവിടുത്തെ ജനങ്ങളെയും തന്‍െറ കവിതയില്‍ നിറച്ച അദ്ദേഹത്തിന്‍െറ പ്രധാനകൃതികള്‍چഇലത്താളംچ,چതീത്തൈലംچ,چനങ്ങേമക്കുട്ടിچ,چകുളമ്പടിچ,چദുഖമാവുക സുഖംچ എന്നിവയാണ്.ഒളപ്പമണ്ണയുടെ സഹോദരനായ ഒ.എം.അനുജന്‍ ചിന്താപ്രൗഢമായ കവിതകളെഴുതിയ കവിയാണ്.
നിര്‍മ്മലേ നീയെന്നുണര്‍ക്കണ്‍കളിലണഞ്ഞപ്പോള്‍
ഞാന്‍ മറക്കുകയെത്ര തോലിന്‍െറസൗന്ദര്യങ്ങള്‍
എത്രമേല്‍ സുരഭിലമെത്രമേലാര്‍ദ്രം തോഴീ
മര്‍ത്യമാനസം നിത്യസൗന്ദര്യം സ്നേഹോജ്വലം
അടക്കിപ്പിടിക്കാതെയിരിക്കാ ഹൃന്നോവുക
ളടക്കിപ്പിടിക്കാതെ കരയാം നമുക്കൊപ്പം-ഒളപ്പമണ്ണ
മഹാഭാരതകഥയിലെ സംഘര്‍ഷഭരിതമായ ഒരു നിമിഷത്തെ (കര്‍ണ്ണകുന്തീസംവാദം) څഅമ്മയും മകനുംچ എന്ന കവിതയിലൂടെ ധന്യമാക്കിയ കവിയായിരുന്നു തിരുനെല്ലൂര്‍ കരുണാകരന്‍.ഇതിഹാസകഥാപാത്രങ്ങളായ ഇവര്‍ നടത്തുന്ന സംഭാഷണം മഹാഭാരതകഥയിലെ ഈടുറ്റ നിമിഷമാണ്.അധ്വാനിക്കുന്ന ജനവിഭാഗത്തിന്‍െറ ഉള്ളറിഞ്ഞ കവിയായിരുന്നു അദ്ദേഹം.چഅന്തിമയങ്ങുമ്പോള്‍چ, څമഞ്ഞുതുള്ളികള്‍چ,چസൗന്ദര്യത്തിന്‍െറ പടയാളികള്‍چ എന്നിവ പ്രധാനകൃതികള്‍ . ഇന്ത്യന്‍ തത്വചിന്തയിലും പാശ്ചാത്യചിന്തയിലും പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹത്തിന്‍െറ ഒരു പ്രേമദുരന്തകാവ്യമാണ് څറാണി.چചങ്ങമ്പുഴയുടെ രമണനു ശേഷം മലയാളത്തില്‍ ഏറ്റവുംകൂടുതല്‍ ചൊല്ലിക്കേട്ട കവിതയെന്ന് ഇതിനെ വിശേഷിപ്പിക്കുന്നു. കയര്‍ത്തൊഴിലാളിയായ റാണിയും വള്ളക്കാരനായ നാണുവും തമ്മിലുള്ള പ്രേമവും സഫലമാകാതെ പോകുന്ന സ്വപ്നവുമാണ് പ്രമേയം.തൊഴിലാളികളുടെ ആശകളും സ്വപ്നങ്ങളുമാണ് ഇവിടെ വിവരിക്കുന്നത്.
ഗ്രാമീണഭംഗിതന്‍ പൂവണിപ്പച്ചിലപ്പോര്‍മുലക്കച്ചയിലെങ്ങാന്‍ വൃശ്ചികക്കാറ്റൊന്നു
കൈവെക്കാന്‍ നോക്കിയാല്‍ പ്രക്ഷുബ്ധമായിടും കായല്‍
കായലും ചോലയും പുല്‍കവേ പുഞ്ചിരിച്ചാര്‍ത്തിടും പൂന്തിരമാല
പൂന്തിരമാലമേല്‍ നീര്‍ ക്കിളിച്ചാര്‍ത്തുപോല്‍ നീന്തുമൊരായിരം തോണി
ചിത്രചലനമാഗ്രാമപശ്ചാത്തലം ചിത്രത്തിലാക്കുവാന്‍ മേലാ
ഭാവനയ്ക്കപ്പുറം നില്‍ക്കുമാ സൗഭഗം പാടിപ്പുകഴ്ത്തുവാന്‍ മേലാ ( റാണി)
.
യുറോപ്യന്‍ നവീനകവിതകളെ പ്രേരകമാക്കിക്കൊണ്ട് മലയാളകവിതയില്‍ നവീനരൂപഭാവങ്ങള്‍ സൃഷ്ടിക്കുവാന്‍ ഒരുമ്പെട്ടതുകൊണ്ടുതന്നെ ആധുനികകവിതയുടെ ആചാര്യനെന്ന വിശേഷണവുമായി സാഹിത്യലോകത്തില്‍ നിറഞ്ഞുനിന്ന കവിയാണ് ഡോ.കെ.അയ്യപ്പപ്പണിക്കര്‍. കവിതയുടെ ഓരോ അംശങ്ങളിലും പുതുമ വേണമെന്ന നിഷ്കര്‍ഷ അദ്ദേഹത്തിനുണ്ടായിരുന്നു.കവിതയുടെ പ്രമേയം,ദര്‍ശനം,വൃത്തം പദരചന എന്നിവയെല്ലാം ആ അംശങ്ങളില്‍പ്പെടുന്നു.چകറുത്ത ഹാസ്യംچ എന്ന പ്രയോഗം തന്നെ അദ്ദേഹത്തിന്‍െറ കവിതയുമായി ബന്ധപ്പെട്ടുനില്‍ക്കുന്നു.അപ്രിയസത്യങ്ങളെ തീക്ഷ്ണമായ പരിഹാസത്തിനുവിധേയമാക്കിയതിനാലാണ് ആ പദപ്രയോഗത്തിനു പ്രസക്തി. څകുരുക്ഷേത്രംچ,چഹേ ഗഗാറിന്‍چ,എന്നിവ പ്രധാനകൃതികളാണ്.മൗലികത നിറഞ്ഞ കവിതകള്‍ കൈരളിക്കു സമ്മാനിച്ച അദ്ദേഹം മനുഷ്യന്‍െറ ധര്‍മ്മസങ്കടങ്ങളെയാണ് സ്വകവിതയില്‍ ചിത്രീകരിച്ചത്. ബിംബകല്പനാപ്രധാനങ്ങളായ കവിതകള്‍ രചിച്ചുകൊണ്ട് മലയാളകവികളുടെ കൂട്ടത്തില്‍ വേറിട്ടുനിന്ന മാധവന്‍ അയ്യപ്പത്തിന്‍െറ കവിതകളില്‍ പ്രതീകാത്മകകഥാപാത്രങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്.ജീവിതസാരം അന്വേഷിച്ചുപോകുന്ന ഈ കവിയുടെ څമണിയറയില്‍چ എന്ന പ്രസിദ്ധകവിത സത്യാന്വേഷിയുടെ സ്വപ്നമാണ്.ടി.എസ് എലിയറ്റിന്‍െറ രചന ാരീതികളുടെ സവിശേഷത മലയാളത്തില്‍ ആദ്യമായി കാണുന്നത് അയ്യപ്പത്തിന്‍െറ കൃതികളിലാണെന്നു പറയാറുണ്ട്. ഭാരതത്തെപ്പറ്റിയുള്ള പ്രതീക്ഷകളും സ്വപ്നങ്ങളും നിറഞ്ഞ കവിതകളെഴുതി കാവ്യരംഗത്തേക്കുവന്ന വിഷ്ണു നാരായണന്‍ നമ്പൂതിരി അത്യാധുനികകവികളില്‍ ശ്രദ്ധേയനാണ്.പാശ്ചാത്യകവിത പകര്‍ന്നുനല്‍കിയ അനുഭൂതിവിശേഷങ്ങളും ആദര്‍ശാത്മകചിന്തകളും കവിതയ്ക്കു ബലമേകി. څഇന്ത്യ എന്ന വികാരംچ,چഅപരാജിതچ,چഗാന്ധിچ,چമുഖമെവിടെچ,چആരണ്യകംچ എന്നിവയെല്ലാം പ്രധാനകൃതികളാണ്. അദ്ദേഹത്തിന്‍െറ ജീവിതത്തിലും കവിതയിലും നിറഞ്ഞുനിന്നത് പ്രസാദാത്മകതയായിരുന്നു.പ്രപഞ്ചത്തിന്‍െറ മൂലം ആനന്ദമാണെന്നു വിശ്വസിച്ച അദ്ദേഹം څഞാന്‍ തന്നെ വഴി,ഞാന്‍ തന്നെ പാന്ഥന്‍ ഞാന്‍ തന്നെ യാത്രയുംچ എന്നെഴുതി.കാളിദാസപ്രപഞ്ചത്തിലൂടെ പിന്‍നടന്ന് ഭാരതീയകവിതാപാരമ്പര്യത്തിന്‍െറ വെളിച്ചം കണ്ടെത്തി മലയാളത്തെ പ്രകാശിപ്പിക്കുകയാണ് څഉജ്ജയിനികളിലെ രാപ്പകലുچകളില്‍.
മലയാളകവിതയില്‍ ആധുനികതയുടെ ശബ്ദംകൊണ്ടുവന്ന മറ്റൊരു കവിയായിരുന്നു എം.എന്‍ പാലൂര്.ഹൃദയത്തിനുള്ളിലെ ദുഖത്തിന്‍െറ ഇരുട്ട് ഈ കാലഘട്ടത്തിലെ കൃത്രിമവെളിച്ചത്തില്‍ മാഞ്ഞുപോകില്ല എന്നു പൂര്‍ണ്ണമായി വിശ്വസിച്ച പാലൂര്‍ നാഗരികത മുറിവേല്പ്പിച്ച ഹൃദയങ്ങളെക്കുറിച്ചെഴുതി.چതീര്‍ത്ഥയാത്രچ,چപേടിത്തൊണ്ടന്‍چ,چകലികാലംچ എന്നിവ പ്രധാനകൃതികള്‍.
ആക്ഷേപഹാസ്യത്തില്‍ ചാലിച്ച് കവിതകളെഴുതിയ ചെമ്മനം ചാക്കോ തനിക്കു ചുറ്റും കണ്ടരാഷ്ട്രീയസാമൂഹിക വൈകൃതങ്ങളുടെ നേര്‍ക്കു പ്രതികരിക്കുവാന്‍ തയ്യാറായ കവിയാണ്. ഹാസ്യരസപ്രധാനമായ കൃതികള്‍ രചിച്ച നമ്പ്യാരെപ്പോലെ അനുവാചകരെ ചിരിപ്പിക്കുവാനും ചിന്തിപ്പിക്കുവാനും ആ കവിതകള്‍ക്കു കഴിഞ്ഞു.چസത്യമോതിടും തെറ്റു കാട്ടിയാല്‍ ജനകീയശക്തികള്‍ ഹാ ദൂരേയ്ക്കെന്‍ ഭാര്യയെ സ്ഥലം മാറ്റുംچ എന്നുറക്കെ പാടാന്‍ ചെമ്മനത്തിനു കഴിഞ്ഞു.چകനകാക്ഷരങ്ങള്‍چ,چനെല്ല്,چരാജപാതچ,چആവനാഴിچ എന്നിവ പ്രധാനകൃതികള്‍. ക്രൈസ്തവേതിഹാസങ്ങള്‍ തന്‍െറ കവിതയ്ക്കു വിഷയമാക്കിക്കൊണ്ട് കവിതാലോകത്തു കടന്നുവന്ന കവിയാണ് പുത്തന്‍കാവ് മാത്തന്‍തരകന്‍. څവിശ്വദീപچമെന്ന കാവ്യം ക്രിസ്തുചരിതത്തെ പ്രഘോഷിക്കുന്ന ഒന്നാണ്.چബാഷ്പധാരچ,چമഗ്ദലനമോഹിനിچ എന്നിവ കൃതികള്‍.
യുവതലമുറയെ ഊര്‍ജ്ജസ്വലരാക്കുവാന്‍ കെല്പ്പുള്ള സമരഗാനങ്ങളെഴുതിയ എം.പി.അപ്പന്‍ ഗീതകം പ്രസ്ഥാനത്തിന്‍െറ മുഖ്യവക്താവാണ്.സൗന്ദര്യോപാസന നിറഞ്ഞുകത്തുന്ന കവിതകളും അദ്ദേഹത്തിന്‍േറതായിട്ടുണ്ട്. തത്വചിന്താനിര്‍ഭരമായ കവിതകളില്‍പ്പോലും ലാളിത്യത്തിന്‍െറയും പ്രസാദാത്മകതയുടെയും നറുമണം അലയടിക്കുന്നത് നമുക്കു കാണാം.چവെള്ളിനക്ഷത്രംچ,چകുരിശില്‍چ,چസൗന്ദര്യധാരچ,കچിളിക്കൊഞ്ചല്‍,چڅഉദ്യാനസൂനംچ എന്നിവ പ്രധാനകൃതികള്‍.
ഗീതകം ഇറ്റലിയില്‍ രൂപംകൊണ്ട കാവ്യരൂപമാണ്.
ഇംഗ്ളീഷില്‍ സോണറ്റ് എന്നറിയപ്പെടുന്ന ഹ്രസ്വകാവ്യത്തിനാണ് മലയാളത്തില്‍ ഗീതകമെന്നു പറയുന്നത്. ഗാനപ്രധാനങ്ങളായ കൃതിയില്‍ ഒരാശയത്തിന്‍െറ ഏകഭാവമാണ് കാണുക.14 വരിയാണ് ഇതിന്‍െറ ദൈര്‍ഘ്യം.ലഘുപദി എന്ന രൂപത്തില്‍ ഈ കാവ്യരൂപം മലയാളത്തില്‍ അവതരിപ്പിച്ചത് വെണ്ണിക്കുളമായിരുന്നു.പ്രശാന്തതയില്‍ ആരംഭിക്കുന്ന വികാരം അനുക്രമം വളര്‍ന്ന് ഉച്ചസ്ഥായിയിലെത്തി ക്രമേണ കുറഞ്ഞ് പ്രശാന്തതയില്‍ അവസാനിപ്പിക്കുന്നതാണ് ഇവിടെ കാണുക.ഇംഗ്ളീഷില്‍ ഷേക്സ്പിയറും മില്‍ട്ടനുമെല്ലാം ഗീതകങ്ങള്‍ എഴുതിയിട്ടുള്ളവരാണ്.
സമകാലികജീവിതത്തിന്‍െറ വേദനകളും അതിനോടുള്ള പ്രതിഷേധവും നിറഞ്ഞ കവിതകളുടെ രചയിതാവായിരുന്നു പുനലൂര്‍ ബാലന്‍.ആധുനികജീവിതത്തിന്‍െറ വിഭ്രാത്മകാവസ്ഥയും നാടകീയമായി കവി അവതരിപ്പിക്കുന്നു.چതേടിനടപ്പുതുടങ്ങിയതെവിടെയൊടുങ്ങുവതെവിടെ,യടങ്ങിയിരിപ്പതുമെവിടെയെന്നതുമറിവീല,നിയെവിടെയെന്നറിവീലچ എന്നിങ്ങനെ പോകുന്നു ആ കാവ്യശൈലി. സാമൂഹ്യസംഘര്‍ഷങ്ങളെയും സത്യങ്ങളെയും ഒരു പ്രത്യേകരീതിയില്‍ അവതരിപ്പിച്ച സി.എ ജോസഫ്,ചിന്താബന്ധുരങ്ങളായ കൃതികള്‍ രചിച്ച മലേഷ്യരാമകൃഷ്ണപിള്ള എന്നിവരും കാവ്യലോകത്ത് സംഭാവനകള്‍ നല്‍കി. വിപ്ളവത്തിലൂടെ നവലോകം സൃഷ്ടിക്കുവാന്‍ ശ്രമിച്ച സച്ചിദാനന്ദന്‍ മലയാളകവിതാസാഹിത്യത്തില്‍ ആധുനികതയുടെ വക്താവായി അറിയപ്പെടുന്നു.യുറോപ്യന്‍ സാഹിത്യവുമായി അദ്ദേഹത്തിനുള്ള ബന്ധം ആ കവിതകളില്‍ കാണാം.ആധുനികകവിതകളില്‍ രാഷ്ട്രീയാന്തരീക്ഷം നിറഞ്ഞുനില്‍ക്കുന്ന കവിതകളെഴുതിയവരില്‍ ശ്രദ്ധേയനായ ഇദ്ദേഹം ബിംബകല്പ്പനകള്‍ ധാരാളമായി ഉപയോഗിച്ചു.ഭാരതീയവും ഭാരതീയേതരവുമായ ഇതിഹാസങ്ങളില്‍ നിന്നും ബിംബങ്ങള്‍ സ്വീകരിച്ചുകൊണ്ട് കവിതകള്‍ രചിച്ച ഇദ്ദേഹത്തിന്‍െറ കവിതകളില്‍ മാര്‍ക്സ്,ക്രിസ്തു, ബുദ്ധന്‍ എന്നിവരുടെ ദര്‍ശനങ്ങളും നിറയുന്നുണ്ട്.
ഒറ്റവാക്കിലെഴുതാം
1.കൂട്ടുകൃഷി എന്ന നാടകം ആരുടേതാണ്? ഇടശ്ശേരി
2.കവിതാസാഹിത്യത്തിന് കേരളസാഹിത്യഅക്കാദമി പുരസ്കാരം ലഭിച്ച ഒളപ്പമണ്ണയുടെ കൃതി- കഥാകവിതകള്‍
3.2008 ല്‍ എഴുത്തച്ഛന്‍ പുരസ്കാരവും 2019 ല്‍ ജ്ഞാനപീഠ പുരസ്കാരവും ലഭിച്ച കവി- അക്കിത്തം അച്യുതന്‍ നമ്പൂതിരി
4.പ്രേമം മധുരമാണ്,ധീരമാണ് എന്ന കൃതി ആരുടേതാണ് -തിരുനെല്ലൂര്‍ കരുണാകരന്‍
5.چഎഴുത്തച്ഛനെഴുതുമ്പോള്‍چ എന്ന കൃതി രചിച്ചത്- സച്ചിദാനന്ദന്‍
6.തന്നയല്‍പ്പക്കത്തരവയര്‍ നിറയാപ്പെണ്ണിനു
പെരുവയര്‍ നല്‍കും മര്‍ത്യനു സ്തുതി പാടുക നാം- ആരുടെ വരികള്‍ അയ്യപ്പപ്പണിക്കര്‍
7.چകവിതയില്‍ പുതിയ പരീക്ഷണങ്ങള്‍چ എന്ന ലേഖനമെഴുതിയതാര് -എന്‍. വി .കൃഷ്ണവാര്യര്‍
8.കര്‍ണ്ണനെയും കുന്തീദേവിയെയും കഥാപാത്രങ്ങളാക്കി څഅമ്മയും മകനുംچ എന്ന കവിത എഴുതിയതാരാണ് -തിരുനെല്ലൂര്‍ കരുണാകരന്‍
9.چഎന്‍െറ മകനാണ് ശരിچ എന്ന കെ.പി എ.സിയുടെ ആദ്യനാടകത്തിലെ പാട്ടുകളെഴുതിയത്- പുനലൂര്‍ ബാലന്‍
10.چകവിതയുടെ ഡിഎന്‍എچ എന്ന ലേഖനമെഴുതിയത്-വിഷ്ണുനാരായണനന്‍ നമ്പൂതിരി
വിഷ്ണു നാരായണന്‍നമ്പൂതിരി
ഭാരതീയമായ ചിന്താഗതികള്‍ തന്‍െറ കവിതകളില്‍ നിഴലിപ്പിച്ച പരിസ്ഥിതിവാദിയുമായിരുന്നു അദ്ദേഹം. څകാടിന്‍െറ വിളി,چڅകാലിഫോര്‍ണിയയിലെ മരമുത്തച്ഛന്‍چ എന്നീ കവിതകള്‍ ഇതിനുദാഹരണമാണ്.സൈലന്‍റ് വാലി പ്രക്ഷോഭത്തില്‍ എന്‍.വി കൃഷ്ണവാര്യര്‍,സുഗതകുമാരി എന്നിവര്‍ക്കൊപ്പം ചേര്‍ന്ന ഇദ്ദേഹം മനുഷ്യമനസ്സില്‍ സംഭവിക്കുന്ന നവീകരണമാണ് സംസ്കാരമെന്നും ഭൗതികതലത്തില്‍ സംഭവിക്കുന്ന കുതിച്ചുകയറ്റം മാത്രമാണ് പരിഷ്കാരമെന്നും തുറന്നടിച്ചു. ഭൂമിമനസ്സിന്‍െറ നിറവിനെ കാവ്യരൂപത്തിലാക്കിയ څഭൂമിഗീതങ്ങള്‍چ എന്ന കവിതയില്‍ തനിക്കുമേല്‍ വീഴുവാന്‍ കോപത്തോടെ നടക്കുന്ന ഇടിമിന്നലിനോട് ഭൂമി വാത്സല്യത്തോടെ പറയുന്നത് ശ്രദ്ധിക്കൂ.: څനിന്‍െറയീ കുട്ടിക്കളിയും കളിമ്പവും എന്‍െറ നേര്‍ക്ക് എന്തിനാണ്?چമാര്‍ക്സിയന്‍ സങ്കല്പ്പത്തെവരെ കവിതകൊണ്ടു നിര്‍വ്വചിച്ച അദ്ദേഹം കാളിദാസവിരചിതമായ ഋതുസംഹാരവും ഭാസവിരചിതമായ കര്‍ണ്ണഭാരവും മലയാളത്തിലാക്കി.
അദ്ദേഹത്തിന്‍െറ ആദ്യകവിതാസമാഹാരമായ څസ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു ഗീതംچ എന്നതിന്‍െറ അവതാരികയില്‍ എന്‍. വി കൃഷ്ണവാര്യര്‍ പറയുന്നത് ഇങ്ങനെ: څവിഷ്ണുവിന്‍െറ കവിതാലത വേരൂന്നിയിട്ടുള്ളത് സംസ്കൃതമലയാളകവിതകളുടെ ഉര്‍വ്വരമായ മണ്ണിലാണെങ്കില്‍ അതു തളിര്‍ക്കുന്നതും പൂക്കുന്നതും കായ്ക്കുന്നതും ആധുനിക പാശ്ചാത്യകവിതയുടെ അന്തരീക്ഷത്തില്‍ നിന്നു വായുവും സൂര്യപ്രകാശവും ഉള്‍ക്കൊണ്ടുകൊണ്ടാണ്.چപൈതൃകത്തിന്‍െറ ദര്‍ശനങ്ങള്‍ കൊണ്ട് ആധുനികസങ്കല്പ്പങ്ങളെ വിശുദ്ധീകരിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു എന്നതാണ് സത്യം.കാല്പ്പനികഭാവങ്ങള്‍ നിറഞ്ഞ പ്രണയഗീതങ്ങളും അദ്ദേഹമെഴുതി.چകുട്ടികളുടെ ഷേക്സ്പിയര്‍چ എന്ന ബാലസാഹിത്യകൃതി,അനേകം ദേശഭക്തിഗാനങ്ങള്‍,സ്വാതന്ത്ര്യസമരഗീതങ്ങള്‍ എന്നിവ കൈരളിക്കു സമ്മമനിച്ച കവിതയുടെ ആ മേല്‍ശാന്തിയ്ക്ക് എഴുത്തച്ഛന്‍ പുരസ്കാരവും പത്മശ്രീ(2014)യും ലഭിച്ചിട്ടുണ്ട്.
അയ്യപ്പപ്പണിക്കര്‍
മലയാളകവിതയ്ക്ക് നവീനഭാവുകത്വത്തിലേക്കുള്ള മുന്നേറ്റങ്ങളായിരുന്നു അദ്ദേഹത്തിന്‍െറ കവിതകള്‍ മലയാളകവിതയെ ആധുനികതയിലേക്കും ഉത്തരാധുനികതയിലേക്കും കൂട്ടിക്കൊണ്ടുവന്നതും ഇദ്ദേഹമാണ്. څനീതിയ്ക്കുവേണ്ടി കരഞ്ഞുഴന്നീടവേ ഗീത ചൊല്ലിക്കേട്ടൊരര്‍ജ്ജുനനല്ല ഞാന്‍چ എന്ന് څകുരുക്ഷേത്രچമെന്ന കവിതയില്‍ അദ്ദേഹം എഴുതി.ഒട്ടേറെ വിശ്വസാഹിത്യസമ്മേളനങ്ങളില്‍ മലയാളത്തെ പ്രതിനിധീകരിച്ച ഇദ്ദേഹം പ്രഗല്ഭനായ അദ്ധ്യാപകനും വിമര്‍ശകനുമായിരുന്നു.മൂല്യങ്ങളും ഭാഷയും തകര്‍ന്നടിയുന്ന ലോകത്ത് ആത്മാവബോധം എങ്ങനെ വീണ്ടെടുക്കാമെന്നതാണ് കുരുക്ഷേത്രത്തിന്‍െറ പ്രമേയം.ജീവിതാവസ്ഥകളെ അപഗ്രഥിക്കുന്ന ഈ കവിത അഞ്ചു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു,മനുഷ്യന്‍െറ അന്തരംഗമായ കുരുക്ഷേത്രം, വേദാന്തങ്ങളുടെ വ്യര്‍ത്ഥത,ഇതിഹാസത്തിലെ മൂല്യകല്പ്പനകള്‍,എന്നിവയെല്ലാം ഈ കവിതയില്‍ കാണാം.നക്ഷത്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് ആരംഭിക്കുന്ന ഈ കവിതയിലെ നക്ഷത്രം കവിയുടെ സഖിയും മാര്‍ഗ്ഗദര്‍ശിയുമാണ്. പ്രകൃതിപുരുഷസംയോഗത്തിലൂടെ പുതുവസന്തമുണ്ടാകുമെന്ന് കവി ആശിക്കുന്നു.യുറോപ്യന്‍ കവിതകളെ മാര്‍ഗ്ഗദര്‍ശകമാക്കി പ്രകോപനപരമായി കവിതയെഴുതിയവരില്‍ പ്രധാനിയായിരുന്നു അയ്യപ്പപ്പണിക്കര്‍.നമ്പൂതിരിയുടെ ഫലിതത്തിന്‍െറയും ചാക്യാരുടെ ഹാസ്യത്തിന്‍െറയും കരുത്ത് ആ കവിതകളില്‍ കാണാം. അപ്രിയസത്യങ്ങള്‍ വിളിച്ചുപറയുമ്പോള്‍ അത് അനുവാചകരില്‍ ആത്മനിന്ദയുളവാക്കുന്നുണ്ടുതാനും.چഇണ്ടനമ്മാവന്‍چ,چകടുക്കچ,چമോഷ്ടാവ് څ എന്നീ കാര്‍ട്ടൂണ്‍ കവിതകള്‍ പ്രസിദ്ധങ്ങളാണ്.സമകാലികജീവിതത്തിന്‍െറ പ്രതിസന്ധികള്‍ കാവ്യഭാഷയില്‍ മനോഹരമായി അദ്ദേഹം അവതരിപ്പിച്ചു.
സച്ചിദാനന്ദന്‍
സമകാലികദര്‍ശനങ്ങളുമായും യുറോപ്യന്‍ സാഹിത്യവുമായും ബന്ധമുള്ള കവിതകളാണ് സച്ചിദാനന്ദന്‍ എഴുതിയത്.ജീവിതത്തെ അര്‍ത്ഥപൂര്‍ണ്ണമാക്കുന്ന യാഥാര്‍ത്ഥ്യമായി മരണത്തെ കവി അവതരിപ്പിക്കുന്നു. څമരണം ശാശ്വതമാമുണ്മ,,മരണം വാത്സല്യത്തിന്നുറവ,ധ്യാനത്തിന്‍ കേന്ദ്രം, നിശതന്‍ നീതിപീഠംچ എന്നിങ്ങനെയാണ് മരണത്തെ കവി പാടിപ്പുകഴ്ത്തുന്നത്.അദ്ദേഹത്തിന്‍െറ കാവ്യജീവിതത്തിലാകെ നിറഞ്ഞുനില്‍ക്കുന്ന സമസ്യയായി മരണം മാറുന്നുണ്ട്.څസംസ്കാരത്തിന്‍െറ രാഷ്ട്രീയംچ,چമാര്‍ക്സിയന്‍ സൗന്ദര്യശാസ്ത്രം ഒരുമുഖവുരچ,چസംവാദങ്ങള്‍,സമീപനങ്ങള്‍چ എന്നീ ലേഖനസമാഹാരങ്ങളെഴുതിയ സച്ചിദാനന്ദന്‍ മാര്‍ക്സുംക്രിസ്തുവും ബുദ്ധനും തന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തികളാണെന്ന് വ്യക്തമാക്കുന്നു.അവരുടെ ദര്‍ശനങ്ങളെ തന്‍േറതായ രീതിയില്‍ വ്യാഖ്യാനിക്കുകയും സിദ്ധാന്തപരമായ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്നു അദ്ദേഹം.രാഷ്ട്രീയമാനങ്ങളുള്ള കവിതകള്‍ ഏറെയെഴുതിയ ഇദ്ദേഹം ബിംബകല്പ്പനകളുടെ ഭാഷയാണ് ഏറെയും ഉപയോഗിച്ചത്.ഭാരതീയവും വൈദേശികവുമായ പുരാണങ്ങളില്‍ നിന്നും ഇതിഹാസങ്ങളില്‍ നിന്നും സ്വീകരിച്ചവയാണിവയെല്ലാംതന്നെ.چആത്മഗീതچ,چഎഴുത്തച്ഛനെഴുതുമ്പോള്‍,چڅനാവുമരംچ,چപലലോകകവിതچ,چദേശാടനംچ,چമലയാളം څഎന്നിവ പ്രധാനകൃതികളാണ്.
തന്‍േറതായ ശൈലിയിലൂടെ വിശ്വസാഹിത്യത്തിലെ പലരുടെ ( പാബ്ളോ നെരൂദ,യുജീനിയോ മൊണ്ടേല്‍, അന്‍േറാണിയോ ഗ്രാംഷി) കൃതികളും കേരളക്കരയ്ക്കു പരിചയപ്പെടുത്തി. അദ്ദേഹം വരച്ചിട്ട ബിംബകല്പ്പനകളൊക്കെയും മാനവജീവിതത്തിന്‍െറ ദുരന്തപശ്ചാത്തലം വിവരിക്കുന്നതായിരുന്നു. څചോര നിറഞ്ഞ മുലപ്പടംچ, څവിരലറ്റു പിടയ്ക്കും കൈപ്പത്തി,چഅമ്മിഞ്ഞപ്പാല്‍ വീണുകുതിര്‍ന്ന ശവമാടംچ എന്നിവ യുദ്ധത്തിന്‍െറയും നാശത്തിന്‍െറയും ഭീകരമുഖമാണ് ചിത്രീകരിച്ചത്. ഫാസിസവും യുദ്ധവുമെല്ലാം ആ കവിതയുടെ കേന്ദ്രബിന്ദുവായി വര്‍ത്തിക്കുമ്പോള്‍ അധസ്ഥിതരുടെ ചേരിയില്‍ നില്‍ക്കാനാണ് അദ്ദേഹം ശ്രമിച്ചത്. അധികാരത്തിനു നേരെയുയര്‍ന്ന രൂക്ഷമായ വിമര്‍ശനങ്ങള്‍ ആ കവിതകളെ ഗംഭീരമാക്കി.